മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന് ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ലോകത്തെ തന്നെ പ്രമുഖരാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ പുറത്ത് വരുന്ന ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ലയും ആനന്ത് അംബാനിയുടെ വാച്ച് കണ്ട് ശ്രദ്ധിക്കുന്നതാണ് വീഡിയോയില്‍. അതിഥികളെ സ്വീകരിക്കാനെത്തിയ ആനന്ത് അംബാനിയുടെ വാച്ചുകണ്ട് ഞെട്ടുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യയും.
അനന്ത് ധരിച്ച വാച്ചുകണ്ട പ്രിസില്ല ചാന്, സക്കര്‍ബര്‍ഗിനെ വാച്ച് കാണിക്കുന്നുണ്ട്. വളരെ മനോഹരമായ വാച്ചാണല്ലോ എന്ന് പറഞ്ഞ ശേഷം കൗതുകത്തോടെ വാച്ചില്‍ തൊട്ട് നോക്കുന്നുമുണ്ട്. ഏതു ബ്രാന്റാണെന്ന് ചോദ്യത്തിന് സക്കര്‍ബര്‍ഗും അനന്തും വാച്ചിന്റെ മോഡല്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. ഏകദേശം പത്ത് കോടി വിലമതിക്കുന്ന വാച്ചാണ് ആനന്ദ് ആംബാനി അണിഞ്ഞിരുന്നത്. 100, 561,584 രൂപയാണ് വാച്ചിന്റെ വില. ആഡംബര വാച്ചുകളുടെ ലോകത്തെ ഏറ്റവും പുതിയ ബ്രാന്‍ഡാണ് റിച്ചാര്‍ഡ് മില്ലെ. ഭൂകമ്ബങ്ങളും സുനാമിയും അടക്കമുള്ള കനത്ത ആഘാതങ്ങളെ നേരിടാനുള്ള കഴിവാണ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത.