സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ പുതിയ മുന്നേറ്റവുമായി ആപ്പിള്‍. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ ആപ്പിള്‍ ആദ്യമായാണ് ഒന്നാമതെത്തുന്നത്.
ഇന്റര്‍നാഷണല്‍ ഡാറ്റ കോര്പറേഷന് (ഐഡിസി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്ത സ്മാര്‍ട്ട്ഫോണുകളുടെ അഞ്ചിലൊന്നും ആപ്പിളില്‍ നിന്നാണെന്ന് പറയുന്നത്.
ഐഡിസി റിപ്പോര്‍ട്ട് പ്രകാരം 120 കോടി സ്മാര്‍ട്ട്ഫോണുകളാണ് കഴിഞ്ഞ വര്‍ഷം ആകെ വിറ്റത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കുറവ്. കഴിഞ്ഞ പതിറ്റാണ്ടിലെ കണക്കെടുത്താല്‍ ഏറ്റവും കുറവുമാണിത്. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ആകെ 23.4 കോടി സ്മാര്‍ട്ട്ഫോണുകള്‍ വിറ്റു. സാംസങിന് 19.4 ശതമാനമാണു വിപണിവിഹിതം. ചൈനീസ് നിര്‍മാതാക്കളായ ഷവോമി, ഓപ്പോ എന്നീ കമ്പനികളാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ന്ന പലിശനിരക്കും ചൂണ്ടിക്കാട്ടി ആളുകള്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ മടിക്കുന്നതും കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകള്‍ മുന്തിയ ഫോണുകള്‍ വാങ്ങിയതുമാണു വില്പന ഇടിയാന്‍ കാരണമെന്നു നിരീക്ഷകര്‍ കരുതുന്നു.