18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും >>> ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു, വിട പറയുന്നത് അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനജീവിതം, വേര്‍പാടില്‍ വേദന അറിയിച്ചെത്തി നിരവധി താരങ്ങള്‍ >>> 'മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്, അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല, ഇപ്പോഴെല്ലാം അതിന്റെ ഭാഗമായി പോകുന്നു': ദിലീപ് >>> കാര്‍ഡിഫില്‍ കാര്‍ അപകടത്തില്‍ 4 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തില്‍ പെട്ടവര്‍ യുകെയില്‍ എത്തിയിട്ട് ഒരു മാസം പോലുമായിട്ടില്ല >>> 'പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായി, ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം': ശ്രേയസ് തല്‍പാഡെ >>>
Home >> NEWS
മലയാളികൾ അടക്കമുള്ള വിദേശ ഡെന്റിസ്റ്റുകൾക്ക് യുകെയിൽ സുവർണ്ണകാലം വരുന്നു.. യോഗ്യതാ പരീക്ഷ ഒഴിവാക്കും, ദന്ത ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി, കൂടുതൽ വേതനവും സ്‌പെഷ്യൽ ബോണസും ആനുകൂല്യങ്ങളും നൽകും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-18

മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദേശ ഡെന്റിസ്റ്റുകൾക്ക് യുകെ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശ ഡെന്റിസ്റ്റുകൾക്ക് യുകെയിൽ പ്രാക്റ്റീസ്  നടത്താൻ ഇതുവരെ ആവശ്യമായിരുന്ന യോഗ്യതാ ടെസ്റ്റ് ഒഴിവാക്കാനാണ് പുതിയ തീരുമാനം.

വിദേശത്തുനിന്നുള്ള ദന്തഡോക്ടർമാരുടെ വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിശോധിക്കാൻ ഇപ്പോൾ നടത്തിവരുന്ന പരീക്ഷയില്ലാതെ, അവരെ യുകെയിലെമ്പാടും ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്.

രാജ്യത്തെ എൻഎച്ച്എസ് ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും നിലവിലുള്ള ദന്തഡോക്ടർമാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ദന്ത ഡോക്ടർമാരുടെ വേതന വർധനവും സ്‌പെഷ്യൽ ബോണസും  ഇൻസെന്റീവും അടക്കം കൂടുതൽ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്.

പുതിയ പദ്ധതി മൂന്ന് മാസത്തെ പബ്ലിക് കൺസൾട്ടേഷനു ശേഷമായിരിക്കും നടപ്പിലാക്കുക. വേഗത്തിലുള്ള പ്രക്രിയ കൂടുതൽ ദന്തഡോക്ടർമാരെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും നിലവിലെ കുറവ് പരിഹരിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

എൻഎച്ച്എസിൽ ആവശ്യത്തിന് ദന്ത ഡോക്ടർമാർ ഇല്ലാത്തതിനാൽ പല്ലുവേദനയും ദന്തരോഗങ്ങളുമായി ആയിരക്കണക്കിന് രോഗികൾ മാസങ്ങളോളം വേദന സഹിച്ച് കഴിയുന്നതിന്റെ വാർത്തകൾ സമീപകാലത്ത് നിരന്തരം വന്നിരുന്നു.

ഈ മാസം ആദ്യം പ്രഖ്യാപിച്ച ഇംഗ്ലണ്ടിനായുള്ള ഗവൺമെൻ്റിൻ്റെ 200 മില്യൺ പൗണ്ടിൻ്റെ എൻഎച്ച്എസ് ഡെൻ്റൽ റിക്കവറി പ്ലാനിൻ്റെ ഭാഗമാണ് ഈ നിർദ്ദേശം .

പദ്ധതി പ്രകാരം, ദന്തഡോക്ടർമാർക്ക് എൻഎച്ച്എസ് ജോലികൾക്കായി കൂടുതൽ പ്രതിഫലം നൽകും. അതുപോലെ  ജനങ്ങൾക്ക് മൊബൈൽ ചികിത്സ ലഭ്യമാക്കുന്ന "ഡെൻ്റൽ വാനുകൾ" കുറഞ്ഞ കവറേജുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

അടുത്തവർഷം അപ്പോയിൻ്റ്മെൻ്റ് കപ്പാസിറ്റി 2.5 മില്യൺ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി, നിലവിൽ സേവനമില്ലാത്ത കമ്മ്യൂണിറ്റികളിൽ ജോലിചെയ്യുന്ന ദന്തഡോക്ടർമാർക്ക് 20,000 പൗണ്ട് ബോണസ് നൽകാനുള്ള നിർദ്ദേശവുമുണ്ട്.

നിലവിൽ, വിദേശ ദന്തഡോക്ടർമാർ യുകെയിൽ ജോലി ആരംഭിക്കുന്നതിനുമുമ്പ് ഒരു യോഗ്യതാപരീക്ഷ പാസാകേണ്ടതുണ്ട്  പുതിയ തീരുമാനം ജനറൽ ഡെൻ്റൽ കൗൺസിലിന് (ജിഡിസി) ടെസ്റ്റ് കൂടാതെ തന്നെ വിദേശ ഡോക്ടർമാരെ താൽക്കാലികമായി രജിസ്റ്റർ ചെയ്യാനുള്ള അധികാരം നൽകും.

"ഡെൻ്റൽ മേഖലയിലെയും നാല് യുകെ അംഗ രാജ്യങ്ങളിലെയും പങ്കാളികളുമായി ചേർന്ന് പുതിയ പദ്ധതി നടപ്പിലാക്കും" ജിഡിസിയിലെ സ്ട്രാറ്റജി എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാൻ സെർനിയാവ്സ്കി പറഞ്ഞു.

അതേസമയം  ബ്രിട്ടനിലെ ദന്തഡോക്ടർമാരെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുന്ന പ്രശ്നങ്ങൾ പുതിയ പദ്ധതിയിലും സർക്കാർ ഒഴിവാക്കുകയാണെന്ന് ബ്രിട്ടീഷ് ഡെൻ്റൽ അസോസിയേഷൻ ആരോപിച്ചു. എൻഎച്ച്എസ് ദന്തഡോക്ടർമാർ നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ ഈ നിർദ്ദേശങ്ങളാൽ പരിഹരിക്കപ്പെടില്ലെന്നും  ബ്രിട്ടീഷ് ഡെൻ്റൽ അസോസിയേഷൻ (ബിഡിഎ) ചെയർമാൻ എഡ്ഡി ക്രൗച്ച് പറഞ്ഞു.

“പുതിയ  ഡെൻ്റൽ റിക്കവറി പ്ലാൻ ദശലക്ഷക്കണക്കിന് ഡെൻ്റൽ അപ്പോയിൻ്റ്‌മെൻ്റുകൾ സൃഷ്ടിക്കുകയും കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയും  ഈ മേഖലയിലെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യും.” പദ്ധതി വിശദീകരിക്കവേ പ്രൈമറി കെയർ മന്ത്രി ആൻഡ്രിയ ലീഡ്‌സം അവകാശപ്പെട്ടു.

More Latest News

പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും

അന്താരാഷ്ട്ര റൈഡ്-ഹെയ്ലിംഗ് ഭീമനായ യൂബര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ ഔദ്യോഗികമായി നിര്‍ത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം ആണ് യൂബറിന്റെ ഈ തീരുമാനം. തങ്ങളുടെ സബ്‌സിഡിയറി ബ്രാന്‍ഡായ കരീം, പാകിസ്ഥാനില്‍ തങ്ങളുടെ സേവനങ്ങള്‍ തുടരുമെന്ന് യുബര്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിരാളിയായ കരീമിനെ സ്വന്തമാക്കുന്നത് 2019 ല്‍ ആണ്. കരീമിനെ നേടിയത് 3.1 ബില്യണ്‍ ഡോളര്‍ നല്‍കിയാണ്. 2022-ല്‍ യുബര്‍ കറാച്ചി, മുളട്ടാന്‍, ഫൈസലാബാദ്, പെഷവാര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. അതേസമയം ഈ നഗരങ്ങള്‍ സേവനങ്ങള്‍ കരീം ആപ്പ് തുടര്‍ന്നു പാക്കിസ്ഥാനില്‍ ഇപ്പോള്‍ കരീം ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിലാണ് യുബര്‍ ശ്രദ്ധ നല്‍കുന്നത്. യുബര്‍ ഉപയോഗിച്ചിരുന്ന ആളുകള്‍ കരീമിലേക്ക് മാറേണ്ടതുണ്ട്,പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത് ചൊവ്വാഴ്ച മുതല്‍ യുബര്‍ നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ യുബര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അതുപയോഗിച്ച് കരീം ആപ്പിന്റെ സേവനങ്ങള്‍ തെരഞ്ഞെടുക്കാം.കരീമില്‍ കോംപ്ലിമെന്ററി റൈഡുകള്‍ നേടാനും കഴിയും. പാകിസ്ഥാനില്‍ സമീപ വര്‍ഷങ്ങളില്‍, റൈഡ്-ഹെയ്ലിംഗ്, ഷെയറിംഗ് ആപ്പുകള്‍ കൂടുതലായുണ്ട്. കൂടുതല്‍ പേര്‍ വിപണിയില്‍ പ്രവേശിക്കുകയും മത്സരം കടുക്കയും ചെയ്തതോടെയാണ് യുബര്‍ പുതിയ വഴികളിലേക്ക് മാറുന്നത്. പാക്കിസ്ഥാനില്‍ കരീമിന്റെയും ഊബറിന്റെയും ആധിപത്യം കുറഞ്ഞത് കമ്ബനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു, വിട പറയുന്നത് അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനജീവിതം, വേര്‍പാടില്‍ വേദന അറിയിച്ചെത്തി നിരവധി താരങ്ങള്‍

ലോക സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ടൈറ്റാനിക്കിലെ എല്ലാവരും ശ്രദ്ധിച്ച വേഷമായിരുന്നു ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രം. ലോര്‍ഡ് ഓഫ് ദി റിങ്സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ നാടകത്തിലും ടെലിവിഷനിലും സിനിമയിലും വേഷമിട്ടു. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ബെര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചുവെക്കുന്നത്.

'മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്, അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല, ഇപ്പോഴെല്ലാം അതിന്റെ ഭാഗമായി പോകുന്നു': ദിലീപ്

ജനപ്രിയനായകന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തീയറ്ററില്‍ മുന്നോട്ട് പോകുകയാണ്. നേരത്തെ എല്ലാ വെക്കേഷനും കളറാക്കാന്‍ ജനപ്രിയ താരത്തിന്റെ ഒരു കുടുംബ ചിത്രം എന്ന രീതിയില്‍ നിന്നും മാറിയിട്ട് കുറച്ച് വര്‍ഷമായി. ദിലീപ് ചിത്രങ്ങള്‍ ഈ അടുത്ത കാലത്താണ് വീണ്ടും പ്രേക്ഷകരെ തേടി എത്തുന്നത്. വലിയൊരു തകര്‍ച്ചയില്‍ നിന്നും ദിലീപ് പ്രേക്ഷകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.  തങ്ങളുടെ പഴയ ദിലീപിനെ തിരിച്ചു കിട്ടിയെന്നാണ് പലരും പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം കണ്ട് അബിപ്രായം പറയുന്നത്. പക്ഷെ അപ്പോഴും താരത്തെയും സിനിമയെയും അടിച്ചു താഴ്ത്തുന്നവരും ഉണ്ട്. ഇതായിരുന്നില്ല ദിലീപ് എന്ന് സ്‌നേഹത്തോടെ പറയുന്നവരും ഉണ്ട്. ഇപ്പോഴിതാ തനിക്കു നേരെ വരുന്ന സോഷ്യല്‍ മീഡിയ അറ്റാക്കിനെ കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് താരം.  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ബോഡി ഗാര്‍ഡ് എന്ന ചിത്രവുമായി പവി കെയര്‍ ടേക്കറിന് സാമ്യമുണ്ടെന്ന് പറയുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. 'ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്പെന്‍സ് മെയിന്റെയിന്‍ ചെയ്യുകയാണ്. മറ്റേത് പ്രേക്ഷകര്‍ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങള്‍ക്ക് അറിയാലോ.'- ദിലീപ് പറഞ്ഞു. സിനിമകള്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമര്‍ശകരെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോടും ദിലീപ് പ്രതികരിച്ചു. 'ഇപ്പോഴല്ല. എനിക്ക് തോന്നുന്നു മിനിമം പത്ത് വര്‍ഷമായി ഞാനിത് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടെന്ന്. അന്ന് സോഷ്യല്‍ മീഡിയയില്‍ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന് സോഷ്യല്‍ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാകും,'- ദിലീപ് പറഞ്ഞു. തന്റെ സംവിധാനത്തില്‍ ഒരു സിനിമ വന്നേക്കാമെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

'പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായി, ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം': ശ്രേയസ് തല്‍പാഡെ

കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. പല പല വാര്‍ത്തകളാണ് ഇതിനോട് അനുബന്ധിച്ച് പുറത്ത് വരുന്നത്. ഇപ്പോഴിതാ തനിക്ക് ഹൃദയാഘാതം ഉണ്ടായതിന് കാരണം കോവിഡ് വാക്‌സിന്‍ ആണെന്ന് പറയുകയാണ് ബോളിവുഡ് താരം ശ്രേയസ് തല്‍പാഡെ. പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും കോവിഡ് -19 വാക്‌സിനേഷനേഷന് ശേഷം ക്ഷീണം അനുഭവപ്പെട്ടെന്നും നടന്‍ അടുത്തു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ ഹൃദയാഘാതത്തെക്കുറിച്ച് പറഞ്ഞത്. 'ഞാന്‍ പുകവലിക്കില്ല, സ്ഥിരം മദ്യപാനിയുമല്ല, മാസത്തിലൊരിക്കല്‍ മാത്രമാണ് കഴിക്കുന്നത്. പുകയില ഉപയോഗിക്കില്ല. കൊളസ്‌ട്രോള്‍ അല്‍പം കൂടുതലാണ്. അത് സാധാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. അതുപോലെ പ്രമേഹമോ രക്തസമ്മര്‍ദ്ദമോയില്ല. പിന്നെ എങ്ങനെയെനിക്ക് ഹൃദയാഘാതം വരും? എന്താണ് അതിന് കാരണം?- താരം ചോദിക്കുന്നു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയെ ഞാന്‍ തള്ളിക്കളയുന്നില്ല. കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം എനിക്ക് കുറച്ച് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു.ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കില്‍ വാക്‌സിന്റെ പാര്‍ശ്വഫലമോ ആയിരിക്കാം.കോവിഡ് വാക്‌സിനെക്കുറിച്ച് പ്രചരിക്കുന്നതില്‍ അല്‍പം സത്യമുണ്ടായിരിക്കണം. അതിനെ പൂര്‍ണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് നമ്മള്‍ ശിക്കും അറിയുന്നില്ല. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, നമ്മള്‍ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടില്ല'- ശ്രേയസ് പറഞ്ഞു.  

അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'

മരിച്ചെന്ന് കരുതിയ വ്യക്തി തിരിച്ചെത്തുന്നത് വലിയ സന്തോഷമാണ്. പക്ഷെ സൂറത്തിലെ 23 കാരനായ മഹാവീറിന് ആ സന്തോഷം ഉണ്ടാകില്ല. കാരണം അദ്ദേഹത്തിന്റെ അച്ഛനെ വളരെ പ്രതീക്ഷയോടെ കണ്ടെത്തിയപ്പോള്‍ അറിഞ്ഞത് മറ്റൊരു കഥ കൂടിയായിരുന്നു. 18 വര്‍ഷം മുമ്പാണ് മഹാവീറിന്റെ അച്ഛന്‍ മരിച്ചത്. പിതാവ് മഹേന്ദ്ര സിംഗ് പക്ഷെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത് സോഷ്യല്‍ മീഡിയ വഴിയാണ്. ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാടുവിടുകയായിരുന്നു.  പക്ഷെ അതിനിടയിലാണ് മഹാവീര്‍ അച്ഛനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. പിന്നാലെ അയാള്‍ അച്ഛനെ തേടിപ്പോയി. താന്‍ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താന്‍ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാള്‍ അവരെ അറിയിച്ചിരുന്നില്ല.  പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് ആ കുടുംബം. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതില്‍ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ച് ഡാക്കോറില്‍ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.   

Other News in this category

  • ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ?
  • റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന്
  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • Most Read

    British Pathram Recommends