രാജ്യത്തെ ഏറ്റവും നീളമേറിയ പാലമായ അടല്‍സേതു തുറന്ന സന്തോഷത്തിലാണ് രാജ്യം മുഴുവന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇപ്പോഴിതാ പാലം തുറന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ് പ്രമുഖ ഡയറി ബ്രാന്‍ഡായ അമുലും.
കയ്യില്‍ ഒരു കഷ്ണം ബ്രഡും ബട്ടറും പിടിച്ച് അടല്‍സേതു പാലത്തിലൂടെയുള്ള കാര്‍ ഡ്രൈവിംഗ് ആസ്വദിക്കുന്ന അമുല്‍ പെണ്‍കുട്ടിയുടെ ചിത്രമാണ് ഡയറി ബ്രാന്‍ഡ് പങ്കുവച്ചിരിക്കുന്നത്. 'നവ ഷെവ പാലം സമയം ലാഭിക്കും! അമുല്‍ രുചിയിലേക്കുള്ള വേഗമേറിയ ലിങ്ക്' എന്ന അടിക്കുറിപ്പും ചിത്രത്തില്‍ കാണാം.
അമുല്‍ പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്. 21 കിലോമീറ്ററിലധികം നീളമുള്ള പാലം ആണ് ഇത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവര്‍ണര്‍ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. 22 കിലോമീറ്ററോളമുള്ള പാലത്തിന്റെ നിര്‍മ്മാണ തുക 17,840 കോടിയാണ്. 2016-ലായിരുന്നു പ്രധാനമന്ത്രി പാലത്തിന്റെ തറക്കല്ലിട്ടത്.