18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്' >>> മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!! >>> ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും >>> മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍ >>> ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ? >>>
Home >> BUSINESS
അയോധ്യയിലെ രാമക്ഷേത്രത്തിലെ 'പ്രസാദം' എന്ന പേരില്‍ ആമസോണില്‍ മധുരം വില്‍പ്പന, തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി എന്ന പരാതിയില്‍ ആമസോണിന് നോട്ടീസ്

സ്വന്തം ലേഖകൻ

Story Dated: 2024-01-21

പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന കമ്പനിയായ ആമസോണിന് എതിരെ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് മധുരം വില്‍പ്പന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

കോണ്‍ഫെഡറേഷന് ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ (സി.എ.ഐ.ടി) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. ഇതുവരെയും ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത രാമക്ഷേത്രത്തിന്റെ പ്രസാദമെന്ന പേരില്‍ വസ്തുക്കള്‍ വിതരണം ചെയ്തതു വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. രഘുപതി നെയ് ലഡു, അയോധ്യ റാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, റാം മന്ദിര്‍ അയോധ്യ പ്രസാദ്, ദേസി കൗ മില്ക് പേഡ എന്നിങ്ങനെയുള്ള പേരിലാണ് രാമക്ഷേത്ര പ്രസാദമെന്ന വ്യാജേന ആമസോണില്‍ മധുരം വിതരണം ചെയ്തതെന്നാണ് പറയുന്നത്.

ഏഴുദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം ഉപഭോക്തൃ സംരക്ഷണ നിമയത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കുമെന്ന് നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ഈമാസം 22-നാണ്.

More Latest News

അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'

മരിച്ചെന്ന് കരുതിയ വ്യക്തി തിരിച്ചെത്തുന്നത് വലിയ സന്തോഷമാണ്. പക്ഷെ സൂറത്തിലെ 23 കാരനായ മഹാവീറിന് ആ സന്തോഷം ഉണ്ടാകില്ല. കാരണം അദ്ദേഹത്തിന്റെ അച്ഛനെ വളരെ പ്രതീക്ഷയോടെ കണ്ടെത്തിയപ്പോള്‍ അറിഞ്ഞത് മറ്റൊരു കഥ കൂടിയായിരുന്നു. 18 വര്‍ഷം മുമ്പാണ് മഹാവീറിന്റെ അച്ഛന്‍ മരിച്ചത്. പിതാവ് മഹേന്ദ്ര സിംഗ് പക്ഷെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത് സോഷ്യല്‍ മീഡിയ വഴിയാണ്. ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാടുവിടുകയായിരുന്നു.  പക്ഷെ അതിനിടയിലാണ് മഹാവീര്‍ അച്ഛനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. പിന്നാലെ അയാള്‍ അച്ഛനെ തേടിപ്പോയി. താന്‍ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താന്‍ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാള്‍ അവരെ അറിയിച്ചിരുന്നില്ല.  പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് ആ കുടുംബം. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതില്‍ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ച് ഡാക്കോറില്‍ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.   

മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!

കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീന്‍ സ്‌പേസിലാണ്. ഫോണിലും ടാബിലും ആയി വീഡിയോകള്‍ കണ്ട് കുട്ടികള്‍ ആ സ്‌ക്രീനിനുള്ളില്‍ ഒതുങ്ങി പോകുകയാണ്. ഈ ശീലത്തില്‍ നിന്നും കുട്ടികളെ പുറത്തേക്ക് കൊണ്ട് വരാന്‍ മതാപിതാക്കള്‍ പലരീതിയില്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ ശ്രമിച്ച ഒരു ദമ്പതികള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മകളെ സ്‌ക്രീന്‍ ടൈമില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരാന്‍ അവര്‍ ചെയ്ത കാര്യം പക്ഷെ അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. മകള്‍ക്കൊപ്പം കളിക്കാന്‍ ഒരു നായയെ സമ്മാനിച്ച മാതാപിതാക്കള്‍ക്കാണ് പണികിട്ടിയത്.  മകള്‍ക്ക് ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഒരു പട്ടിക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു മാതാപിതാക്കള്‍. മാതാപിതാക്കള്‍ ആഗ്രഹിച്ചതുപോലെ തന്നെ ഇരുവരും വളരെ വേഗത്തില്‍ കൂട്ടായി. പക്ഷെ പിന്നീട് മൊബൈല്‍ കാണല്‍ രണ്ടുപേരും ഒരുമിച്ചാക്കി. ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇവര്‍. ഇപ്പോള്‍ മകള്‍ ഫോണ്‍ അല്‍പ്പ സമയം മാറ്റിവെച്ചാലും നായ്ക്കുട്ടിയ്ക്ക് ഫോണ്‍ നിര്‍ബന്ധമാണത്രേ. മകള്‍ക്കൊപ്പം നായക്കുട്ടി ഐ പാഡില്‍ നോക്കിയിരിക്കുന്നതിന്റെ ഒരു വീഡിയോ ഈ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇപ്പോള്‍ വൈറലാണ്. നിലത്ത് തറയില്‍ കിടന്ന് ഇരുവരും ഒരുമിച്ച് വീഡിയോ കാണുന്ന രസകരമായ ദൃശ്യങ്ങളാണ് ഇത്. സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ അവളെ സഹായിക്കുമെന്ന് കരുതി സമ്മാനിച്ചതാണ്. നോക്കൂ ഇപ്പോള്‍ രണ്ടാളും ഒരുമിച്ചാണ് കാഴ്ച എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. രസകരമായ വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത് പെര്‍ഫക്റ്റ് പാര്‍ട്നേഴ്സ് എന്നാണ്. വീഡിയോയ്ക്ക് താഴെ കുട്ടികളുടെ വര്‍ദ്ധിച്ചു വരുന്ന സ്‌ക്രീന്‍ ടൈംമിനെക്കുറിച്ച് ആശങ്കപ്പെട്ടവരും നിരവധിയാണ്.

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും

ലിവര്‍പൂള്‍ : ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് 'അക്ഷരവേദി'ക്ക് ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ യുകെ ലേഖകനുമായ റ്റിജോ ജോര്‍ജ്ജ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകന്‍ നിധീഷ് സോമന്‍ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. കുറച്ച് കാലങ്ങളായിട്ട് നിര്‍ത്തി വെച്ചിരുന്ന മലയാളം ക്ലാസുകള്‍ വീണ്ടും പുനരാരംഭിക്കുക വഴി ലിവര്‍പൂളില്‍ പുതിയതായിട്ട് എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ മലയാളി കുടുംബാംഗങ്ങള്‍ക്കും ഇതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും എന്ന് ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു. വിപിന്‍ വര്‍ഗീസ് റാണി ജേക്കബ്, സണ്ണി ജേക്കബ് എന്നിവര്‍ മലയാളം ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യും.  

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ ഭാരവാഹികള്‍. പ്രസ്റ്റണിലും അതിന്റെ പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈമ പ്രെസ്റ്റ ആരംഭിക്കുന്നത്. സന്തോഷ് ചാക്കോയുടെ പ്രസിഡന്റായി സാംസ്‌കാരിക കൈമാറ്റം സാമൂഹിക പിന്തുണ, കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു ഫ്‌ളാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. സൈമയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ഇവരാണ്. സന്തോഷ് ചാക്കോ പ്രസിഡന്റ് സൈമ പ്രെസ്റ്റണ്‍, ബിനുമോന്‍ ജോയ് കമ്മറ്റി മെമ്പര്‍ , മിസ്റ്റര്‍ മുരളി നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ അനീഷ് വി. ഹരിഹരന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിധിന്‍ ടി. എന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ നിഖില്‍ ജോസ് പ്ലാതിങ്കല്‍ എക്‌സ് കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, ഡോ. വിഷ്ണു നാരായണന്‍ കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍, മിസ്റ്റര്‍ ബേസില്‍ ബിജു കമ്മറ്റി മെമ്പര്‍ സൈമ പ്രെസ്റ്റണ്‍. എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ ഓരോ അംഗവും അവരുടെ പ്രവര്‍ത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകള്‍ അഭിനിവേശം എന്നിവ സൈമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈവിദ്ധ്യം കൊണ്ടു വരുന്നു. ഇത് സൗത്ത ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും വളരെ അധികം സംഭാവന ചെയ്യും. സൈമ പ്രെസ്റ്റണിന്റെ പ്രസിഡന്റ് സന്തോഷ് ചാക്കോ സ്വന്തം നാട്ടില്‍ നിന്ന് അകന്നിരിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിലും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതിലും അസോസിയേഷന്‍ വഹിക്കാന്‍ പറ്റുന്ന പങ്ക് വളരെ അധികമാണെന്ന് അഭിപ്രായപ്രെട്ടു. ''എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കികൊണ്ട് ആവശ്യമുള്ളവര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയും സഹായം നല്‍കുകയും ചെയ്യുക എന്നതാണ് സൈമെയിലൂടെ ഞങ്ങളുടെ ലക്ഷ്യം'' എന്ന് അദ്ദേഹം പ്രസ്താവിച്ചു സൈമ പ്രെസ്റ്റണിന്റെ രൂപീകരണം കമ്മ്യൂണിറ്റിയുടെ ഐക്യദാര്‍ഢ്യത്തിലേക്കും സമൃദ്ധയിലേക്കുമുള്ള യാത്രയിലെ ഒരു സുപ്രധാന നിമനിഷത്തെ അടയാളപ്പെടുത്തുന്നു. പ്രെസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ മലയാളികളെയും ഈ മഹത്തായ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ സൈമാ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.  

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു.  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും. സ്ഥലത്തിന്റെ വിലാസം:POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജോസ് കുര്യാക്കോസ് 07414 747573മിലി തോമസ് 07877 824673മെല്‍വിന്‍ 07546112573  

Other News in this category

  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ
  • ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍
  • ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം
  • കെഎഫ്‌സിയുടെ 'ബാര്‍ബീക്യൂ' ഫ്‌ലേവര്‍ സുഗന്ധം നല്‍കുന്ന പെര്‍ഫ്യൂം, യുകെയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിയത്
  • വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ
  • ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി
  • ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • സാങ്കേതിക തകരാര്‍; എക്‌സ് ഇന്ത്യയില്‍ പണിമുടക്കി, ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍
  • ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി, ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • Most Read

    British Pathram Recommends