18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>> പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം >>> അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും >>> കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു >>> വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം >>>
Home >> ASSOCIATION

ASSOCIATION

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യുകെ : കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എയുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍ ശക്തമായി അപലപിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ടും സമ്പൂര്‍ണ തോല്‍വി ഭയന്നും എല്‍ഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകള്‍ കേരളത്തിലെ പൊതു സമൂഹം മനസിലാക്കികഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങള്‍ ഒരിക്കലും നീതികരിക്കാവുന്നതല്ലന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ നേതാക്കള്‍ പറഞ്ഞു. ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ, സീനിയര്‍ ലീഡര്‍ ബോബിന്‍ ഫിലിപ്പ്, സുരാജ് കൃഷ്ണന്‍, ഐഒസി (യുകെ) വനിത വിഭാഗം ലീഡര്‍ അശ്വതി നായര്‍, ഐഒസി (യുകെ) യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാര്‍ അലിയാര്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.  വടകരയില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനവും ഇന്നലെ കേരളത്തിന്റെ പല സ്ഥലങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും നാളെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍, യുഡിഫ് - നിക്ഷ്പക്ഷ വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ നിന്നും അകറ്റിനിര്‍ത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ജനാതിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം  അക്രമങ്ങള്‍ക്കെതിയുള്ള പ്രതിഷേധങ്ങളില്‍ ഐഒസി എന്നും മുന്‍പന്തിയില്‍ തന്നെ നിലനില്‍ക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നല്‍കാന്‍ പൊതുജനം തയ്യാറാകണമെന്നും ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.  

യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യുകെ : യുകെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യുകെ) - യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ എംഎല്‍എയുമായ അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു.  രാജ്യം അതി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അതില്‍ പ്രവാസികള്‍ അടക്കമുള്ള ജനാതിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴല്‍നടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാന്‍ 'INDIA' മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ തീര്‍ച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പ്രവാസത്തിലും യുഡിഫ് വികാരം അലതല്ലിയ കണ്‍വെന്‍ഷനില്‍, ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിര്‍ന്ന നേതാവും കെഎംസിസി ബ്രിട്ടന്‍ ചെയര്‍മാനുമായ കരീം മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.  പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയ വേളയില്‍, ഇരു സര്‍ക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 'INDIA' മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകള്‍ യുഡിഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കണ്‍വന്‍ഷനില്‍ തീരുമാനമെടുക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. നാട്ടിലെ വോട്ടര്‍മാരായ പരമാവധി പ്രവാസികളെയും, പഠനം - ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടര്‍മാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാന്‍ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികള്‍ യോഗത്തില്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചു.  നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍, യുഡിഫ് നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്ത കണ്‍വന്‍ഷനില്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), അര്‍ഷാദ് കണ്ണൂര്‍ (കെഎംസിസി - ബ്രിട്ടന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), അപ്പച്ചന്‍ കണ്ണഞ്ചിറ (ഐഒസി - യു കെ സീനിയര്‍ ലീഡര്‍), അപ്പ ഗഫൂര്‍ (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), ജോവ്ഹര്‍ (കെഎംസിസി), ബോബ്ബിന്‍ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്‌സിന്‍ തോട്ടുങ്കല്‍ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി - യു കെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഫ് പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി - യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി - യു കെ വര്‍ക്കിംഗ്  പ്രസിഡന്റുമായ സുജു ഡാനിയേല്‍ നന്ദി അര്‍പ്പിച്ചു. കെഎംസിസി - ബ്രിട്ടന്‍ പ്രതിനിധി എന്‍ കെ സഫീര്‍ ആയിരുന്നു ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍.

സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ഇരുപതാം വര്‍ഷത്തില്‍ എസ്എംഎയെ നയിക്കാന്‍ യുവതലമുറ, എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി

യുവതലമുറയുടെ നവ നേതൃത്വനിരയുമായി എസ്എംഎ തങ്ങളുടെഇരുപതാം വര്‍ഷത്തിലേക്ക് കടന്നു. യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍  (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത്. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വര്‍ഷവും പതിവു പോലെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ആഘോഷങ്ങളുടെ ആരവം തീര്‍ക്കുകയായിരുന്നു. വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികള്‍ 'റിധം 2024' എന്നപേരില്‍ നടത്തപ്പെട്ടു. ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത് എസ്എംഎയുടെ സ്വന്തം കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ആയിരുന്നു. അതോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ഡെല്‍സി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് 2024 - 25 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എബിന്‍ ബേബി, സെക്രട്ടറി ജിജോ ജോസഫ്, ട്രഷറര്‍ ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ജെ. ജേക്കബ് & ജയ വിബിന്‍, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്, പിആര്‍ഒ സിബി ജോസ് &  ഐനിമോള്‍ സാജു, എക്‌സ് ഓഫീസ് കോ റോയ് ഫ്രാന്‍സിസ് &  ബേസില്‍ ജോയ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജി ജോര്‍ജ് മുളക്കല്‍, ജെ ജേക്കബ് & ജോസ് ജോണ്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി രാജന്‍ & ജയ വിബിന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് അനൂപ് പി ജേക്കബ്, ജോബി ജോസഫ്, സ്‌നേഹ റോയ്‌സണ്‍.

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യുകെ)യുടെ 'എ ഡേ ഫോര്‍ ഇന്ത്യ' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍ : ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 - നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.  പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര്‍ റൂം ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന അഡ്വ. കെ ലിജു ഓണ്‍ലൈനായി ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ 'A DAY FOR 'INDIA''ക്യാമ്പയിനിന്റെ ഉല്‍ഘാടകനായി എത്തിയത്, പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ജനാതിപത്യ വിശ്വാസികളാണ് ഓണ്‍ലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ക്യാമ്പയിനിലൂടെ വിജയകരമായതായി പൂര്‍ത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നല്‍കിയ ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ്, കോ - കണ്‍വീനര്‍മാരായ സുരാജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ എന്നിവര്‍ പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര്‍ റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്.  ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും ഐഒസി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ലണ്ടന്‍, ബോള്‍ട്ടന്‍, ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, പ്ലിമൊത്ത്, ഇപ്‌സ്വിച്, പ്രെസ്റ്റന്‍, വിതിന്‍ഷോ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരുന്ന 'വാര്‍ റൂമുകളില്‍ നിന്നും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം മുഖേന യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകള്‍ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളില്‍ രാഷ്ട്രീയം പറയാതെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായതായും ഐഒസി (യുകെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമ്മൂട്ടില്‍, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ഏകോപനമൊരുക്കി.  വാര്‍ റൂം ലീഡേഴ്സ്:ബോബിന്‍ ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്‍ട്ടന്‍), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്‌സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), ഷിനാസ് ഷാജു (പ്രെസ്റ്റണ്‍), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ)  

വിറാള്‍ മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം, പുതിയ സാരഥികളുടെ നേതൃത്വത്തിലുള്ള ആദ്യ പരിപാടിയായ ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം മെയ് അഞ്ചിന്

2024-2025 വര്‍ഷത്തെ വിറാള്‍ മലയാളി കമ്മ്യൂണിറ്റി തങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ വിറാള്‍ കമ്മ്യൂണിറ്റിയുടെ (ഡബ്ല്യുഎംസി)യുടെ പ്രസിഡന്റായി ജെസ്വിന്‍ കുളങ്ങരയെ തിരഞ്ഞെടുത്തു. കമ്മ്യൂണിറ്റിയുടെ ഓരോ നേതൃസ്ഥാനവും മികച്ച കൈകളിലാണ് ഇക്കുറിയും ഏല്‍പ്പിച്ചിരിക്കുന്നത്. സെക്രട്ടറിയായി തിരഞ്ഞെടുത്തത് സിബി സാം തോട്ടത്തിലിനെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രീതി ദിലീപിനെയും തിരഞ്ഞെടുത്തു. ജോഷി ജോസഫ് (കമ്മ്യൂണിറ്റി കോഡിനേറ്റര്‍), ശ്രീപ്രിയ ശ്രീദേവി (ജോയിന്‍ സെക്രട്ടറി) മനോജ് തോമസ് ഓലിക്കല്‍ (ഫിനാന്‍സ് ഓഫീസര്‍), ബിജു ജോസഫ് ( പിആര്‍ഒ) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അടക്കം വരും വര്‍ഷം നടത്തുവാന്‍ ജനറല്‍ബോഡി അംഗീകാരം നല്‍കി.  മാത്രമല്ല അടുത്തമാസം മെയ് അഞ്ചാം തീയതി പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയായി ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം നടത്തുവാനും തീരുമാനിച്ചതായി കമ്മിറ്റി അറിയിച്ചു.

ഈ വര്‍ഷത്തെ ലണ്ടന്‍ ടി സി എസ് മിനി മരാത്തോണില്‍ തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും

ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരാത്തോണില്‍ വിജയം കരസ്ഥമാക്കി മലയാളി താരങ്ങള്‍. മലയാളി സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ്. സ്‌പോര്‍ട്‌സില്‍ തല്‍പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിതെന്നത് പ്രത്യേകതയാണ്. ലണ്ടണിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിങ്കു ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്റല്‍ എല്ല വര്‍ഷവും ഈ മാരാത്തോണ്‍ നടക്കാറുണ്ട്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ഷീജോ മല്‍പ്പാനും സിനി ഷീജോയും ആണ് ഇവരുടെ മാതാപിതാക്കള്‍. ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരാണ് ഷീജോ മല്‍പ്പാനും സിനി ഷീജോയും.  ഷീജോ മല്‍പ്പാന്‍ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുന്‍ പ്രസിഡന്റും, സിനി ലണ്ടന്‍ ബാര്‍ട്ട്‌സ് nhs ട്രസ്റ്റിലെ ഡയബടീസ് ക്ലിനിക്കല്‍ നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ആണ്.  

'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 27 ന്; പീറ്റര്‍ ചേരാനല്ലൂര്‍, മൊഹമ്മദ് യാസിന്‍ എംപി തുടങ്ങിയവര്‍ അതിഥികളായെത്തും

ബെഡ്‌ഫോര്‍ഡ് : ബെഡ്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവര്‍ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവര്‍ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്‌ഫോര്‍ഡില്‍ ആഘോഷിക്കുമ്പോള്‍, അത് സൗഹാര്‍ദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. 'ബി എം കെ എ' ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തില്‍ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്‍, ബെഡ്‌ഫോര്‍ഡ് ബോറോ കൗണ്‍സിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കുചേരും. പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേര്‍ന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യുകെയിലെ നൃത്ത സദസ്സുകളില്‍ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാന്‍സ് ഫെസ്റ്റ്', കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍, ഡീ ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങള്‍' എന്നിവ ഈസ്റ്റര്‍ വിഷു ആഘോഷ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോന്‍ മാമ്മൂട്ടില്‍, സെക്രട്ടറി ആന്റോ ബാബു എന്നിവര്‍ അറിയിച്ചു. യുകെയിലെ ഇതര സംഘടനകളില്‍ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ 'BMKA കിച്ചന്‍' സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ 'അപ്നാ ഖാന' ഈസ്റ്റര്‍-വിഷു ആഘോഷത്തില്‍ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള അഡിസണ്‍ സെന്ററില്‍  ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നില്‍ക്കുന്ന ആഘോഷരാവില്‍ ഡീ ജെ അടക്കം ആകര്‍ഷകങ്ങളായ നിരവധി ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മെംബര്‍മാരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.  VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യുകെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന്‍ 'എ ഡേ ഫോര്‍ ഇന്ത്യ' ഇന്ന്, ഉദ്ഘാടനം എം.ലിജു

ലണ്ടന്‍ : ലോക്‌സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്ക് അടുക്കുന്നതിനോട് അനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്റര്‍  തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' - ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഇന്ന് 'A DAY FOR 'INDIA' ക്യാമ്പയിന്‍ സംഘടിപ്പിക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര്‍ റൂം ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന എം ലിജു ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. യുകെ സമയം രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ (ZOOM) ആയാണ് ഉദ്ഘാടന ചടങ്ങുകള്‍.  2024 ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, 'A DAY FOR 'INDIA' ക്യാമ്പയിനിന്റെ ഉദ്ഘാടകനായി എത്തുന്നത് പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കിയിട്ടുണ്ട്.  ക്യാമ്പയിനിന്റെ ഭാഗമായി അന്നേദിവസം, യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര്‍ റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ പ്രചാരണം സംഘടിപ്പിക്കും. രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ  വിജയം ഉറപ്പാക്കുക എന്നിവയാണ് 'A DAY FOR 'INDIA'' ക്യാമ്പയിനിലൂടെ ഐഒസി (യു കെ) ലക്ഷ്യമിടുന്നത്.   വിവിധ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഒരേ ദിവസം, യു കെയിലെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന 'വാര്‍ റൂം' മുഖേന, പ്രചാരണം കൂടുതല്‍ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ സുരാജ് കൃഷ്ണന്‍, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ് എന്നിവര്‍ അറിയിച്ചു.  ഇന്ന് സംഘടിപ്പിക്കുന്ന 'A Day for 'INDIA'' ക്യാമ്പയിനില്‍ യുകെയിലെ പ്രബുദ്ധരായ എല്ലാ ജനാതിപത്യ - മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കപ്പെടുന്നതില്‍ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍, ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവെച്ചു സഹകരിക്കണമെന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ പറഞ്ഞു. വാര്‍ റൂം ലീഡേഴ്സ്:ബോബിന്‍ ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്‍ട്ടന്‍), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്‌സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ), ഷിനാസ് ഷാജു (പ്രെസ്റ്റണ്‍) തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ (കോ - കണ്‍വീനേഴ്സ്) കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന്‍ തോമസ്, ജെന്നിഫര്‍ ജോയ് Zoom Link  https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1 Meeting ID: 899 8395 0412Passcode: 743274

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യുകെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു

ലണ്ടന്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വന്‍ വിജയം ഉറപ്പാക്കി രാജ്യത്ത് 'INDIA' സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് യുകെയിലെത്തിയവരും സൈബര്‍ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരെയും അണിചേര്‍ത്തുകൊണ്ട് ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.  ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ (കോ - കണ്‍വീനേഴ്സ്) കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന്‍ തോമസ്, ജെന്നിഫര്‍ ജോയ് രാജ്യത്തിന്റെ മതേതര - ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ നാട്ടിലെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തില്‍ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുകയാണ് മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു. ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സീനിയര്‍ ലീഡര്‍ സുരജ് കൃഷ്ണന്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈബര്‍ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോര്‍ജ്, നിസാര്‍ അലിയാര്‍, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമൂട്ടില്‍, വിഷ്ണു പ്രതാപ്, ജെന്നിഫര്‍ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവര്‍ത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചര്‍ച്ച ആയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളില്‍, കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

More Articles

ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കണം -യുക്മ ദേശീയ സമിതി...
ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍ നിന്നും മോചനം നേടി സ്വതന്ത്ര ഇന്ത്യ എഴുപത്തിയഞ്ചാം വയസ്സിലേക്കു കടക്കുകയാണ്... ഈ അവസരത്തില്‍ സമീക്ഷ യു കെ എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു
ഇത്തവണത്തെ ഓണപ്പാട്ടിന് ദാസേട്ടനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നായി ട്യൂട്ടേഴ്‌സ് വാലി ഓണ്‍ലൈന്‍ സംഗീത അക്കാദമിയിലെ 25 ഓളം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കിയ ഓണ വിശേഷങ്ങള്‍
സൈക്കിള്‍ സവാരിയുമായി നയാഗ്ര മലയാളി സമാജം; കോവിഡ് രോഗബാധിതരായവരെ സഹായിക്കുന്നതിന് 'സഹായത്തിനൊരു സവാരി' ഏറെ ശ്രദ്ധ നേടി
വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ ഒരുക്കുന്ന 'ഫിനാന്‍ഷ്യല്‍ ഫ്രീഡം ' സെമിനാര്‍ ഓഗസ്റ്റ് 6ന് നയിക്കുന്നത് ബ്രിസ്റ്റോളില്‍ നിന്നും പ്രസാദ് ജോണ്‍
സുമിത്ത് സെബാസ്റ്റ്യന് ഉചിതമായ അന്ത്യയാത്ര നൽകാനൊരുങ്ങി യു കെ മലയാളികൾ; സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച 10.30 ന് മാഞ്ചസ്റ്ററിൽ
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 21 നു തിരുവോണ നാളില്‍ നടക്കും
പഞ്ചദളങ്ങള്‍ക്ക് ഇന്ന് തുടക്കം; കര്‍മ്മ കലാകേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ സമ്മര്‍ മലയാളം ഇവന്റുകള്‍ ഇന്ന് ആരംഭിക്കുന്നു

Most Read

British Pathram Recommends