ഗൂഗിള്‍ പേയും സൗണ്ട്പോഡ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ പേടിഎം ആണ് സൗണ്ട് ബോക്സ് വിപണിയില്‍ മുന്നിലുള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ സൗകര്യപ്രദമായി കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയത്.
പേടിഎമ്മിലേതു പോലെ തന്നെ സമാനമായി ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുമ്ബോള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വിലയിരുത്തി വിളിച്ചുപറയുന്ന സംവിധാനമാണ് ഗൂഗിള്‍ പേയും കൊണ്ടുവന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി ഇത് അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഈ രംഗത്തേയ്ക്ക് ഗൂഗിള്‍ പേ കൂടി കടന്നുവരുന്നത്. യുപിഐ ഇടപാടുകളില്‍ മുന്നിലുള്ള ഫോണ്‍ പേയും ഇത്തരം സൗണ്ട് ബോക്സുകള്‍ നല്‍കുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചപ്പോള്‍ കച്ചവടക്കാരില്‍ നിന്ന് ഉണ്ടായ മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്.