പരീക്ഷ എഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് ആത്മഹത്യ ചെയ്തത്. ചെന്നൈ എസ്ആര്‍എം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. ഇന്ന് ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെ ഉച്ച കഴിഞ്ഞ് നടക്കാവിലുള്ള ആനിഖിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. ഫീസടിച്ചിട്ടും പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളേജില്‍ നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു ആനിഖ്. വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. തൂങ്ങി നില്ക്കുന്ന ആനിഖിനെയാണ് തിരിച്ചെത്തിയ വീട്ടുകാര്‍ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശ്വാസം മുട്ട് ഉള്ളതിനാലാണ് ആനിഖിന് ക്ലാസില്‍ പോകാന്‍ ക ഴിയാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. 69 സതമാനം ഹാജരാണ് ആനിഖ് ഉണ്ടായിരുന്നത്. എന്നാല്‍ പരീക്ഷക്കായുള്ള ഫീസ് കൈപറ്റുകയും ചെയ്തിരുന്നു. ആനിഖിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.