വാര്‍ധക്യത്തില്‍ ഏകാന്തതയിലേക്ക് കടക്കുന്നവര്‍ എന്‍ കെ രവീന്ദ്രന്റെയും പൊന്നമ്മയുടെയും ജീവിതത്തെ കുറിച്ച് അറിയണം. ഒറ്റയ്ക്കാകും എന്ന ഘട്ടത്തില്‍ ഒറ്റയ്ക്കാകാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ് ഇവര്‍.
ആലപ്പുഴയിലാണ് സംഭവം. മുഹമ്മ അഞ്ചുതൈയ്ക്കല്‍ എന്‍ കെ രവീന്ദ്രന് പ്രായം 72ആണ്. കഞ്ഞിക്കുഴി കരിക്കാട്ടില്‍ പൊന്നമ്മയ്ക്ക് പ്രായം 63ഉം. ഇവരാണ് ജീവിതത്തില്‍ ഒറ്റയ്ക്കായി പോകാതെ ഒരുമിച്ച് ജീവിക്കാന്‍ കൈപിടിച്ചവര്‍.
അച്ഛന്റെ പുതു ജീവിതത്തില്‍ എല്ലാത്തിനും കൂട്ടായി നിന്നത് രവീന്ദ്രന്റെ മകന് രാജേഷാണ്. കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന് വലിയൊരു സന്തോഷമാണ് ഇവരുടം ജീവിതം. ആലപ്പുഴയിലാണ് സംഭവം.
ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ പൊന്നമ്മ ഒറ്റയ്ക്കായി. ഏഴ് വര്‍ഷം മുന്‍പാണ് രവീന്ദ്രന്റെ ഭാര്യ മരിച്ചത്. തുടര്‍ന്ന് ബിസിനസും മറ്റുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടെ പ്ലംമ്പിങ് ജോലികള്‍ക്കായി രവീന്ദ്രന്റെ മകന് രാജേഷ് പൊന്നമ്മയുടെ വീട്ടിലെത്തി. പൊന്നമ്മയുടെ ദുരിത ജീവിതം കണ്ട രാജേഷ് അച്ഛന് കൂട്ടായി പൊന്നമ്മയെ ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
പൂഞ്ഞിലിക്കാവ് കാവുങ്കല്‍ ദേവീക്ഷേത്രത്തില്‍വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. രവീന്ദ്രന്റെ മകനും മരുമക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പൊന്നമ്മയുടെ അടുത്ത ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വയസാംകാലത്ത് വിവാഹമോ എന്ന് ചോദിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കുകയാണ് രവീന്ദ്രനും പൊന്നമ്മയും.