നിങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ ഉപയോക്താവാണോ? എന്നാല്‍ ഇനി മുതല്‍ ഇരട്ടി ചാര്‍ജ്ജ് നല്‍കേണ്ടി വരും. ആമസോണ്‍ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ആമസോണ്‍ ഉപയോക്താക്കള്‍ ഇനി അധിക പണം നല്‍കേണ്ടിവരും എന്നാണ് അറിയിച്ചിരിക്കുന്നത്. അല്ലാത്തവര്‍ക്ക് ഇനി മുതല്‍ വീഡിയോകള്‍ക്കിടയില്‍ പരസ്യം കൂടി കാണേണ്ടി വരും. അമേരിക്ക, ബ്രിട്ടന്, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലാണ് ഈ മാറ്റം തുടങ്ങാന്‍ പോകുന്നത് എന്നാല്‍ ഇന്ത്യയില്‍ ഇതെപ്പോഴാണ് വരുന്നത് എന്ന് വ്യക്തമല്ല.
നിലവില്‍ ആമസോണ്‍ പ്രൈം വീഡിയോ അംഗമാണെങ്കില്‍ വിഷമിക്കേണ്ടതില്ല. പഴയ അംഗങ്ങള്‍ക്ക് അധിക പേയ്മെന്റ് സംബന്ധിച്ച് ഇമെയില്‍ ലഭിക്കും. അമേരിക്കയില്‍, പ്രൈം മെമ്പര്‍മാര്‍ക്ക് പുതിയ നിരക്ക് പ്രകാരം പ്രതിമാസം 2.99 യുഎസ് ഡോളര്‍ നല്‍കേണ്ടിവരും.
കാലക്രമേണ കൂടുതല്‍ ഫീച്ചറുകളും ആനുകൂല്യങ്ങളും ഇതിലേക്ക് ഉള്‍പ്പെടുത്തും. 2005-ല്‍ ആരംഭിച്ച ആമസോണില്‍ പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, ഗെയിമിംഗ്, പ്രൈം ഡേ സെയില്‍ എന്നിവയും ഉപയോക്തക്കള്ക്കായുണ്ട്.