ബീഹാറില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും നിറയുന്നത്. അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം പോലീസ് കനാലില്‍ തള്ളുന്നകാണ് വീഡിയോ.
വീഡിയോയില്‍ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം വലിച്ചിഴച്ച് കനാലിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇവര്‍ മരിച്ചയാളോട് കാണിച്ച മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
മുസാഫര്‍പൂരിലെ ഫകുലി ഒ.പി ഏരിയയിലെ ധോധി കനാല്‍ പാലത്തിന് സമീപത്താണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ. രണ്ട് പോലീസുകാര്‍ രക്തം പുരണ്ട മൃതദേഹം വലിച്ചിഴക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ആ് മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു.
ഈ സംഭവത്തെ കുറിച്ച് ഫകുലി ഒപി ഇന്‍ചാര്‍ജ് മോഹന്‍ കുമാര്‍ പറഞ്ഞത് ഇങ്ങനെയാണ്, ട്രക്ക് ഇടിച്ച് മരിച്ച വൃദ്ധന്റെ ശരീരത്തില്‍നിന്ന് എടുക്കാന്‍ പറ്റുന്നവ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചുവെന്നും ബാക്കിയാണ് കനാലിലേക്ക് വലിച്ചെറിഞ്ഞതെന്നും ആണ് പറഞ്ഞത്. മരിച്ചയാളുടെ ശരീരഭാഗങ്ങളും വസ്ത്രങ്ങളും റോഡില്‍ കുടുങ്ങിയതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മുഴുവന്‍ വീണ്ടെടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.