അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് കമ്പനിയായ കെഎഫ്സി ചിക്കന്‍ ഫ്രൈഡ് വിഭവത്തിന് പേരുകേട്ടതാണ്. ഇപ്പോഴിതാ അയോധ്യ ഒരു തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായി മാറുനന്ന സാഹചര്യത്തില്‍ വിവിധ ഭക്ഷ്യ കമ്പനികള്‍ക്ക് പുണ്യനഗരിയില്‍ ഔട്ട്ലെറ്റുകള് തുറക്കാം. കെഫ്സിയെയും ഇതാനായി സ്വാഗതം ചെയ്യുകയാണ്.
ഇതിനായി ചില കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. സസ്യാഹാരം മാത്രം നല്‍കേണ്ടിവരും എന്നാണ് പറയുന്നത്. കെഎഫ്സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെന്റക്കി ഫ്രൈഡ് ചിക്കന്‍ അയോധ്യയില്‍ ഒരു ഔട്ട്ലെറ്റ് തുറക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
അയോധ്യ-ലഖ്നൗ ഹൈവേയില്‍ കെഎഫ്സിക്ക് അയോധ്യയ്ക്ക് പുറത്ത് ഒരു സ്ഥിരം ഔട്ട്ലെറ്റ് ഉണ്ട്. കാരണം ഈ നഗരത്തില്‍ സസ്യേതര ഭക്ഷ്യവസ്തുക്കള്‍ അനുവദനീയമല്ല. എങ്കിലും മെനുവില്‍ മാറ്റം വരുത്തിയാല്‍ കെഎഫ്സിയെ നഗരത്തിലേക്ക് സ്വാഗതം ചെയ്യാന്‍ അധികൃതര്‍ തയ്യാറാണ്. ''വെജിറ്റേറിയന്‍ ഇനങ്ങള്‍ മാത്രം വില്ക്കാന് തീരുമാനിച്ചാല്‍ കെഎഫ്സിക്ക് പോലും സ്ഥലം നല്കാന് ഞങ്ങള്‍ തയ്യാറാണ്,'' അയോധ്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
''വലിയ ഫുഡ് ചെയിന്‍ ഔട്ട്ലെറ്റുകളില് നിന്ന് അയോധ്യയില്‍ കടകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് ഓഫറുകളുണ്ട്. ഞങ്ങള്‍ അവരെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവര്‍ പഞ്ച് കോസിക്കുള്ളില് നോണ്‍-വെജ് ഭക്ഷണങ്ങള്‍ വിളമ്ബരുത്,'' ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.