Home >>
ASSOCIATION
ASSOCIATION
സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍
3>ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്വരാജന്,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.
ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം
3>ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. രണ്ടാം സമ്മാനം 500 പൗണ്ട് ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്സ്മാന്, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ മൂന്ന് മികച്ച താരങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും.
കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ചലഞ്ചേഴ്സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്സ് ക്ലബ് ഓക്സ്ഫോര്ഡും വേഴ്സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും. ടോണ്ടന് ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും.
യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതു മണി മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും. രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍.
ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത മലയാളികള്‍ മാത്രം പങ്കെടുക്കുന്നു എന്നതാണ്. അരുണിന്റെ നേതൃത്വത്തില്‍ ഒരു ടീം വളരെ നാളായി ഈ പരിപാടിയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഗ്ലോസ്റ്ററില്‍ ആദ്യമായെത്തുമ്പോള്‍ വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലഭ്യമാകുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരേയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.
പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഈ മാസം 25ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ, സംഘാടകരായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്
3>ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ 25ന് നടക്കും. ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെയാണ് മത്സരം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്റര്‍മിഡിയറ്റ് ലെവലിലുള്ള കളിക്കാര്‍ക്ക് മാത്രം മുന്‍ഗണന കൊടുത്തു കൊണ്ട് പുതിയ കളിക്കാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്.
ഒരു ടൂര്‍ണമെന്റില്‍ പോലും ട്രോഫി കിട്ടാത്തവര്‍ക്കും തുടക്കക്കാരായ ഇന്റര്‍മീഡിയേറ്റ് ടീമിനും ആണ് ഈ ടൂര്‍ണമെന്റ് കൂടുതല്‍ പ്രചോദനമാകുക. മലയാളി അസോസിയേഷന് നടത്തുന്ന ടൂര്‍ണമെന്റ് ആയതുകൊണ്ട് പങ്കെടുക്കുന്ന ടീം അംഗങ്ങളില്‍ ഒരാള്‍ മലയാളി ആയിരിക്കണം എന്നതു നിര്‍ബന്ധമാണ്.
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ എവര്‍ റോളിങ്ങ് ട്രാഫിയും 501 പൗണ്ടും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും 301പൗണ്ടും, മൂന്നാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് ട്രോഫിയും 101 പൗണ്ടും സമ്മാനമായി നല്‍കുന്നതായിരിക്കും. അതുപോലെ ടൂര്‍ണമെന്റില്‍ പങ്കെടുത്തു ഏറ്റവും കുറവ് പോയിന്റ് കിട്ടി ആദ്യ റൗണ്ടില്‍ പുറത്താകുന്ന ടീം (പങ്കെടുക്കാന്‍ മനസ് കാണിച്ച )അംഗങ്ങള്‍ക്കും സമ്മാനം ഉറപ്പായിരിക്കും.
ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂര്‍ണമെന്റിന്റ് വിജയത്തിനായ് സിന്നിജേക്കബ് , ബെന്നി ചാക്കോ ബിജു സൈമണ്‍, നിതിന്‍, റിച്ചു എന്നിവരുടെ നേതൃതത്തില്‍ വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ട്. ബാര്‍കോഡ് സ്കാന്‍ ചെയ്തോ. ലിങ്കിലൂടെയോ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
അതുപോലെ ടീം അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തിയതി മെയ് 20 ആണെന്നും സംഘടനാ സമിതി അറിയിക്കുന്നു.
യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും
3>പീറ്റര്‍ബറോ : പീറ്റര്‍ബറോയില്‍ നിര്യാതയായ സ്നോബിമോള്‍ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യുകെയില്‍ പുതുജീവിത മോഹവുമായെത്തിയ സ്നോബിമോളെ മരണം ക്യാന്‍സറിന്റെ രൂപത്തില്‍ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വിസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോണ്‍ ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സ്നോബിയുടെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു.
സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്ക്കാരവും മെയ്ന്‍ 20ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനും പൊതുദര്‍ശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.
സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നഴ്സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന് ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസഫ് അടക്കം കുടുംബാംഗങ്ങളും മലയാളി സമൂഹവും ദു:ഖാര്‍ത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തില്‍ വിടചൊല്ലിയ സ്നോബിക്ക് പീറ്റര്‍ബറോയില്‍ യാത്രാമൊഴി നേരുവാന്‍ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെയാണ് സ്നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്ക്കാരത്തിലും പങ്കുചേരുവാനായി പരേതയുടെ സഹോദരികള്‍ നാട്ടില്‍ നിന്നും എത്തുന്നതാണ്.
ശവസംസ്ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്നോബിമോളുടെ അനുസ്മരണത്തില്‍ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ജോസഫ് -07727641821
അന്ത്യോപചാര ശുശ്രുഷകള്‍:മെയ് 20ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും.
Parish Of Sacred Heart & St. Oswald, 933 Lincoln Road, Walton,Peterborough PE4 6AE
Interment: 14:30 PMFletton Cemetery, 20 St Johns Road , Peterborough PE2 8BN
Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR
മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ
3>ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.
ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന് രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന് രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന് , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ് സോഫിന് സെബിന് എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന് എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .
ഇന്റര്‍നാഷണല്‍ നഴ്സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്
3>ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്നേഹാദരങ്ങളര്‍പ്പിച്ച് നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഇന്റര്‍ നാഷണല്‍ നഴ്സസ് ഡേ സമുചിതമായി ആഘോഷിച്ചു. ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് നോര്‍ത്ത് ലിങ്കണ്‍ഷയറും സംയുക്തമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ഹള്‍, ഗ്രിംസ്ബി, ഗെയിന്‍സ്ബറോ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്സുമാരും കുടുംബാംഗങ്ങളും പ്രോഗ്രാമില്‍ പങ്കെടുത്തു.
സ്കന്തോര്പ്പിലെ ന്യൂലൈഫ് ചര്‍ച്ച് ഹാളില്‍ മെയ് 11ന് നടന്ന ഇവന്റില്‍ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി 'യു റെയ്സ് മി അപ്' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കൈയില്‍ ദീപങ്ങളുമായി നഴ്സുമാര്‍ സ്റ്റേജില്‍ അണിനിരന്നു. തുടര്‍ന്ന് അസോസിയേഷനിലെ കുട്ടികള്‍ നഴ്സുമാര്‍ക്ക് പൂക്കളും സ്വീറ്റ്സും താങ്ക് യു കാര്‍ഡും കൈമാറി. വേദനയുടെ ലോകത്ത് ആശ്വാസവാക്കുകളും സ്നേഹത്തിന്റെ തലോടലുമായി ഓടിയെത്തുന്ന ജീവന്റെ കാവലാളുകളായ നഴ്സുമാര്‍ക്ക് അര്‍ഹിക്കുന്ന ആദരം തന്നെയാണ് അസോസിയേഷനുകള്‍ ഒരുക്കിയത്.
യോര്‍ക്ക് ആന്‍ഡ് ഹംബര്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ചീഫ് നഴ്സ് എമ്മാ ജോര്‍ജും നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവും ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയിലെ നഴ്സുമാരെ യുകെയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള എമ്മയും മൈക്കും ഇന്ത്യന്‍ നഴ്സുമാര്‍ സേവന രംഗത്ത് കാണിക്കുന്ന അര്‍പ്പണബോധത്തെയും ജോലിയിലെ മികവിനെയും പ്രസംഗങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചു. നഴ്സസിനെ ആദരിക്കുന്നതിനായി ഒരുക്കിയ ചടങ്ങിനെ അതി മനോഹരമെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലെ കുട്ടികള്‍ ഒരുക്കിയ കലാപ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ ഇവാനാ ബിനു, കരോള്‍ ബ്ളെസന്, ലിയാന് ബ്ളെസന്, ബില്‍ഹാ ഏലിയാസ്, ദേവസൂര്യ സജീഷ്, ജെസാ ജിമ്മി, ഗബ്രിയേല ബിനോയി എന്നിവരടങ്ങുന്ന റിഥമിക് കിഡ്സ് ജൂണിയേഴ്സും സിയോണ പ്രിന്‍സ്, ജിയാ ജിമ്മി, ഇഷാന് സൂരജ്, ജെയ്ഡന്‍ ജോജി, ഇവാനിയാ ലിബിന്, അഡ്വിക്ക് മനോജ് എന്നിവരുടെ റിഥമിക് കിഡ്സ് സബ് ജൂണിയേഴ്സും സ്റ്റേജില്‍ തകര്‍ത്താടി സദസിന്റെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. ഹള്‍ അസോസിയേഷനിലെ ആന്‍ഡ്രിയ വിജോയുടെ ഡാന്‍സും ചടങ്ങിനെ നയന മനോഹരമാക്കി. നഴ്സസ് വീക്കിന്റെ ഭാഗമായി നടത്തിയ ക്വിസ് കോമ്പറ്റീഷന് വിജയികളായ ശ്രേയ സൂരജ്, ഷെറിന് ടോണി, നിസരി ദില്‍ജിത്ത്, ലിസാ ബിനോയി, ഡോയല്‍ എന്നിവര്‍ക്ക് സമ്മാനം നല്കി.
ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വിജോ മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്തു. അഡ്വാന്‍സ്ഡ് ക്ളിനിക്കല്‍ പ്രാക്ടീഷണര്‍ റോബി ജെയിംസ് നഴ്സിംഗ് രംഗത്തെ അനുഭവങ്ങള്‍ സദസുമായി പങ്കുവെച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് നോര്‍ത്ത് ലിങ്കണ് ഷയറിന്റെ പ്രസിഡന്റ് വിദ്യാ സജീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സോണാ ക്ളൈറ്റസ് സ്വാഗത പ്രസംഗവും സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശനവും നടത്തി. ഫോക്കസ് ഫിന്‍സുര്‍ ലിമിറ്റഡ്, ജി എം പി ഗ്രൂപ്പ്, ആസ്ബറി ലീഗല്‍ സര്‍വീസസ്, ലാഭം ജനറല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ നഴ്സസ് ഡേ പ്രോഗ്രാമിന് സ്പോണ്‍സര്‍ഷിപ്പുമായി പിന്തുണ നല്കി.
സ്കന്‍തോര്‍പ്പിലും നോര്‍ത്ത് ലിങ്കണ്‍ഷയറിലുമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിറസാന്നിധ്യമായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് മാറിക്കഴിഞ്ഞു. അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും പുതുതലമുറയ്ക്ക് വേണ്ട പിന്തു നല്‍കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന് നടത്തി വരുന്നത്.
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്
3>എസക്സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്കൂം അവതരിപ്പിച്ച് അംഗങ്ങള്‍ എല്ലവരും കയ്യടിച്ച് പാസ്സാക്കി.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ്: സീമ ഗോപിനാഥ്, സെക്രട്ടറി: അജയ് പിള്ള, ജോയിന്റ് സെക്രട്ടറി: നീതു ജിമിന്, ട്രഷറര്‍: രാജി ഫിലിപ്പ് ജോയിന്റ് ട്രഷറര്‍: റീജാ തോമസ്, ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്, ആദര്‍ശ് കുര്യന് എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗ്ഗീസും ചുമതലയേറ്റു.
കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്, തോമസ് രാജന്, ടോമി പാറയ്ക്കല്‍ അടുത്ത യുക്മ തിരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനൂം തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക് കമ്മ്യൂണിറ്റി അംഗങ്ങള്‍ ഒന്നടങ്കം ആശംസകള്‍ അറിയിച്ച് പൊതുയോഗം പിരിഞ്ഞു.
വാറിംഗ്ടണില്‍ ഓള് യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന് ആരംഭിച്ചു
3>യുകെയിലെ മലയാളികള്‍ക്ക് മാത്രമായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷന് സംഘടിപ്പിക്കുന്ന ഒരു സെവന് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫുട്ബോളിനെ എക്കാലവും നെഞ്ചേറ്റുന്ന മലയാളികള്‍ ഒത്തിരിയേറെ പേര് ഈ കാലഘട്ടത്തില്‍ യുകെയിലേക്ക് നഴ്സുമാരായും വിദ്യാര്‍ത്ഥികളായും കടന്നു വന്നവരുടെ ഇടയില്‍ നിന്നുള്ള ആഗ്രഹപ്രകാരവും ആവശ്യ പ്രകാരവുമാണ്, ഈ ഫുട്ബോള്‍ മാമാങ്കത്തിന് വാറിംഗ്ടടണ്‍ അസോസിയേഷന് മുന്നോട്ട് വന്നത്.
വാറിംഗ്ടണിലെ ഓഫോര്‍ഡ് ജൂബിലി ആസ്ട്രോ ടര്‍ഫ് പിച്ചുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് മത്സരങ്ങള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് അവസരം. നാലു ടീമുകളുടെ നാലു ഗ്രൂപ്പുകളായി ആദ്യ റൗണ്ട് ലീഗ് മത്സരങ്ങളും തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക.
രജിസ്ട്രേഷന് ഫീസ് 150 പൗണ്ടും വിജയികള്‍ക്ക് 1000, 500, 250 എന്നിങ്ങനെ കൃഷ് പ്രൈസും കൂടാതെ ടൂര്‍ണമെന്റിലെ താരം, ടൂര്‍ണമെന്റിലെ ബെസ്റ്റ് കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.
ടീം റെജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുകഅഭിറാം 07879900603, എല്‍ദോ 07776609481, സിറിയക്ക് 07747095354
മത്സരവേദിയുടെ വിലാസംOrford Jublee Astro Turf, WA2 8HE
സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്സി മ്യൂസ്' രണ്ടാം എഡിഷന് ഇന്ന്
3>ലിവര്‍പൂള്‍: സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന് (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം 'മേഴ്സി മ്യൂസ്' രണ്ടാം പതിപ്പ് ഇന്നിറങ്ങും.
ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ മാധ്യമത്തിന്റെ സമ്മര്‍ എഡിഷനില്‍ നഴ്സസ് ഡേ ഉള്‍പ്പെടെ നിരവധി വാര്‍ത്താ പ്രാധാന്യമുള്ള രചനകളുമായിട്ടാണ് ഇത്തവണ മേഴ്സി മ്യൂസ് പുറത്തിറങ്ങുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയ മേഴ്സി മ്യൂസ് ലിവര്‍പൂള്‍ മലയാളികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസ്താവിച്ചു.
ലിംകയുടെ നഴ്സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ആഘോഷങ്ങള്‍ നടത്തപ്പെടും
3>ലിവര്‍പൂള്‍ : പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്. ഈ വര്‍ഷത്തെ നഴ്സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നഴ്സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാര്‍, നഴ്സ്മാരുടേതായ കലാപരിപാടികള്‍ അതുപോലെ എന്‍എച്ച്എസ് നോര്‍ത്ത് വെസ്റ്റിലെ പ്രഗല്ഭരായവരുടെ ക്ലാസുകള്‍, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികള്‍. കൂടാതെ എന്‍ എച്ച് എസ് യൂണിയന് ഭാരവാഹികള്‍ യോഗത്തില്‍ സംസാരിക്കുന്നതായിരിക്കും.
ഈ വര്‍ഷത്തെ നഴ്സസ് ഡേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ്, സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി ജോര്‍ജ്, പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ റീന ബിനു, രാജി തോമസ്, ബിന്ദു റെജി, Dr. ശ്രീബ എന്നിവര്‍ അറിയിച്ചു.
വേറിട്ട ആശയങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിനായി ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കിടയില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്ന ലിംകയുടെ ഒരു വലിയ സംഭാവനയാണ് എല്ലാവര്‍ഷവും നടത്തിവരുന്ന ഈ നഴ്സസ് ഡേ.