കേരള കള്‍ച്ചറല്‍ അസോസിയേഷന് കാര്‍ഡിഫിന്റെ നേതൃത്വത്തില്‍ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന കടുത്ത 'മത്സര മാമാങ്കം' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, വരുന്ന മാര്‍ച്ച് മാസം 8-ന്, രാവിലെ 9.00 മുതല്‍ രാത്രി 9.00 വരെ, സ്പോര്‍ട്സ് വേല്‍സ് നാഷണല്‍ സെന്റര്‍, കാര്‍ഡിഫ് (CF11 9SW) ല്‍ അരങ്ങേറുന്നു.
കായിക ഉല്ലാസത്തിനുപരി മാനസിക സന്തോഷത്തിനുള്ള അവസരവും കൂടിയാണിത്. ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായ1500 പൗണ്ട്,രണ്ടാം സ്ഥാനക്കാര്‍ക്ക് 1000 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ട് എന്നിങ്ങനെ വിജയികള്‍ക്ക് വന്പിച്ച സമ്മാനതുക നല്കി, ഈ കായിക സംരഭം ആവേശത്തിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇതിന്റെ ഭാരവാഹികള്‍. തികച്ചും സാമൂഹിക നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പിടി നല്ല മനുഷ്യരുടെ സ്നേഹവും നിഷ്കാമ കഠിന പ്രയത്നവും കൂടിയാണ് ഈ സംരംഭം.
മികച്ച പങ്കാളിത്തത്തോടെയുള്ള ആവേശകരമായ പ്രകടനങ്ങള്‍ ആണ് യികെ മലയാളികള്‍ക്കായി കാത്തിരിക്കുന്നത്. യുകെയിലുടനീളമുള്ള മത്സര പ്രതിഭകള്‍ തീര്‍ച്ചയായും ഈ ടൂര്‍ണ്ണമെന്റിനെ അവിസ്മരണീയവും ചരിത്രപരവുമായ ഒന്നായി അടയാളപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
കേവലം മത്സര വിജയത്തിനുപരി ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തിപ്പിന്റെ പ്രധാന ലക്ഷ്യം എന്തെന്നാല്‍, ശാരീരിക മാനസിക ആരോഗ്യം, ഉത്സാഹന ബുദ്ധി, സൗഹൃദം എന്നിവ കായിക പരിപാടികളിലൂടെ നല്‍കുക എന്നതാണ്. ജയപരാജയങ്ങളെപ്പറ്റി ചിന്തിക്കാതെ നമുക്കീ കായിക ഉത്സവത്തിന് ഒരുമിക്കാം. പ്രായം ഒരു മാനദണ്ഡമല്ല.
ഈ കായിക വിരുന്നു സമൂഹത്തിന്റെ ആവശ്യമാണ്, സ്നേഹത്തിന്റെ മറ്റൊരു കലയാണ്. ഇത് വിജയിപ്പിക്കേണ്ടത് നമ്മള് ഓരോരുത്തരുടെയും ലക്ഷ്യമാക്കണം. ജാതിമത രാഷ്ട്രീയത്തിനതീതമായി ഈ കായിക മത്സരധ്വജം പാറി പറക്കണം, വരും തലമുറയ്ക്ക് മാര്‍ഗ്ഗമാകണം.