ഇന്നലെ രാത്രിയില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ഉപയോക്താക്കള്‍കക് പണികൊടുത്തു. ആപ്പ് അപ്ഡേറ്റായെന്നും, അക്കൗണ്ട് നിലച്ചെന്നും ഒക്കെയാണ് പലരും കരുതിയത്.
രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകളുടെ പ്രശനം പരിഹരിച്ച് തിരിച്ചു വരികയും ചെയ്തു.
ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്വേര്‍ഡുകളാണ് നല്‍കുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് ലഭിച്ച മറുപടി. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചര്‍, ത്രെഡ് എന്നിവയും പ്രവര്‍ത്തന രഹിതമായിരുന്നു.
എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടു എന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എക്സില്‍ കുറിച്ചു. എന്നാല്‍ ഈ സമയം മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ പരിഹാസവുമായി ഇലോണ്‍ മസ്ക് രംഗത്തെത്തി. നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നതിനു കാരണം ഞങ്ങളുടെ സര്‍വീസുകള്‍ ലഭിക്കുന്നതുകൊണ്ടാണ് എന്നാണ് മസ്ക് കുറിച്ചത്. പിന്നാലെ ആന്‍ഡി സ്റ്റോണിന്റെ എക്സിലെ കുറിപ്പും മീമിനൊപ്പം പങ്കുവെക്കുകയായിരുന്നു.