കോഴിക്കോട് : കോഴിക്കോട് മുക്കത്ത് മുറിയിലെ ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന് മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ കുട്ടിക്കരികില്‍ ഉണ്ടായിരുന്നില്ല.
മുക്കം മണാശേരി സ്വദേശി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന് ജെഫിന് ആണ് അപകടത്തില്‍ മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയിരിക്കുകയായിരുന്നു. പക്ഷെ കുളി കഴിഞ്ഞെത്തിയപ്പോള്‍ കുട്ടി മെത്തയുടെ അടിയില്‍ കിടക്കുകയായിരുന്നുവെന്ന് അമ്മയും മറ്റു ബന്ധുക്കളും പറയുന്നത്.
ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.