18
MAR 2021
THURSDAY
1 GBP =104.28 INR
1 USD =83.49 INR
1 EUR =89.67 INR
breaking news : 'ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു'  നടി ഭാമ വിവാഹമോചിതയായോ? താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു >>> 'ദുല്‍ഖര്‍ മമ്മൂക്കയോട് ചെയ്യുന്നത് പോലെ എനിക്ക് പറ്റുന്നില്ലല്ലോ എന്നത് വലിയൊരു സങ്കടമാണ്' പൃഥ്വിയോട് 'ഈ ചോദ്യം വേണ്ടായിരുന്നു' എന്ന് സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞ ആ ചോദ്യത്തിന് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ >>> പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം; കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെ വിടവാങ്ങിയത് ഒരുവര്‍ഷം മുന്‍പ് യുകെയിലെത്തിയ സ്‌നോബി സനില്‍, സങ്കടക്കണ്ണീരില്‍ കുടുംബം >>> മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ >>> കഴിഞ്ഞ ആറ് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ പിസ കഴിക്കുന്നു, മുന്നോട്ടുള്ള ജീവിതം മുഴുവനും പിസ കഴിക്കണമെന്ന ഏറ്റവും വലിയ ആഗ്രഹവുമായി യുവാവ്!!! >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ

രാജ്യം കാക്കുന്നതിനിടയില്‍ മരണപ്പെട്ട പട്ടാളക്കാരന്റെ കുടുംബത്തിനൊപ്പം നിന്ന് മകളുടെ വിവാഹം കെങ്കേമമാക്കി സിആര്‍പിഎഫ് ജവാന്മാര്‍. നക്സലേറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിന്റെ  മകളുടെ വിവാഹത്തിന് മകളെ കൈപിടിച്ച് മണ്ഡപത്തിലേക്ക് എത്തിക്കുന്ന ജവാന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കും. 2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരില്‍ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ 168 ബറ്റാലിയനിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍ മീണ രക്തസാക്ഷിയായി. രാജസ്ഥാനിലെ അല്‍വാരില്‍ വച്ചായിരുന്നു രാകേഷ് കുമാര്‍ മീണയുടെ മകളുടെ വിവാഹം നടന്നത്. ഇന്ത്യന്‍ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  വധു വിവാഹ വേദിയിലേക്ക് നീങ്ങുമ്പോള്‍ അച്ഛന്റെ സഹപ്രവര്‍ത്തകരായ പട്ടാളക്കാര്‍ യൂണിഫോമില്‍ വധുവിന് വേണ്ടി 'ഫൂലോണ്‍ കി ചാദര്‍' പിടിച്ചു. വിവാഹ വേദിയിലേക്ക് വധു എത്തുമ്പോള്‍ വധുവിന്റെ ബന്ധുക്കള്‍ ചുറ്റും നിന്ന് വലിയൊരു ഷാള്‍ വധുവിന്റെ തലയ്ക്ക് മുകളിലായി പിടിക്കുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്ന തോന്നല്‍ ഇത് സൃഷ്ടിക്കുന്നു. ആഡംബര വിവാഹങ്ങള്‍ക്ക് ഈ ഷാള്‍ പൂക്കളോ നോട്ടുകളെ തുന്നിയതായി അടുത്ത കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടു.  സഹപ്രവര്‍ത്തകന്റെ മകളെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് കന്യാദാനം ചെയ്തതും ഈ ജവാന്മാര്‍ തന്നെയായിരുന്നു. കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന മറ്റൊരു കാഴ്ച ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെ കുറിച്ച് പറഞ്ഞത്.

മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!

മനസ്സില്‍ ഒരു ദുഖമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ക്ഷേത്രങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിക്കാറുണ്ട്. അത്തരത്തില്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഒരു ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തിലാണ്. കേള്‍ക്കുമ്പോള്‍ വ്യത്യസ്തമെന്ന് തോന്നുമെങ്കിലും ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് വലിയൊരു പ്രത്യേകത ഉണ്ട്. രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തില്‍ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെയും സങ്കടങ്ങള്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്. ഇവിടെ വന്ന് ദുഖം പങ്കുവെച്ചാല്‍ അതിന് ഉചിതമായ ഫലം ലഭിക്കുമെന്നാണ് എല്ലാവരുടെയും വിശ്വാസം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സക്ലേ ഗ്രാമത്തില്‍ നിന്നുള്ള പാലാ സക്ലേ ദാദയാണ്. ഒരിക്കല്‍ ഗ്രാമത്തിലെത്തിയ കള്ളന്മാരില്‍ നിന്ന് അവിടുത്തെ പശുക്കളെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട വ്യക്തിയാണ് പാലാ സക്ലേ ദാദയ്ക്ക്. അതുകൊണ്ടാണ് ഈ ക്ഷേത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്നതത്രെ.  ഈ ഗ്രാമത്തില്‍ നിന്നും കവര്‍ച്ചക്കാര്‍ പശുക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കര്‍ഷകര്‍ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കര്‍ഷകരുടെ കൂട്ടത്തില്‍ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ. എന്നാല്‍, കൊള്ളക്കാരുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായി വെട്ടേറ്റു. എന്നിട്ടും തളരാതെ പശുക്കളുമായി അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴുത്ത് അറ്റുപോയി എന്നാണ് പറയുന്നത്. അങ്ങനെ ഗ്രാമത്തില്‍ ഒരിടത്തെത്തിയപ്പോള്‍ അദ്ദേഹം അവിടെ കുഴഞ്ഞുവീണു.  വയലില്‍ പണിയെടുക്കുന്നവരുടെ മുന്നില്‍ വച്ചാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്. ആ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത് എന്നാണ് പറയുന്നത്. പിന്നീട്, ആ കര്‍ഷകനെ ആളുകള്‍ ദൈവമായി ആരാധിക്കുകയായിരുന്നത്രെ. ഈ ക്ഷേത്രത്തില്‍ നിരവധിപ്പേരാണ് പ്രാര്‍ത്ഥിക്കാനായി എത്തുന്നത്. ഇന്നും ആളുകള്‍ക്ക് സക്ലേ ദാദയെ ഒരുപാട് വിശ്വാസമാണ്. അതിനാല്‍ തന്നെ തങ്ങളുടേയും മൃഗങ്ങളുടെയും ദുരിതം പറയാനായും ആളുകള്‍ ഇവിടെ എത്തുന്നു.

മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!

കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീന്‍ സ്‌പേസിലാണ്. ഫോണിലും ടാബിലും ആയി വീഡിയോകള്‍ കണ്ട് കുട്ടികള്‍ ആ സ്‌ക്രീനിനുള്ളില്‍ ഒതുങ്ങി പോകുകയാണ്. ഈ ശീലത്തില്‍ നിന്നും കുട്ടികളെ പുറത്തേക്ക് കൊണ്ട് വരാന്‍ മതാപിതാക്കള്‍ പലരീതിയില്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ ശ്രമിച്ച ഒരു ദമ്പതികള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മകളെ സ്‌ക്രീന്‍ ടൈമില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരാന്‍ അവര്‍ ചെയ്ത കാര്യം പക്ഷെ അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്. മകള്‍ക്കൊപ്പം കളിക്കാന്‍ ഒരു നായയെ സമ്മാനിച്ച മാതാപിതാക്കള്‍ക്കാണ് പണികിട്ടിയത്.  മകള്‍ക്ക് ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഒരു പട്ടിക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു മാതാപിതാക്കള്‍. മാതാപിതാക്കള്‍ ആഗ്രഹിച്ചതുപോലെ തന്നെ ഇരുവരും വളരെ വേഗത്തില്‍ കൂട്ടായി. പക്ഷെ പിന്നീട് മൊബൈല്‍ കാണല്‍ രണ്ടുപേരും ഒരുമിച്ചാക്കി. ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇവര്‍. ഇപ്പോള്‍ മകള്‍ ഫോണ്‍ അല്‍പ്പ സമയം മാറ്റിവെച്ചാലും നായ്ക്കുട്ടിയ്ക്ക് ഫോണ്‍ നിര്‍ബന്ധമാണത്രേ. മകള്‍ക്കൊപ്പം നായക്കുട്ടി ഐ പാഡില്‍ നോക്കിയിരിക്കുന്നതിന്റെ ഒരു വീഡിയോ ഈ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇപ്പോള്‍ വൈറലാണ്. നിലത്ത് തറയില്‍ കിടന്ന് ഇരുവരും ഒരുമിച്ച് വീഡിയോ കാണുന്ന രസകരമായ ദൃശ്യങ്ങളാണ് ഇത്. സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ അവളെ സഹായിക്കുമെന്ന് കരുതി സമ്മാനിച്ചതാണ്. നോക്കൂ ഇപ്പോള്‍ രണ്ടാളും ഒരുമിച്ചാണ് കാഴ്ച എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. രസകരമായ വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത് പെര്‍ഫക്റ്റ് പാര്‍ട്നേഴ്സ് എന്നാണ്. വീഡിയോയ്ക്ക് താഴെ കുട്ടികളുടെ വര്‍ദ്ധിച്ചു വരുന്ന സ്‌ക്രീന്‍ ടൈംമിനെക്കുറിച്ച് ആശങ്കപ്പെട്ടവരും നിരവധിയാണ്.

ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ

വിവാഹ ശേഷം ജീവിതകാലം മുഴുവനും പ്രണയം ആസ്വദിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാര്‍ദ്ധക്യത്തില്‍ ഭര്‍ത്താവില്‍ നിന്നും പ്രണയത്തിന്റെ ആ സര്‍പ്രൈസ് അനുഭവിക്കുന്ന ഭാര്യയുടെ വീഡിയോ ആരുടെയും മനസ്സ് കീഴടക്കും. @goodnews_movements എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ജോ കിയോഗ് തന്റെ ഭാര്യയുടെ 73 -ാം ജന്മദിനത്തില്‍ ഭാര്യ ജെയ്‌നിനെ ഒരു പ്രത്യേക സമ്മാനം നല്‍കി അത്ഭുതപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ഒരു ജാപ്പനീസ് ചെറി ബ്ലോസം മരം സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിച്ചിരിക്കുന്നത്. 78 -കാരനായ ജോ തന്റെ ഭാര്യയെ വിളിച്ച് വീടിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ജെയ്ന്‍ ഭര്‍ത്താവിനൊപ്പം നടന്ന് പുറത്തേക്കിറങ്ങുന്നതും കാണാം. മുറ്റത്തെത്തിയ ശേഷം അദ്ദേഹം അവരെ ആ സര്‍പ്രൈസ് കാണിച്ചു കൊടുക്കുകയാണ്. അവര്‍ക്ക് വളരെ അധികം സന്തോഷമായി എന്ന് ഈ വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാണ്. അവര്‍ വളരെ സ്നേഹത്തോടെ തന്റെ ഭര്‍ത്താവിനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.  'എല്ലാ വര്‍ഷവും നമ്മുടെ പ്രണയം കൂടുതല്‍ പൂക്കുന്നതിന്റെ പ്രതീകമാണിത്' എന്നാണ് ജോ തന്റെ സമ്മാനത്തെ കുറിച്ച് ഭാര്യയോട് പറയുന്നത്. നിരവധിപ്പേരാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സ്നേഹം എന്നും ഇതുപോലെ നിലനില്‍ക്കാനാഗ്രഹിക്കുന്നവരാണ് അതിലധികവും.

'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം

സ്വന്തം ശരീരത്തിലെ മുറിവ് സ്വയം ചികിത്സിച്ച് ഒറാങ്ങുട്ടന്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലെ ഒറാങ്ങുട്ടന്റെ സ്വയം ചികിത്സ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.  കണ്ണിതു താഴെയായി ഉണ്ടായിരുന്ന മുറിവാണ് ഒറാങ്ങുട്ടന്‍ സ്വയം ചികിത്സിച്ചത്. ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടുകയായിരുന്നു ഒറാങ്ങുട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്.  പക്ഷെ ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

കാണ്‍പൂര്‍ : വിവാഹമോചനം എന്നാല്‍ എല്ലാ പ്രതീക്ഷയുടേയും അവസാനം ആണെന്നും എല്ലാ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും തന്നെ അന്ത്യമാണെന്നും തെറ്റിദ്ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിലെ ഈ കുടുംബത്തെ കുറിച്ച് അറിയണം. വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ എല്ലാ സ്‌നേഹത്തോടെയും ആണ് അവര്‍ സ്വീകരിച്ചത്.  വിവാഹം കഴിച്ച് അയച്ച വീട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതെല്ലാം സഹിച്ച് ജീവിതാവസാനം വരെ അവിടെ തന്നെ നില്‍ക്കണം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ ഭാവിക്ക് വേണ്ടി നീ ഇനി നിന്റെ വീട്ടിലേക്ക് തിരികെ വന്നാല്‍ നിനക്ക് ലഭിക്കാന്‍ പോകുന്ന ചീത്തപേരും പിന്നീടുള്ള ജീവിതവും ഓര്‍ത്ത് എങ്ങനെയും സഹിച്ച് നില്‍ക്കണം എന്ന സാധാരണ ചിന്തയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചയിലേക്കാണ് ഈ കുടുംബം എല്ലാവരെയും എത്തിച്ചത്. വിവാഹമോചിതയായ മകളെ വളരെ സന്തോഷത്തോടെ ആഘോഷപൂര്‍വ്വം ഭര്‍ത്താവിന്‍രെ വീട്ടില്‍ നിന്ന് ആനയിച്ച് ആണ് അവര്‍ കൊണ്ടുവന്നത്. ഈ ഒരു കാര്യത്തിലൂടെ അവള്‍ ഒരിക്കലും തനിച്ചല്ലെന്നാണ് അവര്‍ തെളിയിച്ചു കൊടുത്തത്. ഉത്തര്‍പ്രദേശില്‍ അനില്‍ കുമാറും കുടുംബവുമാണ് മകളെ ഇത്തരത്തില്‍ ആനയിച്ച് കൊണ്ടുവന്നത്. ബാന്റ് മേളത്തിന്റെ അകംമ്പടിയോടെയായിരുന്നു മകള്‍ക്ക് തീരികെ വീട്ടിലേക്കുള്ള സ്വീകരണം. വിവാഹ സമയത്ത് മകള്‍ ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ വീടിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം കൊണ്ടുവന്നത്. മകളെ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്ത കുടുംബത്തിനെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.2016ലാണ് ഉര്‍വിയും ആഷിഷും തമ്മിലുള്ള വിവാഹം നടന്നത്. 8 വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഉര്‍വിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്.

മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 

ഭാര്യ മരിച്ച് ഒറ്റപ്പെട്ടു പോയ ശേഷം പ്രായമാകുമ്പോള്‍ ഒരു കൂട്ട് ആരും ആഗ്രഹിക്കാറുണ്ട്. അത്തരം ഒരാഗ്രഹവുമായി നടക്കുകയാണ് എഴുപതുകാരനായ ഒരു സമ്പന്നന്‍. തനിക്ക് യോജിച്ച ഒരു പങ്കാളിക്കായി വേറിട്ട ഒരു മാര്‍ഗ്ഗമാണ് ഇയാള്‍ തേടുന്നത്. 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത്. ഓരോ ആഴ്ചയും ഇദ്ദേഹം ഇതിനായി പരിശ്രമിക്കുന്നു. അമേരിക്കയിലെ ടെക്‌സാസിലെ സ്വീറ്റ്വാട്ടറിന് സമീപമാണ് ഈ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അല്‍ ഗില്‍ബര്‍ട്ടി എന്ന 70 -കാരനാണ് ഇത്തരത്തില്‍ വേറിട്ട മാര്‍ഗത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.  ഇദ്ദേഹത്തിന്റെ പരസ്യം കണ്ട് നിരവധി പേരാണ് എത്തുന്നത്. പരസ്യം ചെയ്ത് രണ്ടാഴ്ചയ്ക്കിടെ 400 -ലധികം ഫോണ്‍ കോളുകളും 50 ഇമെയിലുകളും അല്‍ ഗില്‍ബര്‍ട്ടിക്ക് ലഭിച്ചു കഴിഞ്ഞു. 20 അടി ഉയരമുള്ള ബില്‍ബോര്‍ഡില്‍ അല്‍ ഗില്‍ബെര്‍ട്ടിയുടെ ചിത്രവും തനിക്ക് ചേര്‍ന്ന പങ്കാളിയെ തേടുന്നതായുള്ള പരസ്യവാചകങ്ങളും ആണ് നല്‍കിയിരുന്നത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തനിക്ക് ലഭിച്ച കോളുകളില്‍ അധികവും തന്റെ പണം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും തനിക്ക് ചേര്‍ന്ന പങ്കാളിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ബെര്‍ട്ടി പറഞ്ഞു.  തനിക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതുവരെ ബില്‍ബോര്‍ഡ് പരസ്യം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിശ്വസ്തത, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവയാണ് തന്റെ പങ്കാളിയായി വരുന്ന സ്ത്രീയില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ആവശ്യമെങ്കില്‍ യുകെയിലേക്കും താമസം മാറാനും താന്‍ തയ്യാറാണന്നും അദ്ദേഹം സൂചിപ്പിച്ചു. 2015 മുതല്‍ താന്‍ അവിവാഹിതനാണെന്നും തന്നേക്കാള്‍ 26 വയസ്സിന് താഴെയുള്ള ഒരാളുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും ഗില്‍ബര്‍ട്ടി പങ്കുവെച്ചു. ഏത് പ്രായത്തിലും ഏകാന്തത നമ്മെ തേടിയെത്തും എന്നതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പ്രായം തനിക്ക് തടസ്സമല്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം

മകള്‍ വിവാഹം കഴിഞ്ഞ പോകുമ്പോള്‍ സര്‍വ്വാഭരണവീഭൂഷിതയായി പടിയിറങ്ങണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. ഒരു കുഞ്ഞു ജനിക്കുനന്ത് മുതലുള്ള കഷ്ടപ്പാടുകളെല്ലാം അതിനു വേണ്ടിയുള്ളതായിരിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മകളുടെ നല്ലൊരു ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളാണ് ഉള്ളതും. പക്ഷെ വളരെ വിചിത്രമായ ചിന്താഗതി കൊണ്ടു നടക്കുന്ന ഒരിടത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. വിവാഹിതരാകുന്നവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും അവസാനം വരെ ജീവിക്കാന്‍ നിരവധി ആചാരങ്ങളാണ് നടന്നു പോകുന്നത്. എന്നാല്‍ മദ്ധ്യപ്രദേശിലെ 'ഗോരിയ' എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഈ വിഭാഗത്തിലുളളവര്‍ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്. ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേര്‍പ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പ് പിടിത്തമാണ്. അതിനാല്‍ത്തന്നെ പാമ്പുകള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.

മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ

യുപി : മരുമകളുടെ പെരുമാറ്റത്തില്‍ പേടിച്ച് ജീവിക്കുകയാണ് ഒരു അമ്മായിഅമ്മ. സ്വാഭാവികമായും മരുമകള്‍ അമ്മായിഅമ്മ പോരാണോ കാരണം എന്ന് ഇതു കേള്‍ക്കുമ്പോള്‍ പലരും കരുതും. പക്ഷെ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി അമ്മയായി അമ്മയെ പിറകെ നടന്ന് പ്രണയിക്കുകയാണ് മരുമകള്‍. മരുകമള്‍ക്ക് തന്നോട് പ്രണയമാണെന്നും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞ് മരുമകള്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് സ്ത്രീ തന്റെ പരാതിയില്‍ പറയുന്നു. മാത്രമല്ല അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും അവള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അമ്മായിഅമ്മ വ്യക്തമാക്കി. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് ഈ കാര്യങ്ങള്‍ അറിയിച്ച ്‌പൊലീസിനെ സമീപിച്ചിരിക്കുന്നത്. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നാണ് പൊലീസിനോട് പറഞ്ഞ പരാതി. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു. അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവര്‍ഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു. ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താന്‍ അറിയിച്ചിരുന്നു എന്നും, എന്നാല്‍ അവിടെ നിന്നും വളരെ വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നുമാണ് അവര്‍ പറയുന്നത്. 'അവള്‍ വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കാണ് എന്നാണ് അവര്‍ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.' തന്റെ മകന്‍ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താന്‍ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.

വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

വീട്ടില്‍ അരുമയായി വളര്‍ത്തിയിരുന്ന പൂച്ചയ്ക്ക് സംഭവിച്ച ഒരു കൈയ്യബദ്ധം ഉടമയ്ക്ക് ഉണ്ടാക്കിയത് വലിയ നാശനഷ്ടമായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് പാതിയും കത്തി നശിച്ചത്. ഉടമ ഫ്‌ലാറ്റിലുണ്ടാകാതിരുന്ന സമയത്ത് അയാളുടെ പൂച്ചയായ ജിങ്കൗഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. ഏപ്രിന്‍ നാലിനാ് സംഭവം. ഫ്ലാറ്റിന് തീ പിടിച്ചുവെന്ന് കോമ്പൗണ്ടിലെ പ്രോപ്പര്‍ട്ടി മാനേജുമെന്റ് സ്റ്റാഫില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദണ്ഡന്‍ സ്ഥലത്തെത്തിയത്. ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുള്‍പ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചതായി കണ്ടെത്തിയത്.  സിസിടിവി വീഡിയോ കണ്ടപ്പോഴാണ് ഫ്‌ലാറ്റ് എങ്ങനെ കത്തി നശിച്ചു എന്ന് മനസ്സിലായത്.  ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായ വിവരം വീട്ടുടമ അറിയാതെ പോയതാണ് അപകടത്തിന് കാരണമായത്. പൂച്ചയുടെ കാല്‍ തട്ടി ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായത് കണ്ടെത്തിയത്. ജിന്‍ഗൗഡിയാവോ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍  ഇന്‍ഡക്ഷന്‍ കുക്കറിന്റെ  ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടുത്തതില്‍ 1,00,000 യുവാന്‍ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്. തീപിടുത്തതില്‍ ജിങ്കൗഡിയോ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്‍ഡക്ഷന്‍ കുക്കര്‍ അധിക സമയം ഓണായി ഇരുന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് .  ദണ്ഡന്‍ തന്നെയാണ് തന്റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വീടിന്റെ  പകുതിയും കത്തി നശിച്ചിട്ടും അപകടത്തോടുള്ള ഉടമയുടെ ലഘുവായ പ്രതികരണവും പൂച്ചയുടെ ഭംഗിയുള്ള രൂപവും കുറിപ്പ് ഏറെ പേരെ ആകര്‍ഷിച്ചു. 8 ദശലക്ഷം പേരാണ് ഇതിനകം ഡൂയിനിലെ കുറിപ്പ് കണ്ടത്. നിരവധി ആളുകളാണ് ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ  

More Articles

വീടിന്റെ വരാന്തയില്‍ കിടത്തിയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കൊണ്ടു പോയി എറിഞ്ഞു, തലയ്ക്ക് ഗുരുതുരമായി പരിക്ക് പറ്റിയ കുഞ്ഞ് മരിച്ചു...
കൂട്ടബലാത്സംഗ കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞത് 666 ദിവസങ്ങള്‍, ആ സമയങ്ങളില്‍ ലൈംഗിക സുഖം നഷ്ടമായെന്നാരോപിച്ച് സര്‍ക്കാരിനോട് പതിനായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്...
വിമാനം പാര്‍ക്ക് ചെയ്ത ശേഷം അബദ്ധത്തില്‍ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിച്ചു, എഞ്ചിനില്‍ ജോലി ചെയ്യുന്നതിനിടെ കുടുങ്ങി ജീവനക്കാരന്‍ മരണപ്പെട്ടു...
മുപ്പത് വര്‍ഷമായി ശരീരം തളര്‍ന്ന കാമുകിക്ക് കൂട്ട് കാമുകന്‍... ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത അപൂര്‍വ്വമായ പ്രണയ കഥ!!!
ഷോപ്പിംഗിന് പോകാനെന്ന വ്യാജേന ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി രണ്ടു കുട്ടികളുടെ അമ്മയായ 26കാരിയെ കാമുകനായ 20കാരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു...
വിവാഹ വേദിയില്‍ വെച്ച് എല്ലാവരും നോക്കി നില്‍ക്കേ വധുവിനെ എടുത്ത് പൊക്കാന്‍ ശ്രമിച്ച് വരന്‍... പക്ഷെ സംഭവം ഒന്ന് പാളി... വരനും വധുവും നിലത്തേക്ക്...
തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാളെ മകള്‍ പ്രണയിക്കുന്നു... ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ച അമ്മയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി...
ഓറിയോ ബിസ്‌ക്കറ്റും ചോക്ലേറ്റും കൊണ്ട് തയ്യാറാക്കിയ മധുരമുള്ള വെറൈറ്റി 'പിസ'!!! വന്നു വന്ന് പിസയെയും വെറുതെ വിടില്ലെന്നായോ എന്ന് പിസ പ്രേമികള്‍...

Most Read

British Pathram Recommends