18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍ >>> നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ >>> നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും >>> ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന് >>> ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം >>>
Home >> TECHNOLOGY

TECHNOLOGY

കഴുത്തിന് പിറകില്‍ ധരിക്കാവുന്ന എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി, ചൂടുകാലത്തും തണുപ്പുകാലത്തും ഉപകാരപ്പെടും

കനത്ത ചൂടാണ് എങ്ങും. ഈ ചൂടിനെ മറികടക്കാന്‍ പുതിയ എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. ശരീരത്തില്‍ ധരിക്കാനാവുന്ന തരത്തിലുള്ള എയര്‍ കണ്ടീഷ്ണറാണ് അവതരിപ്പിച്ചിരിക്കുന്നത്.   'റിയോണ്‍ പോക്കറ്റ് 5' എന്നാണ് കമ്പനി ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഉപകരണത്തെ 'സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. അതായത് ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും. ഇതിനൊപ്പം റിയോണ്‍ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടിയുണ്ടാവും. ഇത് ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്. തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കാം

ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്

ഇന്ത്യയില്‍ മാത്രം 400 മില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഉള്ളത്. പ്രവസി ഫീച്ചറുകള്‍ നിരവധിയുള്ളതിന്റെ പേരിലും, ഉപയോക്താവിന്റെ സ്വകാര്യതയില്‍ മാനിക്കുന്ന ആപ്പായതു കൊണ്ടുമാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇന്ത്യ വിടുമെന്ന മുന്നറിയിപ്പാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യവിടുമെന്നുമാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ ഇന്ത്യ വിടുമെന്ന് വാട്‌സ്ആപ്പ് ദില്ലി കോടതിയെ ആണ് വാട്‌സ്ആപ്പ് അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഐ.ടി നിയമഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വാട്‌സ്ആപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഐ.ടി നിയമഭേദഗകള്‍ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് വാട്‌സ്ആപ്പ് അവകാശപ്പെട്ടു. പുത്തന്‍ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്‌ക്കെതിരാണെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യ ഉറപ്പ് നല്കുന്നതിനാലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ വാട്‌സാപ്പ് ഉപയോ?ഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങള്‍.  

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം

വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  

ഐഫോണിന്റെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി 'പാസ് കീ' വെരിഫിക്കേഷന്‍, സുരക്ഷയുടെ കാര്യത്തില്‍ ഇനി പേടി വേണ്ട

സ്വകാര്യ ചാറ്റുകള്‍ക്ക് ആളുകള്‍ ഏറെ ആശ്രയിക്കുന്ന വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഐഫോണിന്റെ വാട്‌സ്ആപ്പ് ഉപയോക്താക്കക്ക് വേണ്ടി ഒരു സുരക്ഷ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കുന്നതിനായി പാസ് കീ വെരിഫിക്കേഷന്‍ സംവിധാനം ആണ് കൊണ്ടുവന്നിരിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ പ്രക്രിയ കൂടുതല്‍ മെച്ചമാക്കാന്‍ വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. പാസ് കീ സൗകര്യം വരുന്നതോടെ വാട്സാപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം വേണ്ടാതാകും. ഇതിന് പകരമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ബയോമെട്രിക്സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കുകയോ, ഫോണിലെ ഒടിപി ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കുകയോ ചെയ്താല്‍ വാട്സാപ്പ് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ പാസ് കീയുടെ സംരക്ഷണത്തിലാണെങ്കില്‍ ആ ആശങ്കയുടെ കാര്യമില്ല. വാട്സാപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചര്‍ ലഭിക്കും. സെറ്റിങ്സില്‍ അക്കൗണ്ട് തിരഞ്ഞെടുത്താല്‍ പാസ് കീ ഓപ്ഷന്‍ കാണാം.

എക്‌സില്‍ ടെലിവിഷന്‍ ആപ്പ് ഒരുങ്ങുന്നു, ലക്ഷ്യം സ്മാര്‍ട്ട് ടിവികളിലേക്ക് 'തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം'!!!

പുതുമകള്‍ കണ്ടെത്തി കമ്പനിയെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളും മത്സരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ആപ്പായ എക്‌സ് അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ ഭാഗമായി ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാനാണ് എക്‌സ് ഒരുങ്ങുന്നത്. എക്‌സിലൂടെ പുറത്തു വരുന്ന ആപ്പ് പുതിയ ആപ്പ് സ്മാര്‍ട്ട് ടിവികളിലേക്ക് 'തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം' എത്തിക്കും വിധം ആണ് രൂപകല്‍പ്പന ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരു വലിയ സ്‌ക്രീനില്‍ ഉയര്‍ന്ന നിലവാരമുള്ള, ആഴത്തിലുള്ള വിനോദം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം-എക്സ് സിഇഒ ലിന്‍ഡ യാക്കാരിനോ പറഞ്ഞു. മിക്ക സ്മാര്‍ട്ട് ടിവികളിലും എക്‌സ് ടിവി ആപ്പ് ഉടന്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രെന്‍ഡിങ് വീഡിയോ അല്‍ഗോരിതം ഫീച്ചര്‍ ആപ്പ് അവതരിപ്പിക്കും. അനുയോജ്യമായ ജനപ്രിയ ഉള്ളടക്കം വേഗത്തില്‍ എത്തിച്ച് ഉപയോക്താക്കളെ അപ്‌ഡേറ്റഡ് ആക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് മികച്ച വീഡിയോ അനുഭവം നല്‍കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം ക്രമീകരണങ്ങള്‍. വീഡിയോ സെര്‍ച്ച് ചെയ്ത് കണ്ടെത്തുന്നതിന് അപ്‌ഡേറ്റഡ് രീതി അവലംബിക്കുമെന്നും കമ്പനി അറിയിച്ചു.

ഇനി വാട്‌സ്ആപ്പില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാം, പുതിയ സേവനം ഇങ്ങനെ

ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും വാട്‌സ്ആപ്പില്‍ ചിത്രങ്ങളയക്കാം. ഇത്തരത്തില്‍ പുതിയ ഫിച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും ഫയലുകളും അയക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പില്‍ നിന്ന് സംരക്ഷണവും ഉറപ്പുനല്‍കും. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിച്ചേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവിധ കാര്യങ്ങള്‍ക്ക് അനുവാദം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഓഫ്‌ലൈന്‍ ഘട്ടത്തിലുള്ള ഫയല്‍ പങ്കിടലിന് സമീപത്തുള്ള ഫോണുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഫോണുകളിലേക്ക് മാത്രമേ ഫയലുകള്‍ അയക്കാന്‍ സാധിക്കൂ. തൊട്ടടുത്ത് നിന്ന് ഫയല്‍ പങ്കിടുന്നതിനായി ആദ്യം ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. ഇതിന് ആപ്പിന് അനുവാദം നല്‍കണം. ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ ഈ ആക്സസ് ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.  

വാട്‌സ്ആപ്പിന്റെ 'കോണ്‍ടാക്ട് നോട്ട്‌സ്', ബിസിനസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്‌സ്ആപ്പിന്റെ പുതു പുത്തന്‍ ഫീച്ചര്‍!!!

എന്നും പുത്തന്‍ ആശയങ്ങള്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാന്‍ മിടുക്കരാണ് വാട്‌സ്ആപ്പ്. അത്തരത്തില്‍ നിരവധി പുതിയ ഫീച്ചറുകള്‍ തുടരെ തുടരെയായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഫീച്ചറിനെ കുറിച്ചാണ് പുറത്ത് വരുന്നത്. കോണ്‍ടാക്ട് നോട്ട്‌സ് എന്ന പേരിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക എന്നാണ് പുറത്ത് വരുന്ന വിവരം. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേവ് ചെയ്ത് വെയ്ക്കാന്‍ കൂടി ബിസിനസ് ഉപയോക്താക്കള്‍ക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കാന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍. ചാറ്റില്‍ കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്‌സ് സെക്ഷന്‍ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോണ്‍ടാക്ടുകളോടും ചേര്‍ത്ത് നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മുന്‍പത്തെ ചാറ്റ് വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങള്‍ കുറിച്ചുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഫീച്ചര്‍ ഉപകാരമാണ്. വീണ്ടും ചാറ്റ് ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍, കോണ്‍ടാക്ട് വിശദാംശങ്ങള്‍ എന്നിവ ഓര്‍ത്തെടുക്കാതെ തന്നെ ആശയവിനിമയം നടത്താന്‍ സാധിക്കും.

ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് അതിവേഗം പ്രതികരണം, പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ട കാര്യങ്ങളെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് സഹായിക്കുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് നടത്തുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 'സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍' എന്നാണ് ഈ പുതിയ ഫീച്ചര്‍ അറിയപ്പെടുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. പുതിയ ഫീച്ചര്‍ ആപ്പില്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് എളുപ്പത്തില്‍ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ഈ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവുമായിരിക്കും വാട്സ്ആപ്പ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നതയും റിപ്പോര്‍ട്ടുണ്ട്. ഇത് ചാനല്‍ അപ്‌ഡേറ്റുകളില്‍ വ്യൂ കൗണ്ട് ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ്.

വാട്‌സ്ആപ്പും ത്രെഡ്‌സും ചൈനയിലെ 'ആപ്പ് സ്റ്റോറില്‍' നിന്നും നീക്കം ചെയ്തു, നടപടി ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ 

വാട്‌സ്ആപ്പും ത്രഡ്‌സും സിഗ്നലും ടെലിഗ്രാമും ചൈനയിലെ 'ആപ്പ് സ്റ്റോറില്‍' നിന്നും നീക്കം ചെയ്തു. യു.എസ് ടെക് ഭീമന്‍ ആപ്പിള്‍ ആണ് ഈ ജനപ്രിയ ആപ്പുകളെല്ലാം ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ നീക്കം ചെയ്തത്. ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. സര്‍ക്കാരിന്റെ ഈ നടപടിയെ കുറിച്ച് ആപ്പിള്‍ വക്താവ് പറഞ്ഞത് 'വിയോജിപ്പുണ്ടെങ്കില്‍ പോലും നമ്മള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്' എന്നാണ്. ചൈനയുടെ അപ്രതീക്ഷിത നീക്കം കാരണം, മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള യു.എസ് കമ്പനിയായ മെറ്റയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ കീഴിലുള്ള ഷോര്‍ട് വിഡിയോ ആപ്പായ ടിക് ടോക്കിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ചൈനയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. മെറ്റയുടെ വാട്‌സ്ആപ്പിനും ത്രെഡ്‌സിനും ചൈനയില്‍ നിരവധി യൂസര്‍മാരുണ്ട്. ടെലഗ്രാമും സിഗ്‌നലുമടങ്ങുന്ന മെസേജിങ് ആപ്പുകളും ചൈനക്കാര്‍ ഉപയോഗിക്കാറുണ്ട്, എന്നാല്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (VPN-കള്‍) വഴി മാത്രമേ ഇവ ആക്സസ് ചെയ്യാന്‍ കഴിയൂ. ടെന്‍സെന്റിന്റെ 'വീചാറ്റ്' ആണ് ചൈനയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്പ്. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും എക്‌സിനും ചൈനയില്‍ നിലവില്‍ പ്രവര്‍ത്തനാനുമതിയില്ല.

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകളുടെ പെരുമഴ, ഇനി ആരെല്ലാം ഇതുവരെ ഓണ്‍ലൈനില്‍ ഉണ്ടായെന്നും കണ്ടെത്താം

ഉപയോക്താക്കളുടെ ആഗ്രഹപ്രകാരം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ മനസ്സില്‍ കണ്ടത് വാട്‌സ്ആപ്പ് മാനത്ത് കണ്ടെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയും വിധമാണ് പുതിയ അപ്‌ഡേഷന്‍.  കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കാന്‍ ഒരുങ്ങുന്ന വിവരം വാട്‌സ്ആപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വേറെയും ഫീച്ചര്‍ പുറത്ത് വന്നിരിക്കുകയാണ്. അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും. അവരില്‍ നിന്ന് വേഗം മറുപടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്.  

More Articles

വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ പ്രായപരിധി കുറച്ചു!!! ഇനി പതിനാറ് വയസ്സ് എന്നില്ലെന്ന് മെറ്റ
വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍, ഇനി ചിത്രങ്ങള്‍ വളരെ ഏളുപ്പത്തില്‍ പങ്കിടാം!!!
വാട്‌സ്ആപ്പിന്റെ ലിങ്ക് പ്രൈവസി ഫീച്ചര്‍ വരുന്നു, ഇനി തട്ടിപ്പ് ലിങ്കുകളെ പേടിക്കേണ്ട!!
വീഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും വാട്‌സ്ആപ്പിന്റെ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഓപ്ഷന്‍ ഉപയോഗിക്കാം, പരീക്ഷണത്തില്‍ വാട്‌സ്ആപ്പ്
'ഗൂഗിള്‍ ആ സൗജന്യം ഇനി നിര്‍ത്തുന്നു, എല്ലാം പണം കൊടുത്ത് മാത്രം', ഇനി എന്ത് സംശയം വന്നാലും ഗൂഗിളിലേക്ക് ഓടാന്‍ ഒന്ന് മടിക്കും
വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി!!! വാട്‌സ്ആപില്‍ മെസേജുകള്‍ അയക്കാനാവുന്നില്ലെന്ന് പരാതിപ്പെട്ട് ഉപയോക്താക്കള്‍ 
ഇനി താല്‍പര്യമുള്ളവര്‍ക്ക് മാത്രം റീല്‍സ് ഷെയര്‍ ചെയ്യാം, ഇന്‍സ്റ്റഗ്രാമിന്റെ 'ബ്ലെന്‍ഡ്' ഫീച്ചര്‍ വരുന്നു
നാഗേഷന്‍ ബാറുകളെല്ലാം ഇനി താഴെ, വാട്‌സ്ആപ്പില്‍ ആ മാറ്റങ്ങള്‍ ശ്രദ്ധിച്ചോ?

Most Read

British Pathram Recommends