18
MAR 2021
THURSDAY
1 GBP =104.55 INR
1 USD =83.35 INR
1 EUR =89.74 INR
breaking news : മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍ >>> ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ? >>> സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ >>> ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും >>> എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി >>>
Home >> HOT NEWS

HOT NEWS

മൂന്നാം തവണയും ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട് സാദിഖ് ഖാന്‍; ഹാട്രിക് വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍, പൊതു തിരഞ്ഞെടുപ്പിനു മുന്‍പായി മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചു പിടിക്കുമെന്ന് ലേബര്‍

ലണ്ടന്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഉള്ള തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാദിഖ് ഖാന് ഹാട്രിക് വിജയം. ടോറി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സൂസന്‍ ഹാളിനെയാണ് സാദിഖ് ഖാന്‍ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 1,088,225 വോട്ടുകള്‍ ആണ് (43.8% ) ലഭിച്ചത് . സൂസന്‍ ഹാള്‍ 812,397 വോട്ടുകള്‍ (32.7%) നേടി . 276,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാദിഖ് ഖാന്‍ മേയര്‍ പദവിയിലെത്തിയത്. മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് മുസ്ലീം  വോട്ട് ബാങ്ക് തന്നെയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന മുസ്ലീം വോട്ടര്‍മാര്‍ സാദിഖ് ഖാന് വോട്ട് ചെയ്യാന്‍ ഇതൊരു കാരണമായി കണ്ടില്ലെന്നതാണ് പ്രസക്തമായ കാര്യം. 53-കാരനായ സാദിഖ് ഖാന് ലണ്ടന്‍ മേയറായി മൂന്നാം അങ്കത്തിന് പിന്തുണ നല്‍കാന്‍ മുസ്ലീം വോട്ടര്‍മാര്‍ വലിയ തോതില്‍ തയ്യാറായി. എന്നാല്‍ ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങളിലെ ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വിധം പിന്തുണ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇംഗ്ലണ്ടിലെ മറ്റ് ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലീം വോട്ടുകളില്‍ കാര്യമായ നഷ്ടമാണ് നേരിട്ടത്. വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ ആന്‍ഡി സ്ട്രീറ്റിനെ തലനാരിഴയ്ക്കാണ് ലേബറിന്റെ റിച്ചാര്‍ഡ് പാര്‍ക്കര്‍ പരാജയപ്പെടുത്തിയത്.  ഇതിനിടെ മുസ്ലിം ജനവാസ മേഖലയില്‍ വോട്ട് കുറഞ്ഞതിനെ കുറിച്ച് പരിശോധിക്കുമെന്ന് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനമുള്ള എല്ലി റിപ്‌സ് പറഞ്ഞു.

ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ കിഡ്‌നി തകരാറിനെ തുടര്‍ന്ന് അന്തരിച്ചു;  34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പ് ജേസണ്‍ മരണമടഞ്ഞു എന്ന വെളിപ്പെടുത്തല്‍ നടത്തിയത് അമ്മ

ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ തന്റെ 34-ാം ജന്മദിനത്തിന് ഒരാഴ്ച മുമ്പ് മരണമടഞ്ഞു. 317 കിലോ ഭാരമുണ്ടായിരുന്ന ജെയ്സണ്‍ ഹോള്‍ട്ടന്റെ മരണവിവരം അദ്ദേഹത്തിന്റെ അമ്മയാണ് പുറത്തു വിട്ടത്.  ജെയ്സന്റെ ആന്തരികാവയവങ്ങള്‍ തകരാറിലാകുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ പ്രത്യേക ആംബുലന്‍സില്‍ കയറ്റി റോയല്‍ സറേ കൗണ്ടി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.  അദ്ദേഹത്തിന്റെ അമ്മ 55 കാരിയായ ലെയ്‌സ, പറഞ്ഞു: 'ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അവന് ജീവന്‍ ഉണ്ടായിരിക്കാം, ഡോക്ടര്‍മാര്‍ക്ക് അവനെ വീണ്ടും രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതി, പക്ഷേ സങ്കടകരമെന്നു പറയട്ടെ അത് സാധ്യമായില്ല. ''അവനെ കിഡ്നി ഡയാലിസിസിനും ഐവി ഡ്രിപ്പിനും വിധേയനാക്കിയെങ്കിലും വൃക്കകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അവയവങ്ങള്‍ തകരാറിലായതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മരിക്കുമെന്ന് ഡോക്ടര്‍ ജേസണോട് പറഞ്ഞു. ജെയ്‌സണ്‍ താമസിയാതെ മരണത്തിലേയ്ക്ക് വഴുതി വീഴാന്‍ തുടങ്ങി.' അവയവങ്ങളുടെ തകര്‍ച്ചയും അമിതവണ്ണവും മൂലമാണ് മരണം സംഭവിച്ചതെന്നാണ് കൊറോണറുടെ റിപ്പോര്‍ട്ട്. 65-ാം വയസ്സില്‍ കാള്‍ തോംസണ്‍ എന്നയാള്‍ 2015-ല്‍ മരിച്ചതിന് ശേഷമാണ് ജേസണ്‍ യുകെയിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി മാറിയത്.  കൗമാരപ്രായത്തില്‍ തന്റെ പിതാവിന്റെ മരണത്തില്‍ ദുഃഖിതനായാണ് അദ്ദേഹം അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്.  2020-ല്‍ അദ്ദേഹത്തിന്റെ അവയവങ്ങള്‍ പണിമുടക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ഫ്‌ലാറ്റില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചതോടെയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയത്.   

ഷെഫീല്‍ഡില്‍ ശോചനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി;  കൂടുതലും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയെന്ന് സൂചന 

ഷെഫീല്‍ഡിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ ശോചനീയവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി. ഇതില്‍ ഭൂരിഭാഗവും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയാണെന്നാണ് സൂചന.  ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഈയിനം നിരോധിച്ചിരുന്നു. കൂടാതെ ഉടമകള്‍ക്ക് ഇളവ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടിവന്നു. സര്‍ക്കാരിന്റെ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസം പ്രചാരകര്‍ക്ക് അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ച ഷെഫീല്‍ഡില്‍ നായ വളര്‍ത്തല്‍ കേന്ദ്രം തങ്ങള്‍ കണ്ടെത്തിയതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. ഇന്‍ഫീല്‍ഡ് ലെയ്നിലെ അലോട്ട്മെന്റുകളില്‍ നായ്ക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള നായ്ക്കള്‍ അതീവ ശോചനീയാവസ്ഥയിലാണ് കഴിഞ്ഞിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസിനെ പിന്തുണയ്ക്കാന്‍ ഡോഗ് ലെജിസ്ലേഷന്‍ ഓഫീസര്‍മാരും ആര്‍എസ്പിസിഎയും റെയ്ഡില്‍ പങ്കെടുത്തു. നിരോധനം നിലവില്‍ വന്നതിന് ശേഷം എക്സ്എല്‍ ബുള്ളികളെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ എമ്മ ചെനി പറഞ്ഞു.പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇതേപ്പറ്റി് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തങ്ങളുമായി ബന്ധപ്പെടാനും പോലീസ്  ആവശ്യപ്പെട്ടു.

ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയവുമായി വീണ്ടും സജീഷ് ടോം; ബേസിങ്‌സ്റ്റോക്ക് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കി കോട്ടയംകാരന്റെ വിജയക്കുതിപ്പ്

യു കെ പ്രാദേശീക തെരഞ്ഞെടുപ്പില്‍ യു കെ മലയാളികളുടെ അഭിമാനമുയര്‍ത്തി ബേസിംഗ്‌സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 70 ശതമാനം കരസ്ഥമാക്കിയാണ് ബേസിംഗ് സ്റ്റോക്കിലെ പോപ്പിലി വാര്‍ഡില്‍ നിന്ന് സജീഷ് തിരഞ്ഞെടുക്കപ്പെട്ടത്. 2021-ല്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിന് തന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ ഈ മികച്ച വിജയം. ആകെ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം നേടികൊണ്ടുള്ള ഈ വിജയം, കൗണ്‍സിലര്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമായി സ്വീകരിക്കുന്നു എന്ന് സജീഷ് ടോം പറഞ്ഞു. കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളില്‍ അംഗമായിക്കൊണ്ട് പൊതു രംഗത്തെ ഇടപടലിലൂടെ തന്റെ ജനകീയ അടിത്തറ സജീഷ് വിപുലീകരിക്കുകയായിരുന്നു. എണ്‍പത് ശതമാനത്തോളം ബ്രിട്ടീഷ്‌കാര്‍ താമസിക്കുന്ന 'പോപ്പിലി' പോലൊരു വാര്‍ഡില്‍നിന്നും മഹാഭൂരിപക്ഷം വോട്ടുകളും നേടി വിജയിക്കുക എന്നത്, സജീഷിന് വ്യക്തിപരമായി എന്നതിനൊപ്പം മലയാളി സമൂഹത്തിനും, ഇന്ത്യന്‍ സമൂഹത്തിനാകെയും അഭിമാനകരമാണ്. 2005 ല്‍ യുകെയിലെത്തിയ സജീഷ് കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ്. ബേസിംഗ്‌സ്റ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ സ്റ്റാഫായി ജോലിചെയ്യുകയാണ് സജീഷ്. ഭാര്യ ആന്‍സി ഇതേ ആശുപത്രിയില്‍ തന്നെ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഏക മകള്‍ അലീന ഓഡിറ്റ് അസോസിയേറ്റ് ആയും ജോലി ചെയ്തു വരുന്നു.  ബേസിംഗ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളില്‍ യു കെ യില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച സജീഷ്, ബേസിംഗ്‌സ്റ്റോക്ക് മള്‍ട്ടികള്‍ച്ചറല്‍ ഫോറം ട്രഷറര്‍, 'യുക്മ' ദേശീയ ജനറല്‍ സെക്രട്ടറി, ബേസിംഗ്‌സ്റ്റോക്ക് ലേബര്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗം, യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ 'യൂണിസണ്‍' ബ്രാഞ്ച് ചെയര്‍മാന്‍, റീജിയണല്‍ കമ്മറ്റി അംഗം, സ്‌കൂള്‍ ഗവര്‍ണര്‍ തുടങ്ങി നിരവധി മേഖലകളിലൂടെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി യു കെ പൊതുസമൂഹത്തില്‍ നിറസാന്നിധ്യമാണ്.     

നോര്‍ത്ത് ലണ്ടനില്‍ വാള്‍ ആക്രമണത്തിനിരയായ തന്റെ ജീവന്‍ രക്ഷിച്ച എന്‍ എച്ച് എസിന് നന്ദി പറഞ്ഞ് 35 കാരനായ ഐടി എഞ്ചിനീയര്‍; കൊല്ലപ്പെട്ട 14 കരന്റെ സ്മരണയ്ക്കായി ഹൈനോള്‍ട്ടില്‍ മെഴുകുതിരി പ്രകടനം നടത്തും

കിഴക്കന്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന വാളാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹൈനോള്‍ട്ടില്‍ നിന്നുള്ള ഐടി എഞ്ചിനീയറായ ഹെന്റി ഡി ലോസ് റിയോസ് പൊലാനിയ (35) തന്റെ ജീവന്‍ രക്ഷിച്ചതിന് അടിയന്തര സേവനങ്ങള്‍ക്കും കുടുംബത്തിനും നന്ദി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന് തന്റെ വീട്ടില്‍ വച്ച് കുത്തേറ്റത്. അക്രമികളില്‍ നിന്ന് കുടുംബത്തെ സംരക്ഷിച്ചതിന്റെ വീരപുരുഷനായി സഹോദരി ജെസിക്ക ഡി ലോസ് റിയോസ് (31) അദ്ദേഹത്തെ വിശേഷിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ ആശുപത്രി കിടക്കയില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പങ്കിട്ട് കുറിച്ചു: 'എന്നെ ജീവനോടെ നിലനിര്‍ത്തിയതിന് എന്‍എച്ച്എസിലെ എല്ലാ നഴ്‌സുമാര്‍ക്കും പാരാമെഡിക്കുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി പറയാന്‍  ഞാന്‍ ആഗ്രഹിക്കുന്നു.' ആക്രമണത്തില്‍ മരിച്ച ഡാനിയല്‍ അന്‍ജോറിന്‍ (14) ന്റെ സ്മരണയ്ക്കായി ഈ വാരാന്ത്യത്തില്‍ ഹൈനോള്‍ട്ടില്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തും. മെയ് 5 ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെ ഹൈനോള്‍ട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍ കാര്‍ പാര്‍ക്കില്‍ ഇത് നടക്കുമെന്ന് ഇല്‍ഫോര്‍ഡ് റെക്കോര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ നഗരത്തെ തന്നെ വിറപ്പിച്ച സംഭവത്തില്‍ ഹെന്റി അടക്കം നാലുപേരായിരുന്നു പരിക്കുകളോടെ ആശുപത്രിയിലായത്. അതില്‍, സംഭവസ്ഥലത്ത് എത്തിയ രണ്ട് പോലീസുകാരും ഉള്‍പ്പെടും. വാള്‍ഥാംസ്റ്റോയിലെ കാത്തൊലിക് സ്‌കൂളിലെ സയന്‍സ് ടീച്ചറുടെ മകനാാണ് കൊല്ലപ്പെട്ട ഡാനിയേല്‍. കാത്തൊലിക് സ്‌കൂള്‍ അധികൃതരും ഡാനിയലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂളിലേക്കുള്ള യാത്രാ മദ്ധ്യേ, അവിചാരിതമായി കൊല്ലപ്പെട്ട ഡാനിയലിനെയും മാതാപിതാക്കളെയും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ സ്‌കൂളിലെ ജീവനക്കാാര്‍ക്കും വിദ്യാാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു. വളര്‍ന്നു വരുന്ന ഫുട്ബോള്‍ താരം കൂടിയായ ഡാനിയലിന്റെ അകാല വിയോഗം ആ കൗമാരക്കാരന്റെ സുഹൃത്തുക്കള്‍ക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മെസ്സി എന്ന് കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഡാനിയേലിന്റെ ഫുട്ബോളിലെ നൈപുണ്യത്തെ കുറിച്ച് എത്രപറഞ്ഞാലും സുഹൃത്തുക്കള്‍ക്ക് മതിയാകുന്നില്ല. നൈജീരിയന്‍ വംശജരായ ദമ്പതികളുടെ ഇളയ മകനായാ ഡാനിയേല്‍ പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നു. മാത്രമല്ല, മറ്റുള്ളവരുമായി ദൗഹാര്‍ദ്ദപൂര്‍വ്വം ഇടപെട്ടിരുന്ന ഒരു കുട്ടികൂടിയായിരുന്നു എന്ന് സ്‌കൂള്‍ അധികൃതരും പറയുന്നു. ചൊവ്വാഴ്ച രാവിലെ കിഴക്കന്‍ ലണ്ടനിലെ ഹെയ്നോള്‍ട്ടിലുള്ള തര്‍ലോ ഗാര്‍ഡന്‍സിലെ തെരുവില്‍ നീളമുള്ള വാളുമായി താണ്ഡവമാടുന്ന ഒരു യുവാവിന്റെ ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ടീസറുകള്‍ ഉപയോഗിച്ച് പോലീസ് കീഴ്‌പെടുത്തിയാ ഒരു 36 കാരന്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കറുത്ത വാനിലെത്തിയ അക്രമൈ, വാന്‍ ഒരു വീടിനുള്ളിലെക്ക് ഇടിച്ചു കയറ്റിയതിന് ശേഷമാാണ് സമുറായ് വാളുമായി പുറത്തിറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് അല്‍പം മുന്‍പായി നടന്ന സംഭവത്തില്‍ അക്രമി പൊതുജനങ്ങളേയും പോലീസ് ഉദ്യോഗസ്ഥരേയും  ആക്രമിച്ചതായും മെറ്റ് പോലീസ് പറഞ്ഞു. മറ്റൊരു വീഡിയോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അക്രമിയെ സമീപിക്കുന്നത് കാണാം. എന്നാല്‍, അക്രമി ഒരു വീടിന് പിന്നിലേക്ക് ഓടി മറയുകയായിരുന്നു. അവിടെ വെച്ചായിരുന്നു പോലീസ് അക്രമിയെ കീഴടക്കുന്നത്. മരണമടഞ്ഞ ഡനിയേലിന് തലക്കായിരുന്നു വെട്ടേറ്റതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് എക്സ്സ്പ്രസ്സ് യു കെ റിപ്പോര്‍ട്ട് ചെയ്യുന്നു.              

സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നുവെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട്;  വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് വിദഗ്ധര്‍

പക്ഷിപ്പനി ആദ്യമായി സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുവെന്നും ഇത് വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട്. എച്ച് 5 എന്‍ 1 വൈറസ് ടെസ്റ്റിന് പോസിറ്റീവായ ടെക്‌സാസിലെ ഫാം തൊഴിലാളിക്ക് രോഗബാധിതരായ കന്നുകാലികളില്‍ നിന്നാണ് ഇത് പിടിച്ചതെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. വൈറസ് ബാധമൂലം മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷികളില്‍ നിന്നാണ് ഇവ ബാധിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതില്‍ അമേരിക്കന്‍ അധികാരികളുടെ പരാജയത്തെ കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.  ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ 36 കന്നുകാലികളില്‍ പക്ഷിപ്പനി പോസിറ്റീവായിട്ടുണ്ട്. എന്നാല്‍ പാലിന്റെ പരിശോധനയില്‍ കൂടുതല്‍ കന്നുകാലികളില്‍ വൈറസ് ബാധിച്ചതായി ആണ് നിഗമനം. വളര്‍ത്തുമൃഗങ്ങളില്‍ അനിയന്ത്രിതമായി ഇത് പടരുന്ന സാഹചര്യത്തില്‍ വൈറസിന് പുതിയൊരു ജീവിവര്‍ഗവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കാവും ഇത് പടരുക.  ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പക്ഷിപ്പനി ബാധിച്ചയാള്‍ക്ക് ചീങ്കണിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പനിയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കി. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വൈറസ് പടരുന്നതായും ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷികളിലും വളര്‍ത്തുമൃഗങ്ങളിലും മാത്രം എത്തിയിരുന്ന പക്ഷിപ്പനി മനുഷ്യരിലേക്ക് എത്തുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 

സോഷ്യല്‍ മീഡിയയിലെ ലൈംഗിക ചൂഷണത്തില്‍ നിന്ന് തങ്ങളുടെ കുട്ടികളെ രക്ഷിതാക്കള്‍ക്ക് എങ്ങനെ സംരക്ഷിക്കാം? മാനവും പണവും മനസ്സമാധാനവും പോകുന്ന പ്രശ്‌നം ഗുരുതരം, പരിഹാരം നിസ്സാരം

''ഞാന്‍ കാമില്‍ നഗ്നയാണ്, ഇപ്പോള്‍ ഞാന്‍ നിന്നെ വിളിക്കാം. ലജ്ജിക്കാതെ കോളിന് ഉത്തരം നല്‍കുക. സോഷ്യല്‍ മീഡിയയിലൂടെ ചാറ്റ് ചെയ്തിരുന്ന പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് കൗമാരക്കാരന്‍ കോള്‍ ചെയ്തത്. അടുത്ത സന്ദേശം ഞെട്ടിക്കുന്നതായിരുന്നു: ''നിങ്ങള്‍ക്ക് പ്രശ്നത്തില്‍ അകപ്പെടാന്‍ താല്‍പ്പര്യമില്ലെങ്കില്‍, നിങ്ങള്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. നിന്നെ നശിപ്പിക്കാന്‍ എനിക്ക് മതി.' ഇത്  ക്രിമിനല്‍ സംഘങ്ങള്‍.നടത്തിവരുന്ന ഒരു ലൈവ് ബ്ലാക്ക്മെയിലിംഗ് ആണ്,. ഇത്തരം സൈബര്‍ ലൈംഗിക പീഡനത്തിന്' ഇരയായ കൗമാരക്കാര്‍ക്ക് ലഭിച്ച സന്ദേശങ്ങളിലൂടെ കാണുന്നത്, അവര്‍ സ്വന്ം നഗ്ന ചിത്രങ്ങള്‍ പങ്കിടാന്‍ വശീകരിക്കുകയും പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്. ''നിങ്ങളുടെ നഗ്‌നവീഡിയോ നിങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? തുടര്‍ന്ന് ബ്ലാക്ക് മെയിലര്‍ ആവശ്യപ്പെടുന്നു. 'നിങ്ങള്‍ക്ക് ഇപ്പോള്‍ അടക്കാന്‍ കഴിയുന്ന തുക എന്നോട് പറയൂ അല്ലെങ്കില്‍ ഞാന്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി നിങ്ങളുടെ ജീവിതം നശിപ്പിക്കും.' ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ ലക്ഷ്യമിടുന്ന യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അനന്തരഫലങ്ങള്‍ വിനാശകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം തട്ടി്പ്പിന് ഇരയായി ആത്മഹത്യ ചെയ്ത 16 വയസ്സുള്ള ദിനാല്‍ ഡി അല്‍വിസിന്റെ കുടുംബത്തിന് സംഭവിച്ചതുപോലെ ചില സന്ദര്‍ഭങ്ങളില്‍ അത് ദാരുണമായേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ഈ ആഴ്ച, ദേശീയ ക്രൈം ഏജന്‍സി (എന്‍സിഎ)ലൈംഗികാതിക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി അധ്യാപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രശ്‌നം എത്ര ഗുരുതരമാണ്? കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന  ചാരിറ്റിയായ ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ (ഐഡബ്ല്യുഎഫ്) 2023-ല്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ ഉപയോഗിച്ച് കൊള്ളയടിക്കുന്നതായി 176 സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് കഴിഞ്ഞ വര്‍ഷം 21 ആയിരുന്നു. പല കേസുകളും ഔപചാരികമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ ദിവസേനയുള്ള റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് IWF പറയുന്നു. കഴിഞ്ഞ 12 മുതല്‍ 18 വരെ മാസങ്ങള്‍ക്കിടയിലുള്ള ഭയാനകമായ വര്‍ധനയെ പ്രതിഫലിപ്പിക്കുന്ന NSPCC ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ചാരിറ്റി പറയുന്നത്, സംഘടിത സംഘങ്ങള്‍ ഇപ്പോള്‍ വളരെ സജീവമായിത്തീര്‍ന്നിരിക്കുന്നു എന്നാണ്. സെക്സ്റ്റോര്‍ഷന്‍ എങ്ങനെയിരിക്കും? IWF പറയുന്നതനുസരിച്ച് 'കുറ്റവാളി ഒരു ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പില്‍ സംഭാഷണം ആരംഭിക്കുന്നു, ഒരു യുവതിയായി നടിച്ചു, അവരുടെ പ്രൊഫൈല്‍ ചിത്രം ആകര്‍ഷകമായ ഒരു പെണ്‍കുട്ടിയുടെതായിരിക്കും. അവര്‍ ഉടന്‍ തന്നെ ലൈംഗികതയെക്കുറിച്ച് സംസാരിക്കാനും ചിത്രങ്ങള്‍ പങ്കിടാനും തുടങ്ങുന്നു. ചാരിറ്റിയായ ചൈല്‍ഡ്നെറ്റിന്റെ ചീഫ് എക്സിക്യുട്ടീവ് വില്‍ ഗാര്‍ഡ്നര്‍ പറഞ്ഞു, സ്വന്തം സെന്‍സിറ്റീവ് ഇമേജുകള്‍ കൈമാറാന്‍ ഇരയെ പ്രേരിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിത്. 'അപ്പോള്‍ അവരോട് പറയും: നിങ്ങള്‍ പണം നല്‍കണം, അല്ലാത്തപക്ഷം ഞാന്‍ അത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ??കുടുംബത്തിനോ സമൂഹത്തിനോ കൈമാറാന്‍ പോകുന്നു.' ആര്‍ക്കാണ് ഏറ്റവും അപകടസാധ്യതയുള്ളത്? ഐഡബ്ല്യുഎഫ് പറയുന്നതനുസരിച്ച്, കൗമാരക്കാര്‍ ഉപയോഗിക്കുന്ന ഏതൊരു സോഷ്യല്‍ മീഡിയ ആപ്പും പ്ലാറ്റ്ഫോം 16-നും 17-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ പ്രത്യേകമായി ടാര്‍ഗെറ്റുചെയ്യുന്നതിനുള്ള ഒരു ഉപകരണമാകാന്‍ സാധ്യതയുണ്ട്. 'അവര്‍ക്ക് ഒരു ഉപകരണം ഉണ്ടെങ്കില്‍ അവര്‍ അപകടത്തിലാണ്,' IWF-ന്റെ ഹോട്ട്ലൈന്‍ നിയന്ത്രിക്കുന്ന ടാംസിന്‍ മക്‌നാലി പറഞ്ഞു. NCA റിപ്പോര്‍ട്ട് അനുസരിച്ച്, വിദേശത്ത്, സാധാരണയായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും തെക്ക്-കിഴക്കന്‍ ഏഷ്യയിലും പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ലൈംഗികാതിക്രമം നടത്തുന്നത്. ലൈംഗികാതിക്രമം ഒഴിവാക്കാന്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാനാകും? ഉത്തരം ലളിതമാണ്: നിങ്ങളുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് അവരോട് സംസാരിക്കുക. നിങ്ങള്‍ നിങ്ങളുടെ കുട്ടിയോട് പതിവായി സംസാരിക്കുകയാണെങ്കില്‍, അവര്‍ ഓണ്‍ലൈനില്‍ പോകുമ്പോള്‍ അവരുടെ പാറ്റേണ്‍ എന്താണെന്നും അവര്‍ എന്തുചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നിങ്ങള്‍ക്ക് കൂടുതല്‍ അറിയാനാകും. ആ പാറ്റേണുകള്‍ നിങ്ങള്‍ എത്രത്തോളം മനസ്സിലാക്കുന്നുവോ അത്രയധികം യഥാര്‍ത്ഥ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കണ്ടെത്തുന്നത് എളുപ്പമായിരിക്കും. ഓണ്‍ലൈന്‍ ദുരുപയോഗത്തെക്കുറിച്ച് നമുക്ക് പൊതുവായി അറിയാവുന്നത് കാരണം, കുട്ടികള്‍ അത് അനുഭവിക്കുമ്പോള്‍, ഓണ്‍ലൈനില്‍ പോകുന്നതിന്റെ കാര്യത്തില്‍ അവര്‍ അവരുടെ പതിവ് രീതിയില്‍ മാറ്റം കാണിച്ചേക്കാം. അവര്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുകയാണെങ്കില്‍, നിരന്തരം ഓണ്‍ലൈനില്‍ ആയിരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് തോന്നിയേക്കാം. ഓണ്‍ലൈനില്‍ പോകാനും പ്രത്യേക അറിയിപ്പുകള്‍ കാണാനും അവര്‍ നിരന്തരം ശ്രമിക്കും.  മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? കൗമാരക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ ലിന്‍ഡ ബ്ലെയര്‍ പറയുന്നത്, ലൈംഗികാതിക്രമം ഭീഷണിപ്പെടുത്തലിന്റെ ഒരു തീവ്രമായ രൂപമാണ്. ''ഒരു കുട്ടി പീഡിപ്പിക്കപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കില്‍ സ്വയം മോശമായി തോന്നുകയോ ചെയ്യുകയാണെങ്കില്‍, അവര്‍ സാമൂഹികമായി പിന്മാറുന്നു. ശ്രദ്ധിക്കേണ്ട മറ്റ് അടയാളങ്ങള്‍, നേത്ര സമ്പര്‍ക്കം ഒഴിവാക്കുക, നിങ്ങള്‍ എന്ത് നിര്‍ദ്ദേശിച്ചാലും ഉത്സാഹമോ പോസിറ്റിവിറ്റിയോ ഇല്ലായ്മ, പ്രത്യേകിച്ച് അവരുടെ ഉറക്ക രീതികളിലെ മാറ്റങ്ങള്‍ - പേടിസ്വപ്നങ്ങള്‍, രാത്രിയില്‍ പലപ്പോഴും ഉണരുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് കണ്ടെത്തുക. കുട്ടി ഇരയായാല്‍ മാതാപിതാക്കള്‍ എന്തുചെയ്യണം? ഭീഷണിക്ക് വഴങ്ങി പണം നല്‍കരുതെന്ന്  NCA പറയുന്നു. കാരണം അത് അവിടെ അവസാനിക്കുമെന്ന് ഉറപ്പില്ല. പകരം, രക്ഷിതാക്കള്‍ ഇത് NCA യുടെ Ceop സുരക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവരുടെ കുട്ടിക്ക് നല്ല പിന്തുണയുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ''ഞങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശം ആരോടെങ്കിലും പറയാന്‍ ഒരിക്കലും വൈകില്ല എന്നതാണ്. നിങ്ങള്‍ വളരെ ദൂരം പോയതായി തോന്നാം, പക്ഷേ നിങ്ങള്‍ അങ്ങനെ ചെയ്തില്ല - സഹായിക്കാന്‍ കഴിയുന്ന ആളുകളുണ്ട്, ''ഗാര്‍ഡ്‌നര്‍ പറഞ്ഞു. ബ്ലാക്ക്മെയിലറുമായുള്ള എല്ലാ സമ്പര്‍ക്കങ്ങളും അവസാനിപ്പിക്കാനും അവര്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും, എന്നാല്‍ അവരുടെ സന്ദേശങ്ങളും അയച്ച ചിത്രങ്ങളും തെളിവായി സൂക്ഷിക്കുകയോ പകര്‍ത്തുകയോ ചെയ്യണമെന്നും എന്‍സിഎ പറയുന്നു. ഒരു കുട്ടിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയാണെങ്കില്‍, മാതാപിതാക്കള്‍ IWF, NSPCC യുടെ ReportRemove ടൂള്‍ എന്നിവയും യുഎസ് അധിഷ്ഠിത ടേക്ക് ഇറ്റ് ഡൌണും ഉപയോഗിക്കണം, അവ അപ്ലോഡ് ചെയ്യേണ്ടത് ആവശ്യമാണ്.  ബ്ലാക്ക്മെയിലര്‍മാര്‍ക്ക് എന്താണ് വേണ്ടത്? കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ അയയ്ക്കാന്‍ പെണ്‍കുട്ടികളോട് പറയാറുണ്ടെങ്കിലും ആണ്‍കുട്ടികളോട് പണം ആവശ്യപ്പെടാറുണ്ടെന്ന് എന്‍എസ്പിസിസി പറയുന്നു. 17 വയസ്സുള്ള ഒരു ആണ്‍കുട്ടി ചൈല്‍ഡ്ലൈനിനോട് പറഞ്ഞു: '[ഒരു ആപ്പില്‍] ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടു, അവള്‍ എന്നെപ്പോലെ തന്നെ ഗെയിമുകളിലാണെന്ന് പറഞ്ഞു. ഞങ്ങള്‍ കാലങ്ങളായി ചാറ്റുചെയ്യുന്നു, ഞാന്‍ അവള്‍ക്ക് കുറച്ച് നഗ്‌നചിത്രങ്ങള്‍ അയച്ചു, അവള്‍ കുറച്ച് തിരികെ അയയ്ക്കുമെന്ന് അവള്‍ പറഞ്ഞു. പകരം, ഗെയിമിംഗ് ഗിഫ്റ്റ് കാര്‍ഡുകളില്‍ ഞാന്‍ അവള്‍ക്ക് നൂറുകണക്കിന് പൗണ്ട് അയയ്ക്കണം അല്ലെങ്കില്‍ അവള്‍ എന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പങ്കിടുമെന്ന് അവള്‍ പറയുന്നു. എനിക്ക് അവളെ തടയാന്‍ അറിയാമായിരുന്നു, പക്ഷേ അവള്‍ അവ പങ്കിടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ബ്ലാക്ക്മെയിലര്‍മാര്‍ അവരുടെ ഭീഷണി നടപ്പിലാക്കുമോ? മിക്ക കേസുകളിലും, തങ്ങളുടെ ലക്ഷ്യങ്ങള്‍ സഹകരിക്കാന്‍ വിസമ്മതിച്ചാല്‍ തട്ടിപ്പുകാര്‍ അത് പിന്തുടരാറില്ല. എന്നാല്‍ ഇരയ്ക്ക് ഇതിന്റെ ദുരിതം മാറില്ല. ''തങ്ങളുടെ ഈ ചിത്രങ്ങള്‍ പുറത്ത്, വ്യക്തമായി കാണാന്‍ കഴിയാത്ത ഒരാളുടെ കൈകളില്‍ ഉണ്ടെന്ന് അവര്‍ക്കറിയാം എന്നതിനേക്കാള്‍ അത് മറ്റ് പരിണതഫലങ്ങള്‍ ഉണ്ടാക്കുന്നില്ല.  ഒരു ആണ്‍കുട്ടി ചൈല്‍ഡ്ലൈനിനോട് പറഞ്ഞു: ''എന്റെ ഫോണില്‍ ഏതൊരു മെസേജ്്  ലഭിക്കുമ്പോഴെല്ലാം ഞാന്‍ വളരെയധികം ഭയപ്പെടുന്നു, കാരണം എന്റെ നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ദിവസമായിരിക്കും ഇത എന്ന ആശങ്കയാണെനിക്ക്. 

യുകെയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ജോലി നഷ്ടപ്പെടുന്ന കെയറര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: മലയാളികള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയില്‍, 7 കെയര്‍ഹോമുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ നിരത്തിയ കാരണങ്ങള്‍ ഇവയാണ്

ലോകമെമ്പാടു നിന്നും മലവെള്ളം പോലെ ഒലിച്ചെത്തിയ യുകെ കെയര്‍ വര്‍ക്കര്‍ വിസക്കാരുടെ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുമ്പോള്‍ തന്നെ നിലവില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. ജോലിയില്‍ നിന്നും പിരിച്ചുവിടല്‍ കൊണ്ടു മാത്രമല്ല അവര്‍ തൊഴിലില്ലാത്തവരായി മാറുന്നത്. സ്പോണ്‍സര്‍മാരുടെ ലൈസന്‍സ് നഷ്ടപ്പെടുന്നതും അവരുടെ ജീവനക്കാരെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതും മറ്റൊരു സ്പോണ്‍സറെ കണ്ടെത്താന്‍ കഴിയാത്തതും ഇതിന് കാരണമാണ്. ദമ്പതികള്‍ ഉള്‍പ്പെടുന്ന മിക്ക സന്ദര്‍ഭങ്ങളിലും, ഒരു പങ്കാളി ജോലി നഷ്ടപ്പെട്ട കെയറര്‍ ആയതിനാല്‍, തൊഴില്‍രഹിതനായ പങ്കാളി വീട്ടില്‍ തന്നെ തുടരാനാണ് പലപ്പോഴും തീരുമാനം എടുക്കുന്നത്, മറ്റേയാള്‍ പ്രാഥമിക വരുമാനക്കാരനായി തുടരും. എന്നിരുന്നാലും, യുകെയിലെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയില്‍, വാടകയും മറ്റ് വീട്ടുചെലവുകളും പോലുള്ള അവശ്യ ചെലവുകള്‍ വഹിക്കാന്‍ ഈ കുടുംബങ്ങള്‍ പാടുപെടുകയാണ്.  തൊഴില്‍ നഷ്ടങ്ങള്‍ മൂലം ആഘാതം നേരിടുന്ന കുടുംബങ്ങള്‍, ഒന്നുകില്‍ തൊഴില്‍ പിരിച്ചുവിടലിലൂടെയോ അല്ലെങ്കില്‍ സ്‌പോണ്‍സര്‍ സംബന്ധമായ പ്രശ്‌നങ്ങളിലൂടെയോ, അസാധാരണമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. തൊഴില്‍രഹിതരാകുന്നതോടെ, യുകെയിലെ കെയറര്‍മാര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഒരു പുതിയ തൊഴിലുടമയില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് ലഭിക്കാതെ അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള കഴിവില്ലായ്മയും ഹോം ഓഫീസില്‍ നിന്ന് 60 ദിവസത്തെ അറിയിപ്പ് വരാനിരിക്കുന്നതും അനിശ്ചിതത്വവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് ഓരോ കെയര്‍ ഹോമുകളും ജീവനക്കാര്‍ക്ക് നല്‍കിയ ഡിസ്മിസല്‍ ലെറ്ററില്‍, പിരിച്ചുവിടലിന് കാരണമായി കുറിച്ചിരിക്കുന്ന വാചകങ്ങളും https://ukmalayalee.com/ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്തയിലെ വിശദാംശങ്ങളുമാണ് ഈ വാര്‍ത്തയില്‍ ഉള്ളത്. മലയാളികളായ എല്ലാ ഹെല്‍ത്ത് കെയര്‍ ജീവനക്കാരും വായിച്ചറിയേണ്ട സുപ്രധാന വിവരങ്ങളായതിനാല്‍ അവ ചുവടെ ചേര്‍ത്തിരിക്കുന്നു. 1. ഹൈബാരോ കെയര്‍ ഹോം അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം, വീഡിയോ ക്യാമറയിലെ തെളിവുകള്‍ കാണിക്കുന്നത് നിങ്ങള്‍ പലതവണ ഡ്യൂട്ടിക്കിടെ ഉറങ്ങുകയായിരുന്നു എന്നാണ്. രാത്രി ഷിഫ്റ്റില്‍ ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ ഞങ്ങളോടും കള്ളം പറഞ്ഞു. സിസിടിവി തെളിവുകള്‍ ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ കള്ളം തുടര്‍ന്നു. പശ്ചാത്താപമോ ഉറങ്ങാനുള്ള കാരണമോ കാണിച്ചില്ല. അതിനാല്‍ നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ഇക്കാര്യം ഡിസ്‌ക്ലോഷര്‍ ആന്‍ഡ് ബാറിംഗ് സേവനത്തില്‍ അറിയിക്കുകയും ചെയ്യും 2. റണ്‍വുഡ് കെയര്‍ ഹോം എസെക്‌സ് ഡ്യൂട്ടിയില്‍ ഉറങ്ങുകയും താമസക്കാരുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുകയും അനുവദിച്ച സമയത്തിന് മുമ്പ് ഷിഫ്റ്റില്‍ നിന്ന് പുറത്തുപോകുകയും ചെയ്തതിന് നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിക്കുന്നു 3. ഡെല്‍സ് കെയര്‍ ഹോം കഴിഞ്ഞ പെര്‍ഫോമന്‍സ് റിവ്യൂ മീറ്റിങ്ങില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന്റെ റോളിലെ നിങ്ങളുടെ പ്രകടനവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഈ മീറ്റിംഗില്‍, മെച്ചപ്പെടുത്തല്‍ മേഖലകള്‍ തിരിച്ചറിയുകയും നിങ്ങളുടെ പ്രകടനം മുന്നോട്ട് കൊണ്ടുപോകുന്നത് ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്ന് നിങ്ങളെ അറിയിക്കുകയും ചെയ്തു. ഇന്നത്തെ ഞങ്ങളുടെ മീറ്റിംഗിനെത്തുടര്‍ന്ന്, നിങ്ങളുടെ പ്രകടനത്തിന്റെ ഫലമായി നിങ്ങള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് സ്ഥാനത്തിന് യോഗ്യനല്ലെന്ന് കരുതുന്നതായി നിങ്ങളെ അറിയിക്കുകയും നിങ്ങളുടെ കരാര്‍ അവസാനിപ്പിക്കുന്നതിന് 1 ആഴ്ചത്തെ നോട്ടീസ് നല്‍കുകയും ചെയ്തു. 4. ഗ്രേസ് ഏജ് കെയര്‍ നിങ്ങളുടെ പ്രധാന സ്‌പോണ്‍സറായ ഗ്രേസ് ഏജ് കെയറിന്റെ സ്പോണ്‍സര്‍ ലൈസന്‍സ് അസാധുവാക്കാന്‍ 2023 ജൂലൈ 21-ന് തീരുമാനമെടുത്തതായി നിങ്ങളെ അറിയിക്കാനാണ് ഞങ്ങള്‍ എഴുതുന്നത്. ഒരു സ്‌പോണ്‍സര്‍ ലൈസന്‍സ് അസാധുവാകുമ്പോള്‍, ഏതെങ്കിലും ഇഛട സ്വയമേവ അസാധുവാകും, അതിനര്‍ത്ഥം ആ ലൈസന്‍സുമായി ബന്ധപ്പെട്ട ഏതെങ്കിലും തൊഴിലാളികളെ ബാധിക്കുമെന്നാണ്. ആ തൊഴിലാളികളില്‍ ഒരാളായി നിങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങളുടെ നിലവിലുള്ള അനുമതി ചുരുക്കുകയോ റദ്ദാക്കുകയോ ചെയ്തതായി സ്ഥിരീകരിക്കാന്‍ മറ്റൊരു ഹോം ഓഫീസ് ഡിപ്പാര്‍ട്ട്മെന്റ് നിങ്ങള്‍ക്ക് കത്തെഴുതുന്നത് വരെ അല്ലെങ്കില്‍ അത് കാലഹരണപ്പെടുന്നതുവരെ (ഏതാണ് ആദ്യത്തേത്) 5. കോണ്‍സ്റ്റാന്റിയന്‍ ലങ്കാഷയര്‍ ഇന്നത്തെ നിങ്ങളുടെ പ്രൊബേഷണറി അവലോകന യോഗത്തിന് ശേഷം, എന്റെ തീരുമാനം നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ എഴുതുകയാണ്. ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റിന്റെ റോളിലെ നിങ്ങളുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനും എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ, പ്രത്യേകിച്ച് നിങ്ങളുടെ ആരോപണവിധേയമായ പെരുമാറ്റ പെരുമാറ്റവും പ്രകടനവും എന്നിവ പരിഹരിക്കുന്നതിനുമായാണ് യോഗം വിളിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രകടനം നന്നായി നടക്കുന്നില്ലെന്ന് നിങ്ങള്‍ സൂചിപ്പിച്ചെങ്കിലും വിശദീകരണം ചോദിച്ചപ്പോള്‍, താമസക്കാരുടെ ബസറുകള്‍ മുഴങ്ങുന്നുണ്ടെന്നും നിങ്ങള്‍ ഇതിന് ഉത്തരം നല്‍കുന്നില്ലെന്നും മീറ്റിംഗില്‍ ഉടനീളം നിങ്ങളുടെ പെരുമാറ്റം വളരെ പ്രൊഫഷണലായതാണെന്നും നിങ്ങള്‍ ഞങ്ങളെ അറിയിച്ചു. നിങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധാപൂര്‍വം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്ത ശേഷം, നിങ്ങളുടെ പ്രൊബേഷണറി കാലയളവില്‍ തൃപ്തികരമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് എന്റെ തീരുമാനം. അതിനാല്‍ തൃപ്തികരമല്ലാത്ത പ്രകടനത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ നിങ്ങളുടെ ജോലി അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 6. പാത്ത് വെയ്‌സ് ഹെല്‍ത്ത് കെയര്‍ ടയര്‍ 2 സ്‌കില്‍ഡ് വര്‍ക്കര്‍ മൈഗ്രന്റ് ഹെല്‍ത്ത് ആന്റ് കെയര്‍ എന്ന നിലയിലുള്ള നിങ്ങളുടെ എന്‍ട്രി ക്ലിയറന്‍സ് റദ്ദാക്കിയതിനാല്‍ അത് ഇപ്പോള്‍ 03 മെയ് 2024-ന് അവസാനിക്കും. ഇമിഗ്രേഷന്‍ നിയമങ്ങളുടെ ടയര്‍ 2 പ്രകാരം നിങ്ങള്‍ക്ക് ഒരു വിദഗ്ദ്ധ തൊഴിലാളി എന്ന നിലയില്‍ എന്‍ട്രി ക്ലിയറന്‍സ് അനുവദിച്ചു. നിങ്ങളുടെ സ്‌പോണ്‍സര്‍ക്ക് സ്‌പോണ്‍സര്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ നിങ്ങളുടെ എന്‍ട്രി ക്ലിയറന്‍സ് റദ്ദാക്കപ്പെട്ടു. 2023 നവംബര്‍ 03-ന് സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കിയതായി ഞങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. അതിനാല്‍ നിങ്ങളുടെ എന്‍ട്രി ക്ലിയറന്‍സ് റദ്ദാക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇമിഗ്രേഷന്‍ നിയമങ്ങളുടെ ഭാഗം 9.28.1(എ) പ്രകാരം നിങ്ങളുടെ എന്‍ട്രി ക്ലിയറന്‍സ് 2024 മെയ് 03 മുതല്‍ റദ്ദാക്കിയിരിക്കുന്നു. 7. കണ്‍സോര്‍ഷ്യം കെയര്‍ ഹോം ഇമിഗ്രേഷന്‍ നിയമങ്ങളുടെ ടയര്‍ 2 പ്രകാരം നിങ്ങള്‍ക്ക് എന്‍ട്രി ക്ലിയറന്‍സ് അനുവദിച്ചു. നിങ്ങളുടെ സ്പോണ്‍സര്‍ കണ്‍സോര്‍ഷ്യം കെയര്‍ ലിമിറ്റഡുമായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയതിനാല്‍ നിങ്ങളുടെ എന്‍ട്രി ക്ലിയറന്‍സ് റദ്ദാക്കപ്പെട്ടു. നിങ്ങളുടെ സ്പോണ്‍സറുമായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയതിനാല്‍ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചതായി 2023 മെയ് 22-ന് നിങ്ങളുടെ സ്പോണ്‍സര്‍ ഹോം ഓഫീസിനെ അറിയിച്ചു. കണ്‍സോര്‍ഷ്യം കെയര്‍ ലിമിറ്റഡ് നിങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചതിനാല്‍ നിങ്ങളുടെ കാര്യത്തില്‍ വിവേചനാധികാരം നിങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കേണ്ട സാഹചര്യമാണെന്ന് പരിഗണിക്കപ്പെടുന്നില്ല. അതിനാല്‍ നിങ്ങളുടെ അനുമതി 06 ഏപ്രില്‍ 2024 മുതല്‍ റദ്ദാക്കിയിരിക്കുന്നു.

എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ

ഡിപ്ലീഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ അമരുമ്പോളും ജീവിക്കാന്‍ കൊതിച്ച്, ജീവിക്കാന്‍ പോരാടി മരണം വരിച്ച 19 കാരിയായ ഇന്ത്യന്‍ വംശജ സുദിക്ഷ തിരുമലേഷിന്റെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു എന്ന വാര്‍ത്ത വര്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഈ കുടുംബത്തിനെ തേടി ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവ് ഗവണ്‍മെന്റ് പിന്‍വലിച്ചു.  അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം സുദിക്ഷ കഴിഞ്ഞ സെപ്റ്റംബറിലാണ് മരണത്തിന് കീഴടങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്‌കെയര്‍ വിഭാഗത്തിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് പെണ്‍കുട്ടിക്ക് അര്‍ഹതയില്ലെന്നായിരുന്നു ഡിഡബ്യുപി പറഞ്ഞത്.  മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലായിരുന്നു വീണ്ടും 5000 പൗണ്ടോളം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടത്.  മകളുടെ അവസ്ഥയെ കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റിനെ അതാത് സമയങ്ങളില്‍ കൃത്യമായി അറിയിച്ച ശേഷമായിരുന്നു തിരിച്ചടി ഉണ്ടായത്.  ഒടുവില്‍ ഈ അന്യായം വാര്‍ത്തയായി പുറത്തുവന്നതോടെയാണ് ഡിഡബ്യുപി റിവ്യൂവിന് തയ്യാറായത്. ഇപ്പോള്‍ ബില്‍ ഇളവ് ചെയ്യുന്നതായും ഡിഡബ്യുപി വക്താവ് അറിയിച്ചിട്ടുണ്ട്. ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു സുദിക്ഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അവരുടെ കാര്യത്തില്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ച എന്‍എച്ച്എസ് ട്രസ്റ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉറച്ചപ്പോള്‍, അവസാനം വരെ അതിനെതിരെ നിയമ പൊരാട്ടം നടത്തിയ ഈ 19 കാരി അവസാനം ഹൃദയാഘാതത്താല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും

 യുകെയില്‍ വീടുകളുടെ വില കുറയുന്ന പ്രവണത തുടരുന്നു. നിലവില്‍ വിലയില്‍ 0.4 ശതമാനം കുറവ് വന്നതായാണ് ബില്‍ഡിങ് സൊസൈറ്റി നേഷന്‍വൈഡിന്റെ കണക്കുകള്‍ കാണിക്കുന്നത്. വീടുകളുടെ ശരാശരി വില 261,962 പൗണ്ട് ആണ്. ഈ വില 2022 വേനല്‍കാലത്ത് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 4 ശതമാനം കുറവാണ്.   കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിക്കുന്നതാണ് നിരക്ക് താഴാന്‍ പ്രധാന ഘടകമെന്ന് സൊസൈറ്റി വ്യക്തമാക്കി. നിരവധി ലെന്‍ഡര്‍മാരാണ് കഴിഞ്ഞ ദിവസങ്ങളിലായി പുതിയ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് ഡീലുകളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കാലതാമസം നേരിടുമെന്ന സൂചന വന്നതോടെയാണ് ഈ വര്‍ദ്ധനവുകള്‍ക്ക് വഴിതെളിച്ചത്. ഹാലിഫാക്സാണ് ഏറ്റവും ഒടുവിലായി ഉയര്‍ന്ന നിരക്കുകള്‍ പ്രഖ്യാപിച്ചത്. 0.2 ശതമാനം പോയിന്റാണ് ഇവര്‍ മോര്‍ട്ട്ഗേജ് നിരക്കുകളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. ഫിക്സഡ് മോര്‍ട്ട്ഗേജിലെ പലിശ നിരക്കുകള്‍ ഡീല്‍ അവസാനിക്കുന്നത് വരെ മാറ്റമില്ലാതെ തുടരും. രണ്ട്, അല്ലെങ്കില്‍ അഞ്ച് വര്‍ഷം വരെയാണ് സാധാരണ ഡീലുകള്‍. ചെലവ് കുറഞ്ഞ മോര്‍ട്ട്ഗേജുകള്‍ ഇനി എളുപ്പത്തില്‍ തിരിച്ചുവരില്ലെന്നാണ് എസ്പിഎഫ് പ്രൈവറ്റ് ക്ലൈന്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് ഹാരിസിന്റെ വിലയിരുത്തല്‍. വരും ആഴ്ചകളിലും, മാസങ്ങളിലും മോര്‍ട്ട്ഗേജ് നിരക്കുകളില്‍ ഉയരലും, താഴലും പ്രതീക്ഷിക്കാം, ഹാരിസ് വ്യക്തമാക്കി. യുകെ ഭവനവിലയില്‍ തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇടിവ് ഉണ്ടാകുന്നത്. അതേസമയം ആദ്യത്തെ വീട് വാങ്ങുന്നവര്‍ ഉയര്‍ന്ന ഭവനവിലയും, ഉയര്‍ന്ന കടമെടുപ്പ് ചെലവുകളും മൂലം പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതായും നേഷന്‍വൈഡ് പറഞ്ഞു. 

More Articles

വാങ്ങാനാളില്ലാതെ വില്‍ക്കോയുടെ 400 സ്‌റ്റേറുകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍; മലയാളികളടക്കമുള്ള 12500 ജീവനക്കാരുടെ ജോലിപോകുമെന്ന് ആശങ്ക, പുനര്‍ വിന്യസിക്കണമെന്ന് ആവശ്യം ശക്തം
ലൂസി ലെറ്റ്ബിയുടെ ശിഷ്ടകാലം ഇനി ലൂട്ടനിലെ തടവറക്കുള്ളില്‍; സുരക്ഷാ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കും; ആത്മഹത്യ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം
യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി ലെസ്റ്റര്‍ മലയാളിയുടെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം; 38 കാരിയായ അക്ഷധ ശിരോദ്കറിന്റെ മരണം നാലു വയസ്സ് മാത്രം പ്രായമുള്ള മകനെയും ഭര്‍ത്താവ് ദില്‍ജിത്തിനെയും തനിച്ചാക്കി
മാരകമായ കോവിഡ് വകഭേദം പിറോളയുടെ നാല് ലക്ഷണങ്ങള്‍ ഇവയാണ്.... രോഗത്തിന് നിലവിലെ ആന്റിബോഡിയും വാക്‌സിനുകളും ഫലവത്താകില്ല, ആശങ്കയോടെ ആരോഗ്യ വിദഗ്ധര്‍
നാറ്റ്വെസ്റ്റിനും കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റിയും അടക്കമുള്ള ലെന്‍ഡര്‍മാര്‍ക്ക് പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് നേഷന്‍വൈഡും; പുതിയ നിരക്കുകള്‍ നാളെ മുതല്‍ ലഭ്യമാകും
മലയാളികളടക്കമുള്ള എന്‍എച്ച്എസിലെ വിദേശ നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളുടെ കൈപ്പുസ്തവുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്; ലക്ഷ്യം രോഗികളുമായുള്ള ആശയ വിനിമയം കാര്യക്ഷമമാക്കാന്‍
ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന വാടകക്കാരില്‍ മൂന്നിലൊന്ന് പേരും ജോലി പോയാല്‍ അടുത്ത മാസം വാടക നല്‍കാന്‍ പണമില്ലാതെ തെരുവിലിറങ്ങണം! 3.2 ദശലക്ഷം ആളുകള്‍ കഴിയുന്നത് കടുത്ത അരക്ഷിതാവസ്ഥയില്‍
വിമാന യാത്രികരുടെ ലഗേജ് നഷ്ടപ്പെടല്‍ നിരക്ക് 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; നിങ്ങളുടെ ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഇക്കാര്യങ്ങള്‍ ഉടന്‍ ചെയ്തിരിക്കണം

Most Read

British Pathram Recommends