യുപിഐ സേവനം പല രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇപ്പോഴിതാ നേപ്പാളും യുപിഐ വഴി പണമിടപാട് നടത്താന്‍ ഒരുങ്ങുന്നു. പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിഐസിഐ) ആണ് ഈ കാര്യം അറിയിച്ചത്.
യുപിഐ ഉപഭോക്താക്കള്‍ക്ക് നേപ്പാളില്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും എന്‍സിപിഐയുടെ പ്രസ്താവനയില്‍ പറയുന്നു. ഫോണ്‍ പേ പോലുള്ള യുപിഐ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ആപ്പുകള്‍ ഉപയോഗിച്ച് നേപ്പാളിലെ വ്യാപാരികളുമായി പണമിടപാട് വേഗത്തില്‍ നടത്താന്‍ ഇത് സഹായിക്കുമെന്നും എന്‍പിഐസിഐ വ്യക്തമാക്കി.
എന്‍പിഐസിഐ നേപ്പാളിലെ പേയ്മെന്റ് നെറ്റ്വര്ക്കായ ഫോണ്‍ പേ പേയ്മെന്റും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പ് വച്ചിരുന്നു. ഇതോടെയാണ് നേപ്പാളില്‍ യുപിഐ പണമിടപാടിന് തുടക്കമായത്. നേപ്പാളില്‍ എത്തുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുന്നതാണ് ഇപ്പോഴത്തെ നടപടി. നേപ്പാളിലെ വിനോദസഞ്ചാര മേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വാണിജ്യപരമായും സാമ്പത്തികപരമായും മെച്ചപ്പെടുമെന്നും രാജ്യങ്ങളുടെ പുരോഗതിക്ക് ഇത് ഗുണം ചെയ്യുമെന്നും ഫോണ്‍പേയുടെ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.