യുകെയിലെ എന്‍ എച്ച് എസ് ആശുപത്രി കിങ്ങ്സ് കോളേജ് ഹോസ്പിറ്റല്‍ നേരിട്ട് അഭിമുഖത്തിനായി കൊച്ചിയിലും ബാഗ്ലൂരിലും എത്തുന്നൂ. നവംബര്‍ മാസം ആദ്യ ആഴ്ചയില്‍ നടക്കുന്ന അഭിമുഖത്തില്‍ ആറോളം പ്രതിനിധികളാണ് രണ്ടു പാനലിലായി അഭിമുഖം നടത്തുന്നത്.ഐ എ എല്‍ ടി എസ് അല്ലെങ്കില്‍ ഒ ഇ റ്റി നിശ്ചിത സ്കോര്‍ ലഭിച്ചിട്ടുള്ള നേഴ്സുമാര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം (IELTS- Speaking:7, Listening: 7, Reading: 7, Writing: 6.5, OET- Speaking: B, Listening: B, Reading: B, Writing: C+) ചുരുങ്ങിയത് പത്തുമാസമെങ്കിലും ഏതെങ്കിലും സ്പെഷ്യാലിറ്റിയില്‍ അനൂഭവ പരിഞ്ജാനവും ഉണ്ടായിരിക്കണം. നിങ്ങളൂടെ ബയോഡേറ്റയും ഇംഗ്ലീഷ് സ്കോര്‍ഷീറ്റും താഴെ കൊടുത്തിരിക്കുന്ന ഈ മെയിലില്‍ അയച്ചു നല്കിയാല് നവംബര്‍ ആദ്യ ആഴ്ച നടക്കുന്ന അഭിമുഖത്തിനായുള്ള തീയതിയും സമയം അറിയിക്കൂം.
ലണ്ടന്‍ അലവന്‍സും മറ്റ് അലവന്സുകളുമുള്പ്പടെ ഏകദേശം മുപ്പത്തയ്യായിരത്തോളം പൗണ്ട് വാര്‍ഷിക സാലറി ലഭിക്കൂം. ഇത് യുകെയിലെ മറ്റ് സ്ഥലങ്ങളില്‍ ലഭിക്കുന്ന ശമ്പളത്തിനേക്കാള്‍ താരതമ്യേന കൂടുതലാണ്. പൂര്‍ണ്ണമായും സൗജന്യമായി നടക്കുന്ന റികൃറൂട്ട്മെന്റില് മികച്ച പാക്കേജും ലഭ്യമാണ്്. യുകെയില്‍ എത്തിച്ചേരുന്നയുടനെ രണ്ടായിരത്തോളം പൗണ്ട് അഡ്വാന്‍സായി ലഭിക്കൂം. സൗജന്യ വിമാന ടിക്കറ്റും വിസാ ഫീസും ഹോസ്പിറ്റല്‍ നല്‍കും. കൂടാതെ തുടക്കത്തില്‍ സൗജന്യ താമസ സൗകര്യവും എന്‍ എം സി റെജിസ്ട്രേഷന് ഫീസും, സി ബി റ്റി എക്സാം ഫീസും ഉള്‍പ്പടെ മികച്ച പാക്കേജാണ് കിങ്ങ്സ് ഹോസ്പിറ്റല്‍ നല്‍കുന്നത്.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ എന്‍ റ്റി യുകെ എന്ന റിക്രൂട്ട്മെന്റ് സ്ഥാപനമാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. ബയോഡേറ്റയും ഇംഗ്ലീഷ് സ്കോര്‍ അയച്ചു നല്കിയാല് അഭിമുഖത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും തുടര്‍ന്ന് ഇവര്‍ തന്നെ അഭിമുഖത്തിന് മുന്‍പായി പ്രത്യേക പരിശീലനവും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന നേഴ്സുമാര്‍ക്ക് നല്‍കും. പൂര്‍ണ്ണമായും സൗജന്യമായി നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുക്കുന്ന ഈ മെയിലില്‍ ബയോഡേറ്റയും ഇംഗ്ലീഷ് പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റും അയച്ചു നല്കിയാല് മതിയാകും.
Email: contact@ontuk.co.uk