18
MAR 2021
THURSDAY
1 GBP =104.55 INR
1 USD =83.35 INR
1 EUR =89.74 INR
breaking news : ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയവുമായി വീണ്ടും സജീഷ് ടോം; ബേസിങ്‌സ്റ്റോക്ക് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കി കോട്ടയംകാരന്റെ വിജയക്കുതിപ്പ് >>> പുതിയ ചിത്രങ്ങള്‍ പങ്കിട്ട് സനൂഷ, 'കടല വെള്ളത്തില്‍ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം' എന്ന് ബോഡി ഷെയ്മിങ് കമന്റുകളാല്‍ നിറഞ്ഞ് താരത്തിന്റെ കമന്റ് ബോക്‌സ് >>> ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ >>> 115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല >>> ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ >>>
Home >> NAMMUDE NAADU
ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവ്, ഭൂമി സ്വന്തമാക്കിയത് എത്ര തുകയ്ക്കാണെന്നറിയോ?

സ്വന്തം ലേഖകൻ

Story Dated: 2023-09-09

കൊല്‍ക്കത്ത : ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ദ്രുവം കീഴടക്കിയ അഭിമാനത്തിലാണ് രാജ്യം. ഓരോ ഇന്ത്യക്കാരുടെയും വലിയ പ്രതീക്ഷകളുടെ തുടക്കമായിരുന്നു അത്. അതിനു ശേഷം പുറത്ത് വന്ന പല വാര്‍ത്തകളിലും ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയാലോ എന്ന തമാശ രീതിയില്‍ പലരും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബംഗാളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ ഒരാള്‍ സ്ഥലം സ്വന്തമാക്കിയിരിക്കുകയാണ്. 

ബംഗാളിലെ ജാര്‍ഗാം പ്രദേശത്തെ സഞ്ജയ് മഹാത്തോ എന്ന യുവാവ് തന്റെ ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചത്. ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും അമ്പപ്പിച്ചത്. ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി സ്വന്തമാക്കാന്‍ അദ്ദേഹം ചെലവാക്കിയ തുകയും വെളിപ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയോളമാണ് അദ്ദേഹം ഇതിന് വേണ്ടി ചെലവാക്കിയതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഞ്ജയും ഭാര്യയും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലില്‍ വലിയ ആഘോഷത്തോടെയാണ് വിവാഹം നടന്നത്. പ്രണയിക്കുന്ന സമയത്ത് ഭാര്യയ്ക്ക് ചന്ദ്രനെ പിടിച്ചുകൊണ്ടു തരുമെന്ന് സഞ്ജയ് പറഞ്ഞിരുന്നു. എന്നാല്‍ അത് സാദ്ധ്യമല്ലാത്തത് കൊണ്ട് താന്‍ ചന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കുകയായിരുന്നെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഒരു സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് അദ്ദേഹം ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. 'ഞങ്ങളുടെ ഹൃദയത്തില്‍ ചന്ദ്രന് പ്രത്യേക സ്ഥാനമുണ്ട്. എന്റെ ഭാര്യയുടെ പിറന്നാളിന് ഇതിലും വലിയൊരു സമ്മാനം എനിക്ക് നല്‍കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്'- സഞ്ജയ് പറഞ്ഞു.

 

More Latest News

പുതിയ ചിത്രങ്ങള്‍ പങ്കിട്ട് സനൂഷ, 'കടല വെള്ളത്തില്‍ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം' എന്ന് ബോഡി ഷെയ്മിങ് കമന്റുകളാല്‍ നിറഞ്ഞ് താരത്തിന്റെ കമന്റ് ബോക്‌സ്

നിരവധി പ്രമുഖര്‍ക്കൊപ്പം ബാലതാരമായി അഭിനയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് സനൂഷ. ബാലതാരത്തില്‍ നിന്നും ഒരു നടിയായി മാറി ദിലീപിന്റെയും ഉണ്ണിമുകുന്ദന്റെയും അടക്കം താരങ്ങളുടെ നായികയായി എത്തി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സിനിമകളില്‍ ചെയ്യുന്നില്ലെങ്കിലും താരം ചെയ്തു വെച്ച കഥപാത്രങ്ങളാല്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം ഇപ്പോഴും നിലനിറുത്തുന്നുണ്ട്.   ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സനൂഷ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ അതിവേഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ താരത്തിന്റെ വണ്ണത്തെ കുറിച്ചാണ് എല്ലാവരും പറയുന്നത്. വിദേശത്താണ് സനൂഷയിപ്പോള്‍. വണ്ണം അല്‍പ്പം കൂടിയിട്ടുണ്ട് താരത്തിന്. അതുകൊണ്ടു തന്നെ താരത്തിനെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനും പ്രയാസമാണെന്നാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍. ഒരു യാത്രയ്ക്കിടയില്‍ സനൂഷ പങ്കിട്ട ഒരു പോസ്റ്റ് ആണ് വീണ്ടും സനൂഷയുടെ വണ്ണത്തെ പറ്റി പരാമര്‍ശിക്കുന്നത്.  ''മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാള്‍ ഉണങ്ങും, പാടുകള്‍ മാഞ്ഞുപോകും. വേദന വിട പറയും, സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നിങ്ങളുടെ മനോഹരമായ ഹൃദയത്തിനുള്ളില്‍ സന്തോഷം വസിക്കും...'' എന്ന ക്യാപ്ഷനൊപ്പമാണ് സനൂഷ ചിത്രം പങ്കിട്ടത്. പാന്റ്‌സും ബ്ലാക്ക് ടോപ്പുമണിഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് സനൂഷയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ മുഴുവനും ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തില്‍ ആയിരുന്നു.  'കടല വെള്ളത്തില്‍ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം, ഗുണ്ടുമണി...ഗുണ്ടൂസ് പെണ്ണ്..' എന്നിങ്ങനെ ബോഡി ഷെയ്മിം?ഗ് കമന്റുകള്‍ കമന്റുകളുണ്ട്. എന്നാല്‍ സ്‌നേഹം പങ്കുവച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും. നല്ല ക്യൂട്ട് ആയിട്ടുണ്ടെന്നും ഇത്രയും വണ്ണം വേണ്ടെന്നും വേ?ഗം കുറയ്ക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ 'ഇങ്ങനെ നടന്നാല്‍ മതിയോ. ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ' എന്ന് ചോദിച്ച ആളോട് 'തല്‍കാലം ഇങ്ങനെ നടന്നാല്‍ മതി'യെന്നാണ് സനൂഷ നല്‍കിയ മറുപടി.     

ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ

വിവാഹ ശേഷം ജീവിതകാലം മുഴുവനും പ്രണയം ആസ്വദിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാര്‍ദ്ധക്യത്തില്‍ ഭര്‍ത്താവില്‍ നിന്നും പ്രണയത്തിന്റെ ആ സര്‍പ്രൈസ് അനുഭവിക്കുന്ന ഭാര്യയുടെ വീഡിയോ ആരുടെയും മനസ്സ് കീഴടക്കും. @goodnews_movements എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ജോ കിയോഗ് തന്റെ ഭാര്യയുടെ 73 -ാം ജന്മദിനത്തില്‍ ഭാര്യ ജെയ്‌നിനെ ഒരു പ്രത്യേക സമ്മാനം നല്‍കി അത്ഭുതപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ഒരു ജാപ്പനീസ് ചെറി ബ്ലോസം മരം സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിച്ചിരിക്കുന്നത്. 78 -കാരനായ ജോ തന്റെ ഭാര്യയെ വിളിച്ച് വീടിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ജെയ്ന്‍ ഭര്‍ത്താവിനൊപ്പം നടന്ന് പുറത്തേക്കിറങ്ങുന്നതും കാണാം. മുറ്റത്തെത്തിയ ശേഷം അദ്ദേഹം അവരെ ആ സര്‍പ്രൈസ് കാണിച്ചു കൊടുക്കുകയാണ്. അവര്‍ക്ക് വളരെ അധികം സന്തോഷമായി എന്ന് ഈ വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാണ്. അവര്‍ വളരെ സ്നേഹത്തോടെ തന്റെ ഭര്‍ത്താവിനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.  'എല്ലാ വര്‍ഷവും നമ്മുടെ പ്രണയം കൂടുതല്‍ പൂക്കുന്നതിന്റെ പ്രതീകമാണിത്' എന്നാണ് ജോ തന്റെ സമ്മാനത്തെ കുറിച്ച് ഭാര്യയോട് പറയുന്നത്. നിരവധിപ്പേരാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സ്നേഹം എന്നും ഇതുപോലെ നിലനില്‍ക്കാനാഗ്രഹിക്കുന്നവരാണ് അതിലധികവും.

115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല

1909 മെയ് 1 ന് മിനസോട്ടയിലെ ഡുലുത്തിലേക്ക് ഉപ്പ് കയറ്റി പോകുന്നതിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആവിക്കപ്പലായ അഡെല്ല ഷോര്‍സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അഡെല്ല ഷോര്‍സിനെ ശപിക്കപ്പെട്ട കപ്പല്‍ എന്നാണ് അറിപ്പെട്ടിരുന്നത്. അതിന് കാരണം ഉണ്ട്. കാണാതാകുന്നതിന് മുമ്പ് രണ്ട് തവണ മുങ്ങിയ ചരിത്രം ഈ കപ്പലിന് ഉള്ളതിനാല്‍ അവസാന തകര്‍ച്ചയ്ക്ക് ശേഷം ഈ കപ്പലിനെ 'ശപക്കപ്പെട്ട കപ്പല്‍' എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഈ കപ്പലിന് ശാപം ഉണ്ടാകാനും കാരണമായി ഒരു സംഭവം ഉണ്ട്. കപ്പലിന്റെ നിര്‍മ്മാണ സമയത്ത്  ഒരു കുപ്പി വൈന്‍ പൊട്ടിച്ച് കപ്പല്‍ നാമകരണം ചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നുവത്രേ. എന്നാല്‍, കപ്പല്‍ നിര്‍മ്മാണ കമ്പനിയുടെ ഉടമയും കുടുംബവും മദ്യം ഒഴിവാക്കി പകരം ഒരു കുപ്പി മാത്രം പൊട്ടിക്കാന്‍ തീരുമാനിച്ചു. ഇതാണ് കപ്പലിന് ശാപം വരാന്‍ കാരണമെന്നാണ് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നതെന്നും പറയുന്നു. 115 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 14 ജീവനക്കാരുമായാണ് കപ്പല്‍ യാത്ര തിരിച്ചത്. 1എന്നാല്‍ പിന്നീട് മിനസോട്ടയിലെ സുപ്പീരിയര്‍ തടാകത്തില്‍ നിന്ന് കപ്പലിന്റെ അവശിഷ്ടങ്ങള്‍ പുരാസവസ്തു ഗവേഷകര്‍ മുങ്ങി എടുത്തത്. മരം കൊണ്ട് നിര്‍മ്മിച്ച ആവിക്കപ്പലായ അഡെല്ല ഷോര്‍സ്. മിഷിഗണിലെ പാരഡൈസില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ലേക്ക്‌സ് ഷിപ്പ് റെക്ക് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ജീവനക്കാരില്‍ ആരെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ബോയിലര്‍, കാര്‍ഗോ ഹോള്‍ഡ്, പോര്‍ട്ട് ബോ എന്നിവയുള്‍പ്പെടെ കപ്പലിന്റെ വിവിധ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ സുപ്പീരിയര്‍ തടാകത്തിന്റെ അടിതട്ടില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍, നാവികരുടെ അവശിഷ്ടങ്ങളുടെ ഒരു സൂചനയും ഇവിടെ നിന്ന് ലഭിച്ചില്ല. അന്നത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഇന്നത്തെ കൃത്യത ഇല്ലാതിരുന്നതിനാല്‍ അന്ന് സാധാരണ അനുമാനിക്കുന്നതിലും കൂടുതല്‍ കപ്പല്‍ തകര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്ന് ജിഎല്‍എസ്എച്ച്എസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രൂസ് ഇ ലിന്‍ പറഞ്ഞു.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ അനിലാലിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. തൃപ്പൂണിത്തുറ സ്വദേശിയാണ് അനിലാല്‍. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത

പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള സ്‌നേഹ സംഗീത രാവ് നാളെ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നടക്കും. ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ നയിക്കുന്ന ഗാനമേള കണ്ടാസ്വദിക്കാന്‍ കാത്തിരുന്നവര്‍ക്ക് ആ ദിവസം ഇങ്ങെത്തി. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത ആണ് ലഭിക്കുന്നത്. ബ്രിസ്റ്റോളില്‍ ആദ്യ ഷോ പന്ത്രണ്ടരയ്ക്കും രണ്ടാമത്തെ ഷോ അഞ്ചരയ്ക്കുമാണ്. ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. വെള്ളി, ശനി ദിവസങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനായി 50 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുക. വ്യത്യസ്ത ഗാനാലാപന രീതി കൊണ്ടും വേദിയെ കീഴടക്കുന്ന വാചാലത കൊണ്ടും ശ്രദ്ധേയയായ ടോപ് സിങ്ങര്‍ ഫെയിം മേഘ്‌നക്കുട്ടിക്കൊപ്പം (മേഘ്‌ന സുമേഷ്) യുവഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ലിബിന്‍ സ്‌കറിയ, പ്രശസ്ത പാട്ടുകാരി ക്രിസ്റ്റകല, വിവിധ ഭാഷകളില്‍ ഗാനങ്ങളുമായി ചാര്‍ലി മുട്ടത്ത്, കീബോര്‍ഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും വേദിയിലെത്തുന്നു. നൈസ് കലാഭവന്‍ ഒരുക്കുന്ന ഡാന്‍സ് പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കുമെന്നുറപ്പാണ്.രണ്ട് ഷോകള്‍ക്കും ഫുഡ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. സ്റ്റേജ് പ്രോഗ്രാം വിവരങ്ങള്‍ക്കായി:സിജി സെബാസ്റ്റിയന്‍ : 07734303945ക്ലമന്‍സ് : 07949499454

Other News in this category

  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു
  • പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍
  • കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി
  • വന്ദേഭാരത് കേരളത്തില്‍ ഓടി തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓട്ടത്തിലും ജനപ്രീതിയിലും ഹിറ്റായി മലയാളികളുടെ യാത്രകള്‍ക്ക് മുന്നിലായി വന്ദേഭാരത്
  • Most Read

    British Pathram Recommends