18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട് >>> സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ >>> കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി! >>> ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും >>> ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം >>>
Home >> NEWS

NEWS

കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!

പ്രവാസി മലയാളികളെ ആശങ്കപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്‌ത രണ്ട് സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലും കാനഡയിലുമായി നടന്നത്. പ്രത്യേകിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലെ മലയാളി പ്രവാസി യുവതീ യുവാക്കൾക്ക് തിരിച്ചടി കൂടിയാണ് ഈ സംഭവങ്ങൾ. കഴിഞ്ഞ എട്ടുവർഷമായി കാനഡയിൽ അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന ഡോണയെന്ന ചാലക്കുടി സ്വദേശിനിയെ ഓരാഴ്ചമുമ്പാണ് വീട്ടിൽ കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചാലക്കുടി സ്വദേശികളായ സാജൻ്റെയും ഫ്ലോറയുടെയും മകളാണ് 34 കാരിയായ ഡോണ സാജൻ.  ഡോണയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാനഡയിലെ പോലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചു. 2024 മെയ് ഏഴിന് സമീപവാസികൾ  പോലീസിനെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണ സംഭവം പുറത്തറിയുന്നത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അകത്തുകയറിയാണു ഡോണയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.  എങ്കിലും മെയ് 16നാണ് കാനഡയിലുള്ള ബന്ധുക്കൾക്കു മൃതദേഹം കാണാനുള്ള അനുമതി ലഭിച്ചത്.  കാനഡയിലെ വീട്ടിൽ ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയ അതേദിവസം തന്നെ, കുറ്റിച്ചിറയിലെ കണ്ണമ്പുഴ സ്വദേശിയായ ഇവരുടെ ഭർത്താവ് ലാൽ കെ പൗലോസ് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇതൊരു ആസൂത്രിത കൊലപാതകമായി പോലീസ് കരുതുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ. പൗലോസ് ഇന്ത്യയിലേക്കു പോന്നെന്നും ഡൽഹി എയർപോർട്ടിൽ എത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റുചെയ്യാൻ ഇന്ത്യൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. എട്ട് വർഷമായി കാനഡയിൽ അക്കൗണ്ടൻ്റായി ജോലിചെയ്യുകയാണ്  ഇരുവരും. മൂന്ന് വർഷം മുമ്പാണ് വീട്ടുകാരുടെ ആലോചനയിൽ വിവാഹിതരായത്. കാനഡയിൽ നിന്നുതന്നെ ഡോണയ്ക്ക് വരനെ ലഭിച്ചതിൽ കുടുംബവും സന്തോഷിച്ചിരുന്നു. അതീവിധം  ഒരു ദുരന്തമായി മാറുമെന്ന് സ്വപ്‌നത്തിൽ  പോലും കരുതിയതല്ലെന്നും മാതാപിതാക്കൾ പറയുന്നു. ഡോണയുടെ ബന്ധുക്കൾ കേരള ഡിജിപിക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിച്ചുവരികയാണെന്നു ഡോണയുടെ പിതാവ് സാജൻ പടിക്കല അറിയിച്ചു. അതിനിടെ ആഗോള പ്രവാസികൾക്കിടയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ, കേരളത്തിലെ വീട്ടിൽ നവവധുവിനെ ക്രൂരമായി പീഡിപ്പിച്ചകേസിൽ, ജർമ്മൻ പ്രവാസിയായ മലയാളി യുവാവ് രാഹുൽ ജർമ്മനിയിൽ തിരികെ എത്തിയതായി പറയുന്നു. കോഴിക്കോട് പന്തീരാങ്കാവിലാണ്, നാട്ടിൽനിന്നും വിവാഹിതരാകാൻ ശ്രമിക്കുന്ന പ്രവാസി യുവാക്കൾക്ക് നാണക്കേടാകുന്ന സംഭവം. ജർമ്മൻ പൗരനെന്ന് മാതാപിതാക്കൾ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇയാൾക്ക് ജർമ്മൻ പൗരത്വമില്ലെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്ന് പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു അതിക്രൂരമായ പീഡനവും മർദ്ദനവും. മകളെ കാണാനെത്തിയ മാതാപിതാക്കൾ മുഖത്തെ പരുക്കുകണ്ട്‌ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. കൂടുതൽ സ്ത്രീധനം ചോദിച്ചും യുവാവിന്റെ അമ്മ പറഞ്ഞിട്ടുമാണ് മർദ്ദിച്ചതെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ യുവതി വാട്സ്ആപ്പിൽ പഴയ കാമുകനടക്കം പുരുഷ സുഹൃത്തുക്കളുമായുള്ള ബന്ധം തുടർന്നതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് വരനായ  രാഹുലിന്റെ അമ്മയുടേയും സഹോദരിയുടേയും വാദം. എന്തായാലും യുവതിയുടെ പരാതിയിൽ കേസെടുക്കാതെ പോലീസ് വെറുതെ വിട്ടതിനെത്തുടർന്ന്, രാഹുൽ ബാംഗ്ലൂർ വഴി സിംഗപ്പൂർക്കും പിന്നീട് ജർമ്മനിയിലേക്കും കടന്നുവന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. പോലീസ് അനാസ്ഥകാട്ടിയും സഹായിച്ചതും കൊണ്ടാണ് രാഹുലിന് ഇന്ത്യവിടാൻ  കഴിഞ്ഞതെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ആരോപണവിധേയരായ പോലീസുകാർക്കെതിരെ സർക്കാർ ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. വിദേശത്തുവച്ച് മുമ്പ് വിവാഹിതർ ആയിരുന്നവർപോലും  അതുമറച്ചുവെച്ച് പ്രവാസികളാണെന്ന പേരിൽ നാട്ടിലെത്തി വിവാഹം കഴിച്ച് തട്ടിപ്പുനടത്തുന്ന സംഭവങ്ങൾ ഇപ്പോൾ വളരെയേറെ വർദ്ധിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ വർഷങ്ങളോളം ലിവിങ് ടുഗതർ നടത്തുന്ന യുവതീയുവാക്കളും നാട്ടിലെത്തി അതൊക്കെ മറച്ചുവച്ച് നിരപരാധികളായ പങ്കാളികളെ വഞ്ചിക്കുന്നു. വിദേശജീവിതം സ്വപ്നംകണ്ട് കുടുതലും നാട്ടിലുള്ള യുവതികളാണ് ഇത്തരം വഞ്ചനകൾക്ക് ഇരയാകുന്നത്. പന്തീരാങ്കാവ് പീഡനക്കേസിലെ രാഹുൽ തന്നെ ഇതിനുമുമ്പ് മറ്റൊരു യുവതിയെ നാട്ടിലെത്തി രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായ  വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇയാൾ ജർമ്മനിയിൽ വച്ച് ദീർഘകാലം മറ്റുരണ്ട്‍ സ്ത്രീകളുമായി ലിവിങ് ടുഗതർ നടത്തിയിരുന്നതായും ആരോപിക്കപ്പെടുന്നു. ഇതൊക്കെമൂലം നാട്ടിലെ യുവതീയുവാക്കളുടെ മാതാപിതാക്കളും ബന്ധുക്കളും, പ്രവാസികളുമായുള്ള വിവാഹം ഉറപ്പിക്കുന്നതിനുമുമ്പ് കാര്യമായ രീതിയിൽ അന്വേഷണം നടത്തേണ്ട ആവശ്യകതയും ഇത്തരം സംഭവങ്ങൾ വരുത്തിവയ്ക്കുന്നു.

മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ

സോഷ്യൽ മീഡിയയിലെ ചെറിയൊരു കൂട്ടായ്‌മയിൽ നിന്നും യുകെയിലെ മലയാളി നഴ്‌സുമാരുടെ ഏറ്റവും വലിയ സമ്മേളനം മാഞ്ചസ്റ്ററിൽ നടത്തുവാൻ കഴിയുന്ന ഉന്നതിയിലായി കേരള നഴ്സസ് യുകെ എന്ന സംഘടന. കോവിഡ് മഹാമാരി യുകെയെ വരിഞ്ഞുമുറുക്കിയ കാലം. എൻഎച്ച്എസിലെ  മലയാളി നഴ്‌സുമാർ പ്രത്യേകിച്ച് ആദ്യമായി എത്തിയവർ എന്തുചെയ്യണം എന്തു ചെയ്യാതിരിക്കണം എന്നൊക്കെ അറിയാതെ ആകെ ആശങ്കപ്പെടുകയും വിഷമിക്കുകയും ചെയ്തകാലം. ആ സമയമാണ് നഴ്സുമാരുടെ തൊഴിൽപരമായ സംശയങ്ങളുടെ ദുരീകരണത്തിനും സുരക്ഷിതത്വത്തിനും കളമൊരുക്കുക എന്നലക്ഷ്യത്തോടെ ഒരു എജുക്കേഷൻ ഫ്ലാറ്റ് ഫോം രൂപീകരിക്കുക എന്ന ആശയം നനീറ്റണില്‍ നഴ്‌സായ ജോബി ഐത്തിന്റെ മനസ്സിൽ ഉദിക്കുന്നത്. അതിന് ലഭിച്ച പ്രതികരണം അത്ഭുതാവഹമായിരുന്നു. പതിനായിരത്തോളം അംഗങ്ങളുള്ള ഒരു സംഘടനയായി കേരള നഴ്‌സസ് യുകെ വളർന്നുപന്തലിക്കാൻ പിന്നീട് അധികകാലം വേണ്ടിവന്നില്ല. കേരള നേഴ്സസ് യുകെ  ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും ശനിയാഴ്ച്ച മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreൽ വച്ചാണ് നടത്തുക. നാളെ രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 9 മണിയോടുകൂടി പരിപാടികൾക്ക് തുടക്കമാകും.  രജിസ്ട്രേഷനുശേഷം നേഴ്സുമാർക്ക് ഏറ്റവും പ്രയോജനപ്രദമായ അവരുടെ കരിയറിലെ ഏറ്റവും ഉപകരിക്കുന്ന എഡ്യുക്കേഷണൽ സെഷനുകൾ നടക്കും . ഈ ക്ലാസുകൾ നയിക്കുന്നത് ദ് പ്രിൻസസ് ഗ്രേസ് ഹോസ്പിറ്റൽ ലണ്ടനിൽ ലീഡ് യൂറോളജി CNS യായി ജോലിചെയ്യുന്ന ദീപ ലീലാമണി, എയർഡെയിൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്‌റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്‌സായി ജോലിചെയ്യുന്ന സാജൻ സത്യൻ, ബക്കിംഹാംഷെയർ എൻഎച്ച്എസ് ട്രസ്‌റ്റിൽ Advanced Nurse practitioner and Haematology ലീഡായായി ജോലിചെയ്യുന്ന ആശ മാത്യു, യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ മിൽട്ടൺ കെയ്ൻസിൽ അസ്സോസിയേറ്റ് ചീഫ് നഴ്‌സായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിൻ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഡോർസെറ്റിലിലെ EDI Lead  ദീപ സി പപ്പു എന്നിവരാണ് . ക്ലാസുകൾക്ക് ശേഷം പ്ലീനറി സെഷനുകൾ നടക്കും നാല് സബ്ജക്ടുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ  പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷൻ്റെ പ്രത്യേകത .  അതോടൊപ്പം പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാനും പ്ലീനറി സെഷൻ മാസ്റ്റർമാരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.  ചെസ്റ്റ്ഫീൽഡ് റോയൽ ഹോസ്പിറ്റൽ NHS trust മേട്രനായി ജോലി ചെയ്യുന്ന പാൻസി ജോസ്, കിങ്‌സ് കോളേജ് ലണ്ടനിലെ + ലക്ചർ ആയി ജോലിചെയ്യുന്ന ഡോക്ടർ ഡില്ല ഡേവിസ്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽ എൻഎച്ച്സ്സ് ട്രസ്റ്റിൽ  ക്രിട്ടിക്കൽ കെയറൽ സീനിയർ നേഴ്സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യൻ, ബാർട്ട്സ്  ഹെല്ത്ത് എൻഎച്ച്എസ് ട്രസ്റ്റ് ലണ്ടനിൽ സീനിയർ ക്ലിനിക്കൽ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആൻസി തോമസ് എന്നിവരാണ് നാളത്തെ  കോൺഫറൻസിൽ പ്ലീനറി സെഷൻ നയിക്കുന്നവർ . ഉച്ചകഴിഞ്ഞ് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ  മുഖ്യാതിഥിയായിഎൻഎംസി  എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് പ്രാക്റ്റീസ് സാം പോസ്റ്റർ   വെയിൽസിന്റെ ചീഫ് നേഴ്സിങ് ഓഫീസർ  സ്യൂ ട്രാൻക്   ഒപ്പം വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടർ ഓഫ് നേഴ്സിംഗും MRI  ഹോസ്പിറ്റലിന്റെ  chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike എന്നിവർ പങ്കെടുക്കും.  ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം യുകെയുടെ നാനാഭാഗത്തുനിന്നും എത്തുന്ന നഴ്‌സുമാരുടെ മനോഹരമായ കലാപരിപാടികൾ അരങ്ങേറും . വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നഴ്സിംഗ് കരിയർ സ്റ്റേഷനുകൾ സമ്മേളന ഹാളിൽ  സജ്ജീകരിച്ചിട്ടുണ്ട് . കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോ നേഴ്സിനും കരിയർ പ്രോഗ്രേഷന് വേണ്ട നിർദ്ദേശങ്ങൾ അല്ലെങ്കിൽ അവരുടെ വിവിധ സംശയങ്ങൾ നാളത്തെ  ദിവസം ഈ കരിയർ  നഴ്സിംഗ് സ്റേഷനുകളിലൂടെ ദൂരീകരിക്കാൻ സഹായിക്കും . അതുകൊണ്ട് യുകെയിലെ  എല്ലാ നഴ്സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക. കേരളത്തിൽ നഴ്‌സായിരുന്നു എന്നാൽ ഇപ്പോൾ നിർഭാഗ്യവശാൽ യുകെയിൽ നേഴ്സ് ആയി തുടരാത്തവരും നാളെ  നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കുന്നുണ്ട്.  കാരണം അവർക്കും  കുടി  പ്രയോജനങ്ങൾ കിട്ടുന്ന തരത്തിലാണ് കോൺഫറൻസ് ഓർഗനൈസ്  ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി വേണ്ട ഗൈഡൻസ് കൊടുക്കുവാനും അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ  നൽകുവാനും  വേണ്ടിയുള്ള കാര്യങ്ങൾ നാളെ ക്രമീകരിച്ചിട്ടുണ്ട്. നാളത്തെ കോൺഫറൻസിലും നേഴ്സ് ഡേ  ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും. കോൺഫറൻസ് കഴിയുമ്പോൾ തന്നെ നൽകുന്ന ഇവാലുവേഷൻ ഫോറം കമ്പ്ലീറ്റ് ചെയ്തു കഴിഞ്ഞതിനുശേഷം 24 മണിക്കൂർ മുതൽ 72 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകുവാൻ ടെക്നിക്കൽ വിഭാഗം തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.  അതുപോലെ നാളത്തെ കോൺഫറൻസിൽ യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ ആദരിക്കുന്നതാണ് അതോടൊപ്പം കോൺഫറൻസിനോട് അനുബന്ധിച്ച് നടത്തിയ അബ്‌സ്ട്രാക്ഷൻ കണ്ടെസ്റ്റ് 2024, മാലാഖമാരുടെ കലാലയം എന്നീ മത്സരങ്ങളിലെ വിജയികൾക്ക് നാളെ സമ്മാനങ്ങൾ നൽകുന്നതാണ്. യുകെയിലെ എല്ലാ നഴ്സുമാരെയും നേരിൽ കാണുവാനും അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും നാളത്തെ മാലാഖമാരുടെ മഹാസംഗമം. യുകെ എന്‍എച്ച്എസില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മലയാളി നഴ്‌സുമാരാണ് മറ്റ് പ്രധാന പ്രഭാഷകര്‍. സ്വന്തം പ്രവർത്തനമേഖലകളിൽ കഴിവുകൾ പ്രകടമാക്കിയിട്ടുള്ള ഈ പ്രഭാഷകരെ ചുവടെ പരിചയപ്പെടുത്തുന്നു. ദീപ ലീലാമണി ലീഡ് യൂറോളജി സിഎൻഎസ്, ദി പ്രിൻസസ് ഗ്രേസ് ഹോസ്പിറ്റൽ, എച്ച്സിഎ ഹെൽത്ത് കെയർ യുകെ എന്നിവയും ലണ്ടനിലെ റോഹാംപ്ടൺ യൂണിവേഴ്സിറ്റിയിലെ വിസ്റ്റിംഗ് ലക്ചറർവിഷയം: നഴ്സിംഗ് എത്തിക്സും നിയമ പ്രശ്നങ്ങളും  ദീപ ലീലാമണി യൂറോപ്യൻ യൂറോളജി-അക്രഡിറ്റഡ് കണ്ടിന്യൂയിംഗ് നഴ്‌സിംഗ് എഡ്യൂക്കേഷൻ്റെ ബോർഡ് അംഗവും യൂറോപ്യൻ അസോസിയേഷൻ ഓഫ് യൂറോളജി നഴ്‌സസ് ബ്ലാഡർ ക്യാൻസർ എസ്‌ജി അംഗവുമാണ്.എൻഎംസി യുകെ - ഫിറ്റ്നസ് ടു പ്രാക്ടീസ് പാനൽ അംഗം കൂടിയാണ് ദീപ. ദീപ ഓസ്റ്റിൻ അസോസിയേറ്റ് ചീഫ് നഴ്സ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, മിൽട്ടൺ കെയിൻസ്വിഷയം: നഴ്സിംഗ് വിദ്യാഭ്യാസവും പരിശീലനവും രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണത്തോടുള്ള അഭിനിവേശവും നഴ്‌സിംഗിലെ നേതൃത്വത്തിൻ്റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും ഉള്ള പരിചയസമ്പന്നയായ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലാണ് ദീപ ഓസ്റ്റിൻ. ഈ മേഖലയിൽ 20 വർഷത്തിലേറെ പരിചയമുള്ള ദീപ, ആരോഗ്യ പരിപാലനത്തിനും നഴ്‌സിംഗ് പ്രാക്ടീസുകൾക്കും വേണ്ടി തങ്ങളുടെ കരിയർ സമർപ്പിച്ചു. മിൽട്ടൺ കെയിൻസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അസോസിയേറ്റ് ചീഫ് നഴ്‌സ് എന്ന നിലയിൽ നഴ്‌സിംഗ് സ്ട്രാറ്റജി രൂപീകരിക്കുന്നതിലും രോഗി പരിചരണത്തിൻ്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിലും ദീപ ഓസ്റ്റിൻ നിർണായക പങ്ക് വഹിക്കുന്നു. സാജൻ സത്യൻ  ഡെപ്യൂട്ടി ചീഫ് നഴ്‌സ്, ഐറിഡേൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്വിഷയം: നഴ്സിംഗ് നേതൃത്വവും മാനേജ്മെൻ്റും സാജന്റെ NHS ജോലിയുടെ റോളുകൾ:അഡ്വാൻസ്ഡ് പ്രാക്ടീസ് ഡയറക്ടർ, സാൻഡ്വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റ്-റീജിയണൽ സൂപ്പർവിഷൻ ആൻഡ് അസസ്‌മെൻ്റ് ലീഡ്, നോർത്ത് ഈസ്റ്റ് ആൻഡ് യോർക്ക്ഷെയർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് എൻഎച്ച്എസ് -ലീഡ് എസിപി, ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റലുകൾ, മിഡ് യോർക്ക്ഷയർ ഹോസ്പിറ്റലുകൾ-ചാർജ് നഴ്സ്, സ്റ്റാഫ് നഴ്സ്, മിഡ് യോർക്ക്ഷയർ എൻഎച്ച്എസ് ട്രസ്റ്റ്-അസി. ലക്ചറർ, നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയൻസസ്, മംഗലാപുരം, ഇന്ത്യ ആശാ മാത്യു അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറും ഹെമറ്റോളജി ലീഡും, ബക്കിംഗ്ഹാംഷെയർ എൻഎച്ച്എസ് ട്രസ്റ്റ്വിഷയം: നഴ്‌സിംഗിലെ കരിയർ വികസനം  ആശാ മാത്യു, ബക്കിംഗ്ഹാംഷെയർ എൻഎച്ച്എസ് ട്രസ്റ്റിൽ അഡ്വെസ്ഡ് നഴ്‌സ് പ്രാക്ടീഷണറും ഹെമറ്റോളജിയിൽ ലീഡുമായി ജോലി ചെയ്യുന്നു.കോളേജ് ഓഫ് നഴ്സിംഗ്, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. യുകെയിൽ പ്രൊഫഷണൽ പ്രാക്ടീസിൽ എംഎസ്‌സി നഴ്‌സിംഗും നോൺ മെഡിക്കൽ കുറിപ്പടിയും പൂർത്തിയാക്കി.ഹെമറ്റോളജിയിലും സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷനിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2022-ൽ ചീഫ് നഴ്സിംഗ് ഓഫീസർ ഇംഗ്ലണ്ട് സിൽവർ അവാർഡ് ലഭിച്ചു. അന്താരാഷ്ട്ര നഴ്‌സുമാർക്കൊപ്പം ചാൾസ് രാജാവിൻ്റെ ജന്മദിനാഘോഷം ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തു. ദീപ സി പപ്പു സമത്വ വൈവിധ്യവും ഉൾപ്പെടുത്തൽ ലീഡും, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡോർസെറ്റ്വിഷയം: സമത്വം, വൈവിധ്യം, ഉൾപ്പെടുത്തൽ നിലവിലെ സംരംഭങ്ങൾ:വംശം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഉൾപ്പെടുത്തുന്നതിന് സംഭവ റിപ്പോർട്ട് ഫോം അപ്‌ഡേറ്റുചെയ്‌തു.വംശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവേചനത്തിനെതിരെ പോരാടുന്നതിന് തെക്ക് പടിഞ്ഞാറൻ മേഖലയിൽ ആദ്യമായി "എന്നെ ആദ്യം കാണുക" എന്ന കാമ്പയിൻ ആരംഭിച്ചു.1500 സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്ത UHD സാംസ്കാരിക ദിനാഘോഷം സംഘടിപ്പിച്ചു. ബിജോയ് സെബാസ്റ്റ്യൻ സീനിയർ നഴ്സ്, ക്രിട്ടിക്കൽ കെയർ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ്വിഷയം: ബെഡ്സൈഡ് ലീഡർ, നേതൃത്വ കഴിവുകൾ  ബിജോയ് സെബാസ്റ്റ്യൻ, കോട്ടയം ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജിൽ നിന്ന് നഴ്‌സിംഗിൽ ബിഎസ്‌സി ബിരുദം നേടി. 2011-ൽ, യുകെയിലെ ഇംപീരിയൽ കോളേജ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിൽ ചേർന്ന് അദ്ദേഹം ഒരു അന്താരാഷ്ട്ര യാത്ര ആരംഭിച്ചു. ഇംപീരിയലിലെ സെൻ്റ് മേരീസ്, ചാറിംഗ് ക്രോസ് തുടങ്ങിയ ആശുപത്രികളിലെ സ്റ്റാഫ് നഴ്‌സ് മുതൽ സീനിയർ ചാർജ് നഴ്‌സ് വരെ അദ്ദേഹത്തിൻ്റെ റോളുകൾ ഉൾക്കൊള്ളുന്നു. പാൻസി ജോസ് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഗാർഡിയൻ ആൻഡ് ക്ലിനിക്കൽ ഓപ്പറേഷൻസ് മേട്രൺ,ചെസ്റ്റർഫീൽഡ് റോയൽ ഹോസ്പിറ്റൽസ് ഫൗണ്ടേഷൻ ട്രസ്റ്റ്വിഷയം: "നിശബ്ദത തകർക്കുക" - സംസാരിക്കാനുള്ള ശക്തി അഴിച്ചുവിടുക  പാൻസി ബാംഗ്ലൂരിലെ സെൻ്റ് ജോൺസ് കോളേജ് ഓഫ് നഴ്‌സിംഗിൽ ബിഎസ്‌സി നഴ്‌സിംഗ് പൂർത്തിയാക്കി.23 വർഷം മുമ്പ് ചെസ്റ്റർഫീൽഡ് റോയൽ ഹോസ്പിറ്റലിൽ ചേർന്നു, കഴിഞ്ഞ 17 വർഷമായി സൈറ്റ് മാട്രോണായി ജോലി ചെയ്യുന്നു. 2022 മുതൽ ഫ്രീഡം ടു സ്പീക്ക് അപ്പ് ഗാർഡിയൻ എന്ന വേഷം പാൻസി ഏറ്റെടുത്തു. 4 വർഷം മുമ്പ് അവർ ദുബായിലും ജോലി ചെയ്തിട്ടുണ്ട്. ആൻസി തോമസ് സീനിയർ ക്ലിനിക്കൽ സൈറ്റ് മാനേജർ, ബാർട്ട്സ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റ്, ലണ്ടൻവിഷയം: വർക്ക് എത്തിക്‌സും കൾച്ചറൽ ഇൻ്റഗ്രേഷനും, സോഫ്റ്റ് സ്‌കിൽസ്  ബാർട്ട്സ് ഹെൽത്തിലെ റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ സീനിയർ ക്ലിനിക്കൽ സൈറ്റ് മാനേജർ ആൻസി തോമസ്NHS ട്രസ്റ്റ്, മൂന്ന് രാജ്യങ്ങളിലായി മൂന്ന് രാജ്യങ്ങളിലായി സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു കരിയർ നട്ടുവളർത്തിയിട്ടുണ്ട്. എൻഎച്ച്എസിനുള്ളിൽ, നെഫ്രോളജി ആൻഡ് ട്രാൻസ്പ്ലാൻറേഷൻ നഴ്സായി ആൻസി സ്പെഷ്യലൈസ് ചെയ്തു. ഡോ ഡില്ലാ ഡേവിസ് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ നഴ്‌സ് എഡ്യൂക്കേഷനിൽ ലക്ചറർവിഷയം: അക്കാദമിക് രചനയിലെ വിമർശനാത്മക വിശകലനവും വിമർശനാത്മക വിലയിരുത്തലും അപകീർത്തിപ്പെടുത്തുന്നു ഡോ ഡില്ലാ ഡേവിസ് അഡൾട്ട് നഴ്‌സിംഗിലെ ലക്ചററും ഗവേഷകയുമാണ്22 വർഷത്തിലേറെയായി. തൻ്റെ കരിയറിൽ ഉടനീളം, അവൾ ഉൾപ്പെടെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്സ്റ്റാഫ് നഴ്സ്, മാഞ്ചസ്റ്റർ സർവകലാശാലയിലെ ക്ലിനിക്കൽ ടീച്ചിംഗ് ഫെലോ, വിദ്യാഭ്യാസംഡെവലപ്‌മെൻ്റ് പ്രാക്ടീഷണർ, പ്രാക്ടീസ് എഡ്യൂക്കേഷൻ ഫെസിലിറ്റേറ്റർ.  

മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ

അതിശയകരമാണ് യുകെയിലെ മലയാളി നഴ്‌സുമാരുടെ ഈ കൂട്ടായ്‌മയുടെ  വളർച്ച.. നോക്കിനിൽക്കെ മാനംമുട്ടെ വളർന്നു എന്നൊക്കെ പറയാറില്ലേ.. അതുപോലൊരു കഥയാണ് കേരള നഴ്‌സസ് യുകെ എന്ന കൂട്ടായ്മയുടേത്. ഒരു ഫെയ്‌സ്ബുക്ക് കൂട്ടയ്മയില്‍ നിന്നും വളര്‍ന്നുപന്തലിച്ച് പതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു കരുത്തുറ്റ സംഘടനയായി  'കേരള നഴ്‌സസ് യുകെ'  മാറിയത് അതിശയിപ്പിക്കുന്ന വേഗത്തിൽ ഏതാനും മാസങ്ങൾ കൊണ്ടാണ്.   'കേരള നഴ്‌സസ് യുകെ' യുടെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന് മാഞ്ചെസ്റ്ററിൽ നടക്കുന്നു. യുകെയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായി, യുകെയിൽ നിലവിലുള്ളവരും പുതിയതായി എത്തിയവരുമായ നഴ്‌സുമാർക്ക്,  അവരുടെ കരിയറിലും ജീവിതത്തിലും ഏറെ പ്രയോജനകരമായ ഒരു അനുഭവപാഠം ആയിരിക്കും കേരള നഴ്‌സസ് യുകെയുടെ മാഞ്ചസ്റ്റർ സമ്മേളനം. മെയ് 18 ന് മാഞ്ചസ്റ്ററിലെ വിഥംഷോ സ്‌ക്വയറിലാണ് യുകെയിലെ നൂറുകണക്കിന് മലയാളി നഴ്‌സുമാര്‍ ഒത്തുകൂടുക. യുകെയിലെ നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും രജിസ്‌ട്രേഷനും നിയമനങ്ങളും തൊഴിൽ ചിട്ടകളും നിയന്ത്രിക്കുന്ന  നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ അഥവാ  എന്‍എംസിയുടെ ഡയറക്ടരും, വെയില്‍സിലെ ചീഫ്  നഴ്‌സും  ഈ കോൺഫറൻസിൽ പങ്കെടുക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് അവരുടെ കരിയര്‍ സംബന്ധമായ ഉന്നമനത്തിനായി ലക്ഷ്യമിട്ട് രൂപീകരിച്ച നഴ്‌സസ് കൂട്ടായ്മയാണ് 'കേരള നഴ്‌സസ് യുകെ'. ഇതില്‍ അംഗമായതിന് ശേഷം നൂറുകണക്കിന് നഴ്‌സുമാര്‍ക്കാണ് ബാന്‍ഡ് 6, 7 ജോലികള്‍ ലഭിച്ചത്. ഈ ഫെയിസ്ബുക്ക് കൂട്ടായ്മയില്‍ ഇതിനോടകം തന്നെ നിരവധി ഇന്റര്‍വ്യു ട്രെയിങ്ങുകള്‍ ഉള്‍പ്പടെ നൂറിലധികം ട്രെയിനിങ്ങ് വീഡിയോകള്‍ ലൈവായി ചെയ്തിട്ടുണ്ട്. ഇതിൽ  അംഗങ്ങളായ പലരുടെയും കരിയര്‍ പുതിയ തലങ്ങളിലേയ്ക്ക് ഉയര്‍ത്താന്‍ ഇതുമൂലം സാധിച്ചിട്ടുള്ളതായി നിരവധിപ്പേർ സാക്ഷ്യപ്പെടുത്തുന്നൂ. മെയ് 18 ന് മാഞ്ചസ്റ്ററിലെ വിഥംഷോ സ്‌ക്വയറില്‍ യുകെയിലെ നൂറുകണക്കിന് നഴ്‌സുമാര്‍ ഒത്തുകൂടും, നനീറ്റണില്‍ നഴ്‌സായ ജോബി ഐത്തില്‍ തുടങ്ങിവെച്ച കേരള നഴ്‌സസ് യുകെ' ഫോറം ഇന്ന് പതിനായരത്തിലധികം നഴ്‌സുമാര്‍ അംഗങ്ങളുള്ള കൂട്ടായ്മയായി വളര്‍ന്നൂ നില്‍ക്കുന്നൂ. യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് അവരുടെ കരിയര്‍ സംബന്ധമായ ഉന്നമനത്തിനായി ലക്ഷ്യമിട്ട് രൂപീകരിച്ച നഴ്‌സസ് കൂട്ടായ്മയാണ് 'കേരള നഴ്‌സസ് യുകെ'. നേഴ്‌സുമാരുടെ ലക്ഷ്യം മാത്രം ഉന്നംവെച്ചാണ് ഈ കൂട്ടായ്മ രൂപീകരിച്ചെന്ന് ജോ ബി ഐത്തില്‍ പറയുന്നൂ. ഇപ്പോള്‍ ഈ ഫെയ്‌സ്ബുക്ക് കൂട്ടായ്‍മ ഒരു പടികൂടി കടന്ന് 750 ല്‍ അധികം പേര്‍ നേരിട്ട് സംബന്ധിക്കുന്ന ഒരു സമ്മേളനമായി മാറുവാൻ പോകുന്നു. കോൺഫറൻസിൽ പങ്കെടുക്കാൻ  ടിക്കറ്റ് ലഭിക്കാതെ നിരവധി നേഴ്‌സുമാരാണ് ഇപ്പോഴും വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉള്ളത്. കോണ്‍ഫറന്‍സ് നടക്കുന്ന ഹാളില്‍ പരമാവധി 750 ആളൂകള്‍ക്ക് മാത്രമാണ് ഒത്തുകൂടുവാന്‍ സാധിക്കുക. നൂറുകണക്കിന് നേഴ്‌സുമാര്‍ ടിക്കറ്റിനായ ഇപ്പോഴും കാത്തു നില്പുണ്ട്. ഇവരെ എങ്ങനെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് സംഘാടകര്‍. രാവിലെ നഴ്‌സിങ്ങ് സംബന്ധമായ പ്രസന്റേഷനായിരിക്കൂം ഉണ്ടാകുക, ഒരോ നേഴ്‌സും അറിഞ്ഞിരിക്കേണ്ട എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഉച്ചവരെയുള്ള പഠന ശിബിരം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് നേതൃത്വം വഹിക്കുന്നത്  മിനിജ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്. നിഷാ ഫ്രാന്‍സിസ്, കണ്ണന്‍ രാമചന്ദ്രന്‍ കമ്മറ്റി അംഗങ്ങളാണ്. കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്നതിനായി നിരവധി കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നൂ.  ഉച്ചകഴിഞ്ഞ് വിവിധസ്ഥലങ്ങളില്‍ നിന്നെത്തിയ നേഴ്‌സുമാരുടെ കള്‍ച്ചറല്‍ പ്രോഗ്രാം കോണ്‍ഫറന്‍സിനെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കൂം. പഠനത്തോടൊപ്പം ആസ്വാദനവും ഉണ്ടാകണമെന്ന് കരുതിയാണ് കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കള്‍ച്ചറൽ പ്രോഗ്രാം കോര്‍ഡിനേറ്ററായി സീമ സൈമണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിക്കും. ബെന്‍സി സജു, അനിഷ് മത്തായി, ആനി പാളിയത്ത് എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്. കൂടാതെ ഗസ്റ്റ് റിലേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളായി സജി സലിംകുട്ടി, ഡോ അജിമോള്‍ പ്രദീപ്, സീമാ സൈമണ്‍ എന്നിവരും പ്രവര്‍ത്തിക്കുന്നൂ. യുകെ എന്‍എച്ച്എസിലെ സ്‌പെഷ്യലൈസഡ് നഴ്‌സുമാരായിരിക്കും നഴ്‌സസ് കോണ്‍ഫറന്‍സില്‍, പ്രഭാഷകര്‍. ഇവര്‍ നയിക്കുന്ന പ്രസന്റേഷനൂകള്‍ യുകെയിലുള്ള ഓരോ നേഴ്‌സിനൂം മുതല്കൂട്ടായിരിക്കൂം കൂടാതെ 6 മണിക്കൂറോളം സി പി ഡി അവേഴ്‌സും ലഭിക്കൂം. ഫീഡ്ബാക്ക് ആന്റ് സര്‍ട്ടിഫിക്കേഷന്‍ കമ്മറ്റിയായി പ്രവര്‍ത്തിക്കുന്നത് ബിനോയി ചക്കപ്പന്‍, ബിനീത ജിജു, ജിലി നിനോയി, ലിമിത ജിന്‍സ്, ഷൈമ ജോസഫ് എന്നിവരാണ്. ഇത് ഓരോ നേഴ്‌സിനൂം അവരുടെ റീ വാലിഡേഷന് ഉപയോഗിക്കാം. വെയില്‍സ് ചീഫ് നേഴ്‌സിങ്ങ് ഓഫീസറായ സൂ ട്രാങ്ക (ടൗല ഠൃമിസമ) ആണ് മുഖ്യാതിഥി. കൂടാതെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍ എച്ച് എസ് ട്രസ്റ്റ് നഴ്‌സിങ്ങ് ഡയറക്ടറായ ഡോണ്‍ പൈക്  ക്ഷണിക്കപ്പെട്ട അഥിതിയായി പങ്കെടുക്കൂം. എന്‍ എം സി പ്രോഫണല്‍ പ്രാക്ട്ടീസ് ഡയാറക്ടറായ സാം ഫോസ്റ്ററും മുഖ്യതിഥിയാണ്. യുകെ എന്‍എച്ച്എസില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മലയാളി നഴ്‌സുമാരാണ് മറ്റ് പ്രധാന പ്രഭാഷകര്‍. സ്വന്തം പ്രവർത്തനമേഖലകളിൽ കഴിവുകൾ പ്രകടമാക്കിയിട്ടുള്ള ഈ പ്രഭാഷകരെക്കുറിച്ച് നാളെ പരിചയപ്പെടുത്തുന്നു.

പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല

മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിപ്പോർട്ട്, ഒടുവിൽ ആശ്വാസകരമായ വാർത്തയുമായാണ് പുറത്തുവന്നത്.  ഇന്ത്യക്കാർ  അടക്കമുള്ള യുകെയിലെ വിദേശ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പോസ്‌റ്റ്  സ്റ്റഡി വർക്ക് വിസകൾ നിരോധിക്കാതെ സർക്കാർ തുടരണമെന്നാണ് മൈഗ്രേഷൻ അഡ്‌വൈസറി റിപ്പോർട്ടിലെ നിർദ്ദേശം.  പോസ്റ്റ് സ്‌റ്റഡി വർക്ക് വിസകൾ നൽകുന്ന ഗ്രാജുവേറ്റ് വിസ റൂട്ടിന്റെ പുനരവലോകനത്തിന് കാരണമായ ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി സർക്കാരിനെ അറിയിച്ചു.  “ തെളിവുകൾ പരിശോധിച്ച ശേഷം, ഞങ്ങളുടെ നിഗമനം വ്യക്തമാണ്. ഗ്രാജ്വേറ്റ് റൂട്ട് ഈ സർക്കാർ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാൻ, അതിൻ്റെ നിലവിലെ രൂപത്തിൽ. അതേപടി തുടരാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു” മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കി. ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾ, പഠനത്തിനായല്ല മറിച്ച് യുകെയിലേക്ക് കുടിയേറുന്നതിനുള്ള അവസരത്തിനായി ഗ്രാജുവേഷൻ വിസ റൂട്ട് ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു ആരോപണം. ഇതുമൂലം യുകെയിലെ കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നുവെന്നും വിമർശകർ ആരോപിച്ചിരുന്നു. എന്നാൽ ഗ്രാജ്വേറ്റ് വിസ റൂട്ടിൽ കാര്യമായ ദുരുപയോഗം നടന്നതിൻ്റെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് എംഐസി പറയുന്നു. ദുരുപയോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇമിഗ്രേഷൻ നിയമങ്ങൾ ബോധപൂർവം പാലിക്കാത്തതാണ്. എന്നിരുന്നാലും, റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ ദുരുപയോഗത്തെക്കുറിച്ച് ആശങ്കകളുണ്ട്, റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വിജയകരമായി യുകെയിൽ ഗ്രാജുവേഷൻ പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക്, പോസ്റ്റ് സ്‌റ്റഡി  വർക്ക് വിസപ്രകാരം രണ്ടുവർഷം അവിടെ തുടർന്ന് അവർക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും വരുമാനം സമ്പാദിക്കുന്നതിനും സാധിക്കും.  പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥികൾക്കും ഗവേഷക വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയാൽ മൂന്നുവർഷം വരെ യുകെയിൽ താമസിക്കുവാനും സമ്പാദിക്കുവാനുമുള്ള അവസരം തുടർന്നും ലഭിക്കും. മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ (എംഐ.സി) നിർദ്ദേശപ്രകാരമുള്ള കാര്യങ്ങളിൽ സർക്കാർ മന്ത്രിസഭായോഗം കൂടി ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊള്ളും.  സാധാരണഗതിയിൽ എംഐ.സിയുടെ നിർദ്ദേശങ്ങളെ സർക്കാർ അംഗീകരിക്കാനാണ് സാധ്യത. അതേസമയം വിദേശ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന റിക്രൂട്ട്മെൻറ് ഏജൻസികളെ നിയന്ത്രിക്കണമെന്നും ശക്തമായി നിരീക്ഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ചില ഏജന്റുമാർ ധനസമ്പാദനത്തിനായി കുടിയേറ്റം ലക്ഷ്യമിട്ടു ഈ വിസ റൂട്ട് ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്  ഗ്രാജുവേറ്റ് വിസ റൂട്ട് അഥവാ പോസ്റ്റ് സ്റ്റഡി വർക്ക് വിസകൾ എടുത്തുകളഞ്ഞാൽ,  അത് വിദേശ വിദ്യാർത്ഥികളുടെ വരവിനെ ഗണ്യമായി കുറയ്ക്കുമെന്നും യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാന സ്രോതസ്സ് വലിയതോതിൽ കുറയ്ക്കുമെന്നും യുകെ യൂണിവേഴ്സിറ്റി അസോസിയേഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിനെയും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയേയും  അറിയിച്ചിരുന്നു. അത് ഫലം കണ്ടതായാണ് റിപ്പോർട്ടിലെ നിർദ്ദേശം നൽകുന്ന സൂചന. അതുപോലെ ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ വിദേശ വിദ്യാർത്ഥികളുടെ പ്രവേശന നിയമങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യം, പ്രയോജനപ്പെടുത്താനും ഗ്രാജുവേറ്റ് വിസ റൂട്ട് നിലനിർത്തണം എന്ന ആവശ്യവും ഈ രംഗത്തുള്ളവർ ഉയർത്തിയിരുന്നു. എന്തായാലും അടുത്ത രണ്ടുവർഷത്തേക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാര്യത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ നിഗമനം. തിരഞ്ഞെടുപ്പ് വർഷം ആയതിനാൽ, ഭരണംമാറി പുതിയ സർക്കാർ അധികാരമേറ്റാൽ കൂടി വീണ്ടും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ അവലോകനത്തിന് വിടുകയും പൊതു കൺസൾട്ടേഷനും ശേഷമായിരിക്കും ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കുവാൻ കഴിയുക.

പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി

ഏറെനാളുകളായി ഇന്ത്യൻ വിദ്യാർഥി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന യുകെയിലെ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും. ഗ്രാജുവേറ്റ് വിസ റൂട്ടിലെ 2 വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾ നിർത്തലാക്കണമോ അതോ ഗ്രാജുവേറ്റ് വിസ റൂട്ട് തന്നെ നിർത്തലാക്കുമോ എന്ന കാര്യത്തിലാണ് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ഇന്ന് പഠനം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക. പ്രധാനമന്ത്രി ഋഷി സുനക് വിദ്യാഭ്യാസ വിസകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷം ഇതിനകം തന്നെ  യുകെ സർവകലാശാലകളിൽ പഠിക്കാനെത്തുന്നവരും  ഫീസ് ഡെപ്പോസിറ്റ് അടയ്ക്കുന്നവരുമായ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായും പുതിയ പഠന റിപ്പോർട്ടുകളിൽ പറയുന്നു. ബിരുദാനന്തരം രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ യുകെയിൽ തുടരാനും ജോലി ചെയ്യാനും സർക്കാർ അനുവദിക്കണമോ എന്നതിനെക്കുറിച്ചുള്ള പഠന  ഫലമാകും  മാർച്ച് 14 ചൊവ്വാഴ്ച്ച മൈഗ്രേഷൻ ഉപദേശക സമിതി പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിലെ പ്രധാനഭാഗങ്ങളിലൊന്ന്. മികച്ചതും മിടുക്കരുമായ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും പകരം ഗ്രാജ്വേറ്റ് വിസകൾ ഒരു പിൻവാതിൽ ഇമിഗ്രേഷൻ മാർഗമായി ഉപയോഗിക്കുന്നുവെന്ന ആശങ്കകൾ അന്വേഷിക്കാൻ  മാർച്ചിൽ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി എംഐസിയെ നിയോഗിച്ചിരുന്നു. ഇതിനകം തന്നെ യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2024 സെപ്റ്റംബറിലെ എൻട്രി കാലയളവിൽ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന ഡിപെൻഡന്റ് വിസകൾക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള കഴിഞ്ഞവർഷത്തെ പ്രധാനമന്ത്രി  സുനക്കിൻ്റെ തീരുമാനം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ  ഉൾപ്പെടെയുള്ളവരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഗ്രാജുവേറ്റ് റൂട്ടും പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും ഒഴിവാക്കണമോയെന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ മന്ത്രിമാർ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് വർഷമായതിനാൽ, വാഗ്ദാനം ചെയ്തത് പോലെ കുടിയേറ്റ നിയന്ത്രണ കാര്യത്തിൽ ശക്തമായ നടപടികൾ എടുക്കുവാൻ സർക്കാർ തയ്യാറായേക്കും.  2023 ജൂൺ വരെയുള്ള വർഷത്തിൽ 640,000 എന്ന റെക്കോർഡ് കവിഞ്ഞതിന് ശേഷം നിയമപരമായ നെറ്റ് മൈഗ്രേഷൻ വെട്ടിക്കുറയ്ക്കുന്നതിൽ ടോറികൾ ഗൗരവതരമാണെന്ന് കാണിക്കാൻ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് നിർത്തലാക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ സമ്മർദ്ദത്തിലാണ് സുനക്ക്. ഡിസംബറിൽ സുനക്കിൻ്റെ സർക്കാരിൽ നിന്ന് രാജിവച്ച മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്, ഗ്രാജ്വേറ്റ് വിസ റൂട്ട് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കൺസർവേറ്റീവ് സെൻ്റർ ഫോർ പോളിസി സ്റ്റഡീസിന് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് നൽകി. പ്രതിഭകൾക്കായി ആഗോള വിപണിയിൽ മത്സരിക്കാനുള്ള യുകെയുടെ കഴിവിന് ഗ്രാജ്വേറ്റ് വിസ അത്യന്താപേക്ഷിതമാണെന്ന് വാദിച്ചുകൊണ്ട് സമീപ ആഴ്ചകളിൽ പ്രധാനമന്ത്രിയും ചാൻസലർ ജെറമി ഹണ്ടും വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങളുടേയും യുണിവേഴ്സിറ്റികളുടേയും സമ്മർദ്ദത്തിന് വിധേയരായിട്ടുണ്ട്. വിദ്യാഭ്യാസ വിസകൾ കൂടുതൽ തടസ്സപ്പെടുത്താനുള്ള ഏതൊരു നീക്കവും വരുമാനത്തിൻ്റെ അഞ്ചിലൊന്നിൽ കൂടുതൽ വിദേശ ഫീസ് വരുമാനത്തെ ആശ്രയിക്കുന്ന യുകെയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കാര്യമായ ദോഷം വരുത്തുമെന്ന് സർവകലാശാല, വ്യവസായ പ്രമുഖർ വാദിക്കുന്നു. വിദേശ വിദ്യാർത്ഥികൾ സാധാരണയായി ആഭ്യന്തര വിദ്യാർത്ഥികൾ അടയ്ക്കുന്ന ഫീസിൻ്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് ട്യൂഷൻ ഫീസായി അടയ്ക്കുന്നത്. യുകെയിലേക്കുള്ള വിദ്യാർത്ഥി കുടിയേറ്റം 2022-ൽ റെക്കോർഡ് ഉയർന്ന നിലയിലെത്തി, ഏകദേശം 484,000 സ്പോൺസർ ചെയ്ത പഠന വിസകൾ ഇഷ്യൂ ചെയ്തു, ഗ്രാജ്വേറ്റ് വിസ റൂട്ട് പുനരാരംഭിച്ച 2021-ൽ നിന്ന് 38 ശതമാനം വർദ്ധനവ്. 2021-22 ൽ യുകെയിൽ 820,310 ബിരുദാനന്തര ബിരുദധാരികൾ പഠിക്കുന്നു, അതിൽ പകുതിയും അല്ലെങ്കിൽ 372,500 പേർ വിദേശത്തുനിന്നുള്ളവരാണ്. ഗ്രാജ്വേറ്റ് വിസ റൂട്ട് നിർത്തലാക്കുന്നതും അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാന നഷ്ടവും യുകെയിലെ ഗവേഷണ-വികസന ശേഷിയെ "ഗുരുതരമായ ആഘാതം" ഉണ്ടാക്കുമെന്ന് 17 പ്രാദേശിക ചേംബർ ഓഫ് കൊമേഴ്‌സ് മേധാവികളും സർക്കാരിന് കത്തിലൂടെ മുന്നറിയിപ്പ് നൽകി. ഇതൊക്കെ മൂലം ഋഷി സുനക്കിനും മന്ത്രിമാർക്കും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് വളരെ നിർണ്ണായകവും  അതേസമയം സങ്കീർണവുമായ ഒരുപ്രശ്‌നമായും മാറുന്നു. എങ്കിലും ഓസ്‌ട്രേലിയയും ന്യൂ സീലാൻഡും കാനഡയും അടക്കമുള്ള രാജ്യങ്ങളും വിദേശ സ്റ്റുഡന്റ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതിനാൽ, കുടിയേറ്റ നിയന്ത്രണത്തിനായി ഗ്രാജുവേറ്റ് റൂട്ട് നിരോധനം അടക്കമുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകുമെന്നും വിദ്യാഭ്യാസ രംഗത്തെ ഒരുകൂട്ടം വിദഗ്ധർ പ്രതീക്ഷിക്കുന്നു.

നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു

സ്വന്തം പേരിന്റെ അക്ഷരങ്ങളുള്ള കാർ നമ്പറുകൾ സ്വന്തമാക്കുക യുകെ മലയാളികളിൽ പലർക്കും ഇന്നൊരു ഹരമാണ്. അതുപോലെ ബോസ്, സർ പോലുള്ള നമ്പറുകളും സ്വന്തമാക്കുന്നവർ നിരവധി. എന്നാൽ നമ്പർ പ്ളേറ്റുകൾ സ്വന്തം ഇഷ്ടപ്രകാരം രൂപമാറ്റം വരുത്തുകയും ഡിസൈൻ ചെയ്യുന്നവരുമൊക്കെ ഇനിയൊന്ന് കരുതിയിരിക്കണം. കാരണം പിടിവീണാൽ ആയിരം പൗണ്ടുവരെ പിഴശിക്ഷ ലഭിച്ചേക്കാം. നിയമാനുസൃതമല്ലാത്തതും, കേടുപാടുകള്‍ ഉള്ളതുമായ  റെജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഡ്രൈവിങ് ലൈസൻസിങ് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.  മാര്‍ച്ച് 1 മുതല്‍ പുതിയ '24' ഐഡന്റിഫയര്‍ പ്ലേറ്റുകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പെന്നതും  ശ്രദ്ധേയമാണ്. സെപ്റ്റംബറിലാണ് നമ്പർ പ്ളേറ്റിലെ നമ്പറുകളുടെ അടുത്ത അപ്‌ഡേറ്റ് വരുന്നത്. അപ്പോള്‍ '74' പ്ലേറ്റുകള്‍ നിലവില്‍ വരും. പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇറങ്ങിയതിനുപിന്നാലെ നമ്പര്‍ പ്ലേറ്റുകളിൽ  തെറ്റായ റെജിസ്‌ട്രേഷന്‍ നമ്പറുകള്‍ കാണിക്കുന്നതായ പരാതികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി കാറുകള്‍ നിരത്തിലിറക്കാൻ പോലും കഴിയാതെ ഉടമകൾ ബുദ്ധിമുട്ടുന്നു. കൂടുതല്‍ കാര്‍ ഉടമകള്‍ പുതിയ നമ്പര്‍പ്ലേറ്റിനായി തിരക്ക് കൂട്ടിയതോടെ പലയിടങ്ങളിലും കേടായ നമ്പര്‍ പ്ലേറ്റുകള്‍ വിപണിയില്‍ വര്‍ദ്ധിച്ചുവരുന്നതായി പോലീസും ഡി വി എല്‍ എയും പറയുന്നു. ബ്രിട്ടീഷ് നിരത്തുകളില്‍ വാഹനമോടിക്കുവാന്‍ കൃത്യമായ നമ്പര്‍ പ്ലേറ്റുകള്‍ ആവശ്യമാണ്.  വാഹനങ്ങളുടെ മുന്‍പിലേയും പിന്നിലേയും പ്ലേറ്റുകള്‍ തമ്മില്‍ സമാനത പുലര്‍ത്താതിരിക്കുന്നതും, തെറ്റായ രെജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നതായുമൊക്കെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി തങ്ങളുടെ അംഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായി ഫ്‌ളെറ്റ് പ്രൊഫഷണല്‍സ് അസ്സോസിയേഷന്‍ ചെയര്‍മാനും സ്ഥിരീകരിക്കുന്നു.  മാസങ്ങൾ മാത്രമല്ല, വര്‍ഷങ്ങൾ പോലും തെറ്റായ പ്ലേറ്റുകളുമായി കറങ്ങുന്ന കാറുകള്‍ ഉണ്ടെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ മഠത്തിൽ യുകെയിലെ  നമ്പര്‍ പ്ലേറ്റുകള്‍ക്കും ചില പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ട്. റിഫ്‌ളക്ഷന്‍ സാധ്യമാക്കുന്ന വസ്തുകൊണ്ടായിരിക്കണം അവ നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പിലത്തെ ബോര്‍ഡില്‍ വെളൂത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കണം എഴുതേണ്ടത്.  അതേസമയം, പുറകിലെ പ്ലേറ്റില്‍ മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്കങ്ങളും അക്ഷരങ്ങളും ആയിരിക്കണം എഴുതേണ്ടത്. മാത്രമല്ല, അക്ഷരങ്ങള്‍ ചാള്‍സ് റൈറ്റ് 2001 ടൈപ്പ്‌ഫേസും ആയിരിക്കണം. ഇനിമുതൽ വാഹനങ്ങളില്‍ കൃത്യമായി നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ചില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴ അടക്കേണ്ടതായി വരും. മാത്രമല്ല, കൃത്യമായ രീതിയില്‍ നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ എം ഒ ടി ടെസ്റ്റില്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. പലപ്പോഴും നിര്‍മ്മാതാക്കളോ ഡീലര്‍മാരോ ആയിരിക്കും ഈ പിഴവുകള്‍ക്ക് കാരണക്കാര്‍. നിലവിലെ വെഹിക്കിള്‍ രെജിസ്‌ട്രേഷന്‍ നമ്പറില്‍ രണ്ട് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും. അത് വാഹനം ആദ്യമായി റെജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങളാണ്. പിന്നെ അത് ഇഷ്യു ചെയ്തത് എവിടെ എന്ന് സൂചിപ്പിക്കുന്ന രണ്ട് സംഖ്യകള്‍ ഉണ്ടായിരിക്കും. പിന്നെ ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന മൂന്ന് അക്ഷരങ്ങളും. യുകെയിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കും എന്നതിനാൽ, അൽപം  പണം മുടക്കി ഡിസൈൻ ചെയ്യുകയും സ്വന്തമാക്കുകയും ചെയ്ത നമ്പർ പ്ളേറ്റുകൾ ആണെങ്കിലും എത്രയുംവേഗം നിയമാനുസൃതം ആക്കുകയാകും കൂടുതൽ അഭികാമ്യം.

ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം

മഹാമാരിയും യുദ്ധങ്ങളും ദാരിദ്ര്യവും ദുരിതവും തൊഴിൽ രംഗത്തെ വെല്ലുവിളികളും നിറഞ്ഞ അസന്തുഷ്ടിയുടെ കാലഘട്ടത്തിലാണ് ഇന്ന് ലോകം. നഴ്‌സുമാരുടെ പ്രാധാന്യം മുമ്പെന്നെത്തേക്കാളും വർദ്ധിച്ച വേളയിൽ, ലോകരാജ്യങ്ങളിലെങ്ങും സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും പരിപാലനശക്തിയായി മലയാളി നഴ്‌സുമാർ നിറയുകയാണ്. അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിനൊപ്പം അന്താരാഷ്ട്ര മാതൃത്വദിനവും ഒരുമിച്ചുവരുന്ന അപൂർവ്വ ഞായറാഴ്ച്ച, ഒന്നിലേറെത്തവണ യുകെയിലെ ബെസ്‌റ്റ്  നഴ്‌സ്  അവാർഡിന് അർഹയാകുകയും മികച്ച നഴ്‌സിംഗ് ട്യൂട്ടറും കൗൺസിലറുമായ മിനിജ ജോസഫ്, സ്വന്തം പരിചയസമ്പത്തിന്റെയും അനുഭവങ്ങളുടേയും നിരവധി ഗവേഷണ പഠനങ്ങളുടേയും അടിസ്ഥാനത്തിൽ, നഴ്‌സുമാർക്കും നഴ്‌സസ് ലീഡേഴ്‌സിനുമായി പങ്കുവെയ്ക്കുന്ന വിലയേറിയ നിർദ്ദേശങ്ങൾ അടങ്ങിയ സന്ദേശം ചുവടെ നൽകുന്നു.     മെയ് 12 - നഴ്സസ് ദിനംനമ്മുടെ നഴ്‌സുമാർ - നമ്മുടെ ഭാവി -  പരിചരണത്തിന്റെ സാമ്പത്തിക ശക്തി ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ന്, നഴ്‌സുമാർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ അടയാളപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുന്നു. നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി, പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി എന്നതാണ് ഈ വർഷത്തെ പ്രമേയം. എൻ്റെ എല്ലാ പ്രൊഫഷണൽ സഹപ്രവർത്തകർക്കും നഴ്‌സസ് ദിനാശംസകൾ, നിങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന അതിശയകരമായ സേവനത്തിന് വലിയ നന്ദി. ഈ അവസരത്തിൽ നഴ്സിംഗ് നേതൃത്വത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവും അനുകമ്പയുള്ളതുമായ പരിചരണം ഉറപ്പാക്കുന്നതിൽ നഴ്സിംഗ് നേതൃത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നഴ്‌സിംഗ് ലീഡർഷിപ്പിൽ മറ്റുള്ളവരെ അവരുടെ പരമാവധി കഴിവുകൾ നേടാൻ പ്രചോദിപ്പിക്കുകയും അതിനായി  സ്വാധീനിക്കുകയും ചെയ്യുന്നു. ഇത് കേവലമായ മാനേജ്‌മെൻ്റ് ടാസ്‌ക്കുകൾക്കപ്പുറം ഒരു ടീമിനെ ഫലപ്രദമായി നയിക്കുന്നതിനുള്ള വിമർശനാത്മക ചിന്താ കഴിവുകൾ കൂടി ഉൾക്കൊള്ളുന്നു. ഓർക്കുക, നഴ്‌സിംഗ് നേതൃത്വം കേവലം തലക്കെട്ടുകൾ മാത്രമല്ല, അത് രോഗികളുടെയും ആരോഗ്യ പരിപാലന സമൂഹത്തിൻ്റെയും ജീവിതത്തിൽ, മാറ്റം വരുത്തുന്നതിനെക്കുറിച്ചാണ്. നഴ്‌സ് ലീഡേഴ്‌സ് രോഗികൾക്ക് വേണ്ടി വാദിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ടീമുകൾക്ക് പിന്തുണ നൽകുകയും പ്രതിരോധശേഷിയും ക്ഷേമവും വളർത്തുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഉൾക്കൊള്ളുന്ന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ലീഡേഴ്‌സ് വൈവിധ്യങ്ങളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രോഗീ പരിചരണത്തിലെ മികച്ച രീതികൾ പ്രകടമാക്കിക്കൊണ്ട് നഴ്‌സ് ലീഡേഴ്‌സ് പോസിറ്റീവ് റോൾ മോഡലുകളായി പ്രവർത്തിക്കുന്നു. നഴ്സിംഗ് ലീഡേഴ്‌സ് ഈ ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോൾ, അത് നേരിട്ട് മെച്ചപ്പെട്ട രോഗി പരിചരണത്തിലേക്ക് നയിക്കുന്നു. പുഞ്ചിരിക്കുന്ന, സ്വാഗതം ചെയ്യുന്ന ലീഡേഴ്‌സ് മുഴുവൻ ടീമിനും പ്രചോദനം നൽകുന്നു. സ്റ്റാഫ് അവരുടെ നേതൃത്വം പിന്തുടരുന്നു, അതിൻ്റെ ഫലമായി ഒരു നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. എല്ലാ തലങ്ങളിലുമുള്ള നഴ്‌സ് ലീഡേഴ്‌സ് സുരക്ഷിതവും ദയയുള്ളതുമായ രോഗീ പരിചരണം  ഉറപ്പാക്കിക്കൊണ്ട് ഫലപ്രദമായ മാനേജ്മെൻ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നു. സുരക്ഷിതവും ദയയും കാര്യക്ഷമവുമായ പരിചരണം നൽകുന്നതിന്, നല്ല നേതാക്കൾ നിർണായകമാണ്. പരമ്പരാഗത ശ്രേണീബദ്ധമായ നേതൃത്വ സമീപനങ്ങളിൽ നിന്ന് നേതാക്കൾ മാറേണ്ടതുണ്ട്. അനുകമ്പയുള്ള നേതൃത്വം നമ്മുടെ ആരോഗ്യ പരിപാലന ക്രമീകരണത്തിൻ്റെ ഹൃദയഭാഗമായിരിക്കണം, അത് ഉൾക്കൊള്ളുന്നതാവണം, ഇത് ടീമിൻ്റെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് ഫലം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അനുകമ്പയുള്ള ലീഡേഴ്‌സ്  രോഗികളെ  ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും സഹാനുഭൂതി നൽകുകയും പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജീവനക്കാർ വിലമതിക്കുകയും ബഹുമാനിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു, അതിനാൽ അവർക്ക് അവരുടെ കഴിവിൽ എത്തിച്ചേരാനും അവരുടെ മികച്ച ജോലി ചെയ്യാനും കഴിയും. അനുകമ്പയുള്ള നേതൃത്വം മാനസിക സുരക്ഷ സൃഷ്ടിക്കാൻ സഹായിക്കുന്നു, ഇത് സ്റ്റാഫ് അംഗങ്ങളെ അനുഭവങ്ങളും അറിവും പങ്കിടാനും അവരുടെ ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കും. ഒരു നഴ്‌സ് ലീഡറിനെ നിർവചിക്കുന്നത് അവരുടെ പ്രവർത്തനങ്ങളിലൂടെയാണ്, അല്ലാതെ എപ്പോഴും അധികാരസ്ഥാനം  നോക്കിയല്ല. ദൈനംദിന ജോലികൾ ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശാലമായ വീക്ഷണം നഴ്‌സ് ലീഡേഴ്‌സിനുണ്ടാകണം. അവർ തങ്ങളുടെ ടീമുമായി നിരന്തരം  ആശയവിനിമയം ചെയ്യുകയും മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. രോഗികൾക്ക് വേണ്ടി വാദിക്കുന്നതിനോ ആശങ്കകൾ ഉന്നയിക്കുന്നതിനോ സംസാരിക്കുക, സമ്മർദ്ദം ചെലുത്തുന്ന ചുറ്റുപാടുകളിൽ പ്രവർത്തിക്കുന്ന ടീമുകളെ പിന്തുണയ്‌ക്കുക, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾക്ക് അനുകൂല തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കുക എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പെരുമാറ്റങ്ങളും പ്രവർത്തനരീതികളും നേതൃത്വം ഉൾക്കൊള്ളുന്നു. നഴ്സിങ്ങിൽ എല്ലാ തലങ്ങളിലും ലീഡേഴ്‌സിനെ  കണ്ടെത്താൻ കഴിയും. സുരക്ഷിതവും ദയയും കാര്യക്ഷമവുമായ പരിചരണം നൽകുന്നതിന്, നല്ല ലീഡേഴ്‌സ് നിർണ്ണായക ശക്തിയാണ്. നഴ്‌സിംഗ് ലീഡേഴ്‌സിന് ഏത് തലത്തിലുള്ള പരിശീലനത്തിലും, ബെഡ് സൈഡ് നഴ്‌സിങ്ങില്‍ നിന്ന്‌ ബോർഡ് റൂം വരെ ഉയർന്നുവരാനും അവരുടെ വൈദഗ്ധ്യം, കാഴ്ചപ്പാട്, ആശയവിനിമയം എന്നിവ നല്ല ഫലങ്ങളിലൂടെ  സ്വാധീനിക്കാനും കഴിയും. നേതൃത്വ ശൈലികൾ ഉപയോഗിക്കുന്നത് സാഹചര്യം, ടീം, ലക്ഷ്യങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു, എന്നാൽ ചില പൊതു സ്വഭാവങ്ങളിൽ സഹകരണവും അനുകമ്പയും നിർണ്ണായകവും മുന്നോട്ടുള്ള ചിന്തയും ഉൾപ്പെടുന്നു. പരിശീലനം, മാർഗനിർദേശം, സ്വയം പ്രതിഫലനം എന്നിവയിലൂടെയും വെല്ലുവിളികൾ, അവസരങ്ങൾ, ഫീഡ്‌ബാക്ക് എന്നിവ സ്വീകരിക്കുന്നതിലൂടെയും നഴ്സിംഗ് നേതൃത്വം പഠിക്കാനും വികസിപ്പിക്കാനും കഴിയും. തൊഴിലാളികളുടെ ക്ഷാമം, വൈവിധ്യം, സാങ്കേതികവിദ്യ, ആഗോള ആരോഗ്യപ്രശ്‌നങ്ങൾ എന്നിങ്ങനെ നഴ്സിംഗ് പ്രൊഫഷൻ്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നഴ്സിംഗ് നേതൃത്വം അത്യന്താപേക്ഷിതമാണ്. രോഗികളുടെയും സഹപ്രവർത്തകരുടെയും കമ്മ്യൂണിറ്റികളുടെയും ജീവിതത്തിൽ മാറ്റം വരുത്താനും ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാവി രൂപപ്പെടുത്താനും നഴ്‌സുമാരെ അനുവദിക്കുന്നതിനാൽ നഴ്‌സിംഗ് നേതൃത്വം പ്രതിഫലദായകവും കടമകൾ നിറവേറ്റുന്നതുമാണ്. നഴ്‌സ് ലീഡേഴ്‌സ് ജോലിസ്ഥലത്തെ സംസ്കാരത്തിൽ മാറ്റം വരുത്തുകയും ആരോഗ്യ സംരക്ഷണത്തിൽ നല്ല മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഒരു ടീം അവരുടെ നേതാവിൻ്റെ ഗുണങ്ങളെ അഭിനന്ദിക്കുമ്പോൾ, അത് മനോവീര്യം വർദ്ധിപ്പിക്കുകയും മനഃശാസ്ത്രപരമായി സുരക്ഷിതമായ ഒരു ജോലിസ്ഥലത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ഉയർന്ന തൊഴിൽ സംതൃപ്തിയിലേക്കും നയിക്കുന്നു. നഴ്‌സിംഗിലെ സ്വാധീനമുള്ള ലീഡേഴ്‌സ് നാളത്തെ നഴ്‌സിംഗ് നേതൃത്വത്തെ ഉപദേശിക്കുമ്പോൾ ഓർഗനൈസേഷന്റെ കാഴ്ചപ്പാട് നഴ്‌സിംഗ് സ്റ്റാഫിനെ അറിയിക്കുന്നുവെന്നും ഉറപ്പാക്കുന്നു. ഒരു നഴ്‌സ് ലീഡർ റോൾ നിലവിലുള്ള പഠനത്തിലൂടെ വികസിപ്പിച്ച നഴ്‌സിംഗ്, ബിസിനസ്സ്, നേതൃത്വ കഴിവുകൾ എന്നിവ സംയോജിപ്പിക്കുന്നു. സാങ്കേതിക മാറ്റങ്ങൾ, പുതിയ കണ്ടുപിടിത്തങ്ങൾ, റെഗുലേറ്ററി പരിതസ്ഥിതികൾ എന്നിവയുമായി പൊരുത്തപ്പെടാൻ അവ അയവുള്ളതായിരിക്കണം. എല്ലാ ഹെൽത്ത് കെയർ സ്റ്റാഫുകൾക്കിടയിലും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ രോഗീപരിചരണം ഫലപ്രദമായി നൽകാമെന്ന് നഴ്സിങ്ങിലെ നേതൃത്വം ഉറപ്പാക്കുന്നു. അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് പോലെയുള്ള മറ്റ് നഴ്സിംഗ് നേതൃത്വ കഴിവുകൾ, പരസ്പര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും അവരുടെ റോളിൽ ബഹുമാനം നേടുന്നതിനും നഴ്‌സ് ലീഡേഴ്‌സിനെ  സഹായിക്കും. നിങ്ങളുടെ ഭാവി പ്രവർത്തനങ്ങൾക്ക്  എല്ലാവിധ ആശംസകളും നേരുന്നു, നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവിയാണെന്ന് മറക്കരുത്, നഴ്‌സുമാരെ അവരുടെ സംതൃപ്തമായ കരിയർ യാത്രയിലെത്താൻ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക. ഒരിക്കൽ കൂടി നഴ്‌സസ് ദിനാശംസകൾ! മിനിജ ജോസഫ് കോട്ടയം ജില്ലയിലെ പാലായിൽ നിന്നും യുകെയിലെത്തിയ ലേഖിക, ഇപ്പോൾ ലണ്ടനിലെ പ്രശസ്‌തമായ  കിങ്‌സ് കോളേജ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ലീഡ് നഴ്സായി സേവനം ചെയ്യുന്നു. തന്റെ സമയത്തിന്റെ ഭൂരിഭാഗവും നേഴ്‌സിങ്ങ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ച്ആതുര ശുശ്രൂഷയുടെയും നഴ്‌സിങ്ങ് ലീഡര്‍ഷിപ്പിന്റെയും, തനിക്കറിയാവുന്ന അറിവ് മറ്റുള്ള നഴ്‌സുമാര്‍ക്ക് പകര്‍ന്ന് നല്കിയും ഈ നേഴ്‌സസ് ദിനത്തില്‍ മാതൃക സൃഷ്ടിക്കുന്നു. കിങ്ങ് ചാള്‍സിന്റെയും യുകെ സര്‍ക്കാരിന്റെയും നിരവധി അംഗീകരങ്ങള്‍ മിനിജയെ തേടി എത്തിയിട്ടുണ്ട്. അടുത്ത ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന യുകെയിലെ ഏറ്റവും വലിയ നേഴ്‌സിങ്ങ് കൂട്ടായ്മയായ 'കേരള നഴ്‌സസ് യുകെ' ഫോറത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്കൂം ചുക്കാന്‍ പിടിക്കുന്നൂ. മിനിജ ജോസഫ്ക്ലിനിക്കൽ ലീഡ് നഴ്സ്കിംഗ്സ് കോളേജ് ആശുപത്രിലണ്ടൻ

കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും

ലോകം നാളെ അന്താരാഷ്ട്ര നഴ്‌സസ് ദിനം  ആചരിക്കുന്നു. നഴ്‌സുമാരുടെ പ്രാധാന്യം യു.എസും യുകെയും യൂറോപ്പും അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ ദിനംതോറും വർദ്ധിച്ചും വരുന്നു. കോവിഡിനുശേഷം മലയാളി നഴ്‌സുമാരുടെ ഒരു കുത്തൊഴുക്കുതന്നെ ഈ രാജ്യങ്ങളിലേക്കുണ്ടായി. എന്നാലിപ്പോൾ ന്യൂ സീലാൻഡും ഓസ്‌ട്രേലിയയും അടക്കമുള്ള പലരാജ്യങ്ങളിലും മലയാളി നഴ്‌സുമാർ ജോലിപോലും കിട്ടാതെ അലയുകയാണെന്ന റിപ്പോർട്ടും പുറത്തുവന്നു. അതിനിടെ യുകെയിലെ നഴ്‌സുമാരെ വലവീശിക്കൊണ്ടുള്ള  കനേഡിയൻ സർക്കാരിന്റെ പരസ്യങ്ങൾ ഇപ്പോൾ പുതിയ വിവാദമായി മാറിക്കഴിഞ്ഞു. യുകെയിലെ വെയിൽസിലാണ്  രണ്ട്  വലിയ പരസ്യബോർഡുകൾ ഇതിനായി ഒരു കനേഡിയൻ സ്‌റ്റേറ്റ് സ്ഥാപിച്ചത്. കാനഡയിലേക്ക് വന്നാൽ യുകെയിലെ നഴ്‌സുമാർക്ക് കൂടിയ വേതനവും ജീവിതസൗകര്യങ്ങളും പൗരത്വവും നൽകാമെന്നാണ് വാഗ്‌ദാനം. കാനഡയിൽ മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തുകൊണ്ട് വെൽഷിലെ നഴ്സുമാർക്കു  പുറമേ, ഡോക്ടർമാരെയും റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നു.  അതേസമയം ഡിജിറ്റൽ ബിൽബോർഡുകൾ വെൽഷ് എൻഎച്ച്എസിലെ കുറഞ്ഞ വേതനവും മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ചൂഷണം ചെയ്യാനാണെന്നാണ് വിമർശകരുടെ വാദം. കാർഡിഫിലെ ലോവർ കത്തീഡ്രൽ റോഡിലെ ഡിജിറ്റൽ ബോർഡുകളിൽ ഇതിനായുള്ള  രണ്ട് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു , കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ ആരംഭിച്ച വിപുലമായ പരസ്യ പ്രചാരണത്തിൻ്റെ ഭാഗമാണിത്.  കാനഡയിൽ ജോലിക്ക് അപേക്ഷിക്കാൻ കെയർ സ്റ്റാഫിനെയും നഴ്സുമാരെയും ഡോക്ടർമാരെയും ക്ഷണിച്ചുകൊണ്ടുള്ളതാണ് പരസ്യം. രണ്ട് പരസ്യങ്ങളും വെൽഷ് എൻഎച്ച്എസിനുള്ളിലെ ശമ്പളത്തിലും ജോലി സാഹചര്യങ്ങളിലും നിലവിലുള്ള അതൃപ്തിയെ മുതലെടുക്കാനെന്നാണ് ആരോപണം.. കഴിഞ്ഞ ഒരുവർഷമായി വെൽഷ് ഡോക്ടർമാരും നഴ്‌സുമാരും സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ നടത്തിവരികയാണ്. നിലവിൽ വെൽഷ് എൻഎച്ച്എസിൽ, സ്റ്റാഫും റിക്രൂട്ട്‌മെമെന്റ് നിലനിർത്തലും ഗുരുതരമായ പ്രശ്നമാണ്. 2023-ൻ്റെ അവസാനത്തിൽ പ്രസിദ്ധീകരിച്ച റോയൽ കോളേജ് ഓഫ് നഴ്‌സിംഗിൻ്റെ റിപ്പോർട്ടിൽ 2023-ൽ വെയിൽസിൽ 2,717 രജിസ്റ്റർ ചെയ്ത നഴ്‌സ് ഒഴിവുകളുണ്ടെന്ന് കണക്കാക്കുന്നു. ഈ സംഖ്യ ഒരു വർഷം മുമ്പുള്ള 1,719 ൽ നിന്നുള്ള കുത്തനെയുള്ള  വർദ്ധനവിനെ കാണിക്കുന്നു. ഇത് നികുതിദായകർക്ക് കൂടുതൽ ചെലവേറിയ ഏജൻസി നഴ്സുമാരെ ആശ്രയിക്കുന്നതിലേക്ക് നയിച്ചു. വിദേശ ക്രെഡൻഷ്യൽ തിരിച്ചറിയലിനും ക്രെഡൻഷ്യലുകൾ കൈമാറുന്നതിനുമുള്ള പ്രക്രിയ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ എളുപ്പമായതിനാലാണ്  ഇപ്പോൾ യുകെയെ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നാണ് കനേഡിയൻ അധികൃതരുടെ ന്യായീകരണം. വെയ്ൽസിനു പുറമെ ബിർമിംഗ്ഹാം, ഗ്ലാസ്‌ഗോ, ലീഡ്‌സ്, ലിവർപൂൾ, സ്‌ട്രാറ്റ്‌ഫോർഡ്, കെൻസിംഗ്ടൺ, സൗത്ത് ഹാംപ്ടൺ, ന്യൂകാസിൽ, പിക്കാഡിലി, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നും നഴ്‌സുമാരെ സെലക്ടുചെയ്യാൻ കാനഡ കാമ്പെയിനുകൾ തുടങ്ങിക്കഴിഞ്ഞു. യുകെയിലെ എൻഎച്ച്എസ് സ്ഥാപനങ്ങൾ തന്നെ നഴ്‌സുമാരും  ഡോക്ടർമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുറവുമൂലം കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് നിലവിലെ നഴ്‌സുമാരെയടക്കം  തട്ടിയെടുക്കാനുള്ള കാനഡയുടെ നീക്കം. എന്നാൽ സ്വതന്ത്ര തൊഴിൽ കരാർ നിലനിൽക്കുന്നതിനാൽ കാനഡയെ നിയമപരമായി ഇതിൽനിന്നും തടയുക ബ്രിട്ടന്  സാധ്യമല്ല. വളരെ പ്രയാസപ്പെട്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന നഴ്‌സുമാരെ നഷ്ടപ്പെടാതിരിക്കാൻ യുകെ സർക്കാർ കൂടുതൽ പാടുപെടേണ്ടി വരും. കാലാവസ്ഥ മാറ്റിനിർത്തിയാൽ യുകെയിലെ മലയാളി നഴ്‌സുമാർക്ക് കാനഡയിലേക്ക് കുടിയേറുന്നത് കൂടുതൽ ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ യുകെയിലെ തണുപ്പു കാലാവസ്ഥപോലും താങ്ങാൻ കഴിയാത്തവർക്ക്, കാനഡയിലേക്കുള്ള കുടിയേറ്റം  കയ്‌പേറിയ അനുഭവമായും മാറിയേക്കും.

എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും

എയർ ഇന്ത്യ എക്സ്പ്രെസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കുമൂലം ഉടലെടുത്ത യാത്രാപ്രതിസന്ധി തുടരുന്നു. യുകെയിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ അടക്കം നൂറുകണക്കിനു  പ്രതിദിന സർവീസുകൾ മുടങ്ങിയതോടെ, ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് യാത്രമുടങ്ങി ദുരിതത്തിലായത്.  അതിനിടെ മറ്റു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെയാക്കി കുത്തനെ ഉയർത്തി. ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് ഏറ്റവുമധികം വർദ്ധനവ്. അത്യാവശ്യ യാത്രക്കാരായ പ്രവാസികൾക്ക് ഇതും കനത്ത ഇരുട്ടടിയായി മാറുന്നു. ചൊവ്വാഴ്ച രാത്രി മുതൽഎയർ ഇന്ത്യ എക്സ്പ്രെസ്സ്, ഇതിനകം  ഏകദേശം 180 ഫ്ലൈറ്റുകൾ റദ്ദാക്കുകയും പ്രതിദിന സർവീസുകൾ 350-380 ൽ നിന്ന് 283 ഓപ്പറേഷണൽ ഫ്‌ളൈറ്റുകളായി ചുരുക്കുകയും ചെയ്‌തു. മിന്നൽ പണിമുടക്ക് നിയമവിരുദ്ധമായതിനാൽ, കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് സീനിയർ ജീവനക്കാർ സമരം നടത്തിയത്. യുകെ മലയാളികൾ അടക്കം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികളാണ് യാത്ര നടത്താനാകാതെ മിന്നൽ പണിമുടക്കിൽ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ആഴ്ച്ചയിൽ  3 ഫ്‌ളൈറ്റുകൾ എയർ ഇന്ത്യ എക്സ്പ്രെസ്സ്, കേരളത്തിലെ കൊച്ചിയിൽ നിന്നും യുകെയിലെ ലണ്ടൻ, ഗാറ്റ്‌വിക്ക്, ബിർമിംഹാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് നടത്തുന്നു. ഇതിൽ രണ്ടുഫ്‌ളൈറ്റുകൾ ഇതിനകം സർവ്വീസുകൾ റദ്ദാക്കി.  റദ്ദാക്കിയ ഫ്‌ളൈറ്റുകൾക്കു പകരം ഏഴുമുതൽ 14 ദിവസം വരെ വൈകിയാണ് കമ്പനി വീണ്ടും യാത്രകൾ ഓഫർ ചെയ്യുന്നത്. അത്യാവശ്യക്കാർക്ക് ഇത് അസൗകര്യമാണ്. റീഫണ്ടും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.  എന്നാൽ മറ്റ്  വിമാനക്കമ്പനികൾ ഈ അവസരം മുതലാക്കി ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതിനാൽ, ഗൾഫിലൂടെയും മറ്റുമുള്ള യാതകൾക്കും തിരിച്ചടിയായി. നാട്ടിലെത്തിയ യുകെ മലയാളികൾ കൂടുതലും ഗൾഫിലൂടെയാണ് മടങ്ങുന്നത്. റിട്ടേൺ ടിക്കറ്റ് ഇല്ലാത്തവർക്ക്, കുത്തനെ ഉയർത്തിയ ടിക്കറ്റ് നിരക്കുകൾ ഇരുട്ടടിയായി മാറി. ഇന്ത്യയിലെ ആഭ്യന്തര - അന്താരാഷ്‌ട്ര വിമാന സര്‍വീസുകളിൽ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് പലപ്പോഴും എയർ ഇന്ത്യ, എയർ‍ ഇന്ത്യ എക്സ്പ്രസ്, സ്താര തുടങ്ങിയ ടാറ്റയുടെ ഉടമസ്ഥതയിലുള്ളവയ്ക്കാണ്.  കണ്ണൂർ-അബുദാബി റൂട്ടിൽ വൺ സ്റ്റോപ്പ് ഫ്ലൈറ്റ് വാഗ്ദാനം ചെയ്യുന്ന ഇൻഡിഗോയുടെ ടിക്കറ്റ് സാധാരണ നിരക്കായ 14,500 രൂപയിൽ നിന്ന് 42,800 രൂപയായാണ് ഇപ്പോൾ കുത്തനെ കൂട്ടിയിട്ടുള്ളത്! എയർ ഇന്ത്യ എക്‌സ്പ്രസിനു  കുത്തകയുള്ള ട്രിച്ചി-മസ്‌കറ്റ് റൂട്ടിൽ, എയർലൈൻസിന് ഇത് വരെ ഫ്ലൈറ്റുകളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. ഈ റൂട്ടിൽ ഇൻഡിഗോയുടെ സർവീസ്  നിരക്ക് സാധാരണ 10,000-14,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയർന്നു. ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രവാസികളുടെ ശ്രമങ്ങൾക്കും കുത്തനെ ഉയർത്തിയ ടിക്കറ്റ് നിരക്കുകൾ തിരിച്ചടിയായി. ഇൻഡിഗോയുടെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിൻ്റെ ടിക്കറ്റ് നിരക്ക് 2,900 രൂപയിൽ നിന്ന് 7,500 രൂപയാക്കി കൂട്ടി. മുംബൈ നിരക്കും  മൂന്നിരട്ടിയായി ഉയർത്തിയിട്ടുണ്ട്. ബുധനാഴ്ച 90-ലധികം ഫ്ലൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും വ്യാഴാഴ്ച 85 റദ്ദാക്കലിനും സമരം വഴിവച്ചു.  ബുധനാഴ്ച വൈകി, എയർലൈൻ 25 മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ പിരിച്ചുവിടൽ കത്ത് കൈമാറിയിരുന്നു. വ്യാഴാഴ്ച, എയർലൈൻ മാനേജ്‌മെൻ്റ് ക്യാബിൻ ക്രൂവുമായി ഡെൽഹി  ടൗൺ ഹാളിൽ ചർച്ച നടത്തി, ഡൽഹിയിലെ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിൽ നിന്ന് അനുരഞ്ജന നടപടികളും ആരംഭിച്ചു.  ഇതനുസരിച്ച് സമരം തീർന്നെന്നും എയർലൈൻ മാനേജ്മെൻ്റ് ക്യാബിൻ ക്രൂവിനോട് വൈകുന്നേരത്തോടെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുചെയ്യുന്നു.  അതേസമയം ജോലി പുനരാരംഭിക്കുന്നതിന് മുമ്പ് സഹപ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ക്രൂ ആവശ്യപ്പെട്ടു. സർവ്വീസുകൾ സാധാരണ നിലയിലാകാൻ അടുത്ത ചൊവ്വാഴ്ച്ചവരെ എടുത്തേക്കുമെന്നും കമ്പനി അധികൃതർ അറിയിക്കുന്നു. അടിയന്തര ആവശ്യമില്ലാത്ത പ്രവാസികൾ കാത്തിരിക്കാനും കൂടിയ നിരക്കിൽ ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യരുതെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ  നിർദ്ദേശം.

തലചായ്ക്കാനൊരു വീടെന്ന സുരേഷിന്റെ സ്വപ്‌നം പൂവണിഞ്ഞു, കൈത്താങ്ങായി പഴയന്നൂരിൽ വീടൊരുക്കിയത് യുകെയിലെ ചെൽട്ടൻ ഹാം മലയാളി അസോസിയേഷൻ; ഈ കൂട്ടായ്മ സമ്മാനിച്ചത് യുകെ മലയാളികൾക്കെല്ലാം മാതൃകയും അഭിമാന മുഹൂർത്തവും

തൃശൂർ പഴയന്നൂരിലെ സുരേഷിന് നക്ഷ്ടത്രങ്ങളെ സ്വപ്‌നം  കാണേണ്ട കാര്യമില്ലായിരുന്നു. തളർന്ന കാലുകൾ  കൈകൊണ്ട് പൊക്കിവച്ച് ഒന്നു ചെരിഞ്ഞുകിടന്നാൽ ആകാശവും നക്ഷത്രങ്ങളെയേയുമെല്ലാം നേരിട്ട് കാണാം. തലയ്ക്കുമീതെ ആകാശവും താഴെ ഭൂമിയും എന്നനിലയിലായിരുന്നു സുരേഷിന്റെയും കുടുംബത്തിന്റെയും ഇതുവരെയുള്ള ജീവിതം. ടാർപോളിൻ മേൽക്കൂരയുള്ള ഒരു ടെന്റായിരുന്നു അവരുടെ വീട്.  അരയ്ക്കു താഴെ തളര്‍ന്നുപോയ സുരേഷും അമ്മയും അടങ്ങുന്ന കുടുംബം ഒരു ടാർപോളിൻ മേഞ്ഞ കൂരയ്ക്ക് കീഴിലാണ് കഴിഞ്ഞിരുന്നത്. കിടപ്പും ഭക്ഷണം പാകം ചെയ്യലും ജീവിതവുമെല്ലാം അവിടെ അതിനുള്ളിൽ ദുരിതമായി മുന്നോട്ടുനീങ്ങി. അരയ്ക്കുകീഴെ തളർന്നപ്പോഴും അടച്ചുറപ്പുള്ള നല്ലൊരുവീട് എന്നൊരു സ്വപ്നം സുരേഷ് എപ്പോഴും  മനസ്സിൽ സൂക്ഷിച്ചിരുന്നു. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പേരുവന്നപ്പോൾ പുതിയ ലൈഫ് കിട്ടിയ പ്രതീതിയായി. എന്നാൽ മറ്റുപലർക്കും വീട് ലഭിച്ചിട്ടും സുരേഷിന്റെ കാര്യം അധികൃതർ പരിഗണിച്ചില്ല. ഒടുവിൽ ലൈഫ് പദ്ധതി മുടങ്ങിയപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചു. അരയ്ക്കുതാഴെ തളർന്ന് ഒരു വീടെന്ന സ്വപ്നവുമായി ജീവിച്ച പഴയന്നൂരെ സുരേഷിന്റെയും കുടുംബത്തിന്റെയും കഥ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഒന്നരവർഷം മുമ്പ് വന്നതോടെയാണ് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നത്.  ആ സ്വപ്‌നം  സാക്ഷാത്കരിച്ചിരിക്കുകയാണ് യുകെ മലയാളികളുടെ ഒരു കൂട്ടായ്മയിപ്പോൾ. ഗ്ലൗസ്‌റ്റെർഷെയറിലെ ചെൽട്ടൻ  ഹാമിലെ മലയാളികളാണ് സ്നേഹപൂർവ്വം ആ ദൗത്യം ഏറ്റെടുത്തത്. വാർത്ത കണ്ട യുകെയിലെ മലയാളി കൂട്ടായ്മയായ ചെൽറ്റൻ ഹാം മലയാളി അസോസിയേഷൻ ഭാരവാഹികൾ ദൗത്യം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് അത് പൂർത്തിയാക്കി പുതിയ വീട് സുരേഷിന് സമ്മാനിച്ചു.  അംഗങ്ങളിൽ നിന്നും ശേഖരിച്ച പത്തുലക്ഷം രൂപ മുടക്കിയാണ് യുകെ മലയാളികൾ വീട് നിർമ്മിച്ച് നൽകിയത്. എല്ലാവരും അകഴിഞ്ഞു സഹകരിച്ചതായി ചെൽട്ടൻ ഹാം മലയാളി അസ്സോസിയേഷൻ  ഭാരവാഹികൾ അറിയിച്ചു. ഇന്നുരാവിലെ 9 ന് റവന്യൂ മന്ത്രി കെ. രാജൻ വീടിന്റെ  താക്കോൽ ദാനം നിർവ്വഹിച്ചു. ജനപ്രതിനിധികളും പ്രവാസി മലയാളി സംഘടനാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. സഹതാപം പ്രകടിപ്പിക്കുന്നവർ നിരവധിയാണ്. എന്നാൽ സഹായിക്കാൻ സന്മനസ്സുള്ളവർ വളരെ കുറവുമാണ്.  ആദരവ് അർഹിക്കുന്ന അത്തരമൊരു മാതൃക  യുകെ മലയാളികൾക്ക് മാത്രമല്ല ആഗോള പ്രവാസികൾക്കുമുന്നിൽ  കാഴ്ച്ചവച്ചിരിക്കുകയാണ്  ചെൽട്ടൻ ഹാം മലയാളികൾ.  പബ്ലിസിറ്റി സ്റ്റണ്ടും മറ്റുള്ളവർക്കിടയിൽ സ്വന്തം ഇമേജ് ബൂസ്റ്റപ്പ് ചെയ്യുകയും മാത്രം ലക്ഷ്യമിടുന്ന സഹതാപക്കാർക്കിടയിൽ നിന്നും ദുരിത ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ സന്മനസ്സുള്ളവരായി   ഇനിയുമേറെപ്പേർ കണ്ണുതുറക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇതൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കൾ സുഖലോലുപരും ധൂർത്തന്മാരുമായി മാറുകയും കടബാധ്യതയിലും ബാങ്കുകാരുടെ ജപ്‌തി  നടപടികളിൽപ്പെട്ടും ആത്മഹത്യചെയ്യുന്ന  സാധാരണക്കാരുടെ എണ്ണം കേരളത്തിൽ ദിനംപ്രതിയെന്നോണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ!

More Articles

ഇംഗ്ലണ്ടിൽ ട്രെയിൻ സമരങ്ങളുടെ പരമ്പരയ്ക്ക് ഇന്നുമുതൽ തുടക്കം, ട്യൂബ് ട്രെയിൻ ജീവനക്കാരും പണിമുടക്കും; സ്കോട്ട്ലാൻഡിലേക്കും വെയിൽസിലേക്കുമുള്ള സർവ്വീസുകൾ മുടങ്ങും; ഫെബ്രുവരി ആറുവരെ സമരം നീളും; ടിക്കറ്റ് ചാർജ്ജ് തിരികെ ലഭിക്കാനുള്ള വഴികൾ
ഹാർലോയിലെ ജോബിക്ക് യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി, പൊതുദർശനത്തിനും സംസ്‌കാര ചടങ്ങിനും എത്തിയത് നൂറുകണക്കിനാളുകൾ, അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ വിങ്ങിപ്പൊട്ടി മേഴ്‌സിയും കുട്ടികളും, ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കൾ
വരുംമാസങ്ങളിൽ ഗാർഹിക വൈദ്യുതി, ഗ്യാസ് വില കുത്തനെ കുറയുമെന്ന് പ്രവചനം, ഏപ്രിലിൽ 16% വരെ കുറവ് വന്നേക്കും; ആശ്വാസത്തിനിടയിലും ആശങ്കയുണർത്തി ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ! ഉയർന്ന ബിൽ ഒഴിവാക്കാൻ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ അറിയുക
കാർ ഇൻഷുറൻസിൽ ഈ വർഷം ഡ്രൈവർമാരുടെ കൈപൊള്ളും! ശരാശരി കാർ പ്രീമിയം 58% വരെ കൂടി! മുൻവർഷത്തെ അപേക്ഷിച്ച് 3000 പൗണ്ടുവരെ വർദ്ധനവ്! ആഘാതം കൂടുതൽ 17, 20 വയസ്സിലുള്ള യുവ ഡ്രൈവർമാർക്ക്! കുറയ്ക്കാൻ കുറുക്കുവഴികൾ!
നോറോ വൈറസ് അതിവ്യാപനം.. സറേ, സസ്സെക്‌സ്, ലിവർപൂൾ എൻഎച്ച്എസ് ആശുപത്രികളിലെ വാർഡുകൾ അടച്ചു; ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഫ്ലൂ ബാധിതരുടെ എണ്ണം കൂടുന്നു! എ ആൻഡ് ഇയിൽ സന്ദർശകർക്ക് നിരോധനം, വാർഡുകളിൽ നിയന്ത്രണം
യുകെയിലെ കുട്ടികൾക്കിടയിൽ അഞ്ചാംപനി (മീസിൽസ്) അതിവേഗം പടരുന്നു! നാഷണൽ ഇൻസിഡന്റ് പ്രഖ്യാപിച്ച് ഹെൽത്ത് അതോറിറ്റി, കുട്ടികൾക്ക് വാക്‌സിൻ എടുക്കാത്ത മാതാപിതാക്കൾ എത്രയുംവേഗം എം.എം.ആർ വാക്‌സിൻ നൽകാനും നിദ്ദേശം; ഏറ്റവും കൂടുതൽ ബിർമിംഗ്ഹാമിൽ!
ഇഷയ്ക്കു പിന്നാലെ ജോസെലിനും..! കൊടുങ്കാറ്റുകളിൽ ആടിയുലഞ്ഞ് യുകെയിൽ ജനജീവിതം താറുമാറായി, റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ ബുധനാഴ്‌ച വരെ തടസ്സപ്പെടും; സ്കോട്ട്ലാൻഡിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു; ഹീത്രോവിൽ വിമാനങ്ങൾ വൈകുന്നു, വഴിതിരിച്ചുവിടുന്നു
ആഢംബര കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് പരുക്കേറ്റ കേസ്, ലണ്ടനിലെ പ്രശസ്തയായ മലയാളി വനിതാ ഡോക്ടർക്ക് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാര പിഴശിക്ഷ! ഗുരുതരമായി പരുക്കേറ്റ 12 കാരിയെ കാറിടിച്ചുതെറിപ്പിച്ചത് ക്രോസിങ് ലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ!

Most Read

British Pathram Recommends