പഴയ ട്രെയിന്‍ കോച്ചുകള്‍ ഇനി റെസ്റ്റോറന്റുകള്‍. പഴയതും ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ ട്രെയിന്‍ കോച്ചുകളെ റെസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പദ്ധതിയുമായി റെയില്‍വേ മന്ത്രാലയം.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഈ നീക്കം. പഴയ കോച്ചുകള്‍ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയില്‍വേ രൂപം നല്‍കുന്നത്.
റെയില്‍വേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുക.
ഹോട്ടല്‍ മേഖലയിലെ പ്രശസ്ത ബ്രാന്‍ഡുകളാണ് ട്രെയിന്‍ കോച്ചുകളിലെ റസ്റ്റോറന്റ് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലാകും റസ്റ്റോറന്റ് സജ്ജമാക്കുക.
ഒരേസമയം 48 പേരെ വരെ ഇതില്‍ ഉള്‍ക്കൊള്ളും. രുചികരമായ നോര്‍ത്ത്, സൗത്ത് ഇന്ത്യന്‍ ഭക്ഷണം ഇവിടെ ലഭ്യമായിരിക്കും. മുംബൈ അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ വെസ്റ്റേണ്‍ റെയില്‍വേ ഇത് വിജയകരമായി നടപ്പിലാക്കിയിരുന്നു.