മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.75കാരിയായ ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതിയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള മകന് മനോജ്(40) മാനസികാരോഗ്യത്തിന് ചികിത്സയിലാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീമതിയുടെ മരണം.പ്രതിയെ ഇന്നലെ ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് മനോജ് അമ്മയുടെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസി ശ്രീമതിയുടെ മകളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.വടക്കേക്കാട് സ്റ്റേഷനിലെ പൊലീസുകാരായ സവിന്‍, ശരത്ത് ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പൊള്ളലേറ്റ ശ്രീമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കുന്നകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെ എറണാകുളത്തേയ്ക്ക് മാറ്റുകയായിരുന്നു.
മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പൊലീസ് പറയുന്നു.