18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>> അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ >>> ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ >>> മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും >>>
Home >> NURSES DESK
ഇംഗ്ലീഷ് ടെസ്റ്റിലെ മാറ്റങ്ങൾക്ക് എൻ.എം.സി കൗൺസിലിന്റെ അംഗീകാരം; യുകെ കെയറർമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ ഇനി തൊഴിലുടമയുടെ ശുപാർശ മാത്രം! ഐഇഎൽടിഎസ് - ഒഇടി ഓവറോൾ സ്കോറും ഗ്രേഡും കുറയ്ക്കും; കമ്പൈൻ കാലാവധി ഒരുവർഷം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2022-09-29

യുകെയിൽ നിലവിൽ ജോലിചെയ്യുന്ന രജിസ്റ്റർ  ചെയ്യാത്ത  വിദേശ നഴ്‌സുമാർക്കും യുകെയിൽ ജോലിതേടുന്ന മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്കും ഒരേപോലെ സുവർണ്ണാവസരം നൽകുന്ന മാറ്റമാണ് ഇപ്പോൾ എൻ.എം.സി നടപ്പിലാക്കുന്നത്.

ഇതുവരെ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് സ്കോറിന്റെ കാര്യത്തിൽ ഇളവുകൾ നൽകുന്നതാണ് പുതിയ മാറ്റം എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. 

മാസങ്ങളോളം നടത്തിയ കൺസൾട്ടേഷനുശേഷം എൻ.എം.സി കൗൺസിലിനു  മുമ്പിൽ സമർപ്പിച്ച രണ്ട്  പ്രധാന മാറ്റങ്ങൾക്കും ഇന്നലെ അംഗീകാരം ലഭിച്ചു.

ഇതോടെ യുകെയിൽ നിലവിൽ കെയറർ ജോലിയും മറ്റും ചെയ്തുവരുന്ന മലയാളികൾ ഉൾപ്പടെയുള്ള രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് വിദേശ നഴ്‌സുമാർക്ക്, ഇംഗ്ലീഷ് ടെസ്റ്റ് പാസ്സാകാതെ തന്നെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്‌ത്‌  പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനകാര്യം.

രണ്ടാമതായി വിദേശ നഴ്‌സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റ് യോഗ്യതാ സ്‌കോറിൽ ഇളവ് നടപ്പിലാക്കുന്നു എന്നതാണ്കാതലായ മറ്റൊരുമാറ്റം. 

എൻ.എം.സി. നിർദ്ദേശങ്ങൾ: 

നിലവിൽ എൻ.എം.സി രജിസ്റ്ററിൽ ചേരാൻ അപേക്ഷിക്കുന്ന യുകെയ്ക്ക് പുറത്തുള്ള മിക്ക അപേക്ഷകരും IELTS, OET. എന്നിങ്ങനെയുള്ള രണ്ട് ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതാ സ്‌കോറുകൾ നേടണം.

ഭാവിയിലും എൻ.എം.സിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിന്റെ പ്രധാന നടപടിയായി IELTS, OET.  ടെസ്റ്റിംഗുകൾ തുടരും.

എങ്കിലും ടെസ്റ്റ് റിസൾട്ടുകൾ പരിഗണിക്കുമ്പോൾ രണ്ട്  സുപ്രധാന മാറ്റങ്ങൾ വരുത്താനാണ് നിർദ്ദേശിക്കപ്പെട്ടത്.

കൺസൾട്ടേഷൻ പ്രതികരണങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചശേഷം, എൻഎംസി ആദ്യം നിർദ്ദേശിച്ചത്: 

ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുമ്പോൾ എൻഎംസി അംഗീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുകൾ സ്റ്റാൻഡേർഡ് അഥവാ ഒരേനിലവാരത്തിൽ കൊണ്ടുവരിക. കൂടാതെ ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുന്നതിനുള്ള കാലയളവ് ആറ് മുതൽ 12 മാസം വരെ നീട്ടുക.  

ഈ രണ്ട്  ആവശ്യങ്ങളും കൗൺസിൽ അംഗീകരിച്ചു.

ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ്‌ ഗ്രേഡ് കുറവുള്ളവർക്കും  യോഗ്യത ലഭിക്കും.

ഇത് എങ്ങനെയാണ് പ്രവർത്തികമാകുകയെന്ന്  നോക്കാം:

നിലവിൽ ഐഇഎൽടിഎസ് ഓവറോൾ സ്‌കോർ 7 ആണുവേണ്ടത്. എന്നാൽ റൈറ്റിംഗ് സെക്ഷനിൽ 6.5 സ്കോറും കമ്പയിനായി ആറുമാസത്തേക്ക് അനുവദിക്കും.

എന്നാൽ പുതിയ മാറ്റമനുസരിച്ച് രണ്ടു സിറ്റിംഗുകൾ ഒരുമിച്ച് യോജിപ്പിക്കുമ്പോൾ; റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ ടെസ്റ്റ് കമ്പയിൻ സ്‌കോർ കുറഞ്ഞത് 6.5 മതിയാകും. റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ സ്‌കോർ 6 ഉം മതിയാകും. അതുപോലെ സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും  വർധിപ്പിക്കും.

ഇനി ഇത് ഒ.ഇ.ടിയിൽ ആണെങ്കിൽ നോക്കാം. റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ മിനിമം സ്‌കോർ C+ ഉം റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ മിനിമം സ്‌കോർ C ഉം ആയിരിക്കും.  അതുപോലെ ഒ.ഇ.ടിയിലും  സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും  വർധിപ്പിക്കും.

രണ്ടാമതായി, എൻഎംസി നിർദ്ദേശിച്ചത്: 

അപേക്ഷകന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വെളിപ്പെടുത്തുന്ന  തെളിവുകൾ നൽകാൻ തൊഴിലുടമകളെ പ്രാപ്തരാക്കുക. 

ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും യുകെയിലെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഹെൽത്ത് അല്ലെങ്കിൽ സോഷ്യൽ കെയറിങ് സ്ഥാപനത്തിൽ  ജോലി ചെയ്തിട്ടുള്ളവർക്കും താഴെപ്പറയുന്ന യോഗ്യതകൾ കൂടിയുണ്ടെങ്കിൽ അപേക്ഷിക്കാം.

ഒരു അപേക്ഷകന്റെ ഈവിധമുള്ള തെളിവുകൾ സ്വീകരിക്കാൻ എൻഎംസി തീരുമാനിക്കുന്നത് താഴെപ്പറയുന്ന രണ്ട് അവസരങ്ങളിൽ മാത്രമാകും.

1 ഇംഗ്ലീഷ് ഭൂരിപക്ഷം സംസാരിക്കാത്ത ഒരു രാജ്യത്ത് ഇംഗ്ലീഷിൽ പരിശീലനം നേടി 

2 ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ കുറഞ്ഞ സ്‌കോറിൽ പരാജയപ്പെടുന്നവർ

ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ്‌ ഗ്രേഡ് കുറവുള്ളവർക്കും യോഗ്യത ലഭിക്കും.

അപേക്ഷകരുടെ സേവനങ്ങൾ ലഭിക്കുന്ന ആളുകളുമായുള്ള ആശയവിനിമയത്തിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ, യുകെയിലെ ആരോഗ്യ സാമൂഹിക പരിപാലന ക്രമീകരണത്തിൽ ആരുടെയെങ്കിലും ഇംഗ്ലീഷ് ഉപയോഗത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എൻ.എംസിയ്ക്ക്  നൽകാൻ ഈ നിർദ്ദേശം സ്ഥാപന അല്ലെങ്കിൽ തൊഴിലുടമകളെ അനുവദിക്കും. 

ലളിതമാക്കി പറഞ്ഞാൽ അപേക്ഷകർ ഇപ്പോൾ ജോലിചെയ്യുന്ന കെയറിങ് സ്ഥാപനമോ ആശുപത്രിയോ ക്ലിനിക്കുകളോ നടത്തുന്ന ഉടമകളോ മാനേജ്മെന്റോ, പ്രസ്‌തുത  വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യം നിലവാരമുള്ളതും നല്ലതുമാണെന്ന് സാക്ഷ്യപ്പെടുത്തി നൽകിയാൽ, അതൊരു യോഗ്യതയായി കണക്കാക്കപ്പെടും.

അതുപോലെ ഇതിനകം തന്നെ യുകെയിലെ ആരോഗ്യ, സാമൂഹിക പരിപാലനത്തിൽ ജോലി ചെയ്യുന്ന, ഉയർന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം  ഇല്ലാതെതന്നെ സുരക്ഷിതവും അനുകമ്പയുള്ളതും ഫലപ്രദവുമായ പരിചരണം രോഗികൾക്കോ ആശ്രിതർക്കോ  നൽകുന്നവർക്ക് ഈ നിർദ്ദേശം കൂടുതൽ അവസരം നൽകും. 

യുകെയിലെ നിലവിലെ മലയാളി നഴ്‌സുമാരേയും  കേരളത്തിലെ നഴ്‌സുമാരേയും  സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമാണ് ഇപ്പോൾ തുറന്നുകിട്ടിയിട്ടുള്ളത്. ഇത് എത്രകാലത്തേക്ക് നീണ്ടുനിൽക്കും എന്നത് പ്രവചനാതീതം ആയതിനാൽ ഇതുപയോഗപ്പെടുത്താൻ യുകെ ജോലി ആഗ്രഹിക്കുന്നവർ പരമാവധി ശ്രമിക്കുക.

ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളിലെ മാറ്റത്തിനു പിന്നിൽ മലയാളി നഴ്‌സുമാരായ അജിമോൾ പ്രദീപിന്റെയും ഡില ഡേവിസിന്റെയും കഠിനപ്രയത്നം; വിജയം കണ്ടത് വർഷങ്ങളോളം നടത്തിയ പരിശ്രമങ്ങളും പ്രചരണങ്ങളും

https://britishpathram.com/index.php?page=newsDetail&id=86929

 

More Latest News

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • Most Read

    British Pathram Recommends