18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>> ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>>
Home >> NAMMUDE NAADU

NAMMUDE NAADU

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു

കേരളത്തില്‍ മെയ് ഒന്നുമുതല്‍ ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു

സുഹൃത്തുക്കളുമായി സ്ഥിരമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് പതിവാക്കിയ ഭാര്യയുടെ പ്രവര്‍ത്തി അസഹനീയമായി തോന്നിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം.  നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഭാര്യ ഒരു സുഹൃത്തുമായി വീഡിയോകോളിലൂടെ സംസാരിക്കവേ ആണ് സംഭവം. ഭാര്യയുടെ വലതുകൈ വെട്ടിമാറ്റാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.  പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.

സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി, പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി മാധ്യമങ്ങള്‍

കണ്ണൂര്‍ : കേരളം വീണ്ടുമൊരു ഇലക്ഷനെ നേരിടുകയാണ് ഇന്ന്. ആര് ഭരിക്കുമെന്നറിയാന്‍ കേരളത്തിലെ ജനങ്ങളെല്ലാം പോളിങ് ബൂത്തിലേക്കെത്തും. ഇക്കുറിയും പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും സകുടുംബം വോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്.  ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് വന്നത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം ചോദിച്ചുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട് ഉള്ളത്. ബൂത്തില്‍ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ വന്നത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ തയ്യാറാകാതെ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി പത്തു സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് എന്താണ് മറുപടി എന്നായിരുന്നു മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇതിന്   'ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. പത്ത് എന്ന അക്കത്തില്‍ പൂജ്യമുണ്ടാകും ഇടതുവശത്ത് ഒന്നുണ്ടാകില്ലെന്ന് മാത്രം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹസിച്ചുള്ള മറുപടി.

വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല,  പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതു തിരിച്ചുകൊടുക്കണം: സുപ്രീംകോടതി

ഡല്‍ഹി : വിവാഹത്തിന് വധുവിന് വീട്ടുകാര്‍ നല്‍കുന്ന പണത്തിനും സ്വര്‍ണ്ണാഭരണത്തിനും അവകാശി ഭര്‍ത്താവല്ലെന്ന് സുപ്രീംകോടതി. മലയാളി ദമ്പതിമാരുടെ കേസില്‍ ആണ് കോടതിയുടെ നിര്‍ണ്ണായകമായ വിധി.  ഭര്‍ത്താവിന് ഉണ്ടാകുന്ന പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ വസ്തുക്കള്‍ അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭര്‍ത്താവിന് ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്, 20 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം : കേരളം ഇന്ന് വിധിയെഴുത്തിലേക്ക്. വിരല്‍തുമ്പില്‍ നീലമഷി പുരട്ടി ആര് ഭരിക്കും എന്ന് വിധിയെഴുതാന്‍ തുടങ്ങിയത് രാവിലെ ഏഴുമുതലാണ്.  ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് നടക്കുക. 20 ലോക്സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമുള്‍പ്പെടെ 2.77 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. കന്നിവോട്ടര്‍മാര്‍ 5.34 ലക്ഷവും 367 പേര്‍ ഭിന്നലിംഗക്കാരുമാണ്. മുമ്പില്ലാത്തവിധം ഇടത്, വലത് മുന്നണികളുടെ ഭരണപരാജയം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യമെന്ന പ്രത്യേകതയോടെയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയും രംഗത്തുണ്ട്. എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളും ആറ് ജില്ലകളിലെ 75 ശതമാനം പ്രശ്നബാധിത ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തി. റിസര്‍വ് മെഷീനുകള്‍ അടക്കം 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ചെയറുകളും സജ്ജമാക്കി. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയ്ലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഒരുമാസത്തെ കാത്തിരിപ്പിന് ശേഷം ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍.

2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി

അന്ന് ചൂണ്ടു വിരലില്‍ പതിഞ്ഞ ആ മഷി ഇനിയും മാഞ്ഞിട്ടില്ല, നാളെ കേരളം ഒട്ടാകെ വോട്ടിങ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോള്‍ തനിക്കതിന് സാധിക്കുമോ എന്ന സംശയത്തില്‍ ഒരു വൃദ്ധ. കുളപ്പുള്ളി ഗുരുവായൂരപ്പന്‍ നഗര്‍ പൂളക്കുന്നത് വീട്ടില്‍ ഉഷയാണ് 2016ലെ തെരഞ്ഞെടുപ്പില്‍ പതിഞ്ഞ മഷിയുമായി 2024ല്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.  ഇന്ന് 2024 കേരളം വീണ്ടും ഒരു ഇലക്ഷനെ നേരിടുമ്പോള്‍ ഉഷയുടെ കൈവിരലിലെ നഖത്തിനു മുകളില്‍ അന്ന് പതിഞ്ഞ കറുത്ത വര മായാതെ നില്‍ക്കുകയാണ്. കുളപ്പുള്ളി എയുപി സ്‌കൂളിലാണ് 2016ല്‍ ഉഷ വോട്ട് ചെയ്തത്. അന്നു പതിപ്പിച്ച മഷി പിന്നീട് മാഞ്ഞില്ല.  പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. കാര്യം പറഞ്ഞിട്ടും വിശ്വാസമായില്ല. പിന്നീട് ഉഷയെ അറിയുന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ തര്‍ക്കമില്ലെന്നു അറിയിച്ചതോടെയാണ് അന്ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. അടയാളം മായ്ക്കാന്‍ സോപ്പും ചില ലയനികളുമെല്ലാം ഉപയോഗിച്ചെങ്കിലും മാഞ്ഞില്ല. ബൂത്തില്‍ ചെന്നാല്‍ തര്‍ക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019ലെ ലോകസ്ഭാ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉഷ വോട്ട് ചെയ്തില്ല. കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചപ്പോള്‍ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു. ഇങ്ങനെ മഷി മായാതെ നില്‍ക്കുന്ന സംഭവം ഇല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചര്‍മ രോഗ വിദഗ്ധരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചിലര്‍ക്ക് നഖത്തിനുള്ളില്‍ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധിച്ചാല്‍ മാത്രമേ എന്താണെന്നു വ്യക്തമാകു എന്നും അവര്‍ വ്യക്തമാക്കി.

More Articles

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധിയില്ല; ഗവര്‍ണര്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെ ഹൈക്കോടതി തള്ളി
ഊരൂട്ടമ്പലം ഇരട്ടക്കൊല: ദിവ്യയുടെ അമ്മയെയും അച്ഛനെയും കൊലപ്പെടുത്താനും മാഹിന്‍ പദ്ധതിയിട്ടു?; പൂവാറിലെത്താന്‍ അമ്മയെ വിളിച്ചു
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു; പാലക്കാട് സ്വദേശി മുഹമ്മദ് ഹക്കീം ആണ് വീരമൃത്യു വരിച്ചത്
ബംഗളുരുവില്‍ ബൈക്ക് ടാക്‌സി ബുക്ക് ചെയ്ത മലയാളി യുവതിയെ ബലാത്സംഗം ചെയ്തു; ഡ്രൈവറും യുവതി അടക്കമുള്ള സുഹൃത്തുക്കളും അറസ്റ്റില്‍
'ഫാ.ഡിക്രൂസ് ക്രിസംഘി, ലക്ഷണമൊത്ത വര്‍ഗീയവാദി'; 'അച്ഛന്‍മാര്‍ക്ക് എന്തും പറയാമെന്ന വിചാരം ഇനി നടക്കില്ല'; ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയുമെന്ന് കെടി ജലീല്‍
ഗവര്‍ണറുമായുള്ള പോരില്‍ സര്‍ക്കാരിന് നാലാം തിരിച്ചടി; ഗവര്‍ണര്‍ നിയമിച്ച ഡോ.സിസ തോമസിന് വിസിയായി തുടരാമെന്ന് ഹൈക്കോടതി, ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
വിഴിഞ്ഞം സമരം രാജ്യദ്രോഹക്കുറ്റം; ഉടന്‍ കപ്പലുകള്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട; പ്രതിഷേധക്കാരെ തള്ളി മന്ത്രി വി.അബ്ദുറഹിമാന്‍
എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി സഹപാഠികളും പ്രധാനാധ്യാപകനും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍,  4 പേര്‍ക്കായി തെരച്ചില്‍

Most Read

British Pathram Recommends