ശരീരത്തില്‍ വ്യായാമ പ്രക്രിയകള്‍ നടക്കുന്നത് അനുസരിച്ച് ശരീരം വിയര്‍ക്കും. എന്നാല്‍ നിങ്ങള്‍ അമിതമായി വിയര്‍ക്കുന്നവരാണോ? വിയര്പ്പിന് അസഹ്യമായ മണമാണോ? എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്ന് ഓര്‍ക്കുക. മാത്രമല്ല വിയര്‍പ്പ് നിയന്ത്രിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.
അമിതമായ വിയര്‍പ്പ് പ്രശ്നമുള്ളവര്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് പറയുന്നത്. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം.
വിയര്പ്പിന് കഠിനമായ അധ്വാനം മാത്രമല്ല കാരണം, മാനസിക സമ്മര്‍ദം അമിതമായ വിയര്പ്പിന് കാരണമായേക്കാം എന്ന് പഠനം പറയുന്നു. ടെന്‍ഷനും സമ്മര്‍ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും അതിലൂടെ നന്നായി വിയര്ക്കാനിടയാക്കുകയും ചെയ്യും. അതിനാല്‍ മാനസികസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുക.
ചൂട് വെള്ളത്തില്‍ അമിതമായി കുളിക്കുന്നതും ശരീരം വിയര്‍ക്കാന്‍ കാരണമാകും. അമിതമായ വിയര്‍പ്പിന്റെ പ്രശ്നങ്ങള്‍ ഉള്ളവര്‍ നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുകയും കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.
അസഹ്യമായ വിയര്‍പ്പ് നാറ്റമുള്ളവര്‍ മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിതമായ വിയര്‍പ്പ് ഗന്ധം ഫലപ്രദമായി നിയന്ത്രിക്കാം. ഉലുവാപ്പൊടി പുരട്ടി മേലുകഴുകുന്നതും നല്ല കാര്യമാണ്. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നത് വിയര്‍പ്പ് മണം പോവാന്‍ ഏറെ ഫലപ്രദമാണ്.