18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും >>> മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍ >>> ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ? >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ >>> ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും >>>
Home >> NEWS
കണിക്കൊന്നയായ് പൂത്തുലഞ്ഞ് അയർലാൻഡിൽ മലയാള പഠനം! സൗജന്യ ക്ലാസ്സിൽ ആറുവയസ്സുകാർ മുതൽ അറുപതുകാർ വരെ വിദ്യാർഥികൾ! 10 വർഷത്തെ ഡിപ്ലോമ കോഴ്‌സ് നാട്ടിലെ പത്താംക്ലാസ്സിനു തുല്യം, സംഘാടകർ ഡ്യൂബ്ലിനിലെ സീറോ മലബാർ പാരിഷും കേരള മലയാള മിഷനും, യുകെയിലും തുടങ്ങും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-17

കൊന്നമരത്തിൽ പൂത്തുവിരിഞ്ഞ മഞ്ഞപ്പൂങ്കുലകൾ പോലെ പരിസലിക്കുകയാണ് അയർലാൻഡിലെ പ്രഥമ മലയാള പഠനക്ലാസ്സും അതിലെ വിദ്യാർത്ഥികളും. ആറുവയസ്സുകാർ മുതൽ അറുപതുകാർ വരെ ഇവിടെ ‘ കണിക്കൊന്ന’ ക്ലാസ്സിലെ  വിദ്യാർത്ഥികളാകുമ്പോൾ, തലമുറകളിലേക്ക് പകർന്നുകിട്ടുന്നത് മലയാളത്തിന്റെ അക്ഷര മധുരത്തിനൊപ്പം കേരളത്തിന്റെ സാംസ്കാരികത്തനിമയും.

അയർലാൻഡ് റിപ്പബ്ളിക്കിലെ  ഡബ്ലിനിലാണ് തലമുറകളുടെ മലയാള പഠനത്തിന്റെ ഈ കൗതുകക്കാഴ്ച്ച. കേരളത്തിലെ യുവതലമുറ ഇംഗ്ലീഷ് ഭാഷാടെസ്റ്റുകൾ എങ്ങനേയും പാസ്സായി യുകെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ എത്താൻ  പാടുപെടുമ്പോൾ, അയർലാൻഡ് മലയാളികളും മക്കളും ഇവിടെ മലയാളം പഠിക്കുന്നു! 

അയർലൻഡിലെ മലയാളം മിഷൻ ബ്ലാക്ക്റോക്ക് ചാപ്റ്ററിന്‍റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾ  ഇവിടെയുള്ള മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.  ദിവസംചെല്ലുന്തോറും  കൂടുതൽ കുട്ടികൾ മലയാളം പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നതായി സംഘാടകർ പറഞ്ഞു. 

വർഷങ്ങൾക്കുമുമ്പേ കുടിയേറിയവരാണെങ്കിലും നാളികേരത്തിന്റെ നാട്ടിലെ ജീവിതവും സംസ്കാരവും മൂല്യങ്ങളും കണിക്കൊന്നയും കലയുമെല്ലാം ഇന്നും കൂടെക്കൂട്ടിയവരാണ് അയർലാൻഡിലെയും അയൽരാജ്യമായ യുകെയിലേയും ബഹുഭൂരിഭാഗം മലയാളികളും. ഇന്നും മിക്കവരും  കുടുംബങ്ങളിൽ മലയാളം സംസാരിക്കുന്നു. എന്നാൽ മലയാള ഭാഷയെ കൂടുതൽ പഠിക്കാനും അടുത്തറിയാനും പുതിയ തലമുറയ്ക്ക് കഴിയുന്നില്ലെന്നതാണ് അവരെ അലട്ടുന്ന വലിയപ്രശ്‌നം.

അതിനൊരു പരിഹാരമാണ് കേരള മലയാള മിഷന്റെ  കണിക്കൊന്ന മലയാള പഠന ക്ലാസ്സുകൾ. നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്‍റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.  ഇതൊരു സർട്ടിഫൈഡ് കോഴ്സാണ് 

6 വയസ്സ് പൂർത്തിയായ ആർക്കും 2 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം. തുടർന്ന് 2 വർഷ ഡിപ്ലോമ കോഴ്‌സും, 3 വർഷത്തെ  ഹയർ ഡിപ്ലോമയും പഠിക്കാം. അതിനുശേഷം താല്പര്യമുള്ളവർക്ക് 3 വർഷത്തെ സീനിയർ ഹയർ ഡിപ്ലോമയ്ക്കും ചേരാം.  ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ നാട്ടിലെ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. 

എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നതെന്നതാണ് എടുത്തപറയേണ്ട മറ്റൊരു സവിശേഷത.

വിദ്യാർത്ഥികളുടെ എണ്ണം കൂടിയതിനാൽ  ഡിവിഷൻ തിരിച്ച് ക്ലാസുകൾ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനിമുതൽ ഡബ്ലിനിലെ മലയാളം ക്ലാസുകൾ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 5 മണിമുതൽ സ്റ്റില്ലോർഗനിലുള്ള സെന്‍റ് ബ്രിജിഡ്സ് പാരിഷ് സെന്‍ററിൽ  ആയിരിക്കുമെന്ന് മലയാളം മിഷൻ ചീഫ് കോർഡിനേറ്റർ അഡ്വ. സിബി സെബാസ്റ്റ്യനും, പ്രസിഡന്‍റ് അനീഷ് വി ചെറിയാനും അറിയിച്ചു. 

ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് ക്ലാസിലെത്തി മലയാളം പഠിക്കാൻ സൗകര്യം ഒരുക്കുന്നതിനായിട്ടാണ്  ശനിയാഴ്ച്ചത്തേക്ക് ക്ലാസുകൾ മാറ്റി ക്രമീകരിച്ചിരിക്കുന്നത്. 

ബ്ലാക്ക്റോക്കിലെ സീറോ മലബാർ പാരിഷ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മലയാളം ക്ലാസുകൾ നടക്കുന്നത്. കുട്ടികളെ മലയാളം പഠിപ്പിക്കാൻ താല്പര്യത്തോടെ ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപ്പേർ ബ്ലാക്ക്റോക്കിലെ സെന്ററിൽ എത്തുന്നു. ഭേദവ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഇവിടെ  പ്രവേശനം ലഭിക്കും.

ഇതിനായി ആദ്യം കുട്ടികൾ കേരള സർക്കാരിന്‍റെ മലയാളം മിഷൻ പഠനകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം എന്ന നിബന്ധന മാത്രമാണുള്ളത്. പുതിയ ബാച്ചിലേക്കുള്ള സീറ്റുകൾ ഇനിയും ഒഴിവുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കോഴ്‌സിൽ ചേരാനും കൂടുതൽ വിവരങ്ങൾ അറിയാനും താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക: 

അഡ്വ. സിബി സെബാസ്റ്റ്യൻ - 0894433676
അനീഷ് വി ചെറിയാൻ - 0892606282

More Latest News

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും

ലിവര്‍പൂള്‍ : ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് 'അക്ഷരവേദി'ക്ക് ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ യുകെ ലേഖകനുമായ റ്റിജോ ജോര്‍ജ്ജ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകന്‍ നിധീഷ് സോമന്‍ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. കുറച്ച് കാലങ്ങളായിട്ട് നിര്‍ത്തി വെച്ചിരുന്ന മലയാളം ക്ലാസുകള്‍ വീണ്ടും പുനരാരംഭിക്കുക വഴി ലിവര്‍പൂളില്‍ പുതിയതായിട്ട് എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ മലയാളി കുടുംബാംഗങ്ങള്‍ക്കും ഇതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും എന്ന് ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു. വിപിന്‍ വര്‍ഗീസ് റാണി ജേക്കബ്, സണ്ണി ജേക്കബ് എന്നിവര്‍ മലയാളം ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യും.  

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ ഭാരവാഹികള്‍. പ്രസ്റ്റണിലും അതിന്റെ പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈമ പ്രെസ്റ്റ ആരംഭിക്കുന്നത്. സന്തോഷ് ചാക്കോയുടെ പ്രസിഡന്റായി സാംസ്‌കാരിക കൈമാറ്റം സാമൂഹിക പിന്തുണ, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു ഫ്‌ളാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. സൈമയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ഇവരാണ്. സന്തോഷ് ചാക്കോ പ്രസിഡന്റ് സൈമ പ്രെസ്റ്റണ്‍, ബിനുമോന്‍ ജോയ് കമ്മറ്റി മെമ്പര്‍ , മിസ്റ്റര്‍ മുരളി നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ അനീഷ് വി. ഹരിഹരന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിധിന്‍ ടി. എന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിഖില്‍ ജോസ് പ്ലാതിങ്കല്‍ എക്‌സ് കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, ഡോ. വിഷ്ണു നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ ബേസില്‍ ബിജു കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍. എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ ഓരോ അംഗവും അവരുടെ പ്രവര്‍ത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകള്‍ അഭിനിവേശം എന്നിവ സൈമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിദ്ധ്യം കൊണ്ടു വരുന്നു. ഇത് സൗത്ത ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും വളരെ അധികം സംഭാവന ചെയ്യും. സൈമ പ്രെസ്റ്റണിന്റെ പ്രസിഡന്റ് സന്തോഷ് ചാക്കോ സ്വന്തം നാട്ടില്‍ നിന്ന് അകന്നിരിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിലും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതിലും അസോസിയേഷന്‍ വഹിക്കാന്‍ പറ്റുന്ന പങ്ക് വളരെ അധികമാണെന്ന് അഭിപ്രായപ്രെട്ടു. ''എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കികൊണ്ട് ആവശ്യമുള്ളവര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയും സഹായം നല്‍കുകയും ചെയ്യുക എന്നതാണ് സൈമെയിലൂടെ ഞങ്ങളുടെ ലക്ഷ്യം'' എന്ന് അദ്ദേഹം പ്രസ്താവിച്ചു സൈമ പ്രെസ്റ്റണിന്റെ രൂപീകരണം കമ്മ്യൂണിറ്റിയുടെ ഐക്യദാര്‍ഢ്യത്തിലേക്കും സമൃദ്ധയിലേക്കുമുള്ള യാത്രയിലെ ഒരു സുപ്രധാന നിമനിഷത്തെ അടയാളപ്പെടുത്തുന്നു. പ്രെസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ മലയാളികളെയും ഈ മഹത്തായ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ സൈമാ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.  

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു.  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും. സ്ഥലത്തിന്റെ വിലാസം:POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജോസ് കുര്യാക്കോസ് 07414 747573മിലി തോമസ് 07877 824673മെല്‍വിന്‍ 07546112573  

എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്ത് വീണ്ടും ശുചിമുറിയില്‍ യുവതി പ്രസവിച്ചു. ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ് യുവതി പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതി അവിവാഹിതയാണ്. മറ്റ് ആറു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ ചോദിച്ചപ്പോള്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണ് ക്ഷീണമെന്നാണ് മറുപടി നല്‍കിയിരുന്നത്. ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. ശുചിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മുറിയില്‍ താമസിക്കുന്നവര്‍ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് അമ്മയേയും നവജാത ശിശുവിനേയും കണ്ടത്. ഉടന്‍ തന്നെ വിവരം എറണാകുളം നോര്‍ത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് കാമുകനോടും വീട്ടുകാരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലക്കാരിയായ യുവതി കൊച്ചിയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ദിവസവും പത്ത് മണിക്കൂര്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതകള്‍ ഏറെയെന്ന് പഠനം

കോവിഡിന് ശേഷം സുപരിചിതമായ ഒരു ജോലി രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. ഓഫീസില്‍ നേരിട്ട് പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന രീതിയാണിത്. വീട്ടിലിരുന്ന് സ്വസ്തമായി ജോലി ചെയ്യാമെന്നതും ഓഫീസിലേക്ക് ദിവസേനെയുള്ള പോക്കും വരവും വേണ്ടെന്ന് വയ്ക്കാമെന്നതുമൊക്കെ ഈ ജോലിയുടെ ഗുണം തന്നെയാണ്. പക്ഷെ സ്ഥിരമായി ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലി ശാരീരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് പറയുന്നത്.   ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. 50000 പേരിലാണ് ഈ പഠനം നടത്തിയത്. ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്. 6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Other News in this category

  • ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ?
  • റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന്
  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • Most Read

    British Pathram Recommends