18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ജനരോഷത്തിന്റെ പ്രതിഫലനം; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്സ് ഇളവിനായി ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം >>> രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം >>> സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം >>> യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം! >>> കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു >>>
Home >> NEWS
ഫെബ്രുവരി അവസാനവാരം വീണ്ടും ജൂനിയർ ഡോക്‌ടർമാരുടെ അഞ്ചുദിന സമരം, ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രി സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടും; എസ്സെക്‌സിലെ ജിപി ക്ലിനിക്കിനെ അയോഗ്യരാക്കി കെയർ ക്വാളിറ്റി കമ്മീഷൻ!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-02-10

സമരങ്ങൾ പലതുകഴിഞ്ഞു. എന്നിട്ടും രാജ്യത്തെ ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചു നിൽക്കുകയാണ് സർക്കാരെന്ന് ഡോക്‌ടർമാരുടെ അസ്സോസിയേഷൻ ആരോപിക്കുന്നു.

രോഗികളെ ആഴ്ചകളോളം വലച്ച സമരത്തിനുശേഷം ജൂനിയർ ഡോക്‌ടർമാർ അഞ്ചുദിനം നീളുന്ന പുതിയൊരു സമരത്തിനായി തയ്യാറെടുക്കുന്നു.സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല ചർച്ചകൾ ഉണ്ടായില്ലെങ്കിൽ ഈ മാസം അവസാനം മുതൽ ആഴ്ചകളോളം വീണ്ടും ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിലെ സേവനങ്ങൾ കാര്യമായി തടസ്സപ്പെടും. 

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ ഫെബ്രുവരി 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിലാണ് പണിമുടക്കുക. വേതന വർദ്ധനവ് സംബന്ധിച്ച് സർക്കാരുമായി നിലനിൽക്കുന്ന തർക്കം  തന്നെയാണ് സമരകാരണം.

ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) 35% ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നു. ഈ നിർദ്ദേശം മുമ്പ് മന്ത്രിമാർ നിരസിച്ചിരുന്നു.

സമരം മൂലം ആശുപത്രികളിലെ സാധാരണ സേവനങ്ങളും ചികിത്സകളും ദൈനംദിന പ്രവർത്തനങ്ങളും തടസ്സപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്.

ജൂനിയർ ഡോക്ടർമാർക്ക് ഈ സാമ്പത്തിക വർഷം ശരാശരി 9% ശമ്പള വർദ്ധനവ് നൽകിയിരുന്നു. കൂടാതെ 2023 അവസാനത്തെ ചർച്ചകളിൽ, അതിന് മുകളിൽ 3% അധികമായി നൽകാനുള്ള സാധ്യത ചർച്ച ചെയ്യപ്പെട്ടു. 

അതിനാൽത്തന്നെ ന്യായമായ ഒരു പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നും ശമ്പള ഓഫറിൽ കൂടുതൽ മുന്നോട്ട് പോകാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.

"അഞ്ച് ദിവസത്തെസമരം NHS-ൽ വലിയ സമ്മർദ്ദം ചെലുത്തും, ശമ്പള വിഷയത്തിൽ സർക്കാർ ചർച്ചകൾക്ക് സന്നദ്ധമാണ്. എന്നാൽ ജൂനിയർ ഡോക്ടർമാർ സമരത്തിൽ നിന്നും  പിൻമാറണം" ഹെൽത്ത് സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. 

2023 മാർച്ചിന് ശേഷം ജൂനിയർ ഡോക്ടർമാരുടെ 10-ാമത്തെ പണിമുടക്കാണിത്. ജനുവരിയിൽ ജൂനിയർ ഡോക്ടർമാരുടെ ആറ് ദിവസത്തെ പണിമുടക്കിന് ശേഷമുള്ള  ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കുമാണ്  ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. 

ജനുവരിയിലെ സമരകാലത്ത് ഏകദേശം 100,000 അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയിരുന്നു.

NHS ഡോക്ടർമാരിൽ പകുതിയോളം ജൂനിയർ ഡോക്ടർമാരാണ്. 10 വർഷമോ അതിൽ കൂടുതലോ അനുഭവപരിചയം ഉള്ളവർ വരെ ജൂനിയർ ഡോക്ടര്മാരായി വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ജോലിചെയ്യുന്നു. 

അതേസമയം ഒത്തുതീർപ്പ് ചർച്ചകളുമായി സർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കൂടുതൽ സമര നടപടികളെക്കുറിച്ച് ബിഎംഎ, ജൂനിയർ ഡോക്ടർമാർക്കിടയിലും അഭിപ്രായ വോട്ടെടുപ്പ് നടത്താൻ തയ്യാറെടുക്കുന്നു.

നഴ്‌സുമാർ, പാരാമെഡിക്കുകൾ, കൺസൾട്ടൻ്റുമാർ എന്നിവരുൾപ്പെടെ എൻഎച്ച്എസ് ജീവനക്കാരുടെ പണിമുടക്ക് കാരണം 2022 ഡിസംബർ മുതൽ 1.2 ദശലക്ഷത്തിലധികം മെഡിക്കൽ അപ്പോയിൻ്റ്‌മെൻ്റുകൾ റദ്ദാക്കപ്പെട്ടിരുന്നു. ചികിത്സയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പ് സർവ്വകാല റെക്കോർഡിലുമാണ്.

അതിനിടെ രോഗികളുടെ ആരോഗ്യം അപകടത്തിലാക്കുന്ന നടപടികൾ കണ്ടതിനെത്തുടർന്ന്  ഒരു എസ്സെക്സ് ജിപി സെന്ററിനെതിരെ റെഗുലേറ്റർ  പ്രത്യേക നടപടികൾ സ്വീകരിച്ചു.

എസ്സെക്സിലെ തുറോക്കിലുള്ള ബാൽഫോർ മെഡിക്കൽ സെൻ്ററിനെതിരെയാണ്  നടപടി. ഈ സെന്ററിൽ  സുരക്ഷിതവും ഫലപ്രദവും മികച്ചതുമായ സേവനങ്ങൾ രോഗികൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് കെയർ ക്വാളിറ്റി കമ്മീഷൻ (CQC) വിലയിരുത്തി.

എന്നാൽ കെയർ ക്വാളിറ്റി കമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചശേഷം 2022 മുതൽ പ്രവർത്തന നിലവാരത്തിൽ  കാര്യമായ മുന്നേറ്റം വരുത്തിയതായി ബാൽഫോർ മെഡിക്കൽ സെൻ്ററിൻ്റെ വക്താവ് അവകാശപ്പെട്ടു.

ഇക്കാര്യം കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിക്കുന്നില്ല. ഏറ്റവും പുതിയ പരിശോധനകളിലും സ്റ്റാഫുകളുടേയും ഡോക്ടറുടെയും പ്രവർത്തനത്തിൽ അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

More Latest News

രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം

ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലിസ്റ്റ് തീർന്നോ എന്ന് ചോദിച്ചാൽ ഇല്ല. അതിനാൽത്തന്നെ ഇനി അടുത്ത ആൾ ക്ലമീഡിയ, അതെന്താണെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവും പ്രചാരമുള്ള ബാക്ടീരിയകളിൽ ഒന്നാണ് ക്ലമീഡിയ. മറ്റ് അണുബാധകളെപ്പോലെ, ക്ലമീഡിയയും വളരെ നിശബ്ദത പാലിക്കുന്നു, എന്നതിനാൽ തന്നെ ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതുവരെ രോഗനിർണയം നടത്താൻ ആകുന്നില്ല. കൂടാതെ 40 ശതമാനം കേസുകളിലും, ഈ രോഗത്തോട് അനുബന്ധിച്ചു ഒരു പെൺകുട്ടി വൈദ്യസഹായം തേടുമ്പോഴേക്കും, രോഗം പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ആയി മാറിയിരിക്കും. ഇത് പിന്നീട് സ്ത്രീകളിൽ വന്ധ്യതയ്ക്കും പെൽവിക് വേദനയ്ക്കും കാരണമാകുന്നു. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന  അണുബാധയാണ്. ഇതിൽ ലൈംഗികമായി പകരുന്ന ബാക്ടീരിയകൾ നിങ്ങളുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്കോ ഫാലോപ്യൻ ട്യൂബുകളിലേക്കോ അണ്ഡാശയത്തിലേക്കോ വ്യാപിക്കുന്നു. എന്നിരുന്നാലും ചില സ്ത്രീകൾക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുകയില്ലെങ്കിലും അത് സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് കാരണമാകുകയോ അല്ലെങ്കിൽ വിട്ടുമാറാത്ത പെൽവിക് (ഇടുപ്പ്) വേദന ഉണ്ടാകുന്നത് വരെ നിങ്ങൾക്കത് ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കില്ല. ഗർഭധാരണം നടക്കുന്ന ഫാലോപ്യൻ ട്യൂബുകളെ PID ബാധിക്കുന്നതിനാൽ ആൺ ബീജം പെൺ അണ്ഡത്തിൽ എത്തുന്നത് തടയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വന്ധ്യതയാണ് PID യുടെ അന്തിമ ഫലം കൂടാതെ ഈ രോഗമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയിൽ നിന്നോ ലിംഗത്തിൽ അസാധാരണമായ ഡിസ്ചാർജ് ഉണ്ടാകുക, സ്ത്രീകളിൽ അതിഖടിനമായ വയറുവേദന, അല്ലങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവമുണ്ടാകുക, പുരുഷന്മാരിൽ, വൃഷണങ്ങളിൽ വേദനയും വീക്കവും ഉണ്ടാകുക ഇവയൊക്കെ ക്ലമടിയായുടെ ലക്ഷണങ്ങളാണ്. സുരക്ഷിതമല്ലാത്ത യോനി, മലദ്വാര അല്ലെങ്കിൽ ഓറൽ ലൈംഗികതയിലൂടെ ഇത് പകരാം . രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും നിങ്ങൾക്ക് മറ്റൊരാളിൽ നിന്ന് ക്ലമീഡിയ ലഭിക്കാം. ചുംബിക്കലും ആലിംഗനവും പോലെയുള്ള സാധാരണ സമ്പർക്കത്തിലൂടെയോ കുളികൾ, ടവലുകൾ, നീന്തൽക്കുളങ്ങൾ, ടോയ്‌ലറ്റ് സീറ്റുകൾ അല്ലെങ്കിൽ കട്ട്ലറികൾ എന്നിവ പങ്കിടുന്നതിലൂടെയോ ക്ലമീഡിയക്ക് പകരാൻ കഴിയില്ല. നിങ്ങൾ ഒരു പുതിയ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുണ്ട്. എന്നിരുന്നാലും തുടർച്ചയായ ചെക്കപ്പുകളും നല്ലൊരു ക്വാളിഫൈഡ് ആയിട്ടുള്ള ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകളുമൊക്കെ ക്ലമടിയക്കെതിരെ ഫലം ചെയ്യാം. തുടരും ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ഒത്തിരി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് . വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.   ജോസ്‌ന സാബു സെബാസ്റ്റ്യൻ

സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം

സ്വാന്‍സിയ : സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും മലയാളികളുടെ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ അത്യന്തം ഭക്തിയോടെ ജൂണ്‍ ഒന്‍പതിന് സ്വാന്‍സിയ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ ഒന്‍പതിന് ഞായറാഴ്ച വൈകീട്ട് 3.30ന് ജപമാല സമര്‍പ്പണം, തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതാണ്. തിരുനാള്‍ സന്ദേശം, ലദ്ദീഞ്ഞ്, തോരണങ്ങളും വിവിധ വര്‍ഷങ്ങളോട് കൂടിയ മുത്തുകുടകളും, വാദ്യമേളങ്ങളോട് കൂടിയ വിശാലമായ പള്ളി മൈതാനം ചുറ്റി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്‌നേഹവിരുന്നും തുടര്‍ന്ന് മാജിക് ബീറ്റ്‌സ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേളയും, പോര്‍ട്‌സ്മിത്ത് ടീം ശിങ്കാരിമേളവും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയ്ക്ക് ശേഷം കഴുന്ന് എടുക്കുവാനും നേര്‍ച്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങല്‍ നിന്നും നിരവതി വിശ്വാസികള്‍ ഇവിടെ എത്തി തിരുനാളില്‍ പങ്കെടുത്ത് തങ്ങളുടെ മക്കളെ വിശുദ്ധര്‍ക്ക് അടിമ വെച്ച് സര്‍വ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. തിരുനാളിന്റെ പ്രത്യേകതയാണ് ഇവിടുത്തെ പ്രാര്‍ത്ഥന നേര്‍ച്ച. എല്ലാ കുടുംബങ്ങളില്‍ നിന്നും എത്തിക്കുന്ന അപ്പവും കോഴിക്കറിയുമാണ് പ്രാര്‍ത്ഥന നേര്‍ച്ചയായി ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഹോളിക്രോസ് വികാരിയും മാന്‍വിയ രൂപത സീറോമലബാര്‍ ചാപ്ലിനുമായ ഫാ. സിറില്‍ തടത്തിലിന്റെ നേതൃത്വത്തില്‍ തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിവരുന്നത്. തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുന്നതിനും ഈ സ്‌നേഹക്കൂട്ടായ്മയില്‍ പങ്ക് ചേരുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു.  

കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടയില്‍ അപകടം. പെയിന്റിംഗിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 24 നില കെട്ടിടത്തിന്റെ മിനുക്ക് പണികള്‍ക്കായാണ് ഇരുമ്പ് ഫ്രെയിം നിര്‍മിച്ചത്. ഇതില്‍ക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫ്രെയിം തകര്‍ന്നതോടെ തൊഴിലാളികള്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.  ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബിബന്‍ സിംഗ്, രാജന്‍ മുന്ന എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. അപകടത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍

കൊച്ചിയില്‍ പനമ്പിള്ളി നഗറില്‍ നഗരത്തെ നടുക്കിയ സംഭവമായിരുന്നു നവജാതശിശുവിന്റെ കൊലപാതകം. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.  കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് നിലവില്‍ പോലീസ് സ്വീകരിച്ച തീരുമാനം. അതിനിടെ ശിശുവിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. പനമ്പിള്ളിനഗറില്‍ നടുറോഡിലേക്ക് കവറില്‍ പൊതിഞ്ഞ് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. മൃതദേഹം പൊലീസാണ് സംസ്‌കരിക്കുന്നത്. അതിനിടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലുള്ള പ്രതിയായ അമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയിയുണ്ട്. എങ്കിലും മാനസികനില പൂര്‍ണമായും ശരിയായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി എന്നതാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്ത് തന്നെ പൊലീസിന് ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ കൈമാറിയിരുന്നു. ഇതും ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം. കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം

കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ലോകത്ത് നിന്നും ഏറ്റവും കുടുതല്‍ കേട്ട പേരാണ് സാരി ക്യാന്‍സര്‍. പലരും ഈ പേര് കേട്ട് പല പല തെറ്റിദ്ധാരണയിലാണ്. സാരി ഉടുത്താല്‍ സാരി ക്യാന്‍സര്‍ വരുമെന്ന് വരെ ചിന്തിച്ചവരുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സാരി ക്യാന്‍സര്‍ എന്ന് അറിയേണ്ടതുണ്ട്.  സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമെന്നല്ല. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. 1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദപ്രയോഗവും സമാനരീതിയില്‍ എത്തിയതാണ്. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു. ദീര്‍ഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെര്‍മറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടര്‍ന്ന് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അര്‍ബുദത്തെയാണ് സാരി കാന്‍സര്‍ എന്ന് വിളിക്കുന്നത്. ചര്‍മ്മത്തിന് പുറത്തെ സ്‌ക്വാമസ് കോശങ്ങളെയാണ് അര്‍ബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളിലും സാരി കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, വ്രണങ്ങള്‍, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് സാരി കാന്‍സറിന്റെ ലക്ഷണങ്ങള്‍.

Other News in this category

  • യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം!
  • ഇംഗ്ലണ്ടിലെ കൗൺസിലുകൾ തൂത്തുവാരി ലേബർ തേരോട്ടം; ലണ്ടനടക്കം 11 കൗൺസിലുകളിലും ലേബർ മേയർമാർ വിജയിച്ചു; പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ നേതാവ്, തിരിച്ചുവരുമെന്നും ദേശീയ ഇലക്ഷനിൽ ഫലം മാറുമെന്നും ഋഷി സുനക്ക്, വരുമോ നയിക്കാൻ ഡേവിഡ് കാമറോൺ?
  • റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന്
  • കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും
  • ആളും ആരവവും ഇല്ലാതെ ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് പ്രാദേശിക തിരഞ്ഞെടുപ്പ്, മേയർമാർ, പോലീസ്, ക്രൈം കമ്മീഷണർമാർ എന്നിവരേയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും; പൊതുതിരഞ്ഞെടുപ്പിനു മുമ്പത്തെ ടെസ്റ്റ് ഡോസ് സുനക്കിനും നിർണ്ണായകം!
  • നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും
  • എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ
  • അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ
  • പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി
  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • Most Read

    British Pathram Recommends