മനുഷ്യന്റെ ഒരു ദിവസം തുടങ്ങുന്നത് ചായയില്‍ നിന്നാണ്. ചായയും കാപ്പിയുമായി മനുഷ്യന് വല്ലാത്തൊരു ബന്ധമാണ് ഉള്ളത്. ബെഡ് കോഫി ബെഡ്ഡില്‍ തന്നെ കിടന്ന് കുടിച്ച് തൃപ്തി അടയുന്നതാണ് പതിവ്. എന്നാല്‍ ഈ പതിവ് നിറുത്തുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നമ്മള് വെറുംവയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ചായയോ കാപ്പിയോ കുടിക്കുമ്പോള്‍ വായയില്‍ നിന്നുള്ള ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നത് മന്ദഗതിയില്‍ ആക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മോശമാക്കുകയും ദഹനത്തേയും മെറ്റാബോളിസത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്.
ഉയര്‍ന്ന തോതില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കുടിക്കുമ്ബോള്‍ നെഞ്ചെരിച്ചല്‍, അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ വേദന എന്നിവയ്ക്ക് കാരണമാകും. ചായയിലും കാപ്പിയിലും അസിഡിറ്റി അടങ്ങിയിട്ടുണ്ട്. ഇവ ആമാശയത്തിലെ ദഹനത്തിനു സഹായിക്കുന്ന ആസിഡുകളെ തടസപ്പെടുത്തുകയും വയര്‍ വീര്‍ക്കാന്‍ കാരണമാകുകയും ചെയ്യും.
ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നു. കാരണം ചായ ഡൈയൂററ്റിക് ആണ്, ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകുന്നു, ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഇത് കടുത്ത നിര്‍ജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.