ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാല്‍ കോട്ട ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത. സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് കന മീന എന്നയാളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതി മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞെന്നു ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഭര്‍ത്താവ് യുവതിയുടെ വസ്ത്രം അഴിച്ചു മാറ്റാന്‍ ശ്രമിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ക്യമാറയില്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്.
ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ യുവതി മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞെന്നു ആരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയെ മര്‍ദ്ദിച്ചു നഗ്നയാക്കി റോഡിലൂടെ നടത്തിയത്. റോഡിലൂടെ നടത്തുമ്പോഴും മര്‍ദ്ദനം തുടര്‍ന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി. പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തി മൂന്ന് പേരെ പിടികൂടിയത്.