സ്ത്രീകളിലെ സ്താനാര്‍ബുദം മുന്‍കൂട്ടി അറിയുന്നതിനായി മാമോഗ്രാം ടെസ്റ്റുകള്‍ ചെയ്യുവാന്‍ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഇ-ഹെല്‍ത്ത് സേവനങ്ങളുടെ ആപ്ലിക്കേഷനായ ക്യൂ8-സെഹയില്‍ ഇതിനായി കൂടുതല്‍ സേവനങ്ങള്‍ അവതരിപ്പിച്ചു.
മാമോഗ്രാം ടെസ്റ്റുകള്‍ ചെയ്യുന്നതിനായി 40 വയസ്സിന് മുകളിലുള്ള ഗര്‍ഭിണികളല്ലാത്ത സ്ത്രീകള്‍ക്ക് വേണ്ടിയാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളില്‍ ആപ് വഴി അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്ന രീതിയിലാണ് സേവനം.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ടെസ്റ്റുകള്‍ ചെയ്യാന്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതിനു വേണ്ടിയുള്ള ഡിജിറ്റല്‍ സേവനമാണ് ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ്സ്ത്രീകളുടെ സ്തനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍തന്നെ കണ്ടെത്തുന്നത് ലക്ഷ്യമിട്ടാണ് മാമോഗ്രാം ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ ആവാദി അറിയിച്ചു.