വിപ്ലവകരമായ കണ്ടുപിടുത്തങ്ങളാണ് ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടറുമായി മനുഷ്യരുടെ തലച്ചോറിനെ ബന്ധിപ്പിച്ച് ഇതിലൂടെ കംപ്യുട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യമിടുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ മറ്റൊരു പുതിയൊരു പദ്ധതിക്ക് പിന്നാലെയാണ് ന്യൂറാലിങ്ക്. ടേലിപതി എന്ന ബ്രെയിന്‍ ചിപ്പ് തളര്‍ന്നുകിടക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറില്‍ ഘടിപ്പിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദ്ധതി പുറത്ത് വിട്ടത്.
കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭ്യമാക്കുന്ന ഉപകാരണമായിരിക്കും ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതിയെന്നാണ് സ്ഥാപകനായ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോഗ് ഡിസൈനര്‍ എന്നയാള്‍ എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഇലോണ്‍ മസ്ക് ഇക്കാര്യം അറിയിച്ചത്.