18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : 'പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്ന്' റിങ്കു സിംഗിന് ഷാരൂഖ് ഖാന്റെ സന്ദേശം >>> കഴുത്തിന് പിറകില്‍ ധരിക്കാവുന്ന എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി, ചൂടുകാലത്തും തണുപ്പുകാലത്തും ഉപകാരപ്പെടും >>> വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ >>> ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു >>> 'ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ബിഗ്‌ബോസില്‍ വന്നില്ല, എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം, എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിഷേക് >>>
Home >> BUSINESS
ഇനി നിങ്ങളുടെ ബാഗേജുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം, ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരവും, എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ 'ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട്' സംവിധാനം

സ്വന്തം ലേഖകൻ

Story Dated: 2024-04-06

വിമാനാത്രകളില്‍ ഏറെ ടെന്‍ഷന്‍ അനുഭവിക്കുന്ന ഒന്നാണ് ബാഗേജുകളെ കുറിച്ച്. എന്നാല്‍ ബാഗേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ പുതിയ സംവിഘാനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്.

ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമാണ് എയര്‍ ഇന്ത്യ ഒരുക്കുന്നത്. ഈ സംവിധാനത്തിലൂടെയ യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള നൂതന സംവിധാനം ആണിത്. 

എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആകും ബാഗേജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാകുക. എന്നാല്‍ വിമാനം എത്തി 96 മണിക്കൂറിനകം ബാഗേജുകള്‍ കിട്ടിയില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് ബാഗിന്റെ എണ്ണമനുസരിച്ച് നഷ്ടപരിഹാരം കിട്ടും. 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ആണ് ലഭിക്കുക. മുന്‍കൂര്‍ ആയി എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഈ സേവനം ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്.

More Latest News

'പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്ന്' റിങ്കു സിംഗിന് ഷാരൂഖ് ഖാന്റെ സന്ദേശം

ക്രിക്കറ്റ് ലോകത്തെ പലതാരങ്ങളുടേയും പിന്തുണയ്‌ക്കൊപ്പം റിങ്കു സിംഗിന് നടന്‍ ഷാരൂഖ് ഖാന്റെയും പിന്തുണ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ മോശം പ്രകടനം താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിലയിരുത്തിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ പല താരങ്ങളും റിങ്കുവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ഷാരൂഖ് ഖാനും പിന്തുണയുമായി എത്തിയത്.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാരൂഖ് ഖാന്‍ ആണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. റിങ്കുവിന്റെ ആരാധകരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്നാണ് റിങ്കു സിംഗിന് ഷാരൂഖ് ഖാന്‍ നല്‍കുന്ന സന്ദേശം. താരത്തെ ചേര്‍ത്തുപിടിക്കുന്ന കൊല്‍ക്കത്ത ഉടമയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം റിങ്കുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന നിരവധി താരങ്ങള്‍ ഐപിഎല്ലിലുണ്ട്. അതുപോലൊരു താരമാണ് റിങ്കു സിംഗ്. റിങ്കുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് ഷാരൂഖ് പറഞ്ഞു.

കഴുത്തിന് പിറകില്‍ ധരിക്കാവുന്ന എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി, ചൂടുകാലത്തും തണുപ്പുകാലത്തും ഉപകാരപ്പെടും

കനത്ത ചൂടാണ് എങ്ങും. ഈ ചൂടിനെ മറികടക്കാന്‍ പുതിയ എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. ശരീരത്തില്‍ ധരിക്കാനാവുന്ന തരത്തിലുള്ള എയര്‍ കണ്ടീഷ്ണറാണ് അവതരിപ്പിച്ചിരിക്കുന്നത്.   'റിയോണ്‍ പോക്കറ്റ് 5' എന്നാണ് കമ്പനി ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഉപകരണത്തെ 'സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. അതായത് ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും. ഇതിനൊപ്പം റിയോണ്‍ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടിയുണ്ടാവും. ഇത് ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്. തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കാം

വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ

വേനലവധിയായി ഇനി വിനോദയാത്രകളുടെ സമയമാണ്. അത്തരത്തില്‍ ഒരു വിനോദ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കില്‍ ഇതാ ആമസോണ്‍ പേയില്‍  വിമാന ടിക്കറ്റിന് മികച്ച ഓഫറുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഫ്‌ലൈറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗുകള്‍, ക്യാബ്, ട്രാവല്‍ ഗാഡ്ജെറ്റുകള്‍ എന്നിവയില്‍ മികച്ച വേനല്‍ക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോണ്‍ പേയില്‍ അന്താരാഷ്ട്ര ഫ്‌ലൈറ്റുകളില്‍ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളില്‍ 10% വരെയും ഇളവ്, ഹോട്ടല്‍ അക്കൊമൊഡേഷന്‍ ബുക്കിംഗില്‍ 30% വരെ ഇളവ്, ഓല, ഉബര്‍ ക്യാബ് ബുക്കിങ്ങില്‍ ഒറ്റ ക്ലിക്കില്‍ പേമെന്റ്, പ്രൈം മെംബേര്‍സിന് ഉബര്‍ റൈഡുകളില്‍ 5% ക്യാഷ്ബാക്ക് എന്നിവ നേടാം. ഒപ്പം, ആമസോണ്‍ പേ ഐ സി ഐ സി ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങള്‍ക്ക് 5% വരെയും നോണ്‍ - പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പര്‍ച്ചേസുകളിലും 3% വരെ ക്യാഷ്ബാക്കും നേടാം. കൂടാതെ ഫാഷന്‍ വസ്ത്രങ്ങള്‍, സണ്‍ഗ്ലാസ്സുകള്‍, ഫാഷന്‍ ആക്‌സസറികള്‍, മോയിസ്ച്ചറൈസറുകള്‍, ഐലൈനറുകള്‍, കാജല്‍, പ്രൈമര്‍, പെര്‍ഫ്യൂമുകള്‍, ഫോള്‍ഡബിള്‍ ഹെയര്‍ ഡ്രൈയറുകള്‍, മേക്കപ്പ് കിറ്റുകള്‍ എന്നിവയും ട്രാവല്‍ ബാഗുകള്‍, ട്രാവല്‍ അഡാപ്റ്ററുകള്‍, നോയിസ്-കാന്‍സലിംഗ് ഹെഡ്‌ഫോണുകള്‍, പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകള്‍ എന്നിവക്ക് ആമസോണ്‍ പേ വഴി ആമസോണ്‍.ഇന്നില്‍ മികച്ച ഓഫറുകളുമുണ്ട്.

ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു

ഇന്ത്യ ഒട്ടാകെ അസഹനീയമായ ചൂട് ആണ് അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിനോടൊപ്പം ആളുകള്‍ പുറത്തിറങ്ങുന്നതിനെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചും മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഇപ്പോഴിതാ പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചൂട് കാലത്ത് കറുത്ത കുടകള്‍ ഉപയോഗിക്കണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അവര്‍ ഓര്‍മിപ്പിക്കുന്നത്. ഇവര്‍ പറയുന്നത് അനുസരിച്ച് ചൂടിനെ നിയന്ത്രിക്കാന്‍ കറുത്ത കുടയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പഴയകാലത്തെ കറുത്ത കുടകള്‍ വര്‍ണകുടകളെക്കാള്‍ നല്ലതെന്നാണ് ഇവര്‍ പറയുന്നത്. കറുത്ത കുടകള്‍ സൂര്യപ്രകാശവും ചൂടും ആഗീരണം ചെയ്യും. തുടര്‍ന്ന് ഇവ ഇന്‍ഫ്രാ റെഡ് റേഡിയേഷനെ പുറന്തളളി ഹാനികരമായ യുവി വികിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് തടയും. അതേസമയം വെള്ള നിറത്തിലുള്ള കുടകള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, യു.വി വികിരണങ്ങള്‍ കുടയിലൂടെ ശരീരത്തില്‍ പതിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പലരും ഇപ്പോള്‍ യു.വി വികിരണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കറുത്ത കുടകളിലേക്ക് മാറി കഴിഞ്ഞു. കറുത്ത കുടകളും അതിന്റെ ഗുണവും എന്താണെന്ന് തിരിച്ചറിഞ്ഞ് പഴയ കുടകളിലേക്ക് തിരികെ എത്തണമെന്നാണ് മുന്നറിയിപ്പ്.

'ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ബിഗ്‌ബോസില്‍ വന്നില്ല, എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം, എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിഷേക്

ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഓളം ഉണ്ടാക്കാന്‍ എത്തിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായിരുന്നു ആ ആറുപേര്‍. ഷോയിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നും വളരെ വ്യത്യസ്തമായി തന്നെ ഗെയിം കളിക്കാന്‍ ഈ ആറുപേരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെന്ന് പ്രേക്ഷകരും സമ്മതിക്കുന്നുണ്ട്. പക്ഷെ ഗെയിമില്‍ നിന്നും സിബിനും പൂജയും ശാരീരിക അസ്വസ്തത മൂലം പുറത്തായത് വലിയ പ്രതീക്ഷയാണ് നഷ്ടപ്പെടുത്തിയത്. കാരണം വൈല്‍ഡ്കാര്‍ഡ് എന്‍ട്രികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു പേര്‍ ആയിരുന്നു അവര്‍ രണ്ടു പേരും. ഈ കഴിഞ്ഞ എവിക്ഷന്‍ ആഴ്ചയില്‍ അഭിഷേക് ജയദീപ് പുറത്തായതോടെ ഇനി ബാക്കി അവശേഷിക്കുന്ന മൂന്ന് പേര്‍ അഭിഷേകും, സായ്‌യും, നന്ദനയും ആണ്. എന്നാല്‍ എവിക്ഷനിലൂടെ പുറത്തിറങ്ങിയ അഭിഷേക് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ കാഴ്ചവെച്ച പല കാര്യങ്ങളും ഷോയില്‍ ടെലികാസ്റ്റ് ചെയ്തില്ലെന്നാണ് അഭിഷേക് പറയുന്നത്. ജനങ്ങള്‍ക്ക് തന്നെ ഇഷ്ടപ്പെട്ടുകാണില്ല എന്ന് കരുതി, അത് പ്രേക്ഷക വിധി എന്ന് അംഗീകരിച്ചാണ് അഭിഷേക് പുറത്തേക്ക് വന്നെന്നാണ് കരുതിയതെന്നും പക്ഷെ പുറത്തിറങ്ങിയപ്പോഴാണ്, ജനങ്ങള്‍ എന്തുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാര്യം അഭിഷേകിന് ശരിക്കും ബോധ്യമായത് എന്ന കാര്യത്തെ കുറിച്ചാണ് അഭിഷേക് പറയുന്നത്. അഭിഷേകിന്റെ വാക്കുകള്‍ ഇതാ:'ഞാന്‍ ഹൗസിന് ഉള്ളില്‍ പറഞ്ഞ സ്റ്റേറ്റ്മെന്റുകള്‍, കോര്‍ട്ട് ടാസ്‌കില്‍ ഞാന്‍ മാത്രം പറഞ്ഞ് സ്‌കോര്‍ ചെയ്ത് ജിന്റോ ചേട്ടനെ കുറ്റവിമുക്തനാക്കിയ സീനുകള്‍, അഭിഷേകുമായുള്ള (ശ്രീകുമാര്‍) ഫൈറ്റില്‍ ഞാന്‍ അവനോട് പറഞ്ഞ ഫുള്‍ ജസ്റ്റിഫിക്കേഷന്‍, അവനോട് ഇരുന്ന് സംസാരിച്ച് ഞാന്‍ എല്ലാം സോള്‍വ് ആക്കി- അവന്‍ എന്നെ മനസ്സിലാക്കിയ സീന്‍, അപ്സരയ്ക്കൊപ്പമുള്ള ഫണ്‍ ആക്ടും ഡ്രാമയും ഒന്നും ഒരു എപ്പിസോഡിലോ, പ്ലസ്സില്‍ പോലും വന്നില്ല. ലൈവില്‍ പോലും കട്ട് ചെയ്ത് ക്യാമറ മാറ്റി എന്ന് അമ്മ പറഞ്ഞു. എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം. എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' എന്നാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത് ഇതേ കാര്യം നേരത്തെ പുറത്തായ നിഷാനയും പറയുന്നുണ്ട്. ലൈവില്‍ ബിഗ് ബോസ് കണ്ടുകൊണ്ടിരിക്കെ, ഒരു മണിക്കൂര്‍ നേരമായി ഗബ്രിയും ജാസ്മിനും മാത്രമാണ് എന്നാണ് നിഷാന പറയുന്നത്.

Other News in this category

  • വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ
  • ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി
  • ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍, തൃശൂരില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • സാങ്കേതിക തകരാര്‍; എക്‌സ് ഇന്ത്യയില്‍ പണിമുടക്കി, ടൈംലൈന്‍ പോലും കാണാന്‍ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍
  • ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി, ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്
  • അയോദ്ധ്യയിലെ വിമാനത്താവളത്തില്‍ യാത്രകള്‍ക്ക് ഇനി ഒല, 24മണിക്കൂറും സേവനം ഉണ്ടാകുമെന്ന് കമ്പനി
  • വോട്ട് ചെയ്തിട്ട് നേരെ വണ്ടര്‍ലയിലേക്ക് പോരൂ, വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്
  • ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷ
  • നെറ്റ്ഫ്ളിക്സിന്റെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവ്!!! കാരണമായത് ഈ തീരുമാനം
  • Most Read

    British Pathram Recommends