തിരുവനന്തപുരം : ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ആണ് ജയരാജന് വിമാനയാത്ര ചെയ്തത്.
ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് ട്രെയിനിലായിരുന്നു ജയരാജന്റെ കണ്ണൂരിലേക്കുള്ള യാത്രകള്‍. ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് ജയരാജന്‍ പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-തിരുവനന്തപുരം സര്‍വീസ് തുടങ്ങിയതാണ് ജയരാജന് ആശ്വാസമായത്. ഇതോടെ ഇന്ന് രാവിലെ ഏഴരയോടെ വിമാനത്തില്‍ ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടു.
ഇന്‍ഡിഗോ ചെയ്ത തെറ്റായ നിലപാടിനെതിരെയായിരുന്നു പ്രതികരണമെന്ന് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ചെയ്ത തെറ്റായ നിലപാട് ഇനി ആര്‍ക്കുമേലും പ്രയോഗിക്കാന്‍ പാടില്ല. എന്തും കാണിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് അവര്‍ ധരിക്കാനും പാടില്ല. വിമാനയാത്രക്കാരോട് കാണിക്കാന്‍ പാടില്ലാത്ത അന്യായമാണ് ഇന്‍ഡിഗോ ചെയ്തത്. അത് അവരെക്കൊണ്ട് തിരുത്തിക്കാന്‍ വേണ്ടിയാണ് ഞാനിതു ചെയ്തത്. ഇതു തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.