Home >>
TECHNOLOGY
TECHNOLOGY
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം
3>ഇനി മുതല്‍ ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറില്‍. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും.
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും.
പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്ടാക്ട്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്ടാക്റ്റ്ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം
3>നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ അവതരണം. കട്ടൗട്ട്സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് ഉപയോക്താക്കള്‍ക്കായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കര്‍ ടാബില്‍ നിന്നും റിവീല്‍ സ്റ്റിക്കര്‍ എടുക്കാം. സ്റ്റോറിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന നല്‍കിയിട്ട് വേണം സ്റ്റോറി പോസ്റ്റ് ചെയ്യാന്‍. ബ്ലര്‍ ആയാണ് സ്റ്റോറി പോസ്റ്റാവുന്നത്. ഡിഎം ചെയ്തവര്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ കഴിയൂ. ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിടാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
ഫ്രെയിംസാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍. ചിത്രങ്ങളെ വെര്‍ച്വല്‍ പോളറോയ്ഡ് ചിത്രമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. യഥാര്‍ത്ഥ പോളറോയ്ഡ് ചിത്രങ്ങള്‍ കുറച്ചു നേരം ഇളക്കിയാല്‍ മാത്രമേ ഇവ ക്ലീയറാകൂ. ഫോണ്‍ ഇളക്കുകയോ ഷേക്ക് ടു റീവില്‍ ബട്ടന് ടാപ്പ് ചെയ്യുകയോ ചെയ്താലേ ഈ ചിത്രം കാണാനുമാവൂ. സ്റ്റിക്കറിലേക്ക് മാറ്റുമ്ബോള്‍ തന്നെ ഓട്ടോമാറ്റിക്കായി ചിത്രം പകര്‍ത്തിയ തീയതിയും സമയവും അതില്‍ ചേര്‍ക്കപ്പെടും. ഇതിനൊക്കെ അടിക്കുറിപ്പ് നല്‍കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും
3>ടെക്നോളജി അങ്ങ് ടോയ്ലെറ്റ് വരെ എത്തിയിരിക്കുകയാണ്. ചൈനയില്‍ ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളില്‍ പുരുഷന്മാര്ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടോയ്ലെറ്റ് ആരോഗ്യ കാര്യങ്ങള്‍ക്ക് കൂടി ശ്രദ്ധ കൊടുക്കുന്ന ടെക്നോളജിയാണ് ഒരുക്കിയിരിക്കുന്നത്.
യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണമെങ്കില്‍ പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകളെ' ആശ്രയിച്ചാല്‍ മതിയാകും. മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ആണ് ചൈനയില്‍ ആരംഭിച്ചിരിക്കുന്നത്.
ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യൂറിനലുകള്‍ പല തരത്തിലുള്ള പരിശോധനകള്‍ നടത്തി തരും. സ്വകാര്യ കമ്പനി വഴിയാണ് ഇത് നടപ്പാക്കുന്നത്. അതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണം. ഏതാണ്ട് 20 യുവാന്‍ അതായത് 230 ഇന്ത്യന്‍ രൂപയാണ് ഇതിന് നല്‍കേണ്ടി വരുന്ന ചാര്‍ജ്. വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരിശോധന ഫലം ഫോണിലേക്ക് എത്തുന്ന വിധമാണ് ഇതിന്റെ സംവിധാനം.
ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിലേക്ക് ഇത്തരം സ്മാര്‍ട്ട് ടോയ്ലറ്റുകള്ക്ക് വലിയ സംഭാവന നല്കാന് കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ശുചിമുറികള്‍ ചൈനയില്‍ ആകമാനം സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. എന്നാല്‍ ഇവ ഡോക്ടര്‍മാര്‍ക്ക് പകരമല്ലെന്നും ഡോക്ടറുടെ അടുത്തേക്ക് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനെത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
വാട്സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
3>വളരെ എളുപ്പം ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒന്നാണ് വാട്സ്ആപ്പ്. അതിനാല്‍ തന്നെ പ്രായഭേദമന്യേ എല്ലാവരും വാട്സ്ആപ്പ് ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ആളുകള്‍ക്ക് വളരെ വേഗം കൈകാര്യം ചെയ്യാവുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നതും. പുതിയ ഫീച്ചറും ഇതുപോലെ ഉള്ളതാണ്.
മികച്ച സേവനം ഉറക്കൃപ്പാക്കാന് ശ്രമിക്കുന്ന വാട്സ്ആപ്പ് ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്കാന് കഴിയുന്ന ഫീച്ചറാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. നിലവില്‍ മറ്റൊരാള്‍ അയക്കുന്നൊരു ചിത്രത്തിനോ വീഡിയോക്കോ പ്രതികരിക്കാനുള്ള ഏക മാര്‍ഗം, അതില്‍ ദീര്‍ഘനേരം അമര്‍ത്തുകയും തുടര്‍ന്ന് ദൃശ്യമാകുന്ന ബാറില്‍ നിന്ന് പ്രതികരണം തെരഞ്ഞെടുക്കുന്നതുമാണ്. ഇതിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്.
മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്സില്‍ തന്നെ റിയാക്ഷന് ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കും. ആഗ്രഹിക്കുന്ന റിയാക്ഷന് തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ '+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ടാകും. ലോംഗ് പ്രസോ വലതുവശത്തേയ്ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.
എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം
3>എക്സില്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ പുതു പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ സ്റ്റോറീസ് ഫീച്ചറാണ് എക്സ് ഇത്തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എക്സിലെ എക്സ്പ്ലോര്‍ സെക്ഷനിലുള്ള ട്രെന്‍ഡിങ് ആയ വിഷയങ്ങളുടെ സംഗ്രഹം എഐയുടെ സഹായത്തോടെ തയ്യാറാക്കി നല്കുന്ന ഫീച്ചറാണ് എക്സ് അവതരിപ്പിച്ചിരിക്കുന്നത്. എക്സിന്റെ ഗ്രോക്ക് എഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എക്സ്പ്ലോര്‍ സെക്ഷനിലെ ഫോര്‍ യു ടാബിലുള്ള ട്രെന്‍ഡിങ് സ്റ്റോറികളുടെ സംഗ്രഹമാണ് ഗ്രോക്ക് എഐ തയ്യാറാക്കി നല്‍കുന്നത്. എക്സിലെ പ്രീമിയം വരിക്കാര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക.
നിങ്ങള്‍ ഫോളോ ചെയ്യുന്നതും കാണുന്നതും ഇടപെടുന്നതുമായ പോസ്റ്റുകളുടെയും അക്കൗണ്ടുകളുടെയും അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന നെറ്റ് വര്‍ക്കില്‍ ജനപ്രിയമായ സ്റ്റോറികളും വാര്‍ത്തകളുമാണ് ഫോര്‍ യു ടാബില്‍ കാണാന്‍ സാധിക്കുക. ഒരുപാട് നേരം എക്സില്‍ സ്ക്രോള്‍ ചെയ്യാതെ നിങ്ങള്‍ക്ക് ആവശ്യമായതും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നതുമായ വിഷയങ്ങള്‍ ഈ ടാബില്‍ കാണാം.
ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ആപ്പിള്‍ കമ്പനി
3>ഉപയോക്താക്കളുടെ സ്ഥിരമായുള്ള പരാതിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമങ്ങളുമായി ആപ്പിള്‍ കമ്പനി. ഐഫോണുകളിലെ അലാറം കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലെന്ന പരാതിക്കാണ് പരിഹാരം കണ്ടെത്താന്‍ കമ്പനി ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആപ്പിള്‍ കമ്പനിക്കും ഐഫോണിനുമെതിരെ നിറഞ്ഞ പരാതികള്‍ക്ക് പിന്നാലെയാണ് ആപ്പിള്‍ ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഇതിന് കാരണം ഒരു ബഗ്ഗാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെയും സാങ്കേതികസമൂഹത്തെയും വലിയതോതില്‍ ആശങ്കയിലാഴ്ത്തുന്നു. ആപ്പിളും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടന്നും പ്രശ്നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്നം എത്ര പേരെ ബാധിച്ചുവെന്നോ ഏതൊക്കെ ഉപകരണങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെന്നും ഉള്ള കാര്യം വ്യക്തമല്ലെങ്കിലും, പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതായി ആപ്പിള്‍ പറഞ്ഞു.
പലപ്പോഴും അലാറം ശബ്ദിക്കുന്നത് കേള്‍ക്കാത്തതിനാല്‍ സമയനിഷ്ട പാലിക്കാന്‍ സാധിക്കുന്നില്ലെന്ന് വിവിധ ഉപഭോക്താക്കള്‍ വീഡിയോയിലൂടെ പറഞ്ഞു. ചിലസമയങ്ങളില്‍ അലാറം ഓഫ് ചെയ്താലും പിന്നെയും ശബ്ദിക്കുന്നതായും ഉപഭോക്താക്കള്‍ പരാതി ഉന്നയിക്കുന്നുണ്ട്. ടെക് ബ്ലോഗുകളിലും സാമൂഹ്യമാധ്യമങ്ങളിലും പലരും ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇത് മൂലം തങ്ങളുടെ നിത്യേനയുള്ള ഷെഡ്യൂളില്‍ കാലതാമസം ഉണ്ടാകുന്നതായും ഇവര്‍ പരിഭവിക്കുന്നു.
വാട്സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും
3>ഇന്ത്യയില്‍ വാട്സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് ഒരുക്കുന്നത്.
സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും.
ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.
ഇനി വാട്സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന് ചെയ്തുവെക്കാം, പുതിയ അപ്ഡേഷന് ഇങ്ങനെ
3>ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വളരെ സുഗമമായുള്ള ഉപയോഗത്തിനു വേണ്ടിയും വാട്സ്ആപ്പ് പുതിയ അപ്ഡേഷനുകള്‍ പുറത്തിറക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ ചാറ്റുകള്‍ എളുപ്പമാക്കാന്‍ പുതിയ അപ്ഡേഷനാണ് വന്നിരിക്കുന്നത്.
ഇപ്പോള്‍ മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന് ചെയ്തുവെക്കാവുന്ന പുതിയ രീതിയാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന് ചെയ്തുവെക്കാന്‍ സാധിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇനി പിന് ചെയ്തുവെക്കാം.
ഇങ്ങനെ പിന് ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കാണാന്‍ സാധിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന് ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം.
ഒരു സന്ദേശം വളരെ എളുപ്പം പിന് ചെയ്തുവെക്കാനാവും. ഇതിനായി പിന് ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്പനേരം വിരല്‍ അമര്‍ത്തിവെക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന് തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന് ചെയ്യാം.
മൂന്ന് സന്ദേശങ്ങള്‍ മാത്രമേ പിന് ചെയ്യാനാവൂ. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണം എങ്കില്‍ അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷന് ലഭ്യമാണ്. സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല.
കഴുത്തിന് പിറകില്‍ ധരിക്കാവുന്ന എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി, ചൂടുകാലത്തും തണുപ്പുകാലത്തും ഉപകാരപ്പെടും
3>കനത്ത ചൂടാണ് എങ്ങും. ഈ ചൂടിനെ മറികടക്കാന്‍ പുതിയ എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. ശരീരത്തില്‍ ധരിക്കാനാവുന്ന തരത്തിലുള്ള എയര്‍ കണ്ടീഷ്ണറാണ് അവതരിപ്പിച്ചിരിക്കുന്നത്.
'റിയോണ്‍ പോക്കറ്റ് 5' എന്നാണ് കമ്പനി ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഉപകരണത്തെ 'സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. അതായത് ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും.
ഇതിനൊപ്പം റിയോണ്‍ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടിയുണ്ടാവും. ഇത് ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്.
തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കാം
ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്സ്ആപ്പിന്റെ മുന്നറിയിപ്പ്
3>ഇന്ത്യയില്‍ മാത്രം 400 മില്യണ്‍ ഉപയോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. പ്രവസി ഫീച്ചറുകള്‍ നിരവധിയുള്ളതിന്റെ പേരിലും, ഉപയോക്താവിന്റെ സ്വകാര്യതയില്‍ മാനിക്കുന്ന ആപ്പായതു കൊണ്ടുമാണ് ഇന്ത്യയില്‍ വാട്സ്ആപ്പിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇന്ത്യ വിടുമെന്ന മുന്നറിയിപ്പാണ് വാട്സ്ആപ്പ് നല്‍കിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യവിടുമെന്നുമാണ് വാട്സ്ആപ്പ് നല്‍കിയിരിക്കുന്നത്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പ് ദില്ലി കോടതിയെ ആണ് വാട്സ്ആപ്പ് അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും.
ഐ.ടി നിയമഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വാട്സ്ആപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഐ.ടി നിയമഭേദഗകള്‍ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് വാട്സ്ആപ്പ് അവകാശപ്പെട്ടു. പുത്തന്‍ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കെതിരാണെന്നും വാട്സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യ ഉറപ്പ് നല്കുന്നതിനാലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ വാട്സാപ്പ് ഉപയോ?ഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകന് ഹൈക്കോടതിയില്‍ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങള്‍.