കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ നിന്നും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോഴിതാ അതിനു പിന്നാലെ ഈ വര്‍ഷവും ഒരു കൂട്ട പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ.
ജനുവരി 10 മുതല്‍ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ വകുപ്പുകളിലായി ജോലിചെയ്യുന്ന ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇനിയും കൂടുതല്‍ പേരെ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് സുന്ദര്‍ പിച്ചൈ അറിയിച്ചത്.
അടുത്തിടെ ഗൂഗിള്‍ പിക്സല്‍, നെസ്റ്റ്, ഫിറ്റ്ബിറ്റ് എന്നിവയുടെ പ്രധാന ഹാര്‍ഡ് വെയര്‍ ടീമുകള്‍, എഞ്ചിനീയറിങ് ടീമുകള്‍ എന്നിവരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയറും ഓട്ടോമേഷനും കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്. ഇതിനൊപ്പം കമ്പനിയുടെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, ഊന്നല്‍ നല്കുന്ന വിവിധ മേഖലകളില്‍ ലക്ഷ്യം നേടുന്നതില്‍ വേഗത വര്‍ധിപ്പിക്കുക തുടങ്ങിയവലക്ഷ്യമിട്ടാണ് ഈ വര്‍ഷത്തെ പിരിച്ചുവിടലുകളെന്ന് അദ്ദേഹം മെമ്മോയില്‍ സൂചിപ്പിച്ചു.