18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>> ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും >>> മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ >>> പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല >>> ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>>
Home >> EDITOR'S CHOICE

EDITOR'S CHOICE

പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!

ഉള്ളില്‍ ധൈര്യം ആര്‍ജ്ജിച്ച് എല്ലാ പ്രശ്‌നങ്ങളെയും സമീപിച്ചാല്‍ അത് പുഷ്പം പോലെ മറികടക്കാന്‍ സാധിക്കും. മനസ്സിന്റെ ധൈര്യവും സമയോചിതമായ ഇടപെടലും ഓരോ ആപകട ഘട്ടത്തിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അഥ്തരത്തില്‍ ഒരു സന്ദര്‍ഭത്തിലൂടെ കടന്നു പോയ ഒരു പൈലറ്റ് തന്റെ യാത്രികരെ രക്ഷിച്ച സംഭവം ആണ് ഇപ്പോള്‍ പ്രശംസ നേടുന്നത്. തകരാര്‍ പറ്റിയ ഒരു വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി ഏറ്റെടുത്ത് ജീവന്‍ രക്ഷിച്ചിരിക്കുകയാണ് പൈലറ്റ്. തിങ്കളാഴ്ച രാവിലെ 8.30ന് ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ കിംഗ് എയര്‍ വിമാനം പോര്‍ട്ട് മക്വാരിയിലേക്ക് പോകുമ്പോള്‍ ആണ് ലാന്‍ഡിംഗ് ഗിയറിലെ തകരാര്‍ പൈലറ്റ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ നിമിഷം പേടിക്കാതെ ധൈര്യമായി അതിനെ സമീപിക്കുകയായിരുന്നു ഇദ്ദേഹം. മോശം കാലാവസ്ഥ, മെക്കാനിക്കല്‍ തകരാറുകള്‍, വിമാനത്തിന് നേരെ പറന്നെത്തിയ പക്ഷികളുടെ ആക്രമണം എന്നിവയ്ക്കെതിരെ പോരാടിയ ശേഷം ശാന്തമായ സമീപനം സ്വീകരിച്ച പൈലറ്റ് വലിയൊരു ദുരന്തം ഒഴിവാക്കി. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളം ചുറ്റിയ ശേഷം ന്യൂകാസിലിന് വടക്കുള്ള ഒരു എയര്‍ഫോഴ്‌സ് ബേസില്‍ പീറ്റര്‍ ഷോട്ടിനെ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതനായി. പൈലറ്റ് പീറ്റര്‍ ഷോട്ടും അദ്ദേഹത്തിന്റെ യാത്രക്കാരായ 60 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയുമായിരുന്നു സഞ്ചരിച്ചിരുന്നത്. പെട്ടന്ന് ലാന്‍ഡ് ചെയ്താല്‍ റണ്‍വേയില്‍ അടിതട്ടി തീപിടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഇദ്ദേഹം മുന്നില്‍ കണ്ടു. മൂന്ന് മണിക്കൂറോളം പറന്ന് അധിക ഇന്ധനം കത്തിച്ച് കളഞ്ഞാണ് വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തത്. പ്രശ്നങ്ങളില്ലാതെ എന്തായാലും എല്ലാവരും രക്ഷപ്പെട്ടു. പൈലറ്റ് 15 വയസ്സ് മുതല്‍ വിമാനം പറത്തുന്നയാളാണ്.

ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!

ജനങ്ങള്‍ക്ക് അവരുടെ വ്യക്തപരമായ പലകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം എന്ന പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന ഒരു രാജ്യമുണ്ട്. ജനങ്ങളുടെ വസ്ത്രധാരണത്തിലും അവരുപയോഗിക്കുന്ന കോസ്‌മെറ്റിക്കിനുമെല്ലാം പല പല നിയന്ത്രണങ്ങള്‍ രാജ്യം കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി ഈ രാജ്യത്ത് വിലക്കപ്പെട്ടിരിക്കുകയാണ്. പറഞ്ഞ വരുന്നത് ഉത്തര കൊറിയയെ കുറിച്ചാണ്. നിയമം പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശിക്ഷയും പിഴയും ഭരണകൂടം ചുമത്താറുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ രാജ്യത്ത് നിരോധിച്ച കാര്യങ്ങളുടെ ലിസ്റ്റില്‍ ഇതാ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കും ഉള്‍പ്പെട്ടിരിക്കുകയാണ്.  ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. സ്ത്രീകള്‍ വലിയ രീതിയില്‍ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്സ്റ്റിക് ധരിക്കുമ്പോള്‍ സ്ത്രീകള്‍ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമായാണ് പറയപ്പെടുന്നത്. ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആന്‍ഡ് ബ്ലൂ ജീന്‍സ്, ബോഡി ഫിറ്റ്, ചില ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയര്‍സ്റ്റെലുകള്‍ മാത്രമേ സ്വീകരിക്കാന്‍ അനുവദിക്കുകയുള്ളു. മറ്റ് ഹൈയര്‍സ്റ്റെലുകള്‍ വയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്. കൂടാതെ നിരോധിച്ച സ്‌കിന്നി ജീന്‍സുകള്‍ പോലുള്ളവ ധരിക്കുന്നവര്‍ക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിര്‍ത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികള്‍.

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ട് രണ്ട് മാസം, ലോകത്ത് തന്നെ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തിരണ്ടുകാരന്‍ മരിച്ചു

ലോക ചരിത്രത്തിന്റെ ഭാഗമായ സംഭവമായിരുന്നു ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യന്‍ സ്വീകരിച്ച വാര്‍ത്ത. എന്നാല്‍ വൃക്ക സ്വീകരിച്ച് രണ്ട് മാസം പിന്നിടവേ ആ അറുപത്തിരണ്ടുകാരന്‍ മരിച്ച വാര്‍ത്തയാണ് പുറത്ത് വന്നത്. അമേരിക്കന്‍ പൗരനായ റിച്ചാര്‍ഡ് സ്ലേമാനാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ട് മാസത്തിന് ശേഷം മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മസാച്യുസെറ്റ് ജനറല്‍ ആശുപത്രിയില്‍ നാല് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് സ്ലേമാനില്‍ പന്നിയുടെ വൃക്ക പ്രവര്‍ത്തിച്ചു തുടങ്ങിയത്. മെഡിക്കല്‍ ലോകത്തെ ചരിത്രപരമായ നേട്ടം തന്നെയായിരുന്നു ഇത്. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ഇതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രി അധികൃതരുടെ നിരീക്ഷണത്തില്‍ ആയി.  അതേസമയം മരണ കാരണം അവ്യക്തമാണെന്നും ഇതിന് ട്രാന്‍സ്പ്ലാന്റുമായി ബന്ധമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുച്ചേരുന്നുവെന്നും മരണ കാരണം പരിശോധിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് മാര്‍ച്ച് 21നായിരുന്നു റിച്ചാര്‍ഡ് സ്ലേമാനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന അപൂര്‍വ്വ നേട്ടവും സ്ലേമാന്‍ ഇതോടെ സ്വന്തമാക്കിയിരുന്നു. പന്നിയുടെ വൃക്ക 2 വര്‍ഷത്തോളമെങ്കിലും മനുഷ്യനില്‍ പ്രവര്‍ത്തിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. എന്നാല്‍ ടൈപ്പ് 2 പ്രമേഹവും രക്തസമ്മര്‍ദ്ദവും റിച്ചാര്‍ഡിനുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഈ രോഗങ്ങളിലുണ്ടായ വ്യതിയാനങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് റിച്ചാര്‍ഡിന്റെ കുടുംബം രംഗത്ത് വന്നു. രോഗിയായിരുന്ന അദ്ദേഹത്തിന് ഏഴാഴ്ചകള്‍ കൂടി ജീവിക്കാന്‍ സാധിച്ചു. അത്രയും ദിവസം റിച്ചാര്‍ഡിനൊപ്പം ജീവിക്കാന്‍ സാധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ഇത് പ്രചോദനവും പ്രതീക്ഷയുമേകുന്നതാണെന്നും കുടുംബം പ്രതികരിച്ചു. വൃക്ക മാറ്റിവയ്ക്കുന്നതിന് പുറമെ പന്നികളില്‍ നിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തിയിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തികളിലാണ് ഈ പരീക്ഷണം നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു

'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തുന്ന ക്യാമ്പയിന്‍ വ്യത്യസ്തമാകുന്നു. 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താനാണ് സിഎസ്‌ഐആര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിലൂടെ വന്‍ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാനാകുമെന്ന് ബോംബെ ഐഐടി പ്രൊഫ. ചേതന്‍ സിങ് സോളങ്കി പറഞ്ഞു. ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് എല്ലാവരേയും ഓര്‍മിപ്പിക്കുക എന്നതാണ് ചുളിവുകള്‍ നല്ലതാണ് എന്ന ക്യാംപയ്ന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തെങ്കിലും ചെയ്യാതിരിക്കുക എന്നതാണ് കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പ വഴി. ഓരോ ജോഡി വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നത് 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാല്‍, ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒരാള്‍ക്ക് 200 ഗ്രാം വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംസ്‌കാരം ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടര്‍ന്നാല്‍ വലിയ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കുകയും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാമാറ്റം നേരിടാന്‍ ചുളിവുകളുള്ള വസ്ത്രം 'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ നിലവില്‍ 6,25,000 ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാണ്. അതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും നമ്മള്‍ക്ക് 1,25,000 കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഒരു കോടിയിലധികം ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോളങ്കി പറഞ്ഞു.

ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!

വിവാഹത്തിന്റെ സാധാരണ രീതികളില്‍ നിന്നും മാറി വ്യത്യസ്തമായി ജീവിതം മുന്നോട്ട് നയിക്കുന്ന രീതിയാണ് 'ഫ്രണ്ട്ഷിപ്പ് മാരേജ്' അഥവാ 'സൗഹൃദ കല്യാണം'. ജപ്പാനില്‍ പുതിയ ട്രെന്റായാണ് ഈ സൗഹൃദ കല്യാണം മാറിക്കൊണ്ടിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലായിരിക്കും വിവാഹിതരാവുക. പക്ഷെ ഇവര്‍ തമ്മില്‍ ശാരീരികമായി ബന്ധം പുലര്‍ത്താന്‍ താലര്‍പര്യമില്ലാത്തവരായിരിക്കും. വിവാഹത്തിന്റെ ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലാണ് ഈ വിവാഹം.  ജപ്പാനിലെ 124 ദശലക്ഷമാളുകളില്‍ ഒരു ശതമാനത്തോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകള്‍. ക്വീര്‍ വിഭാഗത്തില്‍പ്പെടുന്നയാളുകള്‍, അസെക്ഷ്വല്‍ വ്യക്തികള്‍ (ലൈംഗിക താത്പര്യങ്ങളില്ലാത്തവര്‍), സ്വവര്‍ഗാനുരാഗികള്‍, പരമ്പരാഗത വിവാഹരീതികളോട് താത്പര്യമില്ലാത്തവര്‍ തുടങ്ങിയവരാണ് ഫ്രണ്ട്ഷിപ്പ് മാരേജിനോട് കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള തങ്ങളുടെ സൗഹൃദം മനുന്‍നിറുത്തിയാണ് ഇവര്‍ വിവാഹിതരാകുന്നത്. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവും ദൈനംദിന ജീവിതം പങ്കിടാന്‍ താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടര്‍. പക്ഷെ സാധാരണ വിവാഹിതരില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും ഇവരുടെ വിവാഹം. ജപ്പാനില്‍ 2015 മുതല്‍ ഇതിനോടകം അഞ്ഞൂറോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് സ്വീകരിച്ചതെന്നാണ് കണക്ക്. ഇത്തരത്തില്‍ വിവാഹിതരാവുന്നവര്‍ നിയമപരമായി ദമ്പതികളാണെങ്കിലും അവര്‍ക്കിടയില്‍ മറ്റ് ദമ്പതികളെ പോലെ ലൈംഗിക താത്പര്യങ്ങളുണ്ടായിരിക്കുകയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത്തരത്തില്‍ വിവാഹം കഴിച്ച ചില ദമ്പതികള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ മാതാപിതാക്കളാവുകയും ചെയ്യുന്നുണ്ട്.  

ഒരു മണിക്കൂര്‍ കൊണ്ട് 1100ലധികം മരങ്ങളെ കെട്ടിപ്പിടിച്ചു, നിബന്ധനകളെല്ലാം പാലിച്ച് മരങ്ങളെ കെട്ടിപ്പിടിച്ചതോടെ സ്വന്തമാക്കിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് അല്ലെങ്കില്‍ വ്യത്യസ്തമായ കാര്യങ്ങളിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.  ഒരു മണിക്കൂര്‍ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഘാനയില്‍ നിന്നുള്ള 29 -കാരനായ അബൂബക്കര്‍ താഹിരു ശ്രദ്ധിക്കപ്പെടുന്ന്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും സംഭവം പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇദ്ദേഹം ലക്ഷ്യം നേടിയത്.  പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് വിദ്യാര്‍ത്ഥിയും ആണ് അബൂബക്കര്‍ താഹിരു. ഒരു മിനുറ്റില്‍ അദ്ദേഹം 19 മരങ്ങളെ ആണ് ഇദ്ദേഹം ആലിംഗനം ചെയ്തത്. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണല്‍ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തില്‍ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിന്റെ മാനദണ്ഡം. എന്നാല്‍, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാന്‍ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകള്‍ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാവും.  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ശ്രദ്ധേയമായ നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കര്‍ താഹിരു ഇടതൂര്‍ന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തില്‍ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേട്ടം ഒരാള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറില്‍ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കര്‍ താഹിരു ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കി

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകം, ജര്‍മ്മന്‍ ലൈബ്രറി ആ പുസ്തകം സ്വന്തമാക്കിയത് 24 കോടി 44 ലക്ഷം രൂപയ്ക്ക്!!!

ഒരു പുസ്തകം അതിന്റെ പ്രത്യേകത കൊണ്ട് ആശ്ചര്യപ്പെടുത്തുകയാണ്. ജര്‍മ്മന്‍ ലൈബ്രറിയായ ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക്  എല്ലാവര്‍ക്കും ചിന്തിക്കാവുന്നതില്‍ അപ്പുറം തുകയ്ക്ക് ആ പുസ്തകം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ അത്രയും പ്രാധാന്യം ആ പുസ്തകത്തിന് ഉണ്ടെന്നത് അതിനെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് അറിയാന്‍ സാധിക്കും. 24 കോടി 44 ലക്ഷം രൂപയ്ക്ക് ഒരു ലൈബ്രറി ഒരു പുസ്തകം സ്വന്തമാക്കുക എന്നാല്‍ വളരെ ചരിത്രപരമായ പ്രാധാന്യം അതിനുള്ളത് കൊണ്ടായിരിക്കും എന്ന് മനസ്സിലാക്കാം. നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട് ഈ പുസ്തകത്തിന്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്മാര്‍ വരെയുള്ള നിരവധിപ്പേര്‍ ഒപ്പിട്ട പുസ്തകമാണ് ഇത്. അതുകൊണ്ടു തന്നെയാണ് ഈ പുസ്തകത്തിന് ഇത്രയധികം വിലമതിപ്പുള്ളതും. ഫ്രണ്ട്ഷിപ്പ് പുസ്തകമെന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയപ്രാധാന്യമുള്ള നിരവധിപ്പേരുടെ ചിത്രങ്ങളും ഈ ഫ്രണ്ട്ഷിപ്പ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുന്നു. കൈയെഴുത്തിലൂടെ തയാറാക്കിയിരിക്കുന്നു എന്നതും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ലോകമെമ്പാടുമുള്ള ഫ്രണ്ട്ഷിപ്പ് പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂടിയാണ് ഈ പുസ്തകം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ വ്യാപാര സംസ്‌കാരങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് പുസ്തകത്തില്‍. ജര്‍മ്മന്‍ നയതന്ത്രജ്ഞനായ ഫിലിപ്പ് ഹൈന്‍ഹോഫറിന്റെ കയ്യിലായിരുന്നു ആദ്യകാലത്ത് ഈ പുസ്തകം. അദ്ദേഹമാണ് നിരവധിപ്പേരുടെ ഒപ്പുകളടക്കം ഈ പുസ്തകത്തില്‍ ശേഖരിച്ചതും. ജര്‍മ്മന്‍ ഹൗസ് ഓഫ് വെല്‍ഫിലെ അംഗമായ ഡ്യൂക്ക് അഗസ്റ്റസ് തന്റെ ലൈബ്രറിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പുസ്തകം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അതിന് സാധിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ പുസ്തകം ലണ്ടനിലെ ഒരു ലേലത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്കില്‍ എത്തിയത്.

കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!!

എല്ലാ മനുഷ്യനും പ്രിയപ്പെട്ടത് എന്ന് പറയുന്ന എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാകും. ചിലര്‍ക്ക് പച്ചക്കറിയായിരിക്കാം, ചിലര്‍ക്ക് നോണ്‍ വെബ് ആയിരിക്കാം. മറ്റ് ചിലര്‍ക്ക് ചില പ്രത്യേക ബേക്കറി പലഹാരമോ സ്‌നാക്‌സോ മധുരമുള്ള ഭക്ഷണമോ ആയിരിക്കാം. എന്നാല്‍ ഈ പ്രിയപ്പെട്ട ഭക്ഷണം എപ്പോഴെല്ലാം നിങ്ങള്‍ കഴിക്കും? കിട്ടുന്ന അവസരത്തില്‍ മുടങ്ങാതെ കഴിക്കുമായിരിക്കും. പക്ഷെ എല്ലാ ദിവസവും അതേ ഭക്ഷണം തന്നെ കഴിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഇവിടെ ഇതാ ഒരു യുവാവ് തന്റെ ഇഷ്ട ഭക്ഷണം മുടങ്ങാകെ എല്ലാ ദിവസവും കഴിക്കുന്നു എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. കെന്നി വൈല്‍ഡ്‌സ് എന്ന യുവാവാണ് ഇത്തരത്തില്‍ ഇഷ്ട ഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി എല്ലാ ദിവസം മുടങ്ങാതെ കഴിക്കുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പിസയാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം. ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും പിസ കഴിക്കുന്നത് മുടക്കാറില്ലെന്നാണ് ഇദ്ദേഹം സമ്മതിക്കുന്നത്. മാത്രമല്ല ജീവിതകാലം മുഴുവനും ഇങ്ങനെ പിസ കഴിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഇയാള്‍ പറയുന്നു. ഈ ഭക്ഷണത്തോട് ഇത്രയും താല്‍പര്യം ഉള്ളതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട ഒരു കരിയര്‍ തുടങ്ങാനാണ് തന്റെ ആഗ്രഹം എന്നും വൈല്‍ഡ്‌സ് പറയുന്നുണ്ട്. എന്നും ഇത്തരത്തില്‍ പിസ മുടങ്ങാതെ കഴിക്കുന്നുണ്ടെങ്കിലും താന്‍ ആരോഗ്യവാനാണ് എന്നും ഫിറ്റ് ആയിട്ടാണിരിക്കുന്നത് എന്നും യുവാവ് പറയുന്നു.  Kenny V's എന്ന പേരില്‍ തന്റെ അച്ഛന് ഒരു പിസ ഷോപ്പുണ്ടായിരുന്നു. തനിക്ക് മൂന്നു വയസ്സാകുന്നത് വരെ ആ കടയുണ്ടായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്പം മുതല്‍ തന്നെ താന്‍ പിസ കഴിച്ച് തുടങ്ങി എന്നും വൈല്‍ഡ്‌സ് പറയുന്നു. ഒരു ഹീറ്റിംഗ് ആന്‍ഡ് കൂളിംഗ് സിസ്റ്റം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. അവിടുത്തെ സഹപ്രവര്‍ത്തകന്‍ ഒരുദിവസം തന്നോട് ഒരു ബെറ്റ് വച്ചു. എല്ലാ ദിവസവും ഒരു പിസ കഷ്ണമെങ്കിലും കഴിക്കണം എന്നതായിരുന്നു ബെറ്റ്. താന്‍ ഒരുമാസം അത് ചെയ്തു. തനിക്കത് വളരെ എളുപ്പമായിരുന്നു എന്നും യുവാവ് പറയുന്നു. ആളുകള്‍ തന്റെ ഈ ശീലത്തെ വളരെ ആശങ്കയോടെയാണ് കാണുന്നത്, പക്ഷേ തന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല എന്നതുകൊണ്ട് തന്നെ അത് ബാധിച്ചിട്ടില്ല എന്നും വൈല്‍ഡ് പറഞ്ഞു.

അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'

മരിച്ചെന്ന് കരുതിയ വ്യക്തി തിരിച്ചെത്തുന്നത് വലിയ സന്തോഷമാണ്. പക്ഷെ സൂറത്തിലെ 23 കാരനായ മഹാവീറിന് ആ സന്തോഷം ഉണ്ടാകില്ല. കാരണം അദ്ദേഹത്തിന്റെ അച്ഛനെ വളരെ പ്രതീക്ഷയോടെ കണ്ടെത്തിയപ്പോള്‍ അറിഞ്ഞത് മറ്റൊരു കഥ കൂടിയായിരുന്നു. 18 വര്‍ഷം മുമ്പാണ് മഹാവീറിന്റെ അച്ഛന്‍ മരിച്ചത്. പിതാവ് മഹേന്ദ്ര സിംഗ് പക്ഷെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത് സോഷ്യല്‍ മീഡിയ വഴിയാണ്. ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാടുവിടുകയായിരുന്നു.  പക്ഷെ അതിനിടയിലാണ് മഹാവീര്‍ അച്ഛനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. പിന്നാലെ അയാള്‍ അച്ഛനെ തേടിപ്പോയി. താന്‍ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താന്‍ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാള്‍ അവരെ അറിയിച്ചിരുന്നില്ല.  പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് ആ കുടുംബം. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതില്‍ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ച് ഡാക്കോറില്‍ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.   

115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല

1909 മെയ് 1 ന് മിനസോട്ടയിലെ ഡുലുത്തിലേക്ക് ഉപ്പ് കയറ്റി പോകുന്നതിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആവിക്കപ്പലായ അഡെല്ല ഷോര്‍സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അഡെല്ല ഷോര്‍സിനെ ശപിക്കപ്പെട്ട കപ്പല്‍ എന്നാണ് അറിപ്പെട്ടിരുന്നത്. അതിന് കാരണം ഉണ്ട്. കാണാതാകുന്നതിന് മുമ്പ് രണ്ട് തവണ മുങ്ങിയ ചരിത്രം ഈ കപ്പലിന് ഉള്ളതിനാല്‍ അവസാന തകര്‍ച്ചയ്ക്ക് ശേഷം ഈ കപ്പലിനെ 'ശപക്കപ്പെട്ട കപ്പല്‍' എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഈ കപ്പലിന് ശാപം ഉണ്ടാകാനും കാരണമായി ഒരു സംഭവം ഉണ്ട്. കപ്പലിന്റെ നിര്‍മ്മാണ സമയത്ത്  ഒരു കുപ്പി വൈന്‍ പൊട്ടിച്ച് കപ്പല്‍ നാമകരണം ചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നുവത്രേ. എന്നാല്‍, കപ്പല്‍ നിര്‍മ്മാണ കമ്പനിയുടെ ഉടമയും കുടുംബവും മദ്യം ഒഴിവാക്കി പകരം ഒരു കുപ്പി മാത്രം പൊട്ടിക്കാന്‍ തീരുമാനിച്ചു. ഇതാണ് കപ്പലിന് ശാപം വരാന്‍ കാരണമെന്നാണ് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നതെന്നും പറയുന്നു. 115 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 14 ജീവനക്കാരുമായാണ് കപ്പല്‍ യാത്ര തിരിച്ചത്. 1എന്നാല്‍ പിന്നീട് മിനസോട്ടയിലെ സുപ്പീരിയര്‍ തടാകത്തില്‍ നിന്ന് കപ്പലിന്റെ അവശിഷ്ടങ്ങള്‍ പുരാസവസ്തു ഗവേഷകര്‍ മുങ്ങി എടുത്തത്. മരം കൊണ്ട് നിര്‍മ്മിച്ച ആവിക്കപ്പലായ അഡെല്ല ഷോര്‍സ്. മിഷിഗണിലെ പാരഡൈസില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ലേക്ക്‌സ് ഷിപ്പ് റെക്ക് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ജീവനക്കാരില്‍ ആരെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ബോയിലര്‍, കാര്‍ഗോ ഹോള്‍ഡ്, പോര്‍ട്ട് ബോ എന്നിവയുള്‍പ്പെടെ കപ്പലിന്റെ വിവിധ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ സുപ്പീരിയര്‍ തടാകത്തിന്റെ അടിതട്ടില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍, നാവികരുടെ അവശിഷ്ടങ്ങളുടെ ഒരു സൂചനയും ഇവിടെ നിന്ന് ലഭിച്ചില്ല. അന്നത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഇന്നത്തെ കൃത്യത ഇല്ലാതിരുന്നതിനാല്‍ അന്ന് സാധാരണ അനുമാനിക്കുന്നതിലും കൂടുതല്‍ കപ്പല്‍ തകര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്ന് ജിഎല്‍എസ്എച്ച്എസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രൂസ് ഇ ലിന്‍ പറഞ്ഞു.

More Articles

പതിനേഴ് ദിവസമായി മുടങ്ങാതെ കോഴി ഇറച്ചി പച്ചയ്ക്ക് കടിച്ച് പറിച്ച് തിന്ന് ഫുഡ് വ്‌ളോഗര്‍, കണ്ടന്റിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് അല്‍പം കടന്ന കൈയ്യാണെന്ന് സോഷ്യല്‍ മീഡിയ
യുവതിയുടെ കൈയ്യിലെ രോമത്തിന് 18.40 സെന്റീമീറ്റര്‍ നീളം!!! വെറുമൊരു രോമം കാരണം യുവതി നേടിയത് ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ്
ആനയ്ക്ക് നാണയങ്ങള്‍ കൊണ്ട് തുലാഭാരം!!! 5,555 കിലോഗ്രാം തുക്കം വരുന്ന 73,40,000 പത്ത് രൂപ നാണയങ്ങള്‍ കൊണ്ട് നടത്തിയ തുലാഭാരം കര്‍ണ്ണാടകയില്‍
90,000 വര്‍ഷം പഴക്കമുള്ള പുരാതന മനുഷ്യ കാല്‍പ്പാടുകള്‍ കണ്ടെത്തി, അവസാനത്തെ ഹിമയുഗമെന്ന് പറയപ്പെടുന്ന പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലെ മനുഷ്യരുടെ കാല്‍പ്പാടുകള്‍!!!
കാലുകള്‍ ഇല്ലാത്ത നായയെ ഉടമ ഉപേക്ഷിച്ചു, ഒടുവില്‍ രക്ഷകനായത് പന്ത്രണ്ടു വയസ്സുകാരനും കുടുംബവും, വീല്‍ചെയറിന്റെ സഹായത്തോടെ നായ്ക്കുട്ടി ഇന്ന് ഓടി നടക്കുന്നു
കിച്ചന്‍ കാബിനറ്റിന്റെ ഒരു മൂലയില്‍ വെറുതെ കിടന്ന നാരങ്ങയുടെ വില അമ്പരപ്പിക്കും, 285 വര്‍ഷം പഴക്കമുള്ള നാരങ്ങ വിറ്റു പോയത് 1,780 ഡോളറിന്!!!
ഈ വീട്ടില്‍ എല്ലാം ഉണ്ട്, പക്ഷെ അവയ്‌ക്കെല്ലാം വളരെ കൗതുകകരമായ ഒരു കാര്യമുണ്ട്... ഫ്രാന്‍സിലെ 'നാരോ ഹൗസ്' കാഴ്ചക്കാര്‍ക്ക് അത്ഭുതമാകുന്നു
ബുര്‍ജ് ഖലീഫ പോലെ അംബരചുംബിയും, താജ്മഹല്‍ പോലെ അത്ഭുതവുമായ ഒരു കെട്ടിടം, ആറടി മാത്രം വലിപ്പമുള്ള അഞ്ച് നിലകെട്ടിടം എല്ലാവര്‍ക്കും അത്ഭുതമാകുന്നു

Most Read

British Pathram Recommends