18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി >>> യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍ >>> 'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ >>> 'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ് >>> 'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍ >>>
Home >> BUSINESS
ട്രൂ കോളറിന്റെ ആവശ്യം ഇനി വേണ്ടി വരില്ല, വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ ഉടന്‍ നടപ്പിലാക്കും

സ്വന്തം ലേഖകൻ

Story Dated: 2024-02-25

ഫോണിലേക്ക് ഒരു അറിയാത്ത നമ്പറില്‍ നിന്നുള്ള കോള്‍ വരുമ്പോള്‍ അത് ആരാണെന്ന് കണ്ടെത്താനായി എല്ലാവരുടേയും ഫോണില്‍ ഉള്ളൊരു ആപ്പാണ് ട്രൂകോളര്‍. പക്ഷെ സുരക്ഷയുടെ കാര്യത്തില്‍ ട്രൂകോളര്‍ എല്ലാവര്‍ക്കും തലവേദനയാണ്. നമ്മുടെ ഫോണിലെ കോണ്‍ടാക്ട്‌സ് ഉള്‍പ്പടെയുള്ള മുഴുവന്‍ ഡാറ്റകളും ചോര്‍ത്തുന്നത് സ്വകാര്യതക്ക് ഭീഷണിയാകാറുണ്ട്. അതുപോലെ തന്നെ ട്രൂകോളറിനൊപ്പം വരുന്ന അനാവശ്യ പരസ്യങ്ങളും ഉപയോക്താക്കള്‍ക്ക് പലപ്പോഴും തലവേദനയുമാണ്.

പക്ഷെ ഇനി ഈ ഒരു ആവശ്യത്തിന് ട്രൂകോളര്‍ ആവശ്യമായി വരില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ ട്രൂകോളര്‍ ഇനി ധൈര്യമായി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കാരണം, വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും ഇതിനോടകം ട്രായ് നിര്‍ദേശിച്ചുകഴിഞ്ഞിരിക്കുന്നത്.

നിര്‍ദേശം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ഒടുവില്‍ ട്രായ് ഇത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. നിര്‍ദേശം നടപ്പിലായാല്‍ സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ പേര് വിവരങ്ങള്‍ ഫോണ്‍ വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്ന ആളുടെ ഫോണില്‍ കാണാം. കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന പുതിയ ഫീച്ചര്‍ ഉപയോക്താവിന്റെ ആവശ്യപ്രകാരം എല്ലാ ടെലികോം ദാതാക്കളും ലഭ്യമാക്കണമെന്നാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍, ട്രായ് നിര്‍ദേശത്തോട് ടെലികോം സേവനദാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രായ് നിര്‍ദേശം രാജ്യത്ത് നടപ്പിലായാല്‍ ഏറ്റവും വലിയ തിരിച്ചടി ലഭിക്കുക ട്രൂകോളറിനാകും. നിലവില്‍ 37.4കോടി ആളുകള്‍ ട്രൂ കോളര്‍ ഫോണില്‍ ഉപയോഗിക്കുന്നുവെന്നാണ് അവരുടെ അവകാശവാദം.

 

More Latest News

ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്. 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ലുക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ എപ്പോഴും സെന്‍സേഷന്‍ ആകാറുണ്ട്. ചെറുപ്പക്കാരുടെ സ്‌റൈല്‍ എൈക്കണായി മമ്മൂട്ടി മാറിയിട്ട് വര്‍ഷങ്ങളായി. ഏതൊരു ചെറുപ്പക്കാരനും മമ്മൂട്ടിയുടെ ഓരോ ലുക്കും കണ്ട് അസൂയ വന്നിട്ടുണ്ടാകും.  ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. വീണ്ടും സോഷ്യല്‍ ഹിറ്റാവുകയാണ് മമ്മൂട്ടിയുടെ ചിത്രം. വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് പലയിടത്ത് നിന്നും ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ബേസിലിന്റെ പ്രിയപ്പെട്ട സുഹൃത്തായ ടൊവിനോ ഒരു വീഡിയോ ആണ് ആശംസ ആയി അറിയിച്ചത്.  'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...' എന്നു പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. മുടി ഒരുവശത്തേക്ക് ചീവിയൊതുക്കി, കണ്ണാടിവച്ച് വിന്റേജ് ലുക്കിലുള്ള ബേസിലിനെയാണ് വീഡിയോയില്‍ കാണുക. ഈ വീഡിയോ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പതിവു പോലെ പരസ്തപരം ട്രോളിയും ചിരിപടര്‍ത്തിയും ആശംസകള്‍ അറിയിക്കുന്നത് ഇക്കുറിയും തെറ്റിക്കാതെ ടൊവിനോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബേസിലിന്റെ ഭാര്യ എലിസബത്ത് അറിയിച്ച ആശംസ ആണ് വൈറലാകുന്നത്. മകള്‍ ഹോപ്പിനെ അരമണിക്കൂര്‍ സമയത്തേക്ക് ബേസിലിനെ ഏല്‍പ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവം വീഡിയോയിലൂടെ പങ്കിടുകയാണ് എലിസബത്ത്. എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോള്‍ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയില്‍ കാണാനാവുക.'ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാന്‍ പോയപ്പോള്‍ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ? ആ പാന്റ് എവിടെ പോയി?' എലിസബത്ത് തിരക്കുന്നു.'അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞെന്നാണ്' ബേസിലിന്റെ മറുപടി.അതിന് വാഷ് ബേസിലില്‍ എന്തിനാ പോയതെന്നായി എലിസബത്ത്.'കരഞ്ഞപ്പോള്‍ ഞാന്‍ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റി. ചോക്ക്‌ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോര്‍ത്ത് പുറത്തിറങ്ങി ഇരുന്നതാ.ലിഫ്റ്റ് കണ്ടപ്പോള്‍ ഇച്ചിരി സമാധാനമായി,' സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ബേസിലിന്റെ മറുപടിയിങ്ങനെ.'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍,' എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് തിരിച്ചു ലഭിച്ചെങ്കിലും സംഭവം വലിയ വാര്‍ത്തയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് പാക്കിസ്ഥാനില്‍ നിന്നായിരുന്നു എന്ന് പിന്നീട് വിഷ്ണു തന്നെ പറയുകയുണ്ടായി. ഇപ്പോഴിതാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമായി ടെക്‌നീഷ്യന്‍സ് പറഞ്ഞ കാര്യങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഫെയ്സ്ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച് നിരവധിപേര്‍ തന്നെ സമീപിച്ചെന്നും അതിനാലാണ് വിഡിയോ ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവെന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:'ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച് ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി. രണ്ട് ദിവസം കഴിഞ്ഞ് ഫെയ്സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ് ഫെയ്സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.'

വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

വീട്ടില്‍ അരുമയായി വളര്‍ത്തിയിരുന്ന പൂച്ചയ്ക്ക് സംഭവിച്ച ഒരു കൈയ്യബദ്ധം ഉടമയ്ക്ക് ഉണ്ടാക്കിയത് വലിയ നാശനഷ്ടമായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് പാതിയും കത്തി നശിച്ചത്. ഉടമ ഫ്‌ലാറ്റിലുണ്ടാകാതിരുന്ന സമയത്ത് അയാളുടെ പൂച്ചയായ ജിങ്കൗഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. ഏപ്രിന്‍ നാലിനാ് സംഭവം. ഫ്ലാറ്റിന് തീ പിടിച്ചുവെന്ന് കോമ്പൗണ്ടിലെ പ്രോപ്പര്‍ട്ടി മാനേജുമെന്റ് സ്റ്റാഫില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദണ്ഡന്‍ സ്ഥലത്തെത്തിയത്. ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുള്‍പ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചതായി കണ്ടെത്തിയത്.  സിസിടിവി വീഡിയോ കണ്ടപ്പോഴാണ് ഫ്‌ലാറ്റ് എങ്ങനെ കത്തി നശിച്ചു എന്ന് മനസ്സിലായത്.  ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായ വിവരം വീട്ടുടമ അറിയാതെ പോയതാണ് അപകടത്തിന് കാരണമായത്. പൂച്ചയുടെ കാല്‍ തട്ടി ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായത് കണ്ടെത്തിയത്. ജിന്‍ഗൗഡിയാവോ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍  ഇന്‍ഡക്ഷന്‍ കുക്കറിന്റെ  ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടുത്തതില്‍ 1,00,000 യുവാന്‍ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്. തീപിടുത്തതില്‍ ജിങ്കൗഡിയോ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്‍ഡക്ഷന്‍ കുക്കര്‍ അധിക സമയം ഓണായി ഇരുന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് .  ദണ്ഡന്‍ തന്നെയാണ് തന്റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വീടിന്റെ  പകുതിയും കത്തി നശിച്ചിട്ടും അപകടത്തോടുള്ള ഉടമയുടെ ലഘുവായ പ്രതികരണവും പൂച്ചയുടെ ഭംഗിയുള്ള രൂപവും കുറിപ്പ് ഏറെ പേരെ ആകര്‍ഷിച്ചു. 8 ദശലക്ഷം പേരാണ് ഇതിനകം ഡൂയിനിലെ കുറിപ്പ് കണ്ടത്. നിരവധി ആളുകളാണ് ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ  

Other News in this category

  • ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • സാങ്കേതിക തകരാര്‍; എക്‌സ് ഇന്ത്യയില്‍ പണിമുടക്കി, ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍
  • ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി, ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • അയോദ്ധ്യയിലെ വിമാനത്താവളത്തില്‍ യാത്രകള്‍ക്ക് ഇനി ഒല, 24മണിക്കൂറും സേവനം ഉണ്ടാകുമെന്ന് കമ്പനി
  • വോട്ട് ചെയ്തിട്ട് നേരെ വണ്ടര്‍ലയിലേക്ക് പോരൂ, വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്
  • ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷ
  • നെറ്റ്ഫ്ളിക്സിന്റെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവ്!!! കാരണമായത് ഈ തീരുമാനം
  • ടെലഗ്രാം ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപഭോക്താക്കളെ നേടും: ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്
  • വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ടിക്കറ്റില്‍ 19 ശതമാനം കിഴിവ്
  • Most Read

    British Pathram Recommends