യാത്ര പോകുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. സ്വസ്ഥമായി പാട്ട് കേട്ടിരിക്കാന്‍ അല്ലെങ്കിലും ആരാണ് ആഗ്രഹിക്കാത്തത്. പക്ഷെ തുടര്‍ച്ചയായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് അത്ര നല്ലതലെന്ന് നേരത്തെ മുതല്‍ പഠനങ്ങള്‍ പറയാറുണ്ട്. പക്ഷെ ഉപയോഗിക്കുന്നവര്‍ എങ്ങനെയെല്ലാം ഇത് ഉപയോഗിക്കണം എന്ന് നോക്കാം.
അമിത ശബദം നമ്മുടെ കേള്‍വിയെ സാരമായി ബാധിക്കും എന്നതിനാല്‍ തന്നെ അധിക നേരം ഇത് ഉപയോഗിക്കാതിരിക്കുക. മാത്രമല്ല അറുപത് ശതമാനത്തില്‍ കുറച്ച് വോളിയം ഉപയോഗിക്കാന്‍ ശ്രമിക്കുക.
മാത്രമല്ല ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഓരോ മണിക്കൂറിലും 5-10 മിനുട്ട് ബ്രേക്ക് എടുക്കുന്നത് വളരെ ഉചിതമാണ്. അത്തരത്തില്‍ ബ്രേക്ക് എടുക്കുന്നതിലൂടെ ചെവികള്‍ക്ക് റെസ്റ്റ് നല്കാന് സാധിക്കും. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുമ്പോള്‍ 10 മിനിറ്റ് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നല്‍കുക.
മാത്രമല്ല ഇയര്‍ഫോണ്‍ വളരെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇയര്‍ബഡ്സുകളും ഹെഡ് ഫോണുകളും വൃത്തിയുള്ള കോട്ടന്‍ പാഡ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. പൊടി, സൂക്ഷ്മാണുക്കള്‍, മറ്റേതെങ്കിലും വസ്തുക്കള്‍ തുടങ്ങിയവ ഇയര്‍ഫോണില്‍ പറ്റിപിടിച്ചിരിക്കുന്നുവെങ്കില്‍ വൃത്തിയാക്കുന്നതിലൂടെ അത് മാറികിട്ടും.