പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ഈ സാഹചര്യത്തില്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൊത്തം ജീവനക്കാരുടെ 15 ശതമാനം വരുന്ന 1400 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ആലോചിക്കുന്നത്.
നിലവില്‍ ഒന്‍പതിനായിരത്തോളം ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിമാസം 60 കോടി രൂപ ശമ്പള ഇനത്തില്‍ ചെലവഴിക്കുന്ന സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപ ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത് വൈകുന്നുണ്ട്.