ന്യൂഡല്‍ഹി : രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കാന് എന്നും മുന്നിലാണ് ആനന്ദ് മഹീന്ദ്ര. ഇക്കുറിയും ആ പതിവ് തെറ്റിക്കാതെ പ്രഗ്നാനന്ദയ്ക്ക് സമ്മാനം നല്‍കിയിരിക്കുകയാണ്.
ഇപ്പോഴിതാ ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനംനേടി തിരിച്ചെത്തിയ പ്രഗ്നാനന്ദയ്ക്ക് മഹീന്ദ്ര എക്സ്.യു.വി.400 ഇലക്ട്രിക് ആണ് സമ്മാനിക്കുന്നത്.
ആനന്ദ് മഹീന്ദ്ര സമ്മാന വിവരം എക്സിലെ കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. പ്രഗ്നാനന്ദയും ഒരു ഥാര്‍ സമ്മാനമായി നേടാന്‍ അര്‍ഹനാണെന്ന് കാണിച്ച് ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത ക്രിഷ്ലെയ് കുമാര്‍ എന്നയാളുടെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം സമ്മാന വിവരം വെളിപ്പെടുത്തിയത്.
എന്നാല്‍, താന്‍ നല്കുന്ന സമ്മാനം പ്രഗ്നാനന്ദയ്ക്കല്ല, മറിച്ച് അദ്ദേഹത്തെ ഇതിനായി പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്റര്‍ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.